കൂട്ടാൻ മാത്രമല്ല, കുറയ്ക്കാനും അറിയാം; FZ 25, FZS 25 മോഡലുകൾക്ക് 19,300 രൂപ വരെ കുറച്ച് യമഹ

കൊവിഡ്-19, ലോക്ക്ഡൗൺ, നിർമാണ പ്രവർത്തനങ്ങളിലെ ഉയർന്ന ചെലവ് തുടങ്ങിയ വിവിധ കാരണങ്ങളാൽ ഇന്ത്യയിലെ വാഹന നിർമാതാക്കളെല്ലാം തങ്ങളുടെ മോഡലുകളുടെ വില ക്രമാതീതമായി വർധിപ്പിക്കുകയാണ്. പോയ വർഷം അവസാനത്തോടെ തുടങ്ങിയ ഈ പ്രവണത ഇപ്പോഴും തുടരുകയാണ്.

കൂട്ടാൻ മാത്രമല്ല, കുറയ്ക്കാനും അറിയാം; FZ 25, FZS 25 മോഡലുകൾക്ക് 19,300 രൂപ വരെ കുറച്ച് യമഹ

എന്നാൽ ഇരുചക്ര വാഹന വിപണിയിലെ മുൻനിരക്കാരായ യമഹ ഇപ്പോൾ വ്യത്യസ്‌തമായ ഒരു നിലപാട് സ്വീകരിച്ച് ഏവരെയും ഒന്ന് ഞെട്ടിച്ചിരിക്കുകയാണ്. FZ 25, FZS 25 എന്നീ ക്വാർട്ടർ ലിറ്റർ മോട്ടോർസൈക്കിളുകളുടെ വില കുറച്ചാണ് ജാപ്പനീസ് ബ്രാൻഡ് മാതൃകയാകുന്നത്.

കൂട്ടാൻ മാത്രമല്ല, കുറയ്ക്കാനും അറിയാം; FZ 25, FZS 25 മോഡലുകൾക്ക് 19,300 രൂപ വരെ കുറച്ച് യമഹ

വിപണിയിലെ ഈ പ്രതികൂല സാഹചര്യത്തിൽ FZ 25 സ്റ്റാൻഡേർഡ് പതിപ്പിന് 18,800 രൂപയും FZS 25 മോഡലിന് 19,300 രൂപയുമാണ് കമ്പനി ഇപ്പോൾ കുറച്ചതായി പ്രഖ്യാപിച്ചിരിക്കുന്നത്.

MOST READ: ഇന്ത്യയിലെ ഏറ്റവും വേഗമേറിയ ഇന്റര്‍സെപ്റ്റര്‍ 650 നിര്‍മിച്ച് മന്ത്ര റേസിംഗ്-വീഡിയോ

കൂട്ടാൻ മാത്രമല്ല, കുറയ്ക്കാനും അറിയാം; FZ 25, FZS 25 മോഡലുകൾക്ക് 19,300 രൂപ വരെ കുറച്ച് യമഹ

യമഹ FZ 25 ഇപ്പോൾ 1,34,800 രൂപയുടെ എക്സ്ഷോറൂം വിലയിൽ സ്വന്തമാക്കാൻ സാധിക്കും. മറുവശത്ത് FZS 25 മോഡലിനായി 1,39,300 രൂപയാണ് എക്സ്ഷോറൂം വിലയായി മുടക്കേണ്ടി വരിക. ഈ രണ്ട് ക്വാർട്ടർ ലിറ്റർ മോട്ടോർസൈക്കിളുകളും ഇപ്പോൾ യമഹ YZF R15 V3, MT-15 എന്നീ ബൈക്കുകളെക്കാൾ താങ്ങാനാവുന്നവയാണ് എന്നതും ശ്രദ്ധേയമാണ്.

കൂട്ടാൻ മാത്രമല്ല, കുറയ്ക്കാനും അറിയാം; FZ 25, FZS 25 മോഡലുകൾക്ക് 19,300 രൂപ വരെ കുറച്ച് യമഹ

ഇൻപുട്ട് ചെലവ് കുറച്ചതിനാലാണ് ഈ മോഡലുകളുടെ വില കുറക്കാൻ സഹായകരമായതെന്ന് യമഹ വ്യക്തമാക്കിയിട്ടുണ്ട്. വില കയറ്റം മാത്രമല്ല, വിലയിലെ കുറവും ഉപഭോക്താക്കളിലേക്ക് എത്തിക്കാൻ കമ്പനി എടുത്ത ഈ തീരുമാനം വളരെ സ്വാഗതാർഹമാണ്.

MOST READ: ട്രൈഡന്റ് 660 ചൈനീസ് വിപണിയില്‍ അവതരിപ്പിച്ച് ട്രയംഫ്

കൂട്ടാൻ മാത്രമല്ല, കുറയ്ക്കാനും അറിയാം; FZ 25, FZS 25 മോഡലുകൾക്ക് 19,300 രൂപ വരെ കുറച്ച് യമഹ

കൂടാതെ ഈ തീരുമാനത്തോടെ FZ 25, FZS 25 എന്നിവയുടെ വിൽപ്പനയിൽ വർധനയുണ്ടാകുമെന്നും യമഹ പ്രതീക്ഷിക്കുന്നുണ്ട്. വിലയിലെ മാറ്റം ഒഴിച്ചു നിർത്തിയാൽ രണ്ട് മോഡലുകളും പൂർണമായും മാറ്റമില്ലാതെ തുടരുന്നു.

കൂട്ടാൻ മാത്രമല്ല, കുറയ്ക്കാനും അറിയാം; FZ 25, FZS 25 മോഡലുകൾക്ക് 19,300 രൂപ വരെ കുറച്ച് യമഹ

249 സിസി, എയർ-കൂൾഡ്, സിംഗിൾ സിലിണ്ടർ എഞ്ചിനാണ് യമഹ FZ 25, FZS 25 എന്നിവയ്ക്ക് തുടിപ്പേകുന്നത്. ഇത് പരമാവധി 20.8 bhp കരുത്തിൽ 20.1 Nm torque ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. അഞ്ചു സ്പീഡ് സീക്വൻഷൽ ഗിയർബോക്സുമായാണ് എഞ്ചിൻ ജോടിയാക്കിയിരിക്കുന്നത്.

MOST READ: ഹയാബൂസയ്ക്ക് ആവശ്യക്കാര്‍ ഏറെ; രണ്ടാം ബാച്ചിന്റെ കാര്യത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

കൂട്ടാൻ മാത്രമല്ല, കുറയ്ക്കാനും അറിയാം; FZ 25, FZS 25 മോഡലുകൾക്ക് 19,300 രൂപ വരെ കുറച്ച് യമഹ

മോട്ടോർസൈക്കിളിന്റെ മറ്റ് പ്രധാന സവിശേഷതകളിൽ പൂർണ ഡിജിറ്റൽ എൽസിഡി ഇൻസ്ട്രുമെന്റ് കൺസോൾ, എൽഇഡി പ്രൊജക്ടർ ഹെഡ്‌ലാമ്പിനൊപ്പം ഓൾ-എൽഇഡി ലൈറ്റിംഗ് സിസ്റ്റം മുതലായവയും ജാപ്പനീസ് ബ്രാൻഡ് ഒരുക്കിയിരിക്കുന്നു.

കൂട്ടാൻ മാത്രമല്ല, കുറയ്ക്കാനും അറിയാം; FZ 25, FZS 25 മോഡലുകൾക്ക് 19,300 രൂപ വരെ കുറച്ച് യമഹ

സസ്പെൻഷൻ കൈകാര്യം ചെയ്യുന്നതിനായി മുൻവശത്ത് ഒരു ജോഡി ടെലിസ്‌കോപ്പിക് ഫോർക്കുകളും പിൻവശത്ത് ഏഴ്-ഘട്ടമായി ക്രമീകരിക്കാവുന്ന മോണോക്രോസ് സസ്‌പെൻഷനുമാണ് കമ്പനി ഉൾപ്പെടുത്തിയിരിക്കുന്നത്.

കൂട്ടാൻ മാത്രമല്ല, കുറയ്ക്കാനും അറിയാം; FZ 25, FZS 25 മോഡലുകൾക്ക് 19,300 രൂപ വരെ കുറച്ച് യമഹ

ഇരുവശത്തും 17 ഇഞ്ച് അലോയ് വീലുകളുമായാണ് ബൈക്കുകൾ വരുന്നത്. സ്റ്റാൻഡേർഡ് എന്ന നിലയിൽ ഇരട്ട-ചാനൽ എബി‌എസിന്റെ സുരക്ഷാ വലയവും ഇരുവീലുകളിലും ഡിസ്ക് ബ്രേക്കുകളും യമഹ FZ 25, FZS 25 എന്നിവ.ിൽ വാഗ്ദാനം ചെയ്യുന്നുണ്ട്.

Most Read Articles

Malayalam
കൂടുതല്‍... #യമഹ #yamaha
English summary
Yamaha Reduced The Price Of The FZ 25 By Rs 18,800 in India. Read in Malayalam
Story first published: Wednesday, June 2, 2021, 9:19 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X