2022 Hero Super Splendor ക്യാന്‍വാസ് ബ്ലാക്ക് എഡിഷന്‍; അറിഞ്ഞിരിക്കേണ്ട് പ്രധാന കാര്യങ്ങള്‍ ഇതൊക്കെ

ഇന്ത്യയിലെ ഏറ്റവും വലിയ ഇരുചക്രവാഹന നിര്‍മാതാക്കളായ ഹീറോ മോട്ടോകോര്‍പ്പ്, അതിന്റെ ജനപ്രിയ 125 സിസി കമ്മ്യൂട്ടര്‍ മോട്ടോര്‍സൈക്കിളായ സൂപ്പര്‍ സ്പ്ലെന്‍ഡറിന്റെ പുതിയ വേരിയന്റ് അടുത്തിടെയാണ് പുറത്തിറക്കുന്നത്.

2022 Hero Super Splendor ക്യാന്‍വാസ് ബ്ലാക്ക് എഡിഷന്‍; അറിഞ്ഞിരിക്കേണ്ട് പ്രധാന കാര്യങ്ങള്‍ ഇതൊക്കെ

പുതിയ 2022 ഹീറോ സൂപ്പര്‍ സ്പ്ലെന്‍ഡര്‍ ക്യാന്‍വാസ് ബ്ലാക്ക് എഡിഷന്‍ എന്ന് പേരിട്ടിരിക്കുന്ന മോഡല്‍ ഡ്രം, ഡിസ്‌ക് എന്നിങ്ങനെ രണ്ട് വേരിയന്റുകളിലാണ് വില്‍പ്പനയ്ക്ക് എത്തുന്നത്. 77,430 രൂപയാണ് ഇതിന്റെ പ്രാരംഭ പതിപ്പിന്റെ എക്സ്ഷോറൂം വില.

2022 Hero Super Splendor ക്യാന്‍വാസ് ബ്ലാക്ക് എഡിഷന്‍; അറിഞ്ഞിരിക്കേണ്ട് പ്രധാന കാര്യങ്ങള്‍ ഇതൊക്കെ

സൂപ്പര്‍ സ്പ്ലെന്‍ഡര്‍ ക്യാന്‍വാസ് ബ്ലാക്ക് എഡിഷന്‍ പോലെ തന്നെ അടുത്ത കാലത്തായി വിവിധ മോഡലുകളിലേക്ക് നിരവധി വേരിയന്റുകള്‍ അവതരിപ്പിക്കുന്നത് ഇതിനകം തന്നെ കണ്ടു കഴിഞ്ഞു. ഏതാനും കുറച്ച് മാസങ്ങള്‍ക്ക് മുന്നെയാണ് വിവിധ മോഡലുകളില്‍ Xtec എന്ന പേരില്‍ കുറച്ച് വേരിയന്റുകള്‍ അവതരിപ്പിക്കുന്നത്.

2022 Hero Super Splendor ക്യാന്‍വാസ് ബ്ലാക്ക് എഡിഷന്‍; അറിഞ്ഞിരിക്കേണ്ട് പ്രധാന കാര്യങ്ങള്‍ ഇതൊക്കെ

അതിനാല്‍, ഹീറോ മോട്ടോകോര്‍പ്പ് ഒരു പുതിയ മോട്ടോര്‍സൈക്കിള്‍ പുറത്തിറക്കുമ്പോഴെല്ലാം കമ്പനി അതിന്റെ വിപണി പഠനം നടത്തിയിരിക്കണം എന്ന് വ്യക്തമാണ്. എല്ലാറ്റിനും ഉപരിയായി, മികച്ച ഇന്ധനക്ഷമതയും വിശ്വാസ്യതയും ഉള്ള ഗുണനിലവാരമുള്ള മോട്ടോര്‍സൈക്കിളുകള്‍ നിര്‍മ്മിച്ചുകൊണ്ട് ഹീറോ ദശലക്ഷക്കണക്കിന് ഇന്ത്യക്കാരുടെ വിശ്വാസം നേടിയെടുക്കുകയും ചെയ്യുന്നു.

2022 Hero Super Splendor ക്യാന്‍വാസ് ബ്ലാക്ക് എഡിഷന്‍; അറിഞ്ഞിരിക്കേണ്ട് പ്രധാന കാര്യങ്ങള്‍ ഇതൊക്കെ

പഴയ പതിപ്പിനൊപ്പം പുതിയ വേരിയന്റ് കൂടി എത്തുന്നതോടെ വില്‍പ്പന വര്‍ധിപ്പിക്കാം എന്ന പ്രതീക്ഷയിലാണ് കമ്പനി. ഇതിന് സാധാരണ സൂപ്പര്‍ സ്പ്ലെന്‍ഡറില്‍ നിന്ന വേറിട്ട് നിര്‍ത്തുന്ന ചില കോസ്‌മെറ്റിക് മെച്ചപ്പെടുത്തലുകളും പുതിയ സവിശേഷതകളും ലഭിക്കുന്നുവെന്ന് വേണം പറയാന്‍. ഈ മോഡലില്‍ വരുത്തിയിരിക്കുന്ന മാറ്റങ്ങളെയും സവിശേഷതകളെയും കുറിച്ച് പറയുകയാണ് ഈ ലേഖനത്തില്‍ ചെയ്യുന്നത്.

2022 Hero Super Splendor ക്യാന്‍വാസ് ബ്ലാക്ക് എഡിഷന്‍; അറിഞ്ഞിരിക്കേണ്ട് പ്രധാന കാര്യങ്ങള്‍ ഇതൊക്കെ

ഡിസൈന്‍ & ഫീച്ചറുകള്‍

ഹീറോ സൂപ്പര്‍ സ്പ്ലെന്‍ഡര്‍ ക്യാന്‍വാസ് ബ്ലാക്ക് എഡിഷന്‍ അതിന്റെ മറ്റ് വകഭേദങ്ങള്‍ക്ക് സമാനമാണെന്ന് വേണം പറയാന്‍. നിലവിലെ പതിപ്പിനൊപ്പം ശ്രേണിയുടെ വില്‍പ്പന വര്‍ധിപ്പിക്കുകയാണ് കമ്പനിയുടെ ലക്ഷ്യം.

2022 Hero Super Splendor ക്യാന്‍വാസ് ബ്ലാക്ക് എഡിഷന്‍; അറിഞ്ഞിരിക്കേണ്ട് പ്രധാന കാര്യങ്ങള്‍ ഇതൊക്കെ

എന്നിരുന്നാലും, ഇത് ഒരു വ്യതിരിക്തമായ ക്യാന്‍വാസ് ബ്ലാക്ക് പെയിന്റ് സ്‌കീമില്‍ പൂര്‍ത്തിയാക്കുകയും ചെയ്തിരിക്കുന്നു. സൂപ്പര്‍ സ്പ്ലെന്‍ഡറിന്റെ 3D ബ്രാന്‍ഡിംഗ്, H-ലോഗോ തുടങ്ങിയ സൂക്ഷ്മമായ മെച്ചപ്പെടുത്തലുകള്‍ ഈ പുതിയ വേരിയന്റിന് ലഭിക്കുകയും ചെയ്യുന്നു.

2022 Hero Super Splendor ക്യാന്‍വാസ് ബ്ലാക്ക് എഡിഷന്‍; അറിഞ്ഞിരിക്കേണ്ട് പ്രധാന കാര്യങ്ങള്‍ ഇതൊക്കെ

ഫീച്ചറുകളുടെ കാര്യത്തില്‍, ഈ മോട്ടോര്‍സൈക്കിളിന് ഡിജിറ്റല്‍ അനലോഗ് ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററും കൂടുതല്‍ സൗകര്യത്തിനായി ഒരു സംയോജിത യുഎസ്ബി ചാര്‍ജറും കമ്പനി വാഗ്ദാനം ചെയ്യുന്നു. ഇത്തരം ഫീച്ചറുകള്‍ ആഗ്രഹിക്കുന്നവര്‍ ഈ വേരിയന്റിലേക്ക് അടുപ്പിക്കുകയാണ് കമ്പനി ലക്ഷ്യമിടുന്നത്.

2022 Hero Super Splendor ക്യാന്‍വാസ് ബ്ലാക്ക് എഡിഷന്‍; അറിഞ്ഞിരിക്കേണ്ട് പ്രധാന കാര്യങ്ങള്‍ ഇതൊക്കെ

എഞ്ചിന്‍ & ഗിയര്‍ബോക്‌സ്

കുറച്ച് കോസ്‌മെറ്റിക്, ഫീച്ചര്‍ മാറ്റങ്ങള്‍ ഉള്‍പ്പെടുത്തി എന്നതൊഴിച്ചാല്‍ ബൈക്കില്‍ മറ്റ് മാറ്റങ്ങള്‍ ഒന്നും ഇല്ലെന്ന് വേണം പറയാന്‍. സാധാരണ പതിപ്പില്‍ കണ്ടിരിക്കുന്ന എഞ്ചിന്‍ തന്നെയാണ് ഈ വേരിയന്റിലും കമ്പനി ഉള്‍പ്പെടുത്തിയിരിക്കുന്നത്.

2022 Hero Super Splendor ക്യാന്‍വാസ് ബ്ലാക്ക് എഡിഷന്‍; അറിഞ്ഞിരിക്കേണ്ട് പ്രധാന കാര്യങ്ങള്‍ ഇതൊക്കെ

ഹീറോ സൂപ്പര്‍ സ്പ്ലെന്‍ഡര്‍ ക്യാന്‍വാസ് ബ്ലാക്ക് പവറിന് കരുത്ത് നല്‍കുന്നത് 125 സിസി, സിംഗിള്‍ സിലിണ്ടര്‍, എയര്‍ കൂള്‍ഡ്, FI എഞ്ചിന്‍ തന്നെയാണ്, അതിന്റെ മറ്റ് വേരിയന്റുകളിലും ഈ എഞ്ചിന്‍ തന്നെയാണ് കാണുന്നത്.

2022 Hero Super Splendor ക്യാന്‍വാസ് ബ്ലാക്ക് എഡിഷന്‍; അറിഞ്ഞിരിക്കേണ്ട് പ്രധാന കാര്യങ്ങള്‍ ഇതൊക്കെ

ഈ മോട്ടോര്‍ 7,500 rpm-ല്‍ 10.7 bhp കരുത്തും 6,000 rpm-ല്‍ 10.6 Nm ടോര്‍ക്കും പുറപ്പെടുവിക്കുന്നു, 5-സ്പീഡ് ഗിയര്‍ബോക്‌സുമായിട്ടാണ് എഞ്ചിന്‍ ബന്ധിപ്പിച്ചിരിക്കുന്നത്.

2022 Hero Super Splendor ക്യാന്‍വാസ് ബ്ലാക്ക് എഡിഷന്‍; അറിഞ്ഞിരിക്കേണ്ട് പ്രധാന കാര്യങ്ങള്‍ ഇതൊക്കെ

ഇന്ധനക്ഷമതയുടെ കാര്യത്തില്‍ വലിയ ഒരു വര്‍ധനവാണ് ഉണ്ടായിരിക്കുന്നതെന്നും കമ്പനി പറയുന്നു. ഇ മോഡലിന്റെ ഇന്ധനക്ഷമത ഇപ്പോള്‍ 13 ശതമാനം വര്‍ധിച്ചിട്ടുണ്ടെന്നും സെഗ്മെന്റില്‍ 60-68 കിലോമീറ്റര്‍ മൈലേജ് നല്‍കുമെന്നും കമ്പനി അവകാശപ്പെടുന്നു.

2022 Hero Super Splendor ക്യാന്‍വാസ് ബ്ലാക്ക് എഡിഷന്‍; അറിഞ്ഞിരിക്കേണ്ട് പ്രധാന കാര്യങ്ങള്‍ ഇതൊക്കെ

ഹാര്‍ഡ്‌വെയറുകളുടെ കാര്യത്തില്‍, സാധാരണ പതിപ്പിന് സമാനമായ ടെലിസ്‌കോപ്പിക് ഫ്രണ്ട് ഫോര്‍ക്കുകള്‍, അഞ്ച്-വേ ക്രമീകരിക്കാവുന്ന പിന്‍ സ്പ്രിംഗുകള്‍, 130 mm ഡ്രം ബ്രേക്കുകള്‍, അലോയ് വീലുകള്‍ എന്നിവയാണ് മറ്റ് ഘടകങ്ങള്‍.

2022 Hero Super Splendor ക്യാന്‍വാസ് ബ്ലാക്ക് എഡിഷന്‍; അറിഞ്ഞിരിക്കേണ്ട് പ്രധാന കാര്യങ്ങള്‍ ഇതൊക്കെ

എന്നിരുന്നാലും, ഹീറോ സൂപ്പര്‍ സ്പ്ലെന്‍ഡറിന്റെ ബ്ലാക്ക്, ആക്സന്റ് പതിപ്പുകളുടെ ഡിസ്‌ക് ബ്രേക്ക് വേരിയന്റിന് മുന്‍വശത്ത് 240 mm ഡിസ്‌ക് ബ്രേക്കാണ് ലഭിക്കുന്നത്. കൂടാതെ, കൂടുതല്‍ സുരക്ഷയ്ക്കായി മോട്ടോര്‍സൈക്കിളില്‍ കോംമ്പി ബ്രേക്കിംഗ് സംവിധാനവും നിര്‍മാതാക്കള്‍ വാഗ്ദാനം ചെയ്യുന്നു.

2022 Hero Super Splendor ക്യാന്‍വാസ് ബ്ലാക്ക് എഡിഷന്‍; അറിഞ്ഞിരിക്കേണ്ട് പ്രധാന കാര്യങ്ങള്‍ ഇതൊക്കെ

വില & എതിരാളികള്‍

പുതിയ 2022 ഹീറോ സൂപ്പര്‍ സ്പ്ലെന്‍ഡര്‍ ക്യാന്‍വാസ് ബ്ലാക്ക് എഡിഷന്‍ രണ്ട് വേരിയന്റുകളിലാണ് പുറത്തിറക്കിയിരിക്കുന്നത്. ഫ്രണ്ട് ഡ്രം ബ്രേക്ക് പതിപ്പിന് 77,430 രൂപയും ഫ്രണ്ട് ഡിസ്‌ക് വേരിയന്റിന് 81,330 രൂപയുമാണ് എക്‌സ്‌ഷോറൂം വിലയായി നല്‍കേണ്ടത്.

2022 Hero Super Splendor ക്യാന്‍വാസ് ബ്ലാക്ക് എഡിഷന്‍; അറിഞ്ഞിരിക്കേണ്ട് പ്രധാന കാര്യങ്ങള്‍ ഇതൊക്കെ

ഇതിന്റെ റെഗുലര്‍ വേരിയന്റുകള്‍ക്ക് 77,200 മുതല്‍ 81,100 രൂപ വരെയാണ് എക്‌സ്‌ഷോറൂം വില വരുന്നത്. ഹോണ്ട ഷൈന്‍, ഹോണ്ട SP125, ഹീറോ ഗ്ലാമര്‍ തുടങ്ങിയവയ്ക്കാണ് സൂപ്പര്‍ സ്പ്ലെന്‍ഡര്‍ ക്യാന്‍വാസ് ബ്ലാക്ക് എഡിഷന്റെയും വിപണിയിലെ എതിരാളികള്‍.

Most Read Articles

Malayalam
English summary
2022 hero super splendor canvas black edition read here to find all details
Story first published: Monday, August 1, 2022, 11:32 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X