Just In
- 44 min ago
കന്യാകുമാരി മുതൽ കാശ്മീർ വരെ ബൗൺസ് ഇലക്ട്രിക് സ്കൂട്ടറിൽ; ചരിത്രം കുറിച്ച് ഒരു മംഗലാപുരം സ്വദേശി
- 1 hr ago
400 കിലോമീറ്റര്‍ റേഞ്ച് ഉറപ്പ്; Jeeto Plus സിഎന്‍ജി ചാര്‍സൗ വിപണിയില്‍ അവതരിപ്പിച്ച് Mahindra
- 3 hrs ago
RE Hunter 350 മോഡലിന്റെ റെട്രോ, മെട്രോ വേരിയന്റുകൾ തമ്മിലുള്ള വ്യത്യാസങ്ങൾ അറിയാം
- 5 hrs ago
യാത്രകള്‍ ആഢംബരമാക്കി യുവരാജ് സിംഗ്; BMW X7 സ്വന്തമാക്കി, ചിത്രങ്ങള്‍ കാണാം
Don't Miss
- Sports
CWG 2022: ടേബിള്‍ ടെന്നീസിലും ബാഡ്മിന്റണിലും സ്വര്‍ണം, സത്യനു വെങ്കലം
- Movies
രേഖമായിട്ടുള്ള ഐശ്വര്യ റായിയുടെ അടുപ്പം ഇഷ്ടപ്പെടാതെ അമ്മായിയമ്മ; ഭര്‍ത്താവിന്റെ മുൻകാമുകിയില്‍ അസ്വസ്ഥയായി ജയ
- News
വീണത് ഉദ്ധവ്, കൊണ്ടത് നിതീഷിന്, ബിജെപിയെ പേടിച്ച് ജെഡിയു, മുന്നണി മാറ്റത്തിന് പ്രേരണ ഇക്കാര്യം!!
- Finance
അതീവ സുരക്ഷിതം, മികച്ച വരുമാനം; ഇനി നിക്ഷേപം ട്രഷറി ബില്ലുകളില്‍; ഇടപാട് ആർബിഐയുമായി നേരിട്ട്
- Lifestyle
ദോഷഫലങ്ങളെ ഇല്ലാതാക്കും നീചഭംഗരാജയോഗം: പേരും പ്രശസ്തിയും പണവും ഫലം
- Technology
വോഡാഫോൺ ഐഡിയ വെറും 400 രൂപയിൽ താഴെ വിലയിൽ നൽകുന്നത് കിടിലൻ ആനുകൂല്യങ്ങൾ
- Travel
കശ്മീർ ഗ്രേറ്റ് ലേക്സ് ട്രെക്ക് മുതല്‍ കാടുകയറിയുള്ള അന്ധർബൻ ട്രെക്ക് വരെ..ഓഗസ്റ്റ് യാത്രയിലെ ട്രക്കിങ്ങുകള്‍
ഒന്നു നോക്കിയാൽ സ്പ്ലെൻഡർ, വീണ്ടും നോക്കിയാൽ ഇവി; അതാണ് ADMS Boxer ഇലക്ട്രിക്
ബെംഗളൂരുവിൽ നടന്ന ഗ്രീൻ വെഹിക്കിൾ എക്സ്പോയുടെ മൂന്നാം പതിപ്പിൽ ബോക്സർ ഇലക്ട്രിക് മോട്ടോർസൈക്കിൾ പുറത്തിറക്കി ADMS. ഒറ്റ നോട്ടത്തിൽ ഹീറോ സ്പ്ലെൻഡറാണെന്ന് സംശയിച്ചാലും തെറ്റൊന്നും പറയാനാവില്ല.

ബാറ്ററി ഘടിപ്പിക്കുന്ന മറഞ്ഞിരിക്കുന്ന എഞ്ചിൻ ഭാഗം ഒഴികെ ബാക്കിയുള്ള ബൈക്കിന്റെ എല്ലാ ഭാഗങ്ങളും സ്പ്ലെൻഡറിന്റെ സെറോക്സ് കോപ്പിയാണെന്ന് നിസംശയം പറയാനാവും. ADMS ബോക്സറിനെ കുറിച്ചുള്ള പൂർണമായ വിശദാംശങ്ങൾ ഇപ്പോൾ ലഭ്യമല്ലെങ്കിലും ഇതിന് 140 കിലോമീറ്റർ റേഞ്ചാണ് കമ്പനി അവകാശപ്പെടുന്നത്.

ഇക്കോ മോഡിൽ ബൈക്ക് ഉപയോഗിക്കുമ്പോൾ മാത്രമേ ഒറ്റ ചാർജിൽ 140 കിലോമീറ്റർ റേഞ്ച് ലഭ്യമാവുകയുള്ളൂവെന്നും ബ്രാൻഡ് പറയുന്നു. ഹബ് മൗണ്ടഡ് മോട്ടോറിലേക്ക് പവർ കൈമാറുന്ന ലിഥിയം അയൺ ബാറ്ററി പായ്ക്കാണ് ഇതിലുള്ളത്.

ADMS ബോക്സറിന് മൂന്ന് റൈഡ് മോഡുകളും ഒരു റിവേഴ്സ് മോഡും ഉണ്ട്. ഇത്തരം ഫീച്ചറുകൾ ഇപ്പോൾ മിക്ക ഇലക്ട്രിക് ഇരുചക്ര വാഹനങ്ങളിലും സ്റ്റാൻഡേർഡായി ഇടംപിടിക്കുന്നവയാണ്.

ഡിസൈനിലേക്ക് നോക്കിയാൽ ചതുരാകൃതിയിലുള്ള ഹെഡ്ലാമ്പ്, ഫ്രണ്ട് കൗൾ, ഫ്രണ്ട് ആൻഡ് റിയർ മഡ്ഗാർഡ്, ഫ്യൂവൽ ടാങ്ക്, സീറ്റ് ഡിസൈൻ, ഗ്രാബ് റെയിൽ എന്നിവ ADMS ബോക്സറിന്റെ സ്പ്ലെൻഡറിന്റേതിന് സമാനമായ സവിശേഷതകളാണ്. ടെലിസ്കോപ്പിക് ഫ്രണ്ട് ഫോർക്കുകളുടെയും ട്വിൻ പിൻ ഷോക്ക് അബ്സോർബറുകളുടെയും സസ്പെൻഷൻ സജ്ജീകരണം പോലും സ്പ്ലെൻഡറിന്റേതിനോട് സാമ്യമുള്ളതാണെന്ന് ഒറ്റ നോട്ടത്തിലെ മനസിലാക്കാം.

എന്നിരുന്നാലും ഒരു ഇലക്ട്രിക് ബൈക്ക് ആയതിനാൽ ADMS ബോക്സറിന് ചില സവിശേഷ ഫീച്ചറുകൾ ലഭിക്കുന്നുണ്ടെന്നത് ഏറെ ശ്രദ്ധേയമാണ്. ഉദാഹരണത്തിന് ഇതിന് വ്യത്യസ്തമായ ഹാൻഡിൽബാർ ഡിസൈനും പൊസിഷനിംഗുമാണ് ഇവി ബ്രാൻഡ് സമ്മാനിച്ചിരിക്കുന്നത്. ക്രോം-ടിപ്പ്ഡ് ഗ്രിപ്പുകളും തനതായ സ്വിച്ച് ക്യൂബും നൽകിയതും പുതുമ നൽകുന്നുണ്ട്.

മീറ്റർ സെക്ഷനും ട്വിൻ പോഡ് ഇൻസ്ട്രുമെന്റ് കൺസോളിനും പരിചിതമായ ഡിസൈൻ ഉണ്ടെങ്കിലും ഫ്യുവൽ ഗേജിന് പകരം ബാറ്ററി ശതമാനം പ്രദർശിപ്പിക്കുന്ന ഇൻഡിക്കേറ്ററാണ് കമ്പനി നൽകിയിട്ടുള്ളത്. ഇടതുവശത്തെ പോഡിന് സ്പ്ലെൻഡറിനു സമാനമായ സ്പീഡോമീറ്ററും മൈലോമീറ്ററും ഉണ്ട്. എന്നാൽ സ്പ്ലെൻഡറുമായി താരതമ്യപ്പെടുത്തുമ്പോൾ ഡയലിനുള്ളിലെ ഗ്രാഫിക്സ് വ്യത്യസ്തമാണ്.
MOST READ: രണ്ടാമതും മിനി, Cooper SE ഇലക്ട്രിക്കിന്റെ അടുത്ത ബാച്ചിനായുള്ള ബുക്കിംഗും ആരംഭിച്ചു

ADMS ബോക്സറിന്റെ എഞ്ചിൻ ഭാഗം പൂർണമായി ഫെയർ ചെയ്താണ് അവതരിപ്പിച്ചിരിക്കുന്നത്. ബാറ്ററി പായ്ക്ക് നീക്കം ചെയ്യുന്നതിനുള്ള ഒരു ഓപ്പണിംഗുപോലും ഇതിൽ കമ്പനി നൽകിയിട്ടില്ല. ഈ ബൈക്കിന് ഫോക്സ് ഫ്യുവൽ ടാങ്ക് വഴി ആക്സസ് ചെയ്യാവുന്ന ചാർജിംഗ് പോർട്ട് ഉള്ള നീക്കം ചെയ്യാനാവാത്ത ബാറ്ററിയുണ്ടാകാനാണ് സാധ്യത.

ADMS വാഗ്ദാനം ചെയ്യുന്ന മിക്ക ഇലക്ട്രിക് ഇരുചക്ര വാഹനങ്ങൾക്കും 100-120 കിലോമീറ്റർ റേഞ്ചാണ് അവകാശപ്പെടുന്നത്. 1,500W റേറ്റുചെയ്ത പവർ ഉള്ള ADMS-TTX ഇലക്ട്രിക് സ്കൂട്ടറാണ് ബ്രാൻഡിന്റെ നിരയിൽ നിന്നും കൂടുതൽ വിൽപ്പന നേടുന്ന മോഡൽ. 60V/30AH, 72V/45AH എന്നീ ബാറ്ററി ഓപ്ഷനുകളിൽ നിന്ന് ഉപഭോക്താക്കൾക്ക് തെരഞ്ഞെടുക്കാനുമാവും.
MOST READ: ദീപാവലി കളറാക്കാനൊരുങ്ങി കാർ നിർമ്മാതാക്കൾ; ഉടനടി വിപണിയിൽ എത്താനൊരുങ്ങുന്ന മോഡലുകൾ

ബാറ്ററി പൂർണമായും ചാർജ് ചെയ്യാൻ 4-8 മണിക്കൂർ എടുക്കും. ബാറ്ററി മൂന്ന് വർഷത്തെ വാറണ്ടിയാണ് കവർ ചെയ്യുന്നത്. സെന്റർ ലോക്കിംഗ്, ആന്റി തെഫ്റ്റ് അലാറം, കീലെസ് എൻട്രി എന്നിവ ചില പ്രധാന ഫീച്ചറുകളാണ്. മൊബൈൽ ആപ്പ് കണക്റ്റിവിറ്റി ഓപ്ഷണൽ ആണ്. ICAT, ARAI സാക്ഷ്യപ്പെടുത്തിയതാണ് ഈ മോഡൽ എന്നതും ശ്രദ്ധേയമാണ്.

മോട്ടോർസൈക്കിൾ പ്രേമികൾക്കായി 70 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കാനാവുന്ന ADMS M3 മോഡലിനെയും കമ്പനി പുറത്തിറക്കിയിട്ടുണ്ട്. ഇതിൽ ഏകദേശം 5-6 മണിക്കൂർ ചാർജിംഗ് സമയം എടുക്കുന്ന 72V, 45AH ബാറ്ററിയാണ് ഉപയോഗിക്കുന്നത്.