YZF-R7 ഹെഡ്‌ലൈറ്റ് വെളിപ്പെടുത്തി പുത്തൻ ടീസർ പങ്കുവെച്ച് യമഹ

പുതിയ സൂപ്പർസ്‌പോർട്ട് മെഷീൻ അവതരിപ്പിച്ചുകൊണ്ട് യമഹ മിഡിൽവെയ്റ്റ് പോർട്ട്‌ഫോളിയോ വികസിപ്പിക്കാൻ ഒരുങ്ങുകയാണ്. ഇത് മിക്കവാറും പുതിയ YZF-R7 ആയിരിക്കും.

YZF-R7 ഹെഡ്‌ലൈറ്റ് വെളിപ്പെടുത്തി പുത്തൻ ടീസർ പങ്കുവെച്ച് യമഹ

കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ഒരു വീഡിയോയിൽ നിർമ്മാതാക്കൾ ബൈക്ക് ടീസ്ചെയ്തിരുന്നു, പുതിയ സൂപ്പർപോർട്ട് 2021 മെയ് 18 -ന് ഔദ്യോഗികമായി ആഗോള അരങ്ങേറ്റം കുറിക്കുമെന്ന് അറിയിക്കുന്ന മറ്റൊരു ക്ലിപ്പ് കമ്പനി ഇപ്പോൾ പുറത്തിറക്കിയിട്ടുണ്ട്.

YZF-R7 ഹെഡ്‌ലൈറ്റ് വെളിപ്പെടുത്തി പുത്തൻ ടീസർ പങ്കുവെച്ച് യമഹ

അവതരണ തീയതിക്ക് പുറമെ, വീഡിയോയിൽ വെളിപ്പെടുത്തിയ ഏറ്റവും പ്രധാനപ്പെട്ട വിവരങ്ങൾ എൽഇഡി ഡി‌ആർ‌എൽ ഫീച്ചർ ചെയ്യുന്ന ഹെഡ്‌ലാമ്പ് രൂപകൽപ്പനയും ലൈറ്റിന്റെ മധ്യത്തിൽ സ്ഥാപിച്ചിരിക്കുന്ന എയർ സ്കൂപ്പിനേയും കുറിച്ചാണ്. മോട്ടോർസൈക്കിളിന് നിർത്തലാക്കിയ YZF-R6 -ന് മുൻവശത്ത് സമാനമായ ഇരട്ട-ബീം ഡിസൈൻ ഉണ്ടാകും.

YZF-R7 ഹെഡ്‌ലൈറ്റ് വെളിപ്പെടുത്തി പുത്തൻ ടീസർ പങ്കുവെച്ച് യമഹ

കാലിഫോർണിയ എയർ റിസോർസസ് ബോർഡിന് (CARB) സമർപ്പിച്ച രേഖകൾ, വരാനിരിക്കുന്ന ബൈക്കിന് യഥാർത്ഥത്തിൽ YZF-R7 എന്ന് പേരിടാമെന്ന് സൂചന നൽകിയിട്ടുണ്ടെങ്കിലും സ്ഥിരീകരിച്ച വിശദാംശങ്ങൾ അടുത്ത ആഴ്ച മാത്രമേ വെളിപ്പെടുത്തൂ.

YZF-R7 ഹെഡ്‌ലൈറ്റ് വെളിപ്പെടുത്തി പുത്തൻ ടീസർ പങ്കുവെച്ച് യമഹ

പുതിയ R- സീരീസ് സൂപ്പർസ്‌പോർട്ട് YZF-R6 -ന്റെ വിടവാങ്ങൽ അവശേഷിപ്പിക്കുന്ന വിടവ് നികത്താൻ സാധ്യതയുണ്ട്.

YZF-R7 ഹെഡ്‌ലൈറ്റ് വെളിപ്പെടുത്തി പുത്തൻ ടീസർ പങ്കുവെച്ച് യമഹ

പുറത്ത് ചോർന്ന രേഖകൾ പ്രഖ്യാപിച്ചേക്കാവുന്ന രണ്ട് വ്യത്യസ്ത വേരിയന്റുകളെക്കുറിച്ചും സൂചന നൽകുന്നു. സജ്ജീകരിക്കപ്പെടുന്ന ഉപകരണങ്ങളുടെയും സവിശേഷതകളുടെയും കാര്യത്തിൽ ഈ ട്രിമ്മുകൾ പരസ്പരം വ്യത്യാസപ്പെട്ടിരിക്കാം.

YZF-R7 ഹെഡ്‌ലൈറ്റ് വെളിപ്പെടുത്തി പുത്തൻ ടീസർ പങ്കുവെച്ച് യമഹ

സ്ഥിരീകരിച്ച സ്‌പെസിഫിക്കേഷൻ വിശദാംശങ്ങൾ ഇപ്പോൾ വിരളമാണെങ്കിലും, പുതിയ R7 MT-07 പ്ലാറ്റ്ഫോം ഉപയോഗിക്കാൻ സാധ്യതയുണ്ട്. YZF-R6 -ന്റെ ഇൻ‌ലൈൻ-ഫോർ സജ്ജീകരണത്തിൽ നിന്ന് വ്യത്യസ്തമായി, ട്യൂൺ ചെയ്ത 689 സിസി പാരലൽ-ട്വിൻ എഞ്ചിനാവും ഇതിന് ശക്തി പകരുന്നത്.

YZF-R7 ഹെഡ്‌ലൈറ്റ് വെളിപ്പെടുത്തി പുത്തൻ ടീസർ പങ്കുവെച്ച് യമഹ

8,750 rpm -ൽ 72.4 bhp കരുത്തും 6,500 rpm -ൽ 67 Nm torque ഉം പുറപ്പെടുവിക്കാൻ എഞ്ചിന് കഴിവുണ്ട്. ആറ് സ്പീഡ് ട്രാൻസ്മിഷൻ സജ്ജീകരണത്തിലേക്ക് എഞ്ചിൻ ഘടിപ്പിച്ചേക്കാം.

മോട്ടോർസൈക്കിളിന്റെ ഇന്ത്യൻ ലോഞ്ചിനെ സംബന്ധിച്ചിടത്തോളം ഇതുവരെ ഒരു സ്ഥിരീകരണവും ലഭിച്ചിട്ടില്ല.

Most Read Articles

Malayalam
കൂടുതല്‍... #യമഹ #yamaha
English summary
Yamaha YZF R7 Teaser Again Ahead Of Debut. Read in Malayalam.
Story first published: Friday, May 14, 2021, 19:00 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X