RSV4, Tuono V4 മോഡലുകളുടെ നവീകരിച്ച് പതിപ്പിനെ അവതരിപ്പിച്ച് Aprilia; ഈ വര്‍ഷം തന്നെ ഇന്ത്യയിലേക്കും

RSV4, ടുവാനോ V4 മോഡലുകളുടെ നവീകരിച്ച പതിപ്പിനെ അന്തരാഷ്ട്ര വിപണികളില്‍ അവതരിപ്പിച്ച് നിര്‍മാതാക്കളായ അപ്രീലിയ. അപ്രീലിയയില്‍ നിന്നുള്ള മുന്‍നിര ബൈക്കുകളുടെ പുതിയ 2022 പതിപ്പ് പുതിയ കളര്‍ ഓപ്ഷനിലാണ് കമ്പനി അവതരിപ്പിച്ചിരിക്കുന്നത്.

RSV4, Tuono V4 മോഡലുകളുടെ നവീകരിച്ച് പതിപ്പിനെ അവതരിപ്പിച്ച് Aprilia; ഈ വര്‍ഷം തന്നെ ഇന്ത്യയിലേക്കും

രണ്ട് പുതിയ ബൈക്കുകള്‍ക്കും അള്‍ട്രാ ഡാര്‍ക്ക് എന്ന പുതിയ ലിവറിയാണ് കമ്പനി ഒരുക്കിയിരിക്കുന്നത്. ഈ പുതിയ കളര്‍ സ്‌കീം 2006 അപ്രീലിയ RSV4 1000R-ല്‍ നിന്ന് പ്രചോദനം ഉള്‍ക്കൊള്ളുന്നുവെന്നും നിര്‍മാതാക്കള്‍ വ്യക്തമാക്കുന്നു.

RSV4, Tuono V4 മോഡലുകളുടെ നവീകരിച്ച് പതിപ്പിനെ അവതരിപ്പിച്ച് Aprilia; ഈ വര്‍ഷം തന്നെ ഇന്ത്യയിലേക്കും

ഈ കളര്‍ സ്‌കീം ഗോള്‍ഡ് നിറത്തിന്റെ സൂചനകളുള്ള ഒരു മാറ്റ് ബ്ലാക്ക് നിറം ചേര്‍ക്കുന്നു. കൂടാതെ, രണ്ട് മോഡലുകളും സ്പോര്‍ട്സ് ബാഡ്ജുകള്‍, ലോഗോകള്‍, ഗോള്‍ഡന്‍ ഫിനിഷിലുള്ള ടെയില്‍ യൂണിറ്റ് എന്നിവയും ഉള്‍ക്കൊള്ളുന്നു. RSV4-ന് ഫെയ്ക്കായിട്ടുള്ള അലുമിനിയം വീലുകള്‍ കൂടുതലായും ലഭിക്കുന്നു.

RSV4, Tuono V4 മോഡലുകളുടെ നവീകരിച്ച് പതിപ്പിനെ അവതരിപ്പിച്ച് Aprilia; ഈ വര്‍ഷം തന്നെ ഇന്ത്യയിലേക്കും

ഏറ്റവും പുതിയ 2022 മോഡലുകളില്‍ പുതിയ കളര്‍ സ്‌കീം ഉപയോഗിക്കുന്നതിന് പുറമെ, ബാക്കി ഫീച്ചറുകളും സവിശേഷതകളും മാറ്റമില്ലാതെ തുടരുന്നുവെന്ന് വേണം പറയാന്‍. രണ്ട് മോട്ടോര്‍സൈക്കിളുകളും മെക്കാനിക്കലുകളുടെയും ഫീച്ചറുകളുടെയും കാര്യത്തില്‍ സമാനമാണ്.

RSV4, Tuono V4 മോഡലുകളുടെ നവീകരിച്ച് പതിപ്പിനെ അവതരിപ്പിച്ച് Aprilia; ഈ വര്‍ഷം തന്നെ ഇന്ത്യയിലേക്കും

അപ്രീലിയയില്‍ നിന്നുള്ള മുന്‍നിര സ്പോര്‍ട്സ് ബൈക്കിന് കരുത്ത് പകരുന്ന 1099 സിസി V4 യൂണിറ്റാണ്. ഈ യൂണിറ്റ് 13,200 rpm-ല്‍ 217 bhp കരുത്ത് നല്‍കുന്നു. അതേസമയം 10,500 rpm-ല്‍ 125 Nm പീക്ക് ടോര്‍ക്കും മോട്ടോര്‍സൈക്കിളുകള്‍ വാഗ്ദാനം ചെയ്യുന്നു.

RSV4, Tuono V4 മോഡലുകളുടെ നവീകരിച്ച് പതിപ്പിനെ അവതരിപ്പിച്ച് Aprilia; ഈ വര്‍ഷം തന്നെ ഇന്ത്യയിലേക്കും

ട്രാന്‍സ്മിഷനും അതേ ആറ് സ്പീഡ് യൂണിറ്റായി തുടരുന്നു. രണ്ട് മോഡലുകളും ഉടന്‍ തന്നെ ഇന്ത്യന്‍ വിപണിയില്‍ ഔദ്യോഗിക അരങ്ങേറ്റം കുറിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2022 ന്റെ അവസാനത്തില്‍ ബൈക്കുകള്‍ ഇന്ത്യയില്‍ പുറത്തിറങ്ങുമെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

RSV4, Tuono V4 മോഡലുകളുടെ നവീകരിച്ച് പതിപ്പിനെ അവതരിപ്പിച്ച് Aprilia; ഈ വര്‍ഷം തന്നെ ഇന്ത്യയിലേക്കും

ഇന്ത്യന്‍ വെബ്‌സൈറ്റില്‍ പോയ വര്‍ഷം തന്നെ മോഡലുകളെ ഉള്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ട്. അപ്രീലിയ RSV4 അതിന്റെ ഡിസൈന്‍ സൂചകങ്ങള്‍ അതിന്റെ താഴ്ന്ന മിഡില്‍വെയ്റ്റ് പതിപ്പായ RS 660 ല്‍ നിന്ന് കടം എടുക്കുന്നു.

RSV4, Tuono V4 മോഡലുകളുടെ നവീകരിച്ച് പതിപ്പിനെ അവതരിപ്പിച്ച് Aprilia; ഈ വര്‍ഷം തന്നെ ഇന്ത്യയിലേക്കും

RSV4-ന്റെ രൂപകല്‍പ്പനയ്ക്ക് വളരെ കുറഞ്ഞ എയറോഡൈനാമിക് റെസിസ്റ്റന്‍സ് കോഫിഫിഷ്യന്റ് ഉണ്ടെന്ന് കമ്പനി പറയുന്നു. ഇത് എയര്‍ബോക്‌സിലെ വായു മര്‍ദ്ദം വര്‍ധിപ്പിക്കുന്നു. കൂടാതെ, പുതിയ മോഡലിന് ഇപ്പോള്‍ ഫെയറിംഗുകളില്‍ വിംഗുകള്‍ ലഭിക്കുന്നു.

RSV4, Tuono V4 മോഡലുകളുടെ നവീകരിച്ച് പതിപ്പിനെ അവതരിപ്പിച്ച് Aprilia; ഈ വര്‍ഷം തന്നെ ഇന്ത്യയിലേക്കും

ഡിആര്‍എല്ലുകളോട് കൂടിയ ഒരു പൂര്‍ണ്ണ എല്‍ഇഡി ഹെഡ്‌ലൈറ്റ് യൂണിറ്റ് ഇതിന്റെ സവിശേഷതയാണ്, അതില്‍ കോര്‍ണറിംഗ് ലൈറ്റുകളും ഉണ്ട്. മോട്ടോര്‍സൈക്കിളിന് ഇപ്പോള്‍ പുതിയ ഫ്യുവല്‍ ടാങ്കും സീറ്റും ലഭിക്കുന്നു.

RSV4, Tuono V4 മോഡലുകളുടെ നവീകരിച്ച് പതിപ്പിനെ അവതരിപ്പിച്ച് Aprilia; ഈ വര്‍ഷം തന്നെ ഇന്ത്യയിലേക്കും

മോട്ടോര്‍സൈക്കിളിനെ വെബ്‌സൈറ്റില്‍ ഉള്‍പ്പെടുത്തി എന്നതൊഴിച്ചാല്‍ ഇന്ത്യന്‍ വിപണിയിലേക്ക് എത്തുന്ന V4 എഞ്ചിന്റെ മുഴുവന്‍ വിവരങ്ങളും കമ്പനി വെളിപ്പെടുത്തിയിട്ടില്ല. മെക്കാനിക്കലി ഇതിന് യൂറോ 5 മലിനീകരണ മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെന്ന് കമ്പനി വ്യക്തമാക്കിയിട്ടുണ്ട്. ആഗോള വിപണിയില്‍ കമ്പനി അവതരിപ്പിച്ചിരിക്കുന്ന എഞ്ചിന്‍ തന്നെയാകും ഇന്ത്യന്‍ പതിപ്പിനും ലഭിക്കുക.

RSV4, Tuono V4 മോഡലുകളുടെ നവീകരിച്ച് പതിപ്പിനെ അവതരിപ്പിച്ച് Aprilia; ഈ വര്‍ഷം തന്നെ ഇന്ത്യയിലേക്കും

സവിശേഷതകളില്‍ TFT ഡിസ്പ്ലേ, ഒരു പുതിയ ECU, ആറ്-ആക്‌സിസ് IMU പ്ലാറ്റ്ഫോം എന്നിവയും ലഭിക്കുന്നു, അത് പ്രകടനം മെച്ചപ്പെടുത്തുമെന്നാണ് കമ്പനി പറയുന്നത്.

RSV4, Tuono V4 മോഡലുകളുടെ നവീകരിച്ച് പതിപ്പിനെ അവതരിപ്പിച്ച് Aprilia; ഈ വര്‍ഷം തന്നെ ഇന്ത്യയിലേക്കും

ഇതിന് മെച്ചപ്പെട്ട റൈഡ്-ബൈ-വയര്‍ ത്രോട്ടില്‍, APRC (Aprilia Performance Ride Control) സിസ്റ്റം എന്നിവയും ലഭിക്കുന്നു. മള്‍ട്ടി-ലെവല്‍ എഞ്ചിന്‍ ബ്രേക്ക് കണ്‍ട്രോള്‍, ആറ് റൈഡിംഗ് മോഡുകള്‍ ഇതില്‍ മൂന്ന് ട്രാക്കിനും മൂന്ന് റോഡിനുമുള്ളതാണ് RSV4 സവിശേഷതകള്‍.

RSV4, Tuono V4 മോഡലുകളുടെ നവീകരിച്ച് പതിപ്പിനെ അവതരിപ്പിച്ച് Aprilia; ഈ വര്‍ഷം തന്നെ ഇന്ത്യയിലേക്കും

ഇതുകൂടാതെ RSV4-ന് ഭാരം കുറഞ്ഞതും മോട്ടോജിപിയില്‍ ഉപയോഗിച്ചിരിക്കുന്ന അപ്രീലിയ RS-GP-യില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടതുമായ ഒരു പുതിയ സ്വിംഗാര്‍മും ലഭിക്കുന്നു.

RSV4, Tuono V4 മോഡലുകളുടെ നവീകരിച്ച് പതിപ്പിനെ അവതരിപ്പിച്ച് Aprilia; ഈ വര്‍ഷം തന്നെ ഇന്ത്യയിലേക്കും

പുതിയ മോഡലുകള്‍ ബിഎംഡബ്ല്യു S1000RR, ഡ്യുക്കാട്ടി പനിഗാലെ റേഞ്ച്, കവസാക്കി ZX-10R, സുസുക്കി GSX-R1000, 1000R, ഹോണ്ട CBR1000RR ഫയര്‍ബ്ലേഡ്, യമഹ YZF-R1 എന്നിവയ്ക്കെതിരെയാകും മത്സരിക്കുക.

RSV4, Tuono V4 മോഡലുകളുടെ നവീകരിച്ച് പതിപ്പിനെ അവതരിപ്പിച്ച് Aprilia; ഈ വര്‍ഷം തന്നെ ഇന്ത്യയിലേക്കും

അതേസമയം, കമ്പനി കഴിഞ്ഞ വര്‍ഷം ഇന്ത്യന്‍ വിപണിയില്‍ ചെറിയ അപ്രീലിയ RS660 അവതരിപ്പിച്ചു, കൂടാതെ ലോഞ്ച് കഴിഞ്ഞ് ഏതാനും ആഴ്ചകള്‍ക്ക് ശേഷം ഇതിന്റെ ഡെലിവറിയും ആരംഭിച്ചു. വനിതാ റേസര്‍, അലിഷ അബ്ദുള്ള രാജ്യത്തെ ആദ്യത്തെ RS660 യൂണിറ്റ് സ്വന്തമാക്കിയത് വാര്‍ത്തകളില്‍ നിറയുകയും ചെയ്തിരുന്നു.

Most Read Articles

Malayalam
കൂടുതല്‍... #അപ്രീലിയ #aprilia
English summary
Aprilia introduced 2022 rsv4 and tuono v4 with new colours
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X