Just In
- 5 min ago
സെമികണ്ടക്ടർ ക്ഷാമത്തിനൊപ്പം കടുത്ത മത്സരവും; Astor എസ്യുവിക്ക് പുത്തൻ ബേസ് മോഡൽ നൽകാനൊരുങ്ങി MG
- 8 min ago
Hero Xpulse 200T മുതല്‍ Apache RTR 200 4V വരെ; 2022 സിസി വിഭാഗത്തിലെ താങ്ങാവുന്ന മോഡലുകള്‍
- 1 hr ago
അനധികൃത മോഡിഫിക്കേഷൻ നടത്തിയ ആറ് പേർക്കെതിരെ കേസ്; ഓപ്പറേഷൻ റേസുമായി കൊച്ചി RTO
- 1 hr ago
Kawasaki Ninja 400 vs KTM RC 390; വിലയുടെ അടിസ്ഥാനത്തില്‍ ഒരു താരതമ്യം ഇതാ
Don't Miss
- Lifestyle
ഈ പോഷകങ്ങളുടെ അഭാവം മുടി നരക്കാന്‍ കാരണം
- Technology
IPhone: 10 മാസം പച്ച വെള്ളം കുടിച്ചിട്ടും പണി മുടക്കാത്ത ഐഫോൺ; അവിശ്വസനീയ സംഭവം ബ്രിട്ടണിൽ
- Movies
'ഞാൻ വിഷമിപ്പിച്ചെങ്കിൽ ക്ഷമ ചോദിക്കുന്നു...'; ലക്ഷ്മിപ്രിയയും റിയാസും തമ്മിലുള്ള ഹൃദയസ്പർശിയായ നിമിഷങ്ങൾ!
- Finance
കീശ നിറയും! 6 വര്‍ഷമായി മുടക്കമില്ല; ഉയര്‍ന്ന ഡിവിഡന്റ് യീല്‍ഡുമുള്ള 5 പെന്നി ഓഹരികള്‍
- News
'അത് വേണ്ട, ബാലാസാഹേബിന്റെ പേര് തൊട്ട് കളിക്കേണ്ട'; വിമതര്‍ക്കെതിരെ പ്രമേയം പാസാക്കി ശിവസേന
- Sports
രോഹിത്തിനെക്കുറിച്ച് ഇക്കാര്യങ്ങള്‍ നിങ്ങളറിയുമോ? കട്ട ഫാന്‍സ് പോലും അറിയാനിടയില്ല!
- Travel
ബ്രഹ്മാവിന്റെ നഗരമായ പുഷ്കര്‍...വിശ്വാസങ്ങളെ വെല്ലുന്ന ക്ഷേത്രങ്ങള്‍
Ather ഇലക്ട്രിക് സ്‌കൂട്ടറുകളിൽ ഇനി TPMS സംവിധാനവും, സ്വന്തമാക്കാൻ മുടക്കേണ്ടത് 5,000 രൂപ
ഇന്ത്യയിലെ ഇലക്‌ട്രിക് സ്‌കൂട്ടർ വിൽപ്പന കുതിച്ചുയരുമ്പോൾ അതിൽ ഏഥർ എനർജി വഹിച്ച പങ്ക് വളരെ പ്രധാനമാണ്. 2018-ലാണ് ഏഥർ ഇലക്ട്രിക് സ്‌കൂട്ടർ ആദ്യമായി പുറത്തിറക്കിയത്. പ്രീമിയംനെസ്, സുരക്ഷ, പെർഫോമൻസ് എന്നിവയ്‌ക്കിടയിൽ മികച്ച സന്തുലിതാവസ്ഥ കൈവരിക്കുന്ന ആദ്യത്തെ ഇന്ത്യൻ സ്റ്റാർട്ടപ്പ് ഇവി നിർമാതാവാണിത് എന്നതും ശ്രദ്ധേയമാണ്.

ചില എതിരാളികളിൽ നിന്ന് വ്യത്യസ്തമായി ഏഥർ ഇലക്ട്രിക് സ്കൂട്ടറുകൾക്ക് വലിയ ബഗ്ഗുകളോ തീപിടിത്തമോ ഉണ്ടായിട്ടില്ല എന്നതാണ് വേറിട്ടുനിർത്തുന്ന മറ്റൊരു കാര്യം. കമ്പനിയുടെ 450 പ്ലസ്, 450X സ്കൂട്ടറുകൾ അടുത്ത കാലം വരെ പ്രീമിയം ഇലക്ട്രിക് സ്കൂട്ടർ സെഗ്മെന്റിലെ രാജാവായിരുന്നു എന്നും വേണമെങ്കിൽ പറയാം.

വലിയ ബാറ്ററിയും വലിയ റേഞ്ചും മിനിമലിസ്റ്റ് ഡിസൈനും ഉള്ള S1 പ്രോ പുറത്തിറക്കിയതോടെ പ്രീമിയം ഇലക്ട്രിക് സ്‌കൂട്ടറുകളുടെ രാജാവായി ഓല മാറിയതാണ് പിന്നീട് കാണാനായത്. എന്നിരുന്നാലും മുമ്പ് സൂചിപ്പിച്ച പ്രശ്നങ്ങളോ തകരാറുകളോ ഇതുവരെ ഏഥറിന്റെ കാര്യത്തിൽ ഉണ്ടായിട്ടില്ല എന്നതാണ് വ്യത്യാസം.
MOST READ: റീസെയിൽ വാല്യുവിന്റെ കാര്യത്തിൽ നിറങ്ങൾക്കുമുണ്ട് വലിയ പങ്ക്! ഏതിനാണ് കൂടുതലും കുറവും?

ദേ ഇപ്പോൾ ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റത്തിന്റെ (TPMS) രൂപത്തിൽ തങ്ങളുടെ സ്‌കൂട്ടറുകൾക്കായി മൂല്യവർധിത ആക്‌സസറികൾ അവതരിപ്പിച്ചിരിക്കുകയാണ് ഏഥർ എനർജി. ഓലയുടെ നീണ്ട ഫീച്ചർ ലിസ്റ്റ് മറികടക്കുകയാണ് ഇതിലൂടെ കമ്പനി ലക്ഷ്യമിടുന്നത്.ഓലയ്ക്ക് നിലവിൽ S1, S1 പ്രോ എന്നിവയിൽ ടിപിഎംഎസ് സംവിധാനം ഇല്ലെന്നതും ഏഥറിന് തുണയാവും.

എസ്‌യുവികളിലും കാറുകളിലും വലിയ ബൈക്കുകളിലും കാണപ്പെടുന്ന ഒരു പുതുമയുള്ള സവിശേഷതയാണിത്. എന്നാൽ ഇന്റേണൽ കമ്പഷൻ എഞ്ചിൻ പ്രവർത്തിക്കുന്ന വാഹനങ്ങളേക്കാൾ ടിപിഎംഎസ് ഇവികൾക്ക് ആവശ്യമാണെന്നാണ് ഏഥർ പറയുന്നത്. ICE എഞ്ചിൻ വാഹനങ്ങൾ ഇന്ധനം നിറയ്ക്കാൻ പോകുമ്പോൾ ഫില്ലിംഗ് സ്റ്റേഷനിൽ എപ്പോഴും ടയർ മർദ്ദം പരിശോധിക്കാൻ ടയർ ഇൻഫ്ലേറ്റർ ഉണ്ടായിരിക്കും.

എന്നാൽ ഇലക്‌ട്രിക് സ്‌കൂട്ടറുകൾ കൂടുതലും ചാർജ്ജ് ചെയ്യുന്നത് വീട്ടിലാണ്. ആയതിനാൽ ഇവി ടയർ മർദ്ദം പരിശോധിക്കാൻ ഉടമകൾ പലപ്പോഴും ഓർമിക്കാറില്ല. ഇതിനുള്ള പരിഹാരമാണ് ടിപിഎംഎസിന്റെ അവതരണത്തിലൂടെ ഏഥർ ലക്ഷ്യമിടുന്നത്. ഏഥർ തങ്ങളുടെ സ്കൂട്ടറുകൾക്കായി ഈ സംവിധാനം സ്വയമേ വികസിപ്പിച്ചെടുത്തവയാണ്. അവ വാൽവ് സിസ്റ്റം മാറ്റി വീലിനുള്ളിൽ സ്ഥാപിച്ചിരിക്കുന്നു.

വീലിന് പുറത്ത് സെൻസറുകളുള്ള ടിപിഎംഎസ് സിസ്റ്റങ്ങളേക്കാൾ ഇത് മികച്ചതാണ്. എന്നാൽ ടയർ ഊരിയാൽ മാത്രമേ ഇന്റേണലായി ഘടിപ്പിച്ചിരിക്കുന്ന ടിപിഎംഎസ് സെൻസറിന്റെ ബാറ്ററി മാറ്റാൻ കഴിയൂ. ഏഥറിന്റെ TPMS സിസ്റ്റം സ്കൂട്ടറിന്റെ ഡാഷ്‌ബോർഡിലേക്കും ഏഥർ മൊബൈൽ ആപ്പിലേക്കും കണക്റ്റ് ചെയ്യുകയും ടയർ പ്രഷർ ഡാറ്റ നൽകുകയും ചെയ്യുന്ന രീതിയാണ് ഇവിടെ പിന്തുടർന്നിരിക്കുന്നത്.
MOST READ: E-Diggi! ഇലക്ട്രിക് പവർട്രെയിനുമായി വിന്റേജ് ക്ലാസിക് Fiat Millecento

ഡാഷ്‌ബോർഡിലും ആപ്പിലും ഇതിന് കളർ കോഡുചെയ്ത സൂചനകളും ഉണ്ട്. ചുവപ്പ് മർദ്ദം വളരെ കുറവാണെന്നും ഓറഞ്ച് മർദ്ദം കുറവാണെന്നും വെള്ള മർദ്ദം ശരിയാണെന്നും സൂചിപ്പിക്കുന്നു. പിന്നിൽ 30 psi ഉം മുൻവശത്ത് 32 psi ഉം മർദം സൂക്ഷിക്കാനാണ് കമ്പനി ശുപാർശ ചെയ്യുന്നത്. ടിപിഎംഎസ് ഒരു പുതുമ ആണെങ്കിലും അത് സൗകര്യപ്രദമായ ഒരു സവിശേഷതയാണെന്നതിൽ തർക്കമില്ല.

പരന്ന ഭാഗമുള്ള കാർ ടയറുകളിൽ നിന്ന് വ്യത്യസ്തമായി മോട്ടോർസൈക്കിൾ ടയറുകൾക്ക് വളഞ്ഞ ഭാഗമാണുള്ളത്. ടയറിന് അമിതമായ മർദ്ദമുണ്ടെങ്കിൽ ടയറിന്റെ മധ്യഭാഗം കൂടുതൽ പുറത്തേക്ക് തള്ളിനിൽക്കുകയും തേയ്മാനത്തിന് വിധേയമാവുകയും ചെയ്യും. ഉയർന്ന ടയർ മർദ്ദം കുറഞ്ഞ ട്രാക്ഷനും ഗ്രിപ്പിനും കാരണമാകുന്നുണ്ട്.
MOST READ: iVoomi S1 ഇലക്ട്രിക് സ്‌കൂട്ടര്‍ ടെസ്റ്റ് റൈഡ് മെയ് 28 മുതല്‍; ഡെലിവറിയും ഉടന്‍

ഏഥറിന്റെ ടിപിഎംഎസ് സിസ്റ്റം ബ്രാൻഡിന്റെ ആദ്യത്തെ ഔദ്യോഗിക ആക്സസറിയാണ്. 4999 രൂപയാണ് ഇതിനായി മുടക്കേണ്ടി വരുന്ന വില. ഈ ആക്‌സസറിക്ക് വേണ്ടിയുള്ള ഒരു അധിക ആപ്പിനുപകരം സ്‌കൂട്ടറിന്റെ ഡാഷ്‌ബോർഡുമായും ഉപഭോക്താവ് ഇതിനകം ഉപയോഗിക്കുന്ന ഏഥർ ആപ്പുമായും ഇത് സുഗമമായി ജോടിയാക്കാൻ സാധിക്കും.

നിലവിൽ രണ്ട് വേരിയന്റുകളിലായി ഏഥർ 450X ഇലക്ട്രിക് സ്‌കൂട്ടർ അവതരിപ്പിച്ചിരിക്കുന്ന കമ്പനിക്ക് ഗംഭീര ഡിമാന്റാണ് ലഭിക്കുന്നത്. പഴയ 450 മോഡലിന് പകരമായി പരിചയപ്പെടുത്തിയ സ്കൂട്ടറാണിത്. ഇതിൽ ഒരു വലിയ 2.9 kWh ലിഥിയം-അയണ്‍ ബാറ്ററി പായ്ക്കാണ് വാഗ്ദാനം ചെയ്തിരിക്കുന്നത്.

ഇത് 8 bhp കരുത്തിൽ 26 Nm torque വരെ ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ളതാണ്. വെറും 3.3 സെക്കന്‍ഡില്‍ 0-40 കിലോമീറ്റര്‍ വേഗതയാണ് ഏഥര്‍ 450X മോഡലിന് കൈവരിക്കാൻ സാധിക്കുന്നത്.