വില്‍പ്പനയില്‍ വന്‍ കുതിപ്പുമായി Ather Energy; 2022 സെപ്റ്റംബറിലെ വില്‍പ്പന കണക്കുകള്‍ ഇങ്ങനെ

2022 സെപ്തംബര്‍ മാസത്തെ വില്‍പ്പന കണക്കുകള്‍ വെളിപ്പെടുത്തി ബെംഗളൂരു ആസ്ഥാനമായുള്ള ഇലക്ട്രിക് വാഹന സ്റ്റാര്‍ട്ടപ്പായ ഏഥര്‍ എനര്‍ജി. കഴിഞ്ഞ മാസം ഇന്ത്യയില്‍ 7,435 ഇലക്ട്രിക് സ്‌കൂട്ടറുകള്‍ വില്‍ക്കാന്‍ കമ്പനിക്ക് കഴിഞ്ഞു, 247 ശതമാനം വളര്‍ച്ചയാണ് വില്‍പ്പനയില്‍ രേഖപ്പെടുത്തിയിരിക്കുന്നത്.

വില്‍പ്പനയില്‍ വന്‍ കുതിപ്പുമായി Ather Energy; 2022 സെപ്റ്റംബറിലെ വില്‍പ്പന കണക്കുകള്‍ ഇങ്ങനെ

2021 സെപ്റ്റംബറില്‍ അതിന്റെ വില്‍പ്പന 2,139 യൂണിറ്റായിരുന്നു. 2022 സെപ്റ്റംബറില്‍ ഏഥര്‍ എനര്‍ജി അതിന്റെ എക്കാലത്തെയും ഉയര്‍ന്ന പ്രതിമാസ വില്‍പ്പന രേഖപ്പെടുത്തി എന്നത് എടുത്തുപറയേണ്ടതാണ്. കൂടാതെ, പ്രതിമാസ (MoM) വില്‍പ്പനയുടെ അടിസ്ഥാനത്തില്‍ താരതമ്യപ്പെടുത്തുമ്പോള്‍, 2022 ഓഗസ്റ്റില്‍ കമ്പനിയുടെ വില്‍പ്പന 16 ശതമാനം വര്‍ദ്ധിച്ചു, അതിന്റെ ഇവി വില്‍പ്പന 6,410 യൂണിറ്റായി.

വില്‍പ്പനയില്‍ വന്‍ കുതിപ്പുമായി Ather Energy; 2022 സെപ്റ്റംബറിലെ വില്‍പ്പന കണക്കുകള്‍ ഇങ്ങനെ

നിലവില്‍ 45 ഇന്ത്യന്‍ നഗരങ്ങളില്‍ 55 എക്സ്പീരിയന്‍സ് സെന്ററുകളോടെ ഏഥര്‍ എനര്‍ജി നിലവിലുണ്ട്. കമ്പനി കഴിഞ്ഞ മാസം നാല് പുതിയ എക്‌സ്പീരിയന്‍ കേന്ദ്രങ്ങള്‍ (റാഞ്ചി, കൊല്‍ക്കത്ത, മുംബൈ, രാജ്കോട്ട്) ഉദ്ഘാടനം ചെയ്തു, ഈ മാസം എട്ട് പുതിയ ഔട്ട്ലെറ്റുകള്‍ കൂട്ടിച്ചേര്‍ക്കാന്‍ പദ്ധതിയിടുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Ather Energy Sales Sep 2022 Sales Vs Growth (%)
Sep-22 7,435 Sep 2021 (YoY) 247.11
Sep-21 2,142 Aug 2022 (MoM) 15.99
Aug-22 6,410 - -
Ather Energy Sales Q3 2022 Sales Vs Growth (%)
Q3 2022 16,234 Q3 2021 (YoY) 185.71
Q3 2021 5,682 Q2 2022 (QoQ) 50.36
Q2 2022 10,797 - -
വില്‍പ്പനയില്‍ വന്‍ കുതിപ്പുമായി Ather Energy; 2022 സെപ്റ്റംബറിലെ വില്‍പ്പന കണക്കുകള്‍ ഇങ്ങനെ

''ഈ ഉത്സവ സീസണിന് മികച്ച തുടക്കമാണ് ഏഥര്‍ നല്‍കിയത്, കഴിഞ്ഞ രണ്ട് മാസങ്ങളായി ശക്തമായ മുന്നേറ്റമാണ് ഏഥറിന് ലഭിക്കുന്നതെന്ന് വികസനത്തെക്കുറിച്ച് അഭിപ്രായപ്പെട്ട ഏഥര്‍ എനര്‍ജി ചീഫ് ബിസിനസ് ഓഫീസര്‍ രവ്നീത് എസ്.ഫൊകെല പറഞ്ഞു.

വില്‍പ്പനയില്‍ വന്‍ കുതിപ്പുമായി Ather Energy; 2022 സെപ്റ്റംബറിലെ വില്‍പ്പന കണക്കുകള്‍ ഇങ്ങനെ

മെച്ചപ്പെട്ട വിതരണ ശൃംഖലയുടെ ഫലമായി, സെപ്റ്റംബറില്‍ തങ്ങള്‍ മികച്ച പ്രതിമാസ വില്‍പ്പന രേഖപ്പെടുത്തി, തങ്ങളുടെ ഉപഭോക്താക്കള്‍ക്ക് 7435 യൂണിറ്റുകള്‍ വിതരണം ചെയ്തുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തങ്ങളുടെ വിതരണ ശൃംഖല ശക്തിപ്പെടുത്തുന്നതിനായി സജീവമായി പ്രവര്‍ത്തിക്കുന്നത് തുടരുന്നതിനാല്‍ വരും മാസങ്ങളില്‍ ദ്രുതഗതിയിലുള്ള വളര്‍ച്ചയാണ് കമ്പനി പ്രതീക്ഷിക്കുന്നത്.

വില്‍പ്പനയില്‍ വന്‍ കുതിപ്പുമായി Ather Energy; 2022 സെപ്റ്റംബറിലെ വില്‍പ്പന കണക്കുകള്‍ ഇങ്ങനെ

തങ്ങള്‍ ഈ മാസം നാല് പുതിയ റീട്ടെയില്‍ ഔട്ട്ലെറ്റുകള്‍ തുറന്നിട്ടുണ്ട്, ഇപ്പോള്‍ 45 നഗരങ്ങളില്‍ 55 എക്‌സ്പീരിയന്‍ കേന്ദ്രങ്ങളുമുണ്ട്. ഒക്ടോബറില്‍, തങ്ങള്‍ എട്ട് പുതിയ ഔട്ട്ലെറ്റുകള്‍ ചേര്‍ക്കും, ഇത് ഉത്സവ സീസണില്‍ ശക്തമായ വില്‍പ്പന വേഗത തുടരാന്‍ തങ്ങളെ നന്നായി സജ്ജമാക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

വില്‍പ്പനയില്‍ വന്‍ കുതിപ്പുമായി Ather Energy; 2022 സെപ്റ്റംബറിലെ വില്‍പ്പന കണക്കുകള്‍ ഇങ്ങനെ

ഏഥര്‍ എനര്‍ജി അടുത്തിടെ ഫ്‌ലിപ്പ്കാര്‍ട്ടുമായി സഹകരിച്ച് പ്രവര്‍ത്തിക്കുമെന്ന് അറിയിച്ചിരുന്നു. ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമില്‍ ഏഥര്‍ 450X Gen 3 ഇ-സ്‌കൂട്ടറുകള്‍ അവതരിപ്പിക്കുന്നത് വഴി വില്‍പ്പനയുടെ അളവുകള്‍ ഉയരുമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്.

വില്‍പ്പനയില്‍ വന്‍ കുതിപ്പുമായി Ather Energy; 2022 സെപ്റ്റംബറിലെ വില്‍പ്പന കണക്കുകള്‍ ഇങ്ങനെ

ഈ പദ്ധതി കമ്പനി ആദ്യം ഡല്‍ഹി മേഖലയില്‍ പരീക്ഷണാടിസ്ഥാനത്തില്‍ നടത്തുകയും പിന്നീട് രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് വ്യാപിപ്പിക്കുകയും ചെയ്യും. ഈ വര്‍ഷം ഓഗസ്റ്റില്‍ അതിന്റെ നിര്‍മ്മാണ കേന്ദ്രത്തില്‍ നിന്ന് 50,000-ാമത്തെ ഇലക്ട്രിക് സ്‌കൂട്ടറും ഏഥര്‍ പുറത്തിറക്കി. ഈ നേട്ടം കൈവരിക്കാന്‍ കമ്പനി 50 മാസമെടുത്തു.

Most Read Articles

Malayalam
English summary
Ather energy shared 2022 september electric scooter sales report
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X