Just In
- 35 min ago
റെഡി-ഗോ, ഗോ, ഗോ പ്ലസ് മോഡലുകള്‍ സ്വന്തമാക്കാം; വലിയ ഓഫറുകള്‍ പ്രഖ്യാപിച്ച് ഡാറ്റ്സന്‍
- 37 min ago
യുവ ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളും അവരുടെ പുത്തൻ കാറുകളും
- 2 hrs ago
മുൻനിര EQS ആഢംബര ഇലക്ട്രിക് സെഡാൻ അവതരിപ്പിച്ച് മെർസിഡീസ്
- 2 hrs ago
വരാനിരിക്കുന്ന യമഹ FZ-X മോഡലിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്
Don't Miss
- Movies
ആ പ്രണയത്തിനും വിവാഹത്തിനും മമ്മൂട്ടി വിലക്കി; സുരേഷുമായി ജീവിക്കാന്‍ തുടങ്ങിയത് വെല്ലുവിളിച്ചെന്ന് നടി മേനക
- News
ഐഎസ്ആർഒ ചാരക്കേസ്: ആദ്യം ചോദ്യം ചെയ്യേണ്ടത് ആന്റണിയെയും ഉമ്മൻചാണ്ടിയെയുമാണെന്ന് പി.സി ചാക്കോ
- Finance
ചരിത്രത്തില്‍ ആദ്യം: ആലപ്പുഴയില്‍ നിന്നും മ്യാന്മറിലേക്ക് കയറ്റി അയച്ചത്.27,000 കിലോ നൂല്
- Sports
IPL 2021: 'രാജസ്ഥാന് ക്രിസ് മോറിസ് ആദ്യ ഇഎംഐ അടച്ചു', പ്രശംസിച്ച് ആകാശ് ചോപ്ര
- Lifestyle
Happy Ram Navami 2021 Wishes : രാമ നവമി നാളില്‍ പ്രിയപ്പെട്ടവര്‍ക്ക് ഈ സന്ദേശങ്ങള്‍
- Travel
റോക്ക് മുതല്‍ ജാസ് വരെ!!ലോകത്തിലെ ഏറ്റവും മികച്ച സംഗീത നഗരങ്ങളിലൂടെ
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
പുതിയ E01, EC-05 ഇലക്ട്രിക് സ്കൂട്ടറുകൾ അവതരിപ്പിക്കാനൊരുങ്ങി യമഹ
2019 -ൽ ടോക്കിയോ മോട്ടോർ ഷോയിൽ യമഹ E01, E02 ഇ-സ്കൂട്ടർ കൺസെപ്റ്റുകൾ അവതരിപ്പിച്ചു. ഈ സ്കൂട്ടറുകളിലൊന്ന് ഇപ്പോൾ പ്രൊഡക്ഷന് അടുത്ത് എത്തിയിരിക്കുകയാണ്.

E01, EC-05 ഇലക്ട്രിക് സ്കൂട്ടറുകൾ എന്നിവയ്ക്കായി യമഹ സമർപ്പിച്ച പുതിയ ട്രേഡ്മാർക്കുകളാണ് ഇങ്ങനെ വിശ്വസിക്കാൻ ഞങ്ങളെ പ്രേരിപ്പിക്കുന്നത്. നിർഭാഗ്യവശാൽ, E02 ഇതിൽ ഉൾപ്പെടുത്തിയിട്ടില്ല.

പരമ്പരാഗത 125 സിസി പെട്രോൾ ഉപയോഗിച്ച് പ്രവർത്തിക്കുന്ന സ്കൂട്ടറുകളുമായി താരതമ്യപ്പെടുത്താവുന്ന പെർഫോമെൻസാണ് E01 മാക്സി-സ്റ്റൈൽ സ്കൂട്ടറിനുള്ളത്.

ഇത് സവിശേഷതകൾ കൊണ്ട് നിറഞ്ഞിരിക്കും. സ്കൂട്ടറിന് ബ്ലൂടൂത്ത് കണക്റ്റിവിറ്റി, ABS, സ്വാപ്പ് ചെയ്യാവുന്ന ബാറ്ററി, ജിയോ ഫെൻസിംഗ് എന്നിവ ഉണ്ടായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

EC-05 ഇതുവരെ ആഗോള വിപണിയിൽ ലോഞ്ച് ചെയ്തിട്ടില്ലെങ്കിലും യമഹ ഇതിനകം തായ്‌വാനിൽ ഇത് വാഗ്ദാനം ചെയ്യുന്നു. തായ്‌വാൻ ആസ്ഥാനമായുള്ള ഇ-സ്‌കൂട്ടർ നിർമാതാക്കളായ ഗോഗോറോയുടെ പങ്കാളിത്തത്തിലാണ് ഇത് വികസിപ്പിച്ചിരിക്കുന്നത്.

G2 അലുമിനിയം അലോയി വാട്ടർ-കൂൾഡ് മോട്ടോറും മോസ്ഫെറ്റ് വാട്ടർ-കൂൾഡ് മോട്ടോർ കൺട്രോളറും നൽകുന്ന EC-05 ABS, USB (CBS -ന് സമാനമായ ഏകീകൃത ബ്രേക്കിംഗ് സിസ്റ്റം) വേരിയന്റുകളിൽ ലഭ്യമാണ്.

19.3 കിലോവാട്ട് പവറും, 26 Nm torque ഉം ആണ് ഔട്ട്‌പുട്ട് കണക്കുകൾ. 245 mm ഫ്രണ്ട് ഡിസ്കും 190 mm റിയർ ഡിസ്കും ബ്രേക്കിംഗ് കൈകാര്യം ചെയ്യുന്നു.

സസ്‌പെൻഷൻ സജ്ജീകരണത്തിൽ ടെലിസ്‌കോപ്പിക് ഫോർക്ക്, ഡ്യുവൽ റിയർ ഷോക്കുകൾ എന്നിവ ഉൾപ്പെടുന്നു. സിംഗിൾ-ചാനൽ ABS ഉം പൂർണ്ണ എൽഇഡി ലൈറ്റുകളും ഇതിൽ ഉൾക്കൊള്ളുന്നു.

EC-05 ABS പതിപ്പിന് TWD 1,07,800 (ഏകദേശം 2,79,604 രൂപ) ആണ് വില. E01 -ന്റെ രൂപകൽപ്പന അതിന്റെ അവസാന ഘട്ടത്തിലേക്ക് അടുക്കുന്നതായി തോന്നുന്നു, വൻതോതിൽ ഉൽപാദനം ഉടൻ ആരംഭിക്കാൻ സാധ്യതയുണ്ട്.