Pulsar NS160 -ൽ നിന്ന് പുത്തൻ N160 -യിലേക്കുള്ള മാറ്റങ്ങൾ

ഇന്ത്യൻ വിപണി ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന പൾസർ N160 ബജാജ് പുറത്തിറക്കി. ഡ്യുവൽ-ചാനൽ ABS സംവിധാനം വാഗ്ദാനം ചെയ്യുന്ന സെഗ്‌മെന്റിലെ ആദ്യത്തെ ബൈക്കാണിത്.

Pulsar NS160 -ൽ നിന്ന് പുത്തൻ N160 -യിലേക്കുള്ള മാറ്റങ്ങൾ

എന്നാൽ ഇത് 160 സിസി എഞ്ചിനുള്ള ഒരു പൾസർ N250 മാത്രമാണോ? അല്ലെങ്കിൽ ഇതിന് പൾസർ NS160 -യുമായി എന്തെങ്കിലും പങ്കിടുന്നുണ്ടോ? രണ്ട് 160 സിസി പൾസർ മോഡലുകൾ തമ്മിലുള്ള എല്ലാ വ്യത്യാസങ്ങളും നമുക്ക് ഒന്ന് പരിശോധിക്കാം:

Pulsar NS160 -ൽ നിന്ന് പുത്തൻ N160 -യിലേക്കുള്ള മാറ്റങ്ങൾ

ഡിസൈൻ

ബൈക്കിന്റെ ലുക്സിൽ തുടങ്ങിയാൽ, പൾസർ N160 -ക്ക് പൾസർ N250 -യോട് സാമ്യമുണ്ട്. ഹാലജൻ ഇൻഡിക്കേറ്ററുകൾക്കൊപ്പം എൽഇഡി ഡിആർഎല്ലുകളുള്ള ബൈ-ഫംഗ്ഷണൽ എൽഇഡി പ്രൊജക്ടർ ഹെഡ്‌ലാമ്പും N160 -ന് ലഭിക്കുന്നു.

Pulsar NS160 -ൽ നിന്ന് പുത്തൻ N160 -യിലേക്കുള്ള മാറ്റങ്ങൾ

പൾസർ NS160, പൾസർ NS200 -ന്റെ അതേ ഡിസൈൻ ശൈലിയാണ് വഹിക്കുന്നത്. പരമ്പരാഗത ഹാലജൻ ബൾബ് ഹെഡ്‌ലാമ്പും ഇൻഡിക്കേറ്ററുകളും ഉപയോഗിച്ച് ഇത് പ്രവർത്തിക്കുന്നു.

Pulsar NS160 -ൽ നിന്ന് പുത്തൻ N160 -യിലേക്കുള്ള മാറ്റങ്ങൾ

എഞ്ചിൻ

16 PS മാക്സ് പവർ 14.65 Nm torque എന്നിവ പുറപ്പെടുവിക്കുന്ന ഒരു പുതിയ സിംഗിൾ സിലിണ്ടർ, ടു-വാൽവ് 164.8 സിസി എഞ്ചിനാണ് N160 -ക്ക് കരുത്ത് പകരുന്നത്. അതിന്റെ എഞ്ചിൻ രൂപകൽപ്പന ചെയ്‌തിരിക്കുന്നത് പീക്ക് പവറിനേക്കാൾ ധാരാളം മിഡ്-റേഞ്ച് ഗ്രണ്ട് വാഗ്ദാനം ചെയ്യുന്നതിനാണ്, വെർസറ്റാലിറ്റിയും ദൈനംദിന യാത്രയും മനസ്സിൽ സൂക്ഷിച്ചാണിത്.

Pulsar NS160 -ൽ നിന്ന് പുത്തൻ N160 -യിലേക്കുള്ള മാറ്റങ്ങൾ

മറുവശത്ത്, NS160 -ക്ക് 160.3 സിസി സിംഗിൾ സിലിണ്ടർ, ഫോർ-വാൽവ് ഹൃദയമാണുള്ളത്, ഇത് 17.2 PS പവറും 14.6 Nm torque ഉം നൽകുന്നു.

Pulsar NS160 -ൽ നിന്ന് പുത്തൻ N160 -യിലേക്കുള്ള മാറ്റങ്ങൾ

അണ്ടർപിന്നിംഗുകൾ

250 സിസി പൾസറുകളുടെ അതേ ഷാസിയിൽ നിർമ്മിച്ച N160 -ൽ അതേ സ്റ്റീൽ-ട്യൂബുലാർ ഫ്രെയിമും മോണോഷോക്കും ഉണ്ട്. ഡ്യുവൽ-ചാനൽ ABS വേരിയന്റിന് 37 mm ടെലിസ്‌കോപ്പിക് ഫോർക്കും സിംഗിൾ-ചാനൽ ABS വേരിയന്റിന് 31 mm യൂണിറ്റും ലഭിക്കുന്നു. താരതമ്യപ്പെടുത്തുമ്പോൾ, ടെലിസ്‌കോപ്പിക് ഫ്രണ്ട് ഫോർക്കും റിയർ മോണോഷോക്കും ഉള്ള ഒരു പെരിമീറ്റർ ഫ്രെയിമാണ് NS160 -ക്ക് ലഭിക്കുന്നത്.

Pulsar NS160 -ൽ നിന്ന് പുത്തൻ N160 -യിലേക്കുള്ള മാറ്റങ്ങൾ

ബ്രേക്കിംഗ് ഡിപ്പാർട്ട്‌മെന്റാണ് N160 -യുടെ മികവ്, ഒരു സെഗ്‌മെന്റ് ഫസ്റ്റ് ഡ്യുവൽ-ചാനൽ ABS ഓപ്ഷനുമായി ഇത് വേറിട്ടുനിൽക്കുന്നു. അതേസമയം NS160 സിംഗിൾ ചാനൽ ABS -ൽ മാത്രമേ ലഭ്യമാകൂ. രണ്ട് ബൈക്കുകളും 17 ഇഞ്ച് വീലുമായിട്ടാണ് വരുന്നത്. NS160 -ൽ യഥാക്രമം 90, 120 -സെക്ഷൻ ഫ്രണ്ട്, റിയർ ടയറുകളെ അപേക്ഷിച്ച് N160 -ന് മുന്നിൽ 100 -സെക്ഷൻ ടയറും പിന്നിൽ 130 -സെക്ഷൻ ടയറുമായി വരുന്നു.

Pulsar NS160 -ൽ നിന്ന് പുത്തൻ N160 -യിലേക്കുള്ള മാറ്റങ്ങൾ

ഫീച്ചറുകൾ

പൾസർ N160 -ക്ക് യുഎസ്ബി ചാർജിംഗ് പോർട്ടിനൊപ്പം വലിയ 14 ലിറ്റർ ഫ്യുവൽ ടാങ്കും ലഭിക്കുന്നു. ഗിയർ പൊസിഷൻ ഇൻഡിക്കേറ്റർ, ക്ലോക്ക്, ഫ്യുവൽ ഇക്കോണമി, റേഞ്ച് ഇൻഡിക്കേറ്റർ എന്നിവയുള്ള കൺസോൾ N250 -ൽ കാണുന്ന അതേ സെമി ഡിജിറ്റൽ യൂണിറ്റാണ്.

Pulsar NS160 -ൽ നിന്ന് പുത്തൻ N160 -യിലേക്കുള്ള മാറ്റങ്ങൾ

നിർഭാഗ്യവശാൽ, 160 സിസി സെഗ്‌മെന്റിലെ ഏറ്റവും ഭാരമേറിയ ബൈക്ക് കൂടിയാണിത്, സിംഗിൾ ചാനൽ ABS വേരിയന്റ് 152 കിലോഗ്രാം ഭാരവും ഡ്യുവൽ-ചാനൽ ABS വേരിയന്റിന് 154 കിലോഗ്രാം ഭാരവും ലഭിക്കുന്നു.

Pulsar NS160 -ൽ നിന്ന് പുത്തൻ N160 -യിലേക്കുള്ള മാറ്റങ്ങൾ

മറുവശത്ത്, NS160 -ൽ 12 ലിറ്റർ ഫ്യുവൽ ടാങ്ക് സജ്ജീകരിച്ചിരിക്കുന്നു, കൂടാതെ NS200 -ൽ നിന്നുള്ള സെമി-ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററും ഉൾപ്പെടുന്നു, അതിൽ വേഗത, ഫ്യുവൽ ലെവൽ, ഓഡോമീറ്റർ, ട്രിപ്പ് മീറ്റർ റീഡിംഗുകൾ, ക്ലോക്ക് തുടങ്ങിയ പതിവ് ഇൻഫൊർമേഷനുകൾ ഉൾക്കൊള്ളുന്നു. ഗിയർ പൊസിഷൻ ഇൻഡിക്കേറ്റർ ഇല്ലെങ്കിലും പകരം ഷിഫ്റ്റ് ലൈറ്റ് ലഭിക്കുന്നു. ഇതിന് 151 കിലോഗ്രാം ഭാരവുമായി വരുന്നു.

Pulsar NS160 -ൽ നിന്ന് പുത്തൻ N160 -യിലേക്കുള്ള മാറ്റങ്ങൾ

വില

പൾസർ N160 -യുടെ സിംഗിൾ-ചാനൽ ABS വേരിയന്റിന് 1,22,854 രൂപയും ഡ്യുവൽ-ചാനൽ ABS വേരിയന്റിന് 1,27,853 രൂപയുമാണ് എക്സ്-ഷോറൂം വില. അതേസമയം, പൾസർ N160 -യുടെ സിംഗിൾ-ചാനൽ ABS വേരിയന്റിന് തുല്യമാണ് പൾസർ NS160 -യുടെ വില, ഇത് ഡ്യുവൽ ചാനൽ വേരിയന്റിനേക്കാൾ 4,999 രൂപ കുറവാണ്.

Most Read Articles

Malayalam
കൂടുതല്‍... #ബജാജ് ഓട്ടോ #bajaj auto
English summary
All new bajaj pulsar n160 vs ns160 specs design underpinning and brakes compared
Story first published: Thursday, June 23, 2022, 23:40 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X