സ്‌പോർടി രൂപഭാവത്തിൽ NVX സ്കൂട്ടർ പുറത്തിറക്കി യമഹ

സ്‌പോർടി ലുക്കിംഗ് 2021 NVX സ്കൂട്ടർ മലേഷ്യൻ വിപണിയിൽ യമഹ പുറത്തിറക്കി. സ്റ്റാൻഡേർഡ്, ABS എന്നിങ്ങനെ രണ്ട് വേരിയന്റുകളിലാണ് സ്കൂട്ടർ കമ്പനി വാഗ്ദാനം ചെയ്തിരിക്കുന്നത്.

സ്‌പോർടി രൂപഭാവത്തിൽ NVX സ്കൂട്ടർ പുറത്തിറക്കി യമഹ

സ്റ്റാൻഡേർഡ് വേരിയന്റിന് RM 8,998 (1.61 ലക്ഷം രൂപ), ABS മോഡലിന് RM 10,998 (1.97 ലക്ഷ രൂപ) എന്നിങ്ങനെയാണ് വിലകൾ.

സ്‌പോർടി രൂപഭാവത്തിൽ NVX സ്കൂട്ടർ പുറത്തിറക്കി യമഹ

പുതിയ NVX -ന്റെ മെലിഞ്ഞതും അഗ്രസ്സീവുമായ ഡിസൈൻ ലൈനുകൾ അതിനെ എതിരാളികളിൽ നിന്ന് പൂർണ്ണമായും വേർതിരിക്കുന്നു. പൂർണ്ണ എൽഇഡി ലൈറ്റുകളും മെലിഞ്ഞതും ഷാർപ്പുമായ സ്കൾപ്റ്റഡ് ബോഡി ലൈനുകൾ ഇതിന് ലഭിക്കുന്നു.

സ്‌പോർടി രൂപഭാവത്തിൽ NVX സ്കൂട്ടർ പുറത്തിറക്കി യമഹ

കൂടാതെ, ചുറ്റുമുള്ള സ്‌പോർടി ബോഡി പാനലുകളും ആകർഷകമാണ്. ഫ്ലോർബോർഡും, അതുപോലെ തന്നെ പില്യൺ സീറ്റും കമ്പനി അല്പം ഉയർത്തി.

സ്‌പോർടി രൂപഭാവത്തിൽ NVX സ്കൂട്ടർ പുറത്തിറക്കി യമഹ

പൂർണ്ണമായും ബ്ലാക്ക്ഔട്ട് ചെയ്ത ആറ്-സ്പോക്ക് അലോയികൾ വളരെ ആകർഷകമാണ്, കൂടാതെ ബ്ലാക്ക് നിറത്തിലുള്ള എക്‌സ്‌ഹോസ്റ്റും സ്കൂട്ടറിന്റെ മൊത്തത്തിലുള്ള രൂപകൽപ്പനയ്ക്ക് ഉന്മേഷം നൽകുന്നു.

സ്‌പോർടി രൂപഭാവത്തിൽ NVX സ്കൂട്ടർ പുറത്തിറക്കി യമഹ

കീലെസ് സ്റ്റാർട്ട്, എൽഇഡി ലൈറ്റുകൾ, ഐഡിൾ സ്റ്റാർട്ട്-സ്റ്റോപ്പ് സിസ്റ്റം, 12V DC ഔട്ട്‌ലെറ്റ്, പൂർണ്ണ ഡിജിറ്റൽ എൽസിഡി ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, കണക്റ്റഡ് സാങ്കേതികവിദ്യ തുടങ്ങിയ സവിശേഷതകളും NVX -ന് ലഭിക്കുന്നു.

സ്‌പോർടി രൂപഭാവത്തിൽ NVX സ്കൂട്ടർ പുറത്തിറക്കി യമഹ

ഇന്ധന ഉപഭോഗം, സർവ്വീസ് റിമൈൻഡർ, വെഹിക്കിൾ ഹെൽത്ത് ചെക്ക്, വാഹനത്തിന്റെ അവസാന ലൊക്കേഷൻ തിരിച്ചറിയുക തുടങ്ങിയ എല്ലാ വിവരങ്ങളും ബ്രൗസ് ചെയ്യുന്നതിനായി യമഹയുടെ സമർപ്പിത വൈ-കണക്റ്റ് സ്മാർട്ട്ഫോൺ ആപ്ലിക്കേഷനുമായി ഇത് ജോടിയാക്കാം.

സ്‌പോർടി രൂപഭാവത്തിൽ NVX സ്കൂട്ടർ പുറത്തിറക്കി യമഹ

മെക്കാനിക്കലുകളുടെ കാര്യത്തിൽ, സ്കൂട്ടറിൽ 155 സിസി ലിക്വിഡ്-കൂൾഡ് VVA എഞ്ചിൻ ഉപയോഗിക്കുന്നു, ഇത് 8000 rpm -ൽ 15.19 bhp പവർ, 9000 rpm -ൽ 13.9 Nm torque എന്നിവ പുറപ്പെടുവിക്കുന്നു.

സ്‌പോർടി രൂപഭാവത്തിൽ NVX സ്കൂട്ടർ പുറത്തിറക്കി യമഹ

സസ്പെൻഷൻ ഡ്യൂട്ടികൾക്കായി, ഇതിൽ ടെലിസ്‌കോപ്പിക് ഫ്രണ്ട് ഫോർക്കുകളും പിന്നിൽ ഒരു സ്വിംഗാർമും ഉപയോഗിക്കുന്നു. മുൻവശത്ത് 230 mm ഡിസ്ക് ബ്രേക്കും പിൻവശത്ത് ഒരു ഡ്രം യൂണിറ്റും ബ്രേക്കിംഗ് ഡ്യൂട്ടികൾ കൈകാര്യം ചെയ്യുന്നു. 5.5 ലിറ്ററാണ് ഫ്യുവൽ ടാങ്ക് കപ്പാസിറ്റി.

സ്‌പോർടി രൂപഭാവത്തിൽ NVX സ്കൂട്ടർ പുറത്തിറക്കി യമഹ

സ്റ്റാൻഡേർഡ് NVX റെഡ്, സിയാൻ എന്നീ രണ്ട് കളർ ഓപ്ഷനുകൾ ലഭിക്കുമ്പോൾ ABS വേരിയൻറ് പ്ലാറ്റിനം SE, GP ബ്ലൂ നിറങ്ങളിൽ ലഭ്യമാണ്. ഇത് അടുത്തെങ്ങും ഇന്ത്യയിൽ അവതരിപ്പിക്കാൻ സാധ്യതയില്ല.

Most Read Articles

Malayalam
കൂടുതല്‍... #യമഹ #yamaha
English summary
Yamaha Unveiled Sporty NVX Performance Scooter. Read in Malayalam.
Story first published: Thursday, May 6, 2021, 20:04 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X