ഇലക്ട്രിക് സ്‌കൂട്ടര്‍ പുറത്തിറക്കി യുലു; പൂര്‍ണ ചാര്‍ജില്‍ 60 കിലോമീറ്റര്‍ സഞ്ചരിക്കാം

DEX എന്നൊരു ഇലക്ട്രിക് സ്‌കൂട്ടര്‍ പുറത്തിറക്കി ഇ-മൊബിലിറ്റി സേവനദാതാവായ യുലു. ഭക്ഷണം, പലചരക്ക്, മരുന്ന് എന്നിവ വിതരണം ചെയ്യുന്നതിനുള്ള അവസാന മൈല്‍ യാത്രകള്‍ക്കായിട്ടാണ് പ്രധാനമായും ഈ മോഡലിനെ അവതരിപ്പിച്ചിരിക്കുന്നത്.

ഇലക്ട്രിക് സ്‌കൂട്ടര്‍ പുറത്തിറക്കി യുലു; പൂര്‍ണ ചാര്‍ജില്‍ 60 കിലോമീറ്റര്‍ സഞ്ചരിക്കാം

2021 ഡിസംബറോടെ ആദ്യഘട്ടത്തില്‍ ബെംഗളൂരു, മുംബൈ, ഡല്‍ഹി എന്നിവിടങ്ങളിലായി 10,000 യുലു DEX വരെ വിന്യസിക്കുമെന്നും, ഇതിനായി നിരവധി ഭക്ഷ്യ / കാര്‍ഗോ വിതരണ ദാതാക്കളുമായി സഹകരിക്കുമെന്നും കമ്പനി പറയുന്നു.

ഇലക്ട്രിക് സ്‌കൂട്ടര്‍ പുറത്തിറക്കി യുലു; പൂര്‍ണ ചാര്‍ജില്‍ 60 കിലോമീറ്റര്‍ സഞ്ചരിക്കാം

അവസാന മൈല്‍ തൊഴിലാളികളുടെ യാത്രാക്ലേശം കുറയ്ക്കുന്നതിനാണ് യുലു DEX പ്രത്യേകമായി രൂപകല്‍പ്പന ചെയ്തിരിക്കുന്നതെന്ന് കമ്പനി പറയുന്നു. ഡെലിവറി എക്‌സിക്യൂട്ടീവുകളുടെ പ്രവര്‍ത്തന ചെലവ് ഏകദേശം 35-40 ശതമാനം കുറയുമെന്ന് പ്രതീക്ഷിക്കുന്നു.

ഇലക്ട്രിക് സ്‌കൂട്ടര്‍ പുറത്തിറക്കി യുലു; പൂര്‍ണ ചാര്‍ജില്‍ 60 കിലോമീറ്റര്‍ സഞ്ചരിക്കാം

സീറോ-എമിഷന്‍ വാഹനമായതിനാല്‍ യുലു DEX വായു മലിനീകരണം കുറയ്ക്കുന്നതിന് കാരണമാകുകയും ചെയ്യുന്നു. ലിഥിയം അയണ്‍ ബാറ്ററിയാണ് മോഡലിന് ലഭിക്കുന്നത്. പൂര്‍ണ ചാര്‍ജില്‍ 60 കിലോമീറ്റര്‍ വരെ സഞ്ചരിക്കാനും സാധിക്കും.

ഇലക്ട്രിക് സ്‌കൂട്ടര്‍ പുറത്തിറക്കി യുലു; പൂര്‍ണ ചാര്‍ജില്‍ 60 കിലോമീറ്റര്‍ സഞ്ചരിക്കാം

25 കിലോമീറ്ററാണ് പരമാവധി വേഗത. അതുകൊണ്ട് തന്നെ ഇത് ഓടിക്കുന്നതിന് ഡ്രൈവിംഗ് ലൈസന്‍സ് ആവശ്യമില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 12 കിലോ വരെ ലഗേജ് ഭാരം വഹിക്കാനുള്ള ശേഷിയും ഇതിനുണ്ട്. ഭക്ഷണം, പലചരക്ക്, മരുന്ന് എന്നിവ വിതരണം ചെയ്യാന്‍ ഈ മോഡല്‍ അനുയോജ്യമാണെന്ന് കമ്പനി അവകാശപ്പെടുന്നു.

ഇലക്ട്രിക് സ്‌കൂട്ടര്‍ പുറത്തിറക്കി യുലു; പൂര്‍ണ ചാര്‍ജില്‍ 60 കിലോമീറ്റര്‍ സഞ്ചരിക്കാം

യൂലു സോണുകളുടെയും ചാര്‍ജിംഗ് സ്റ്റേഷനുകളുടെയും വിപുലമായ ശൃംഖല ഉപയോഗിക്കാമെന്നും ഇതുവഴി തൊഴിലാളികളുടെ വരുമാന സാധ്യത വര്‍ധിപ്പിക്കാനും അവരുടെ സാമ്പത്തിക ക്ഷേമം മെച്ചപ്പെടുത്താനും സാധിക്കും.

ഇലക്ട്രിക് സ്‌കൂട്ടര്‍ പുറത്തിറക്കി യുലു; പൂര്‍ണ ചാര്‍ജില്‍ 60 കിലോമീറ്റര്‍ സഞ്ചരിക്കാം

നിലവില്‍ ഡെലിവറി എക്‌സിക്യൂട്ടീവുകള്‍ ഉപയോഗിക്കുന്ന പെട്രോള്‍ 2-വീലറുകള്‍ മൂലമുണ്ടാകുന്ന മലിനീകരണം കുറയ്ക്കാന്‍ യുലു DEX വളരെയധികം സംഭാവന ചെയ്യും.

ഇലക്ട്രിക് സ്‌കൂട്ടര്‍ പുറത്തിറക്കി യുലു; പൂര്‍ണ ചാര്‍ജില്‍ 60 കിലോമീറ്റര്‍ സഞ്ചരിക്കാം

ഡെലിവറി സേവന കമ്പനികള്‍ക്കായി, യുലു താങ്ങാനാവുന്നതും സുസ്ഥിരവുമായ ഡെലിവറി ഓപ്ഷന്‍ നല്‍കുന്നു, അത് അവരുടെ ഭാവിയിലേക്ക് വലിയ സംഭാവന ചെയ്യുകയും, അവരുടെ ESG ലക്ഷ്യങ്ങള്‍ നിറവേറ്റാനും സഹായിക്കുന്നു.

ഇലക്ട്രിക് സ്‌കൂട്ടര്‍ പുറത്തിറക്കി യുലു; പൂര്‍ണ ചാര്‍ജില്‍ 60 കിലോമീറ്റര്‍ സഞ്ചരിക്കാം

വിവിധ മെട്രോ നഗരങ്ങളില്‍ ഇവി സേവന ദാതാവ് രാജ്യത്തുടനീളം പ്രവര്‍ത്തിക്കുന്നുണ്ട്. കൂടാതെ മിറക്കിള്‍ ഇലക്ട്രിക് ഇരുചക്രവാഹനത്തില്‍ മലിനീകരണ രഹിത യാത്രാമാര്‍ഗം വാഗ്ദാനം ചെയ്യുന്നു. ഭവിയില്‍ ബജാജ് ഓട്ടോയുമായി സഹകരിച്ച് പുതിയ ഇവി അതിന്റെ ശ്രേണിയില്‍ ചേര്‍ക്കാനൊരുങ്ങുകയാണ് കമ്പനി.

ഇലക്ട്രിക് സ്‌കൂട്ടര്‍ പുറത്തിറക്കി യുലു; പൂര്‍ണ ചാര്‍ജില്‍ 60 കിലോമീറ്റര്‍ സഞ്ചരിക്കാം

ഈ വര്‍ഷാവസാനത്തോടെ കമ്പനി നിലവിലെ 10,000 യൂണിറ്റുകള്‍ 50,000 ആയി ഉയര്‍ത്തും. അവസാന മൈല്‍ ഡെലിവറി സ്‌കൂട്ടറിന് പുറമെ, വിവിധ ആവശ്യങ്ങള്‍ നിറവേറ്റുന്ന അഞ്ച്-ആറ് ഉല്‍പ്പന്നങ്ങളിലേക്ക് ഉല്‍പ്പന്ന പോര്‍ട്ട്‌ഫോളിയോ കൂടുതല്‍ വികസിപ്പിക്കാനും യുലു ശ്രമിക്കുന്നു. നഗരത്തിലെ അവസാന മൈല്‍ കണക്റ്റിവിറ്റി, കോളേജ് ക്യാമ്പസ് ഉപയോഗത്തിനുള്ള ഇ-സ്‌കൂട്ടറുകള്‍ തുടങ്ങിയവ ഇതില്‍ ഉള്‍പ്പെടുന്നു.

Most Read Articles

Malayalam
English summary
Yulu Launched New DEX Electric Scooter For Last-Mile Delivery. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X