Just In
- 28 min ago
കുതിപ്പ് തുടര്‍ന്ന് മഹീന്ദ്ര ഥാര്‍; ആറുമാസത്തിനുള്ളില്‍ വാരികൂട്ടിയത് 50,000 ബുക്കിംഗുകള്‍
- 35 min ago
ക്രോസ്ഓവർ ശൈലിയുള്ള സെഡാൻ, 2022 C5X മോഡലിനെ അവതരിപ്പിച്ച് സിട്രൺ
- 15 hrs ago
തെരഞ്ഞെടുത്ത മോഡലുകളിൽ കിടിലൻ ഓഫറുകളുമായി ടാറ്റ മോട്ടോർസ്
- 16 hrs ago
അവതരണത്തിന് മണിക്കൂറുകള്‍ മാത്രം; കോഡിയാക്കിന്റെ പുതിയ ടീസറുമായി സ്കോഡ
Don't Miss
- News
24 മണിക്കൂർ പ്രചാരണ വിലക്ക്, കൊൽക്കത്തയിൽ പ്രതിഷേധ ധർണ ഇരിക്കാൻ മമത ബാനർജി
- Travel
മസാല തേനില്‍ പ്രസിദ്ധമായ നാട്..എല്ലാവര്ക്കും കാറ്..യൂറോപ്പിലെ ആദ്യ ആസൂത്രിത നഗരം...
- Sports
IPL 2021: 'സൂപ്പര്‍ സ്റ്റാര്‍ സഞ്ജു', ട്വിറ്ററില്‍ അഭിനന്ദന പ്രവാഹം, പ്രശംസിച്ച് സെവാഗും യുവരാജും
- Finance
കോവിഡ് വാക്സിന് സ്വീകരിച്ചുവോ? എങ്കിലിതാ ഇനി സ്ഥിര നിക്ഷേപങ്ങള്‍ക്ക് അധികം പലിശ സ്വന്തമാക്കാം!
- Movies
ആദ്യമായി ഷൂട്ടിങ് കാണാനെത്തിയ സ്ഥലം, സുഹൃത്തുക്കളുമായി കൂടിയ സ്ഥലം; ഓർമ പങ്കുവെച്ച് മമ്മൂട്ടി
- Lifestyle
വിഷുവിന് കണിയൊരുക്കുമ്പോള്‍ ശ്രദ്ധിക്കണം ഇതെല്ലാം
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
പുതിയ E01, EC-05 ഇലക്ട്രിക് സ്കൂട്ടറുകൾ അവതരിപ്പിക്കാനൊരുങ്ങി യമഹ
2019 -ൽ ടോക്കിയോ മോട്ടോർ ഷോയിൽ യമഹ E01, E02 ഇ-സ്കൂട്ടർ കൺസെപ്റ്റുകൾ അവതരിപ്പിച്ചു. ഈ സ്കൂട്ടറുകളിലൊന്ന് ഇപ്പോൾ പ്രൊഡക്ഷന്‍ അടുത്ത് എത്തിയിരിക്കുകയാണ്.

E01, EC-05 ഇലക്ട്രിക് സ്കൂട്ടറുകൾ എന്നിവയ്ക്കായി യമഹ സമർപ്പിച്ച പുതിയ ട്രേഡ്മാർക്കുകളാണ് ഇങ്ങനെ വിശ്വസിക്കാൻ ഞങ്ങളെ പ്രേരിപ്പിക്കുന്നത്. നിർഭാഗ്യവശാൽ, E02 ഇതിൽ ഉൾപ്പെടുത്തിയിട്ടില്ല.

പരമ്പരാഗത 125 സിസി പെട്രോൾ ഉപയോഗിച്ച് പ്രവർത്തിക്കുന്ന സ്കൂട്ടറുകളുമായി താരതമ്യപ്പെടുത്താവുന്ന പെർഫോമെൻസാണ് E01 മാക്സി-സ്റ്റൈൽ സ്കൂട്ടറിനുള്ളത്.

ഇത് സവിശേഷതകൾ കൊണ്ട് നിറഞ്ഞിരിക്കും. സ്കൂട്ടറിന് ബ്ലൂടൂത്ത് കണക്റ്റിവിറ്റി, ABS, സ്വാപ്പ് ചെയ്യാവുന്ന ബാറ്ററി, ജിയോ ഫെൻസിംഗ് എന്നിവ ഉണ്ടായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

EC-05 ഇതുവരെ ആഗോള വിപണിയിൽ ലോഞ്ച് ചെയ്തിട്ടില്ലെങ്കിലും യമഹ ഇതിനകം തായ്വാനിൽ ഇത് വാഗ്ദാനം ചെയ്യുന്നു. തായ്വാൻ ആസ്ഥാനമായുള്ള ഇ-സ്കൂട്ടർ നിർമാതാക്കളായ ഗോഗോറോയുടെ പങ്കാളിത്തത്തിലാണ് ഇത് വികസിപ്പിച്ചിരിക്കുന്നത്.

G2 അലുമിനിയം അലോയി വാട്ടർ-കൂൾഡ് മോട്ടോറും മോസ്ഫെറ്റ് വാട്ടർ-കൂൾഡ് മോട്ടോർ കൺട്രോളറും നൽകുന്ന EC-05 ABS, USB (CBS -ന് സമാനമായ ഏകീകൃത ബ്രേക്കിംഗ് സിസ്റ്റം) വേരിയന്റുകളിൽ ലഭ്യമാണ്.

19.3 കിലോവാട്ട് പവറും, 26 Nm torque ഉം ആണ് ഔട്ട്പുട്ട് കണക്കുകൾ. 245 mm ഫ്രണ്ട് ഡിസ്കും 190 mm റിയർ ഡിസ്കും ബ്രേക്കിംഗ് കൈകാര്യം ചെയ്യുന്നു.

സസ്പെൻഷൻ സജ്ജീകരണത്തിൽ ടെലിസ്കോപ്പിക് ഫോർക്ക്, ഡ്യുവൽ റിയർ ഷോക്കുകൾ എന്നിവ ഉൾപ്പെടുന്നു. സിംഗിൾ-ചാനൽ ABS ഉം പൂർണ്ണ എൽഇഡി ലൈറ്റുകളും ഇതിൽ ഉൾക്കൊള്ളുന്നു.

EC-05 ABS പതിപ്പിന് TWD 1,07,800 (ഏകദേശം 2,79,604 രൂപ) ആണ് വില. E01 -ന്റെ രൂപകൽപ്പന അതിന്റെ അവസാന ഘട്ടത്തിലേക്ക് അടുക്കുന്നതായി തോന്നുന്നു, വൻതോതിൽ ഉൽപാദനം ഉടൻ ആരംഭിക്കാൻ സാധ്യതയുണ്ട്.