യമഹയുടെ ബേബി സൂപ്പർബൈക്കിന് വില കൂടുന്നു, നവംബർ മുതൽ അധികം മുടക്കേണ്ടത് 3,000 രൂപ

ഇന്ത്യയിൽ യമഹയുടെ നിരയിൽ നിന്ന് ഏറ്റവും കൂടുതൽ വിജയം കൊയ്‌ത മോഡലുകളിൽ ഒന്നാണ് R15. നാല് തലമുറ ആവർത്തനങ്ങളിലൂടെ കടന്നുപോയ ഈ എൻട്രി ലെവൽ സ്പോർട്‌സ് ബൈക്ക് ഒരു ഇതിഹാസമായി തന്നെയാകും ചരിത്ര താളുകളിൽ ഇടംപിടിക്കുക.

യമഹയുടെ ബേബി സൂപ്പർബൈക്കിന് വില കൂടുന്നു, നവംബർ മുതൽ അധികം മുടക്കേണ്ടത് 3,000 രൂപ

ബേബി സൂപ്പർബൈക്ക് എന്നറിയപ്പെടുന്ന മോട്ടോർസൈക്കിളിന്റെ ഏറ്റവും പുത്തൻ മോഡൽ എത്തിയത് പോയ മാസം സെപ്റ്റംബറിലായിരുന്നു. മുൻഗാമിയായ R15 V3 പതിപ്പിനേക്കാൾ നിരവധി നവീകരണങ്ങളുമായി എത്തിയതോടെ ഏറെ സ്വീകാര്യതയാണ് ജാപ്പനീസ് ഇരുചക്ര വാഹന നിർമാതാക്കൾക്ക് ലഭിച്ചതും.

യമഹയുടെ ബേബി സൂപ്പർബൈക്കിന് വില കൂടുന്നു, നവംബർ മുതൽ അധികം മുടക്കേണ്ടത് 3,000 രൂപ

പുതിയ R15 മോഡലിന് 1.68 ലക്ഷം രൂപ മുതലാണ് ഇന്ത്യയിലെ എക്സ്ഷോറൂം വിലയായി മുടക്കേണ്ടത്. വളരെ മത്സരാധിഷ്ഠിതമായി വില നിശ്ചയിച്ചിരിക്കുന്നതു തന്നെയാണ് ഈ മോട്ടോർസൈക്കിളിന്റെ വിജയ കാരണങ്ങളിൽ ഒന്നും. അതേസമയം ബൈക്കിന്റെ മോൺസ്റ്റർ എനർജി മോട്ടോജിപി പതിപ്പിന് 1.80 ലക്ഷം രൂപയാണ് മുടക്കേണ്ടി വരിക.

യമഹയുടെ ബേബി സൂപ്പർബൈക്കിന് വില കൂടുന്നു, നവംബർ മുതൽ അധികം മുടക്കേണ്ടത് 3,000 രൂപ

2021 സെപ്റ്റംബർ മാസത്തിൽ ഇന്ത്യയിൽ ജാപ്പനീസ് ബ്രാൻഡിന് ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന മോട്ടോർസൈക്കിളായി ഈ എൻട്രി ലെവൽ സ്‌പോർട്‌സ് ബൈക്ക് മാറുകയും ചെയ്‌തിരുന്നു. എന്നാൽ ഉടനടി R15 V4 പതിപ്പിന്റെ വിലയിൽ ഒരു മാറ്റം സംഭവിക്കും. അതായത് 2021 നവംബർ ഒന്നു മുതൽ ഫുൾ ഫെയർഡ് മോട്ടോർസൈക്കിളിന്റെ വില 3,000 രൂപ വരെ വർധിപ്പിക്കുകയാണ് യമഹ

യമഹയുടെ ബേബി സൂപ്പർബൈക്കിന് വില കൂടുന്നു, നവംബർ മുതൽ അധികം മുടക്കേണ്ടത് 3,000 രൂപ

യമഹ ഇന്ത്യ ഇതുവരെ ഔദ്യോഗിക വില വർധനവ് പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ഡീലർ വൃത്തങ്ങൾ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. പുതുക്കിയ വില പ്രാബല്യത്തിൽ എത്തുമെങ്കിലും ബൈക്കിൽ മാറ്റങ്ങളൊന്നും ഉണ്ടാകില്ല. ഇതിനർഥം അടുത്ത മാസം മുതൽ R15 V4 വേരിയന്റിന്റെ വില 1.71 ലക്ഷം രൂപയിൽ ആരംഭിച്ച് 1.83 ലക്ഷം രൂപ വരെ ഉയരുമെന്നാണ്. ഇനി മുതൽ ബൈക്ക് ബുക്ക് ചെയ്യുന്നവരും പുതുക്കിയ വിലയായിരിക്കും മുടക്കേണ്ടി വരിക.

യമഹയുടെ ബേബി സൂപ്പർബൈക്കിന് വില കൂടുന്നു, നവംബർ മുതൽ അധികം മുടക്കേണ്ടത് 3,000 രൂപ

സ്റ്റാൻഡേർഡ്, M എന്നിങ്ങനെ രണ്ട് വേരിയന്റുകളിലായാണ് പുതിയ R15 V4 വിപണിയിൽ എത്തുന്നത്. മെറ്റാലിക് റെഡ്, ഡാർക്ക് നൈറ്റ്, റേസിംഗ് ബ്ലൂ എന്നിങ്ങനെ മൂന്ന് കളർ ഓപ്ഷനുകളിലാണ് R15 സ്റ്റാൻഡേർഡ് വേരിയന്റ് തെരഞ്ഞെടുക്കാനാവുക. അതേസമയം R15M പതിപ്പ് ബ്ലൂ ആക്‌സന്റുകളുള്ള സിൽവർ നിറത്തിലാണ് അണിഞ്ഞൊരുങ്ങിയിരിക്കുന്നത്.

യമഹയുടെ ബേബി സൂപ്പർബൈക്കിന് വില കൂടുന്നു, നവംബർ മുതൽ അധികം മുടക്കേണ്ടത് 3,000 രൂപ

ബൈക്കിന്റെ ടോപ്പ് എൻഡ് മോട്ടോജിപി എഡിഷൻ മോട്ടോജിപി പ്രചോദിത ബോഡി ഗ്രാഫിക്സും ഫ്യൂവൽ ടാങ്കിലും സൈഡ് ഫെയറിംഗുകളിലും മോൺസ്റ്റർ എനർജി ബ്രാൻഡിംഗും ഉള്ള ബ്ലാക്ക് നിറത്തിലുമാണ് വാഗ്‌ദാനം ചെയ്യുന്നത്. ഒരു വലിയ ബൈക്കിന്റെ ലുക്ക് നൽകുക എന്ന ലക്ഷ്യത്തോടെ കമ്പനിയുടെ R സീരീസിന്റെ പുതിയ ഡിസൈൻ ശൈലി R15 V4 സ്വീകരിച്ചു.

യമഹയുടെ ബേബി സൂപ്പർബൈക്കിന് വില കൂടുന്നു, നവംബർ മുതൽ അധികം മുടക്കേണ്ടത് 3,000 രൂപ

V3 മോഡലിൽ ഉണ്ടായിരുന്ന ട്വിൻ-പോഡ് ഹെഡ്‌ലാമ്പിന് പകരം ബൈ-ഫംഗ്ഷണൽ എൽഇഡി ഹെഡ്‌ലൈറ്റാണ് ഏറ്റവും പുതിയ V4 പതിപ്പിലേക്ക് ചേക്കേറിയത്. ഇതോടൊപ്പം ഇരുവശത്തുമായി എൽഇഡി ഡിആർഎല്ലുകളുള്ള പുതുക്കിയ സിംഗിൾ ബീം എൽഇഡി പ്രൊജക്ടർ ഹെഡ്‌ലൈറ്റ് ഉൾക്കൊള്ളുന്ന പുതുക്കിയ മുൻവശം ആരെയും ആകർഷിക്കും.

യമഹയുടെ ബേബി സൂപ്പർബൈക്കിന് വില കൂടുന്നു, നവംബർ മുതൽ അധികം മുടക്കേണ്ടത് 3,000 രൂപ

കാഴ്ച്ചയിലെ ഭംഗി വർധിപ്പിക്കാനായി പുതിയ ബോഡി പാനലുകളും ബേബി സൂപ്പർബൈക്കിലേക്ക് ചേർക്കാനും യമഹ മറന്നില്ല. പുനർരൂപകൽപ്പന ചെയ്ത ടെയിൽ വിഭാഗം, പരിഷ്ക്കരിച്ച ഫെയറിംഗുകൾ, മസ്ക്കുലർ ഫ്യുവൽ ടാങ്ക് എന്നിവയും R15 നാലാംതലമുറ ആവർത്തനത്തിൽ ഉൾച്ചേർത്തിട്ടുണ്ട്. M വേരിയന്റിൽ ഒരു M എയർ-ഡക്റ്റ് ഡിസൈൻ, സ്റ്റെപ്പ്-അപ്പ് സീറ്റ്, സൈഡ്-സ്ലംഗ് എക്‌സ്‌ഹോസ്റ്റ് എന്നിവയാണ് മോട്ടോർസൈക്കിളിലെ മറ്റ് സ്റ്റൈലിംഗ് സൂചകങ്ങൾ.

യമഹയുടെ ബേബി സൂപ്പർബൈക്കിന് വില കൂടുന്നു, നവംബർ മുതൽ അധികം മുടക്കേണ്ടത് 3,000 രൂപ

കോസ്മെറ്റിക് നവീകരണത്തിനു പുറമെ നിർണയകമായ മെക്കാനിക്കൽ പരിഷ്ക്കരണങ്ങളും നാലാം തലമുറ ആവർത്തനത്തിൽ യമഹ R15 V4 സ്വന്തമാക്കിയിട്ടുണ്ട്. എങ്കിലും പരിചിതമായ 155 സിസി, സിംഗിൾ-സിലിണ്ടർ, ലിക്വിഡ്-കൂൾഡ് SOHC ഫ്യുവൽ ഇൻജക്റ്റഡ് എഞ്ചിൻ തന്നെയാണ് R15 V4 മോഡലിന് ഇപ്പോഴും തുടിപ്പേകുന്നത്.

യമഹയുടെ ബേബി സൂപ്പർബൈക്കിന് വില കൂടുന്നു, നവംബർ മുതൽ അധികം മുടക്കേണ്ടത് 3,000 രൂപ

വേരിയബിൾ വാൽവ് ആക്ച്വേഷൻ (VVA) സാങ്കേതികവിദ്യ ഉപയോഗിച്ച് സജ്ജീകരിച്ചിരിക്കുന്ന ഈ യൂണിറ്റ് 10,000 rpm-ൽ പരമാവധി 18.2 bhp പവറും 7,500 rpm-ൽ 14.1 Nm torque ഉം ഉത്പാദിപ്പിക്കാൻ പ്രാപ്‌തമാണ്. സ്ലിപ്പർ അസിസ്റ്റ് ക്ലച്ചുള്ള 6 സ്പീഡ് ഗിയർബോക്‌സുമായാണ് എഞ്ചിൻ ജോടിയാക്കിയിരിക്കുന്നത്. അതോടൊപ്പം ക്വിക്ക് ഷിഫ്റ്ററും യമഹ മോട്ടോർസൈക്കിളിൽ വാഗ്‌ദാനം ചെയ്യുന്നുണ്ട്.

യമഹയുടെ ബേബി സൂപ്പർബൈക്കിന് വില കൂടുന്നു, നവംബർ മുതൽ അധികം മുടക്കേണ്ടത് 3,000 രൂപ

ബൈക്കിന്റെ സസ്‌പെൻഷൻ ചുമതലകൾക്കായി മുൻവശത്ത് ഇപ്പോൾ ഗോൾഡൻ നിറത്തിലുള്ള USD ഫോർക്കുകളും കമ്പനി കൊണ്ടുവന്നിട്ടുണ്ട്. ഇത് ഹാൻഡ്‌ലിംഗ് മെച്ചപ്പെടുത്തുക മാത്രമല്ല R15 V4-ന്റെ സൗന്ദര്യാത്മക ആകർഷണം വർധിപ്പിക്കുകയും ചെയ്യുന്നു. അതേസമയം പിന്നിൽ ഒരു മോണോഷോക്ക് യൂണിറ്റാണ് അടങ്ങിയിരിക്കുന്നത്. സ്റ്റാൻഡേർഡായി ഡ്യുവൽ ചാനൽ എബിഎസ് ഉപയോഗിച്ച് രണ്ട് വശത്തും ഡിസ്ക് ബ്രേക്കുകളാണ് ബ്രേക്കിംഗ് കൈകാര്യം ചെയ്യുന്നത്.

യമഹയുടെ ബേബി സൂപ്പർബൈക്കിന് വില കൂടുന്നു, നവംബർ മുതൽ അധികം മുടക്കേണ്ടത് 3,000 രൂപ

ഫീച്ചറുകളുടെ കാര്യത്തിൽ പുതിയ R15 പൂർണ എൽഇഡി ഇലുമിനേഷൻ, യമഹയുടെ കണക്റ്റിവിറ്റി ഫീച്ചർ, ബ്ലൂടൂത്ത്, സൈഡ്-സ്റ്റാൻഡ് കട്ട്-ഓഫ് സ്വിച്ച്, ട്രാക്ഷൻ കൺട്രോൾ, ക്വിക്ക്-ഷിഫ്റ്റർ എന്നിവയുള്ള പൂർണ ഡിജിറ്റൽ എൽസിഡി ഇൻസ്ട്രുമെന്റ് കൺസോളും വാഗ്ദാനം ചെയ്യുന്നു.

Most Read Articles

Malayalam
കൂടുതല്‍... #യമഹ #yamaha
English summary
Yamaha to hike the prices of newly launched r15 v4 from 2021 november
Story first published: Wednesday, October 27, 2021, 10:06 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X