മോഡലുകളുടെ വില വര്‍ധിപ്പിച്ച് Aprilia; പുതുക്കിയ വില വിവരങ്ങള്‍ ഇതാ

ആവശ്യ സാധനങ്ങളുടെ വില വര്‍ധിച്ചതോടെ, കഴിഞ്ഞ 6 മാസത്തിനുള്ളില്‍ നിരവധി ഇരുചക്ര വാഹന ബ്രാന്‍ഡുകള്‍ വില വര്‍ധന പ്രഖ്യാപിച്ച് രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ രാജ്യത്തെ അപ്രീലിയ സ്‌കൂട്ടര്‍ ശ്രേണിയുടെ വില വര്‍ധിപ്പിച്ച് രംഗത്തെത്തിയിരിക്കുകയാണ് പിയാജിയോ.

മോഡലുകളുടെ വില വര്‍ധിപ്പിച്ച് Aprilia; പുതുക്കിയ വില വിവരങ്ങള്‍ ഇതാ

ഇന്ത്യയിലെ അപ്രീലിയ സ്‌കൂട്ടറുകള്‍ 125 സിസി മുതല്‍ 160 സിസി വരെ വിഭാഗത്തിലാണ്. വിലയുടെ അടിസ്ഥാനത്തില്‍, ശരാശരി വര്‍ധനവ് ഏകദേശം 6,728 രൂപയായി രേഖപ്പെടുത്തിയിട്ടുണ്ട്.

മോഡലുകളുടെ വില വര്‍ധിപ്പിച്ച് Aprilia; പുതുക്കിയ വില വിവരങ്ങള്‍ ഇതാ

എന്‍ട്രി ലെവല്‍ അപ്രീലിയ സ്റ്റോം ഡിസ്‌കിന് ഇപ്പോള്‍ 1,06,331 വിലവരും, അതേസമയം അപ്രീലിയ SR RST 125-ന്റെ പുതിയ വില 1,15,877 രൂപയാണ്, ഏകദേശം 6,428 രൂപയുടെ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. ഉയര്‍ന്ന ഡിസ്പ്ലേസ്മെന്റ് ആയ അപ്രീലിയ SR RST 160 ഇപ്പോള്‍ 1,25,895 രൂപയാണ് പുതുക്കിയ വില.

MOST READ: കാഴ്ച്ചയിൽ ആരെയും വീഴ്ത്തും! പുതിയ Keeway Sixties 300i സ്‌കൂട്ടറിനെ കുറിച്ച് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

മോഡലുകളുടെ വില വര്‍ധിപ്പിച്ച് Aprilia; പുതുക്കിയ വില വിവരങ്ങള്‍ ഇതാ

സിറ്റി ഉപഭോക്താക്കള്‍ക്കിടയില്‍ വളരെ പ്രചാരമുള്ള SXR ശ്രേണിയും കമ്പനി വില്‍ക്കുന്നു. അപ്രീലിയ SXR 125-ന്റെ പുതിയ വില 1,27,206 മുതല്‍ ആരംഭിക്കുന്നു, ഇത് മുന്‍ വിലയേക്കാള്‍ 6,549 വര്‍ധനവാണ് കമ്പനി വരുത്തിയിരിക്കുന്നത്. അപ്രീലിയ SR RST കാര്‍ബണിന്റെ വില 6,577 രൂപ വര്‍ധിപ്പിച്ച് ഇപ്പോള്‍ വില 1,28,406 രൂപയായി.

മോഡലുകളുടെ വില വര്‍ധിപ്പിച്ച് Aprilia; പുതുക്കിയ വില വിവരങ്ങള്‍ ഇതാ

സ്‌കൂട്ടറിന്റെ സ്പെഷ്യല്‍ എഡിഷന്‍ മോഡല്‍ - അപ്രീലിയ SR RST റേസിന് ഇപ്പോള്‍ 6,657 രൂപ വര്‍ധിച്ച് 1,35,147 രൂപയിലാണ് കമ്പനി വില്‍ക്കുന്നത്. SXR 160-ന് ഇപ്പോള്‍ 1,38,483 രൂപയാണ് വില, ഇത് മുന്‍ മോഡലിനേക്കാള്‍ 6,728 രൂപ കൂടുതലാണ്.

MOST READ: 2022 Scorpio-യുടെ അനൗദ്യോഗിക ബുക്കിംഗ് ആരംഭിച്ചു; സ്ഥിരീകരിക്കാതെ Mahindra

മോഡലുകളുടെ വില വര്‍ധിപ്പിച്ച് Aprilia; പുതുക്കിയ വില വിവരങ്ങള്‍ ഇതാ

അപ്രീലിയ സ്‌കൂട്ടറിന്റെ മൊത്തത്തിലുള്ള വില വര്‍ധനവ് മറ്റ് OEM-കളേക്കാള്‍ അപ്രീലിയ സ്‌കൂട്ടറുകളുടെ കാര്യത്തില്‍ താരതമ്യേന കൂടുതലാണ്. സമയബന്ധിതമായി വില വര്‍ധിപ്പിച്ച മറ്റ് ബ്രാന്‍ഡുകളില്‍ നിന്ന് വ്യത്യസ്തമായി, ദീര്‍ഘകാലത്തിന് ശേഷം കമ്പനി മോഡലിന്റെ വില വര്‍ധിപ്പിച്ചതിനാലാണിതെന്ന് വേണം പറയാന്‍.

മോഡലുകളുടെ വില വര്‍ധിപ്പിച്ച് Aprilia; പുതുക്കിയ വില വിവരങ്ങള്‍ ഇതാ

ടിവിഎസ് എന്‍ടോര്‍ഖ് 125, സുസുക്കി ബര്‍ഗ്മാന്‍ സ്ട്രീറ്റ് 125, അവെനിസ്, യമഹ റേ ZR, ഫാസിനോ, ഹോണ്ട ഗ്രാസിയ, ഹീറോ മാസ്ട്രോ എഡ്ജ് എന്നിവയാണ് അപ്രീലിയയില്‍ നിന്നുള്ള സ്പോര്‍ടി സ്‌കൂട്ടറുകളുടെ ഇന്ത്യയിലെ ചില പ്രധാന എതിരാളികള്‍.

MOST READ: Xcent Prime സെഡാന്റെ നിർമാണം അവസാനിപ്പിച്ച് Hyundai; ഫ്ലീറ്റ് സെഗ്മെന്റിലേക്ക് Aura എത്തിയേക്കും

മോഡലുകളുടെ വില വര്‍ധിപ്പിച്ച് Aprilia; പുതുക്കിയ വില വിവരങ്ങള്‍ ഇതാ

എന്നിരുന്നാലും, 160 സിസി സെഗ്മെന്റില്‍, അപ്രീലിയയ്ക്ക് നിലവില്‍ യമഹ എയ്റോക്സ് 155 മാത്രമാണ് പ്രാഥമിക എതിരാളി. എയ്റോക്സ് 155 കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ 1.29 ലക്ഷം രൂപ പ്രാരംഭ വിലയില്‍ അവതരിപ്പിച്ചു. ഇതിന് ഇപ്പോള്‍ ഏകദേശം 1.37 ലക്ഷം രൂപയാണ് വില. ഉയര്‍ന്ന ശേഷിയുള്ള സ്‌കൂട്ടറുകള്‍ക്ക് ഇവിടെ ഡിമാന്‍ഡ് താരതമ്യേന കുറവാണ്.

മോഡലുകളുടെ വില വര്‍ധിപ്പിച്ച് Aprilia; പുതുക്കിയ വില വിവരങ്ങള്‍ ഇതാ

ഒരേ വില പരിധിയില്‍, മിക്ക ഉപയോക്താക്കളും ഒരു മോട്ടോര്‍സൈക്കിള്‍ തിരഞ്ഞെടുക്കാന്‍ താല്‍പ്പര്യപ്പെടുന്നു. ഈ ഉയര്‍ന്ന പെര്‍ഫോമന്‍സ് സ്‌കൂട്ടറുകള്‍ക്ക് ഡിമാന്‍ഡ് കൂടുന്നതിനാല്‍ പുതിയ ഉല്‍പ്പന്നങ്ങള്‍ അവതരിപ്പിക്കാനും സാധ്യതയുണ്ട്. ഭാവിയില്‍ ഹോണ്ടയും സുസുക്കിയും ഈ ഇടം പ്രയോജനപ്പെടുത്താന്‍ ശ്രമിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

MOST READ: ഉത്സവ സീസണോടെ നിരത്തിൽ കാണാം, ക്രെറ്റയുടെ Toyota-Maruti എതിരാളിയെ, അറിഞ്ഞിരിക്കാം ഇക്കാര്യങ്ങൾ

മോഡലുകളുടെ വില വര്‍ധിപ്പിച്ച് Aprilia; പുതുക്കിയ വില വിവരങ്ങള്‍ ഇതാ

പെര്‍ഫോമെന്‍സിന്റെ കാര്യത്തില്‍, അപ്രീലിയ സ്‌കൂട്ടറുകള്‍ അതത് എതിരാളികളുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഏതാണ്ട് തുല്യമാണ്. 9.92 bhp പരമാവധി കരുത്തും 9.7 Nm പീക്ക് ടോര്‍ക്കും സൃഷ്ടിക്കുന്ന 125 സിസി 4V TECH FI എഞ്ചിനാണ് അപ്രീലിയ 125 സിസി സ്‌കൂട്ടറുകള്‍ക്ക് കരുത്തേകുന്നത്.

മോഡലുകളുടെ വില വര്‍ധിപ്പിച്ച് Aprilia; പുതുക്കിയ വില വിവരങ്ങള്‍ ഇതാ

അപ്രീലിയ 160 സിസി സ്‌കൂട്ടറുകള്‍ 11 bhp കരുത്തും 11.6 Nm ടോര്‍ക്കും സൃഷ്ടിക്കുന്ന 160 സിസി മോട്ടോര്‍ ഉപയോഗിക്കുന്നു. ഭാവിയില്‍ അപ്രീലിയ ഇവിടെ ഇലക്ട്രിക് സ്‌കൂട്ടറുകളും പുറത്തിറക്കിയേക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

മോഡലുകളുടെ വില വര്‍ധിപ്പിച്ച് Aprilia; പുതുക്കിയ വില വിവരങ്ങള്‍ ഇതാ

ഔദ്യോഗിക സ്ഥിരീകരണം ഇല്ലെങ്കിലും, ഇന്ത്യയ്ക്കായി പ്രത്യേകം രൂപകല്‍പ്പന ചെയ്ത ഒരു ഇലക്ട്രിക് സ്‌കൂട്ടര്‍ വികസിപ്പിക്കാനുള്ള പിയാജിയോയുടെ പദ്ധതികളില്‍ നിന്ന് ഒരു സൂചന ലഭിക്കുന്നു. വെസ്പ, അപ്രീലിയ ഇലക്ട്രിക് സ്‌കൂട്ടറുകള്‍ക്ക് ഈ പവര്‍ട്രെയിന്‍ ഉപയോഗിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

മോഡലുകളുടെ വില വര്‍ധിപ്പിച്ച് Aprilia; പുതുക്കിയ വില വിവരങ്ങള്‍ ഇതാ

മാത്രമല്ല, സമീപഭാവിയില്‍ അപ്രീലിയ മോട്ടോര്‍സൈക്കിളുകളും വില വര്‍ധനവിന് സാക്ഷ്യം വഹിച്ചേക്കും. നിലവില്‍ 660 സിസി, 1,100 സിസി ശ്രേണിയിലുള്ള ബൈക്കുകളാണ് കമ്പനി വിപണിയില്‍ വാഗ്ദാനം ചെയ്യുന്നത്. നിരവധി മോഡലുകളെ രാജ്യത്ത് വിൽപ്പനയ്ക്ക് എത്തിക്കാനും അപ്രീലിയായിക്ക് പദ്ധതികളുണ്ടെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.

Most Read Articles

Malayalam
കൂടുതല്‍... #അപ്രീലിയ #aprilia
English summary
Aprilia hiked scooter prices in india find here new price list
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X