മാറ്റത്തിനൊരുങ്ങി യമഹ R15 V3; അവതരണം ഉടന്‍

ആഭ്യന്തര വിപണിയില്‍ യമഹയുടെ ജനപ്രിയ മോഡലുകളിലൊന്നാണ് YZF R15 V3.0. ഇത് 2018-ന്റെ തുടക്കം മുതല്‍ രാജ്യത്ത് വില്‍പ്പനയ്ക്കെത്തുന്നു.

മാറ്റത്തിനൊരുങ്ങി യമഹ R15 V3; അവതരണം ഉടന്‍

താങ്ങാനാവുന്ന സൂപ്പര്‍ സ്പോര്‍ട്ടിന്റെ മൂന്നാം തലമുറയ്ക്ക് കഴിഞ്ഞ മൂന്ന് വര്‍ഷമായി ഇന്ത്യയില്‍ വലിയ അപ്ഡേറ്റുകളൊന്നും ലഭിച്ചിട്ടില്ല. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ ബൈക്കിനെ സംബന്ധിക്കുന്ന ഏതാനും വിവിരങ്ങള്‍ ഓണ്‍ലൈനില്‍ പുറത്തുവന്നിരിക്കുന്നത്.

മാറ്റത്തിനൊരുങ്ങി യമഹ R15 V3; അവതരണം ഉടന്‍

ഓണ്‍ലൈനില്‍ വന്ന വിവരങ്ങളില്‍ നിന്ന് വ്യക്തമാകുന്നത് ബൈക്കിന് പുതിയ റെഡ് കളര്‍ ഓപ്ഷന്‍ ലഭിക്കുമെന്നാണ്. 2021 യമഹ R15 V3-യുടെ അവതരണം അടുത്തുവെന്നും വിവരങ്ങള്‍ സൂചന നല്‍കുന്നു.

MOST READ: ഹൈനസ് CB350-യുടെ വില വര്‍ധിപ്പിച്ചേക്കുമെന്ന് സൂചന; സ്ഥിരീകരിക്കാതെ ഹോണ്ട

മാറ്റത്തിനൊരുങ്ങി യമഹ R15 V3; അവതരണം ഉടന്‍

വില വിവരങ്ങള്‍ പുറത്തിവന്നിട്ടില്ലെങ്കിലും ഏകദേശം 1.53 ലക്ഷം രൂപയാണ് എക്‌സ്‌ഷോറൂം വിലയായി പ്രതീക്ഷിക്കുന്നത്. കോണ്‍ട്രാസ്റ്റ് റെഡ് കളര്‍ ഉള്‍പ്പെടുത്തുന്നത് ഒരു നിശ്ചിത ആകര്‍ഷണം നല്‍കുന്നു.

മാറ്റത്തിനൊരുങ്ങി യമഹ R15 V3; അവതരണം ഉടന്‍

ഇത് ഇന്ധന ടാങ്ക്, ഫെയറിംഗ്, സൈഡ് പാനലുകള്‍ എന്നിവയില്‍ പ്രയോഗിക്കുന്നു, അതേസമയം ഇരട്ട എല്‍ഇഡി ഹെഡ്‌ലാമ്പുകള്‍ക്ക് മുകളിലുള്ള കൗള്‍ ബ്രാണ്‍ നിറത്തില്‍ മനോഹരമായി കാണപ്പെടുന്നു.

MOST READ: പ്രധാന മന്ത്രിയ്ക്കായി പുത്തൻ എയർ ഇന്ത്യ വൺ തയ്യാർ; ബോയിംഗ് 777 VVIP വിമാനത്തിന്റെ സവിശേഷതകൾ

മാറ്റത്തിനൊരുങ്ങി യമഹ R15 V3; അവതരണം ഉടന്‍

മുന്നിലെ ഫെന്‍ഡര്‍, റിയര്‍ ടയര്‍ ഹഗ്ഗര്‍, അലോയ് വീലുകള്‍, എക്സ്ഹോസ്റ്റ്, സ്റ്റെപ്പ് അപ്പ് സീറ്റുകള്‍, എഞ്ചിന്‍ ഏരിയ എന്നിവ ബ്ലാക്ക് നിറത്തില്‍ പൂര്‍ത്തിയാക്കി. 2021 യമഹ R15 V3-യുടെ നീളം 1,990 മില്ലീമീറ്റര്‍, വീതി 725 മില്ലീമീറ്റര്‍, ഉയരം 1,135 മില്ലീമീറ്റര്‍, വീല്‍ബേസ് നീളം 1,325 മില്ലീമീറ്റര്‍, സീറ്റ് ഉയരം 815 മില്ലീമീറ്റര്‍ എന്നിങ്ങനെ കണക്കാക്കുന്നു.

മാറ്റത്തിനൊരുങ്ങി യമഹ R15 V3; അവതരണം ഉടന്‍

പ്രകടനത്തെ സംബന്ധിച്ചിടത്തോളം, 155 സിസി സിംഗിള്‍ സിലിണ്ടര്‍ ലിക്വിഡ്-കൂള്‍ഡ് ഫ്യുവല്‍ ഇഞ്ചക്ട SOHC എഞ്ചിനാണ് കരുത്ത് നല്‍കുന്നത്.

MOST READ: മഹീന്ദ്രയുടെ എഞ്ചിൻ വേണ്ട; ഇന്ത്യയിൽ സ്വതന്ത്ര പ്രവർത്തനത്തിലൂടെ മുന്നോട്ടു പോകാൻ ഫോർഡ്

മാറ്റത്തിനൊരുങ്ങി യമഹ R15 V3; അവതരണം ഉടന്‍

ഈ യൂണിറ്റ് 10,000 rpm-ല്‍ 18.6 bhp പരമാവധി കരുത്തും 8,500 rpm-ല്‍ 14.1 Nm torque ഉം ഉത്പാദിപ്പിക്കുന്നു. ആറ് സ്പീഡ് ആണ് ഗിയര്‍ബോക്‌സ്. സ്ലിപ്പര്‍ ക്ലച്ച്, ഡ്യുവല്‍-ചാനല്‍ എബിഎസ് സിസ്റ്റം എന്നിവ സ്റ്റാന്‍ഡേര്‍ഡാണ്.

മാറ്റത്തിനൊരുങ്ങി യമഹ R15 V3; അവതരണം ഉടന്‍

ഒരു ഡെല്‍റ്റാബോക്‌സ് ഫ്രെയിമില്‍ നിര്‍മ്മിച്ച ഇത് ടെലിസ്‌കോപ്പിക് ഫ്രണ്ട് ഫോര്‍ക്കുകളിലും മോണോഷോക്ക് റിയര്‍ സസ്പെന്‍ഷനിലും വിപണിയില്‍ എത്തുന്നു.

MOST READ: ഫ്ലാഗ്ഷിപ്പ് ഓൾ-ഇലക്ട്രിക് EQS സെഡാൻ ഏപ്രിൽ 15-ന് അവതരിപ്പിക്കാൻ തയാറെടുത്ത് മെർസിഡീസ്

മാറ്റത്തിനൊരുങ്ങി യമഹ R15 V3; അവതരണം ഉടന്‍

സുരക്ഷയ്ക്കായി മുന്നില്‍ 282 mm ഡിസ്‌കും പിന്നില്‍ 220 mm ഡിസ്‌ക് ബ്രേക്കുകളും മോട്ടോര്‍സൈക്കിളിന് ലഭിക്കുന്നു. കുറഞ്ഞ സെറ്റ് ക്ലിപ്പ്-ഓണ്‍ ഹാന്‍ഡില്‍ബാറുകള്‍, ഒരു ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, റിയര്‍ സെറ്റ് ഫുട്‌പെഗുകള്‍ എന്നിവയാണ് 2021 യമഹ R15 V3-ലെ മറ്റ് പ്രധാന സവിശേഷതകള്‍.

Source: Zigwheels

Most Read Articles

Malayalam
കൂടുതല്‍... #യമഹ #yamaha
English summary
Yamaha Planning To Launch 2021 R15 V3, Find Here More Details. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X