ബോഡി പാര്‍ട്‌സുകളുടെ നിര്‍മ്മാണത്തിനായി ഭാരത് FIH-മായി പങ്കാളിത്തം പ്രഖ്യാപിച്ച് Ather

രാജ്യത്ത് ഇലക്ട്രിക് ഇരുചക്ര വാഹന വിപണിക്ക് ശക്തമായ ഡിമാന്റാണുള്ളത്. ഇത് മുതലാക്കുന്നതാകട്ടെ സ്റ്റാര്‍ട്ടപ്പുകളും. രാജ്യത്തെ പ്രമുഖ ബ്രാന്‍ഡുകളെല്ലാം മാറി നില്‍ക്കുമ്പോഴും സ്റ്റാര്‍ട്ടപ്പുകള്‍ ഈ വിഭാഗത്തില്‍ ശക്തമായ സാന്നിധ്യമായികൊണ്ടിരിക്കുകയാണ്.

ബോഡി പാര്‍ട്‌സുകളുടെ നിര്‍മ്മാണത്തിനായി ഭാരത് FIH-മായി പങ്കാളിത്തം പ്രഖ്യാപിച്ച് Ather

ഇത്തരത്തില്‍ ഇലക്ട്രിക് ഇരുചക്ര വാഹന വിഭാഗത്തിലെ ശക്തരായ സ്റ്റാര്‍ട്ടപ്പുകളില്‍ ഒന്നാണ് ബെംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഏഥര്‍ എനര്‍ജി. വര്‍ഷങ്ങളായി ഈ മേഖലയില്‍ ശക്തമായ സാന്നിധ്യമാണ് ഏഥര്‍. നേരത്തെ പോര്‍ട്ട്‌ഫോളിയോയില്‍ നിരവധി മോഡലുകള്‍ ഉണ്ടായിരുന്നെങ്കിലും ഇപ്പോള്‍ 450X, 450 പ്ലസ് മോഡലുകളാണ് നിലവില്‍ ബ്രാന്‍ഡ് നിരയിലുള്ളത്.

ബോഡി പാര്‍ട്‌സുകളുടെ നിര്‍മ്മാണത്തിനായി ഭാരത് FIH-മായി പങ്കാളിത്തം പ്രഖ്യാപിച്ച് Ather

450X, 450 പ്ലസ് ഇലക്ട്രിക് സ്‌കൂട്ടറുകള്‍ക്ക് ഇപ്പോള്‍ വിഭാഗത്തില്‍ ശക്തമായ പ്രതികരണമാണ് ലഭിക്കുന്നതെന്നും കമ്പനി തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഒരു വര്‍ഷത്തിനുള്ളില്‍, വാര്‍ഷിക വില്‍പ്പന 20 ശതമാനം വരെയാണ് മെച്ചപ്പെട്ടത്. വരും മാസങ്ങളിലും ഈ പ്രവണത തുടരുമെന്നാണ് നിര്‍മാതാവ് പ്രതീക്ഷിക്കുന്നത്.

ബോഡി പാര്‍ട്‌സുകളുടെ നിര്‍മ്മാണത്തിനായി ഭാരത് FIH-മായി പങ്കാളിത്തം പ്രഖ്യാപിച്ച് Ather

വര്‍ധിച്ചുവരുന്ന ആവശ്യം നിറവേറ്റുന്നതിനായി, ഇലക്ട്രിക് സ്‌കൂട്ടറുകളുടെ പാര്‍ട്‌സുകളുടെ നിര്‍മ്മാണത്തിനായി ഏഥര്‍ ഇപ്പോള്‍, ഭാരത് FIH-മായി പങ്കാളിത്തം പ്രഖ്യാപിക്കുകയും ചെയ്തു. ഏഥര്‍ സ്‌കൂട്ടറുകള്‍ക്കായി പ്രധാന ഘടകങ്ങള്‍ വികസിപ്പിക്കുന്നതിനും നിര്‍മ്മിക്കുന്നതിനും ഈ സഖ്യം സഹായിക്കുമെന്നാണ് ഏഥര്‍ പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവനയില്‍ പറയുന്നത്.

ബോഡി പാര്‍ട്‌സുകളുടെ നിര്‍മ്മാണത്തിനായി ഭാരത് FIH-മായി പങ്കാളിത്തം പ്രഖ്യാപിച്ച് Ather

നിര്‍മ്മാണ ഇക്കോസിസ്റ്റം മെച്ചപ്പെടുത്തുന്നത് ഏഥര്‍ 450X, 450 പ്ലസ് എന്നിവയുടെ ആവശ്യം നിറവേറ്റാന്‍ സഹായിക്കും. ഒരു ഇവി ആവാസവ്യവസ്ഥയെ പരിപോഷിപ്പിക്കുന്നതിന് ഏഥര്‍ എനര്‍ജി തന്ത്രപരമായ നിക്ഷേപങ്ങളാണ് നടത്തിയിരിക്കുന്നത്.

ബോഡി പാര്‍ട്‌സുകളുടെ നിര്‍മ്മാണത്തിനായി ഭാരത് FIH-മായി പങ്കാളിത്തം പ്രഖ്യാപിച്ച് Ather

ഇത് ഇവികളുടെ വന്‍തോതിലുള്ള ദത്തെടുക്കല്‍ വര്‍ധിപ്പിക്കുകയും വര്‍ധിച്ചുവരുന്ന ആവശ്യം നിറവേറ്റാന്‍ സഹായിക്കുകയും ചെയ്യുന്നു. 2022 ഫെബ്രുവരിയില്‍, ഏഥറിന്റെ വില്‍പ്പന 2,000 യൂണിറ്റോളം പിന്നിട്ടിരുന്നു. ഇത് തന്നെ വര്‍ധിച്ചുവരുന്ന ഇലക്ട്രിക് സ്‌കൂട്ടറുകളുടെ ആവശ്യം വ്യക്തമാക്കുന്നുവെന്ന് വേണം പറയാന്‍.

ബോഡി പാര്‍ട്‌സുകളുടെ നിര്‍മ്മാണത്തിനായി ഭാരത് FIH-മായി പങ്കാളിത്തം പ്രഖ്യാപിച്ച് Ather

ഏഥര്‍ ഇലക്ട്രിക് സ്‌കൂട്ടര്‍ ഉത്പാദനം വിപുലീകരിക്കുന്നു

തങ്ങളുടെ ബിസിനസ്സ് വളര്‍ത്തിയെടുക്കുന്നതില്‍, ശക്തമായ ഒരു പ്രാദേശിക വിതരണ അടിത്തറ സൃഷ്ടിച്ചിരിക്കുകയാണ് ഏഥര്‍ എനര്‍ജി. 99 ശതമാനം ഉല്‍പന്നങ്ങളും തദ്ദേശീയമായി നിര്‍മ്മിക്കുകയും നിര്‍മ്മാണത്തിനായി ഉത്പാദിപ്പിക്കുകയും ചെയ്യുന്നു.

ബോഡി പാര്‍ട്‌സുകളുടെ നിര്‍മ്മാണത്തിനായി ഭാരത് FIH-മായി പങ്കാളിത്തം പ്രഖ്യാപിച്ച് Ather

ഏഥര്‍ സ്‌കൂട്ടറുകള്‍ക്കുള്ള ഘടകങ്ങള്‍ വിതരണം ചെയ്യുന്നതും നിര്‍മ്മിക്കുന്നതും പരിഗണിക്കുമ്പോള്‍, ഗുണനിലവാരം ഉറപ്പാക്കാന്‍ ശരിയായ വെണ്ടറെ കണ്ടെത്തുന്നതിലാണ് നിര്‍മാതാവ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.

ബോഡി പാര്‍ട്‌സുകളുടെ നിര്‍മ്മാണത്തിനായി ഭാരത് FIH-മായി പങ്കാളിത്തം പ്രഖ്യാപിച്ച് Ather

കാലക്രമേണ വര്‍ധിച്ചുവരുന്ന ഡിമാന്‍ഡ് പരിഹരിക്കുന്നതിനായി, ഏഥര്‍ എനര്‍ജി അതിന്റെ ഹൊസൂര്‍ കേന്ദ്രത്തില്‍ പ്രതിവര്‍ഷം 120,000 മുതല്‍ 400,000 യൂണിറ്റ് വരെ ഉല്‍പ്പാദനം വര്‍ധിപ്പിക്കുകയും ചെയ്തിട്ടുണ്ട്.

ബോഡി പാര്‍ട്‌സുകളുടെ നിര്‍മ്മാണത്തിനായി ഭാരത് FIH-മായി പങ്കാളിത്തം പ്രഖ്യാപിച്ച് Ather

ഉത്പാദനം വര്‍ധിപ്പിക്കുന്നതിനായി പ്ലാന്റ് വിപുലീകരിക്കുമെന്നും, ഇതിനായി കൂടുതല്‍ ഭൂമി ഏറ്റെടുക്കുമെന്നും കമ്പനി വ്യക്തമാക്കുന്നു. അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍, വാര്‍ഷിക ഉല്‍പ്പാദന ശേഷി ഒരു ദശലക്ഷം സ്‌കൂട്ടറുകളായി ഉയര്‍ത്താനാണ് ഏഥര്‍ ലക്ഷ്യമിടുന്നത്.

ബോഡി പാര്‍ട്‌സുകളുടെ നിര്‍മ്മാണത്തിനായി ഭാരത് FIH-മായി പങ്കാളിത്തം പ്രഖ്യാപിച്ച് Ather

ഈ സമയത്ത്, 5,000 ഫാസ്റ്റ് ചാര്‍ജറുകള്‍ സജ്ജീകരിക്കും. പുതിയ ഉല്‍പ്പന്ന വികസനം, 600 സ്റ്റോറുകളിലേക്ക് നെറ്റ്‌വര്‍ക്ക് വിപുലീകരണം എന്നിവയാണ് ശ്രദ്ധാകേന്ദ്രമായ മറ്റ് മേഖലകള്‍. നിലവില്‍, ഇന്ത്യയില്‍ 30 എക്‌സ്പീരിയന്‍സ് സെന്ററുകളില്‍ (റീട്ടെയില്‍ ഔട്ട്ലെറ്റുകള്‍) ഏഥര്‍ പ്രവര്‍ത്തിക്കുന്നു.

ബോഡി പാര്‍ട്‌സുകളുടെ നിര്‍മ്മാണത്തിനായി ഭാരത് FIH-മായി പങ്കാളിത്തം പ്രഖ്യാപിച്ച് Ather

അസംസ്‌കൃത വസ്തുക്കളുടെ സംഭരണം

ഭാരത് FIH നിരവധി നിര്‍മ്മാണ സേവനങ്ങള്‍ വാഗ്ദാനം ചെയ്യുന്നു. ബാറ്ററി മാനേജ്മെന്റ് സിസ്റ്റങ്ങള്‍ക്കായുള്ള പ്രിന്റഡ് സര്‍ക്യൂട്ട് ബോര്‍ഡ് (PCB) അസംബ്ലികള്‍, ഡാഷ്ബോര്‍ഡ് അസംബ്ലി, പെരിഫറല്‍ കണ്‍ട്രോളിംഗ് യൂണിറ്റുകള്‍, ഡ്രൈവ് കണ്‍ട്രോള്‍ മൊഡ്യൂളുകള്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു.

ബോഡി പാര്‍ട്‌സുകളുടെ നിര്‍മ്മാണത്തിനായി ഭാരത് FIH-മായി പങ്കാളിത്തം പ്രഖ്യാപിച്ച് Ather

'ടേണ്‍-കീ' മോഡലില്‍ നിര്‍മ്മിക്കാന്‍, വിതരണ ശൃംഖല ലോജിസ്റ്റിക്സും ഏഥര്‍ എനര്‍ജിയുടെ അസംസ്‌കൃത വസ്തുക്കളുടെ സംഭരണവും കൈകാര്യം ചെയ്യും. ഭാരത് FIH സൗകര്യത്തില്‍ ഏഥര്‍ സ്‌കൂട്ടറുകളുടെ ഭാഗങ്ങളുടെ ഉത്പാദനം ആരംഭിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

ബോഡി പാര്‍ട്‌സുകളുടെ നിര്‍മ്മാണത്തിനായി ഭാരത് FIH-മായി പങ്കാളിത്തം പ്രഖ്യാപിച്ച് Ather

സെഗ്മെന്റുകളിലുടനീളമുള്ള ശക്തമായ ഡിമാന്‍ഡിനൊപ്പം ഇവി വ്യവസായം അഭൂതപൂര്‍വമായ വളര്‍ച്ചയ്ക്ക് സാക്ഷ്യം വഹിക്കുന്നതായി ഏഥര്‍ എനര്‍ജി സഹസ്ഥാപകനും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായ തരുണ്‍ മേത്ത പറഞ്ഞു.

ബോഡി പാര്‍ട്‌സുകളുടെ നിര്‍മ്മാണത്തിനായി ഭാരത് FIH-മായി പങ്കാളിത്തം പ്രഖ്യാപിച്ച് Ather

രാജ്യത്തുടനീളം ഞങ്ങളുടെ റീട്ടെയില്‍ കാല്‍പ്പാടുകള്‍ വിപുലീകരിക്കുന്നത് തുടരുന്നതിനാല്‍ ഏഥര്‍ എനര്‍ജിയും അഭൂതപൂര്‍വമായ വളര്‍ച്ചയുടെ നടുവിലാണ്. തങ്ങളുടെ സ്‌കൂട്ടറുകളുടെ വര്‍ധിച്ചുവരുന്ന ആവശ്യം നിറവേറ്റുന്നതിനായി തങ്ങളുടെ വിതരണ ശൃംഖല ശക്തിപ്പെടുത്തുന്നതിനായി പ്രവര്‍ത്തിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ബോഡി പാര്‍ട്‌സുകളുടെ നിര്‍മ്മാണത്തിനായി ഭാരത് FIH-മായി പങ്കാളിത്തം പ്രഖ്യാപിച്ച് Ather

ഇതിനായി, തങ്ങളുടെ വോള്യങ്ങളും പ്രൊജക്ഷനുകളും കൈവരിക്കുന്നതിനുള്ള ശേഷി, വിതരണ ശൃംഖല ശേഷി, പ്രോസസ്സ് വൈദഗ്ദ്ധ്യം എന്നിവ നല്‍കുന്നതിന് ഭാരത് FIH-മായി സഹകരിക്കുന്നതില്‍ തങ്ങള്‍ക്ക് സന്തോഷമുണ്ട്.

ബോഡി പാര്‍ട്‌സുകളുടെ നിര്‍മ്മാണത്തിനായി ഭാരത് FIH-മായി പങ്കാളിത്തം പ്രഖ്യാപിച്ച് Ather

തങ്ങളുടെ ആവശ്യകതകള്‍ നിറവേറ്റുന്നതിനായി വളരെ വേഗത്തില്‍ മുന്നേറിക്കൊണ്ട് ഭാരത് FIH കഴിഞ്ഞ കുറച്ച് മാസങ്ങളായി അവിശ്വസനീയമായ കഴിവ് പ്രകടിപ്പിച്ചു. വലിയ വാഹന ഘടക നിര്‍മ്മാതാക്കള്‍ ഇന്ന് ഇവി വ്യവസായത്തില്‍ തിരിച്ചറിയുന്ന അവസരങ്ങളെയും ഈ പങ്കാളിത്തം പ്രതിഫലിപ്പിക്കുന്നുവെന്നും തരുണ്‍ മേത്ത കൂട്ടിച്ചേര്‍ത്തു.

Most Read Articles

Malayalam
English summary
Ather energy made partners with bharat fih for electric scooter parts manufacturing
Story first published: Thursday, March 10, 2022, 10:26 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X