ഈ ഇലക്ട്രിക് സ്‌കൂട്ടര്‍ ഇനി ഫ്‌ലിപ്കാര്‍ട്ടിലൂടെയും വാങ്ങാം; എങ്ങനെയെന്നല്ലേ...

ഇന്ത്യയില്‍ ഇലക്ട്രിക് സ്‌കൂട്ടര്‍ വിപണി അതിവേഗം വളര്‍ന്നുകൊണ്ടിരിക്കുകയാണ്. സ്റ്റാര്‍ട്ടപ്പ് കമ്പനികള്‍ വളര്‍ച്ച നേടുന്നതായാണ് സെപ്റ്റംബര്‍ മാസത്തെ വില്‍പ്പന കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഏഥര്‍ എനര്‍ജിയാണ് അത്തരത്തില്‍ നേട്ടം കൊയ്ത ഒരു കമ്പനി. ഇപ്പോള്‍ വില്‍പ്പന കൂട്ടുന്നതിനായി പുത്തന്‍ തന്ത്രവുമായി രംഗത്തെത്തിയിരിക്കുകയാണ് ഏഥര്‍.

ഈ ഇലക്ട്രിക് സ്‌കൂട്ടര്‍ ഇനി ഫ്‌ലിപ്കാര്‍ട്ടിലൂടെയും വാങ്ങാം; എങ്ങനെയെന്നല്ലേ...

ഇ കൊമേഴ്‌സ് ഭീമന്‍മാരായ ഫ്‌ലിപ്പ്കാര്‍ട്ടിലൂടെ തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ വില്‍പ്പനക്ക് വെക്കുകയാണ് ഏഥര്‍. ഏഥര്‍ 450X Gen3 വില്‍പ്പന ഓണ്‍ലൈനായി ആരംഭിച്ചു. നിലവില്‍ ഇത് രാജ്യതലസ്ഥാനമായ ന്യൂഡല്‍ഹിയില്‍ മാത്രമേ ലഭ്യമാകൂ. ഭാവിയില്‍ കൂടുതല്‍ നഗരങ്ങളിലേക്ക് വ്യാപിപ്പിക്കുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്.

ഈ ഇലക്ട്രിക് സ്‌കൂട്ടര്‍ ഇനി ഫ്‌ലിപ്കാര്‍ട്ടിലൂടെയും വാങ്ങാം; എങ്ങനെയെന്നല്ലേ...

ഫ്‌ലിപ്കാര്‍ട്ടില്‍ 450X Gen 3 ഇലക്ട്രിക് സ്‌കൂട്ടര്‍ വില്‍ക്കാന്‍ തുടങ്ങിയതായി ഏഥര്‍ എനര്‍ജി ചീഫ് ബിസിനസ് ഓഫീസര്‍ രവ്നീത് ഫൊകെലയാണ് വെളിപ്പെടുത്തിയത്. പൈലറ്റ് പ്രോജക്റ്റായതിനാലാണ് നിലവില്‍ ന്യൂഡല്‍ഹിയില്‍ മാത്രം ഒതുക്കിയത്. ഫ്‌ലിപ്കാര്‍ട്ടുമായുള്ള ഈ പങ്കാളിത്തം വിവിധ നഗരങ്ങളിലുടെ വിപുലീകരിക്കുമെന്ന് രവ്‌നീത് പറഞ്ഞു. എന്നിരുന്നാലും, സമയക്രമം ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.

ഈ ഇലക്ട്രിക് സ്‌കൂട്ടര്‍ ഇനി ഫ്‌ലിപ്കാര്‍ട്ടിലൂടെയും വാങ്ങാം; എങ്ങനെയെന്നല്ലേ...

2022 സെപ്റ്റംബറില്‍ ഏഥര്‍ എനര്‍ജി 247 ശതമാനം വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്. റാഞ്ചി, കൊല്‍ക്കത്ത, മുംബൈ, രാജ്കോട്ട് എന്നിവിടങ്ങളിലായി അവര്‍ നാല് പുതിയ എക്‌സ്പീരിയന്‍സ് സെന്ററുകളും തുറന്നിട്ടുണ്ട്.

ഈ ഇലക്ട്രിക് സ്‌കൂട്ടര്‍ ഇനി ഫ്‌ലിപ്കാര്‍ട്ടിലൂടെയും വാങ്ങാം; എങ്ങനെയെന്നല്ലേ...

55 എക്സ്പീരിയന്‍സ് സെന്ററുകളുള്ള 45 നഗരങ്ങളില്‍ ഏഥറിന്റെ സാന്നിധ്യമുണ്ട്. 34 ശതമാനം വിപണി വിഹിതമുള്ള കേരളത്തിലെ മുന്‍നിര ഇരുചക്ര വാഹന നിര്‍മ്മാതാക്കളും ഏഥര്‍ ആയിരുന്നു. 450X ന്റെ ഉല്‍പ്പാദനം ഇതിനകം 50,000 കടന്നിരുന്നു. തങ്ങളുടെ വില്‍പ്പന ശൃംഖല വര്‍ദ്ധിപ്പിക്കുന്നതിനായി തീവ്രമായി പരിശ്രമിക്കുകയാണ് ഏഥര്‍.

ഈ ഇലക്ട്രിക് സ്‌കൂട്ടര്‍ ഇനി ഫ്‌ലിപ്കാര്‍ട്ടിലൂടെയും വാങ്ങാം; എങ്ങനെയെന്നല്ലേ...

വിതരണ ശൃംഖലയുടെ നിയന്ത്രണങ്ങള്‍ സാവധാനത്തില്‍ മെച്ചപ്പെടുന്നത് ഉല്‍പ്പാദന ശേഷി വര്‍ദ്ധിപ്പിക്കുന്നതിന് ഏഥറിനെ സഹായിച്ചു. വരും മാസങ്ങളില്‍ ദ്രുതഗതിയിലുള്ള വളര്‍ച്ചയാണ് അവര്‍ പ്രതീക്ഷിക്കുന്നത്. ഇലക്ട്രിക് വാഹനങ്ങള്‍ പ്രത്യേകിച്ച് ഇലക്ട്രിക് ഇരുചക്രവാഹനങ്ങള്‍ ഇന്ത്യയില്‍ സ്വീകാര്യമായി തുടങ്ങിയിരിക്കുന്നു. അവ ഇപ്പോള്‍ ചില ഫ്‌ലീറ്റ് ഓപ്പറേറ്റര്‍മാരും വിതരണത്തിനും ഉപയോഗിക്കുന്നു.

ഈ ഇലക്ട്രിക് സ്‌കൂട്ടര്‍ ഇനി ഫ്‌ലിപ്കാര്‍ട്ടിലൂടെയും വാങ്ങാം; എങ്ങനെയെന്നല്ലേ...

നിലവില്‍ രണ്ട് ഇലക്ട്രിക് സ്‌കൂട്ടറുകളാണ് ഏഥര്‍ എനര്‍ജി ഇന്ത്യന്‍ വിപണിയില്‍ എത്തിക്കുന്നത്. 450 പ്ലസും 450 എക്സും. 85 കിലോമീറ്റര്‍ ട്രൂറേഞ്ചും 3.9 സെക്കന്‍ഡിന്റെ 0-40 കിലോമീറ്റര്‍ ആക്‌സിലറേഷന്‍ സമയവുമായിട്ടാണ് 450 പ്ലസ് വരുന്നത്. ഇത് 5.4 kW പീക്ക് പവര്‍ ഔട്ട്പുട്ടും 22 Nm പീക്ക് ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു.

ഈ ഇലക്ട്രിക് സ്‌കൂട്ടര്‍ ഇനി ഫ്‌ലിപ്കാര്‍ട്ടിലൂടെയും വാങ്ങാം; എങ്ങനെയെന്നല്ലേ...

450X-ന് 105 കിലോമീറ്റര്‍ ട്രൂറേഞ്ച് ഉണ്ട്. 3.3 സെക്കന്‍ഡിനുള്ളില്‍ 40 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ ഈ സ്‌കൂട്ടറിന് കഴിയും. ഇതിന് പരമാവധി 6.2 kW പവര്‍ ഔട്ട്പുട്ടും 26 Nm പീക്ക് ടോര്‍ക്കും ഉണ്ട്. ഓല S1 പ്രോ, ടിവിഎസ് ഐക്യൂബ്, ബജാജ് ചേതക്, സിംപിള്‍ എനര്‍ജി വണ്‍ എന്നിവയ്ക്കെതിരെയാണ് വിപണിയില്‍ ഏഥര്‍ 450X മത്സരിക്കുന്നത്.

ഈ ഇലക്ട്രിക് സ്‌കൂട്ടര്‍ ഇനി ഫ്‌ലിപ്കാര്‍ട്ടിലൂടെയും വാങ്ങാം; എങ്ങനെയെന്നല്ലേ...

ഒരു വര്‍ഷം മുമ്പുള്ള അവസ്ഥയല്ല ഇലക്ട്രിക് ഇരുചക്ര വാഹന വിപണിയില്‍ ഇന്ന്. കഴിഞ്ഞ മാസം 7435 യൂണിറ്റ് ഇലക്ട്രിക് സ്‌കൂട്ടറുകളാണ് ഏഥര്‍ വിറ്റത്. ഉത്സവകാലമായതിനാലാണ് ഇത് സാധിച്ചത്. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ 2142 യൂണിറ്റുകള്‍ മാത്രമായിരുന്നു വിറ്റത്. 2,142 യൂണിറ്റ് വില്‍പ്പന വര്‍ധിച്ചു. ആഗസ്റ്റ് മാസത്തെ അപേക്ഷിച്ചും വളര്‍ച്ചയാണ്. 1000ത്തിലധികം യൂണിറ്റുകളില്‍ കൂടുതല്‍.

ഈ ഇലക്ട്രിക് സ്‌കൂട്ടര്‍ ഇനി ഫ്‌ലിപ്കാര്‍ട്ടിലൂടെയും വാങ്ങാം; എങ്ങനെയെന്നല്ലേ...

കഴിഞ്ഞ 3 മാസത്തിനിടെ 16,234 യൂണിറ്റ് വില്‍പ്പനയാണ് ഏഥര്‍ നടത്തിയത്. 2021 മൂന്നാം പാദത്തിലെ ഏകദേശ വില്‍പ്പന 5,682 യൂണിറ്റാണ്. 10,552 യൂണിറ്റുകളുടെ മാറ്റമാണ് കാണുന്നത്. ഈ ഉത്സവ സീസണില്‍ ഏഥറിന് മികച്ച തുടക്കമായിരുന്നുവെന്നും കഴിഞ്ഞ രണ്ട് മാസങ്ങളായി ശക്തമായ മുന്നേറ്റം അനുഭവപ്പെട്ടുവരികയാണെന്നും രവ്നീത് പറഞ്ഞു.

ഈ ഇലക്ട്രിക് സ്‌കൂട്ടര്‍ ഇനി ഫ്‌ലിപ്കാര്‍ട്ടിലൂടെയും വാങ്ങാം; എങ്ങനെയെന്നല്ലേ...

വിപണി വിപുലീകരണം, ഡീലര്‍ഷിപ്പുകള്‍, പുതിയ വിപണികള്‍, വില്‍പ്പന വളര്‍ച്ച എന്നിവയ്ക്കായി സമീപകാലത്ത് കമ്പനി തുക നീക്കിവച്ചിരിക്കുന്നു. പ്രത്യക്ഷത്തില്‍ വളര്‍ച്ചാ പദ്ധതികള്‍ ലക്ഷ്യം കാണുന്നുവെന്നാണ് കണക്കാക്കേണ്ടത്.

Most Read Articles

Malayalam
English summary
Ather commences 450x gen 3 electric scooter online sales through flipkart
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X