പുതുക്കിയ ഫീച്ചർ ലിസ്റ്റുകൾ, 2021 FZ-S പതിപ്പിന്റെ പരസ്യ വീഡിയോയുമായി യമഹ

യമഹയ്ക്ക് ഇന്ത്യയിൽ പുതുജീവൻ നൽകിയ മോഡലാണ് FZ സീരീസ് ബൈക്കുകൾ. 2008-ൽ വിപണയിൽ എത്തിയതു മുതൽ യുവഹൃദയങ്ങൾ കീഴടക്കാൻ ഈ നേക്കഡ് സ്ട്രീറ്റ് ബൈക്കിന് സാധിച്ചു.

പുതുക്കിയ ഫീച്ചർ ലിസ്റ്റുകൾ, 2021 FZ-S പതിപ്പിന്റെ പരസ്യ വീഡിയോയുമായി യമഹ

നിലവിൽ മൂന്നാംതലുറ ആവർത്തനത്തിലിരിക്കുന്ന സ്‌പോർട്ടി കമ്മ്യൂട്ടർ ബൈക്കിന്റെ 2022 പതിപ്പിന് കുറച്ച് നിർണായക പരിഷ്ക്കാരങ്ങൾ കമ്പനി നൽകിയിട്ടുണ്ട്. ഇത് സെഗ്മെന്റിലെ കൂടുതൽ ആകർഷകമായ ഓഫറാക്കി മാറ്റുന്നതിൽ ഏറെ സഹായകരമായിട്ടുണ്ട്.

പുതുക്കിയ ഫീച്ചർ ലിസ്റ്റുകൾ, 2021 FZ-S പതിപ്പിന്റെ പരസ്യ വീഡിയോയുമായി യമഹ

കൂടുതൽ ഉപഭോക്താക്കളെ FZ, FZ-S മോഡലുകളിലേക്ക് എത്തിക്കുന്നതിന്റെ ഭാഗമായി ജാപ്പനീസ് ബ്രാൻഡ് പുതിയൊരു ടെലിവിഷൻ പരസ്യ വീഡിയോയുമായി രംഗത്തെത്തിയിരിക്കുകയാണ്.

MOST READ: മാറ്റത്തിനൊരുങ്ങി റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക് 350; പുതിയ വിവരങ്ങളും ചിത്രങ്ങളും പുറത്ത്

FZ സീരീസിന്റെ പ്രീമിയം പതിപ്പായ FZ-S വേരിയന്റിന്റെ ചില പുതിയ സവിശേഷതകളാണ് വീഡിയോയിൽ എടുത്തുകാണിക്കുന്നത്. കുറച്ച് ഫീച്ചർ അപ്‌ഗ്രേഡുകൾക്ക് പുറമേ, ഡാർക്ക് നൈറ്റ്, ഡാർക്ക് മാറ്റ് ബ്ലൂ, മാറ്റ് ബ്ലാക്ക്, വിന്റേജ് എഡിഷൻ, മാറ്റ് റെഡ് പോലുള്ള പുതിയ കളർ ഓപ്ഷനും മോട്ടോർസൈക്കിളിന് ലഭിക്കുന്നു.

പുതുക്കിയ ഫീച്ചർ ലിസ്റ്റുകൾ, 2021 FZ-S പതിപ്പിന്റെ പരസ്യ വീഡിയോയുമായി യമഹ

പുതിയ ഫീച്ചർ കൂട്ടിച്ചേർക്കലുകളിൽ ഏറ്റവും പ്രധാനപ്പെട്ടത് യമഹ മോട്ടോർസൈക്കിൾ കണക്റ്റ് X സാങ്കേതികവിദ്യയാണ്. ഇത് ബ്ലൂടൂത്ത് വഴി ബൈക്കിന്റെ ഇൻസ്ട്രുമെന്റ് കൺസോളിലേക്ക് സ്മാർട്ട്‌ഫോൺ ബന്ധിപ്പിക്കാൻ റൈഡറിനെ അനുവദിക്കുന്നു.

MOST READ: സ്‌ക്രാപ്പിംഗ് നയം; പഴയ വാഹനം നല്‍കിയാല്‍ പുതിയത് വാങ്ങുമ്പോള്‍ അഞ്ച് ശതമാനം ഇളവെന്ന് നിതിന്‍ ഗഡ്കരി

പുതുക്കിയ ഫീച്ചർ ലിസ്റ്റുകൾ, 2021 FZ-S പതിപ്പിന്റെ പരസ്യ വീഡിയോയുമായി യമഹ

ഈ സവിശേഷത മുമ്പ് ടോപ്പ്-എൻഡ് വേരിയന്റായിരുന്ന വിന്റേജ് എഡിഷനിൽ മാത്രമായിരുന്നു ലഭ്യമായിരുന്നുള്ളൂ. എന്നാൽ ഏറ്റവും പുതിയ അപ്‌ഡേറ്റ് ഉപയോഗിച്ച് നവീകരണത്തിൽ FZ-S ശ്രേണിയിലുടനീളം ഒരു സ്റ്റാൻഡേർഡ് ഓഫറായി യമഹ ഇത് നൽകി.

പുതുക്കിയ ഫീച്ചർ ലിസ്റ്റുകൾ, 2021 FZ-S പതിപ്പിന്റെ പരസ്യ വീഡിയോയുമായി യമഹ

കണക്റ്റ് X സാങ്കേതികവിദ്യ റൈഡറിനെ 'ആൻസർ ബാക്ക്', 'ഇ-ലോക്ക്', 'ലൊക്കേറ്റ് മൈ ബൈക്ക്', 'ഹസാർഡ്' മുതലായ സവിശേഷതകൾ ആക്‌സസ് ചെയ്യാൻ അനുവദിക്കുന്നു. ഇവ കൂടാതെ ഫ്യുവൽ ടാങ്കിൽ ഒരു പുതിയ 3-D ചിഹ്നവും സൈഡ് സ്റ്റാൻഡ് എഞ്ചിൻ കട്ട്ഓഫ് സ്വിച്ചും FZ-S മോഡലിൽ ഇടംപിടിച്ചിട്ടുണ്ട്.

MOST READ: എര്‍ട്ടിഗ, XL6 മോഡലുകളുടെ വില്‍പ്പനയില്‍ ഇടിവ്; ഡീസല്‍ പതിപ്പ് തിരികെയെത്തിക്കാന്‍ മാരുതി

പുതുക്കിയ ഫീച്ചർ ലിസ്റ്റുകൾ, 2021 FZ-S പതിപ്പിന്റെ പരസ്യ വീഡിയോയുമായി യമഹ

എൽഇഡി ഹെഡ്‌ലൈറ്റ്, പൂർണ ഡിജിറ്റൽ നെഗറ്റീവ് എൽസിഡി ഇൻസ്ട്രുമെന്റ് പാനൽ, ടു ലെവൽ സിംഗിൾ-പീസ് സീറ്റ്, ബോഷ് സിംഗിൾ-ചാനൽ എബിഎസ് എന്നിവ അടുത്തിടെ ലഭിച്ച പരിക്കാരത്തിൽ FZ-S ലൈനപ്പിലേക്ക് ചേക്കേറിയവയാണ്.

പുതുക്കിയ ഫീച്ചർ ലിസ്റ്റുകൾ, 2021 FZ-S പതിപ്പിന്റെ പരസ്യ വീഡിയോയുമായി യമഹ

17 ഇഞ്ച് സ്‌പോക്ക് അലോയ് വീലുകളിലാണ് മോട്ടോർസൈക്കിളിന്റെ മറ്റൊരു ശ്രദ്ധേയമായ ഘടകം. കൂടാതെ മുൻഗാമിയേക്കാൾ രണ്ട് കിലോ ഭാരം കുറഞ്ഞ് 135 കിലോയായി. എന്നാൽ മെക്കാനിക്കൽ സവിശേഷതകളെല്ലാം അതേപടി നിലനിർത്താൻ കമ്പനി തയാറാവുകയായിരുന്നു.

പുതുക്കിയ ഫീച്ചർ ലിസ്റ്റുകൾ, 2021 FZ-S പതിപ്പിന്റെ പരസ്യ വീഡിയോയുമായി യമഹ

149 സിസി, സിംഗിൾ സിലിണ്ടർ, ഫ്യുവൽ ഇഞ്ചക്ഷൻ എഞ്ചിനാണ് FZ മോഡലുകളുടെ ഹൃദയം. ഇത് പരമാവധി 12.2 bhp കരുത്തും 13.6 Nm torque ഉം ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. അഞ്ച് സ്പീഡ് ഗിയർബോക്‌സുമായാണ് എഞ്ചിൻ ജോടിയാക്കിയിരിക്കുന്നത്.

പുതുക്കിയ ഫീച്ചർ ലിസ്റ്റുകൾ, 2021 FZ-S പതിപ്പിന്റെ പരസ്യ വീഡിയോയുമായി യമഹ

ബൈക്കിന്റെ ഹാർഡ്‌വെയർ സജ്ജീകരണത്തിൽ മുൻവശത്ത് ഒരു ടെലിസ്‌കോപ്പിക് ഫോർക്കും പിൻവശത്ത് 7-ഘട്ടമായി ക്രമീകരിക്കാവുന്ന മോണോഷോക്കുമാണ് യമഹ ഉപയോഗിക്കുന്നത്. ഫ്രണ്ട്, റിയർ വീലുകളിൽ യഥാക്രമം 282 mm, 220 mm സിംഗിൾ ഡിസ്ക്കും ബ്രേക്കിംഗ് ഡ്യൂട്ടികൾ കൈകാര്യം ചെയ്യുന്നു.

പുതുക്കിയ ഫീച്ചർ ലിസ്റ്റുകൾ, 2021 FZ-S പതിപ്പിന്റെ പരസ്യ വീഡിയോയുമായി യമഹ

1,03,700 രൂപയാണ് യമഹ FZ സീരീസിന്റെ പ്രാരംഭ എക്സ്ഷോറൂം വില. 'ദി കോൾ ഓഫ് ദി ബ്ലൂ' എന്ന ബാനറിൽ ഉപഭോക്താക്കളിൽ നിന്ന് ഫീഡ്‌ബാക്ക് സ്വീകരിക്കുകയും പുതിയ ഉൽപ്പന്നങ്ങൾ സമാരംഭിക്കുകയും ചെയ്യുമെന്ന് യമഹ അടുത്തിടെ വ്യക്തമാക്കിയിട്ടുണ്ട്.

Most Read Articles

Malayalam
കൂടുതല്‍... #യമഹ #yamaha
English summary
Yamaha Release New TVC For Updated 2021 FZ-S. Read in Malayalam
Story first published: Tuesday, March 9, 2021, 9:30 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X