ലോങ്ങ് റേഞ്ച് പതിപ്പുമായി Ather; ഒറ്റ ചാർജിൽ 146 കിലോമിറ്റർ

ഇലക്ട്രിക് ഇരുചക്രവാഹനങ്ങളുടെ കാര്യത്തിൽ ഏഥറിന്റെ ഇലക്ട്രിക് സ്‌കൂട്ടറുകൾ ഏറ്റവും മികച്ചതും നന്നായി വിറ്റുപോകുന്നതുമായ ഉൽപ്പന്നങ്ങളിൽ ഒന്നാണ്. നിലവിൽ റൈഡിംഗ് റേഞ്ച് കുറവ് എന്നത് മാത്രമാണ് ചെറിയ ഒരു പോരായ്മ. 450X-ന് ഒറ്റ ചാർജിൽ 85 കിലോമീറ്റർ റൈഡിംഗ് റേഞ്ച് ഉണ്ട്, ഇത് എതിരാളികൾ വാഗ്ദാനം ചെയ്യുന്നതിനേക്കാൾ കുറവാണ്.

ലോങ്ങ് റേഞ്ച് പതിപ്പുമായി Ather; ഒറ്റ ചാർജിൽ 146 കിലോമിറ്റർ

ഇപ്പോൾ, ലഭിക്കുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് സ്കൂട്ടറിന്റെ രണ്ട് പുതിയ വകഭേദങ്ങൾ ഏഥർ അവതരിപ്പിക്കുമെന്നാണ് അറിയാൻ കഴിയുന്നത്. ബാറ്ററി ശേഷി ഇനി 3.66 kWh ആയിരിക്കും. താരതമ്യപ്പെടുത്തുമ്പോൾ, നിലവിലെ സ്കൂട്ടറുകൾക്ക് 2.9 kWh വലിപ്പമുള്ള ബാറ്ററി ശേഷിയുണ്ട്.

ലോങ്ങ് റേഞ്ച് പതിപ്പുമായി Ather; ഒറ്റ ചാർജിൽ 146 കിലോമിറ്റർ

പുതിയ ബാറ്ററി 19 കിലോഗ്രാം ഭാരവും നിക്കൽ കോബാൾട്ട് അധിഷ്ഠിതവുമാണ്. അവകാശപ്പെടുന്ന പരിധി 146 കിലോമീറ്ററാണ്. ഇതു കൂടൊതെ മറ്റൊരു വേരിയന്റുമുണ്ട്. ഇതിന് ഒരേ ബാറ്ററി ശേഷിയുണ്ടാകുമെങ്കിലും സോഫ്‌റ്റ്‌വെയർ വഴി ലോക്ക് ചെയ്യപ്പെടും. ഈ വേരിയന്റിന് 108 കിലോമീറ്റർ റൈഡിംഗ് റേഞ്ച് ഉണ്ടായിരിക്കും.

ലോങ്ങ് റേഞ്ച് പതിപ്പുമായി Ather; ഒറ്റ ചാർജിൽ 146 കിലോമിറ്റർ

നിരവധി റൈഡിംഗ് മോഡുകൾ ഓഫറിലുണ്ടാകും. ഇക്കോ, വാർപ്പ്, സ്‌പോർട്ട്, സ്‌മാർട്ട് ഇക്കോ, റൈഡ് എന്നിവയുണ്ടാകും. നിലവിലെ സ്‌കൂട്ടറിൽ അടുത്തിടെയാണ് സ്മാർട്ട് ഇക്കോ മോഡ് അവതരിപ്പിച്ചത്. ഇത് സ്‌പോർട്‌സും ഇക്കോ മോഡും തമ്മിൽ ഒരു ബാലൻസ് നൽകുന്നു.

ലോങ്ങ് റേഞ്ച് പതിപ്പുമായി Ather; ഒറ്റ ചാർജിൽ 146 കിലോമിറ്റർ

നിലവിൽ, പുതിയ സ്‌കൂട്ടറുകളുടെ വില എന്തായിരിക്കുമെന്ന് വ്യക്തമായിട്ടില്ല, സ്‌കൂട്ടറുകളിൽ ആതർ എന്തെങ്കിലും ഡിസൈൻ മാറ്റങ്ങൾ വരുത്തുമോ എന്നും അറിയില്ല. എന്നിരുന്നാലും, പെയിന്റ് സ്കീമുകളിൽ ചില മാറ്റങ്ങൾ പ്രതീക്ഷിക്കാം, കാരണം അത് പുതിയ സ്കൂട്ടറുകളെ നിലവിലുള്ളതിൽ നിന്ന് വ്യത്യസ്തമാക്കാൻ സഹായിക്കും.

ലോങ്ങ് റേഞ്ച് പതിപ്പുമായി Ather; ഒറ്റ ചാർജിൽ 146 കിലോമിറ്റർ

നിലവിൽ, ഇന്ത്യൻ വിപണിയിൽ ഏഥർ 450+, 450X എന്നി മോഡലുകളാണ് വിൽക്കുന്നത്. 22 Nm പീക്ക് ടോർക്ക് നൽകാൻ കഴിവുള്ള 5.4 kW ഇലക്ട്രിക് മോട്ടോറുമായാണ് 450+ വരുന്നത്. 2.9 kWh ബാറ്ററി ശേഷിയുണ്ടെങ്കിലും റൈഡർക്ക് 2.23 kWh മാത്രമേ ഉപയോഗിക്കാനാകൂ. റൈഡ് മോഡിൽ 60 കിലോമീറ്ററും ഇക്കോ മോഡിൽ 70 കിലോമീറ്ററും ലഭിക്കും. 450+ ന് 3.9 സെക്കൻഡിൽ 40 കിലോമീറ്റർ വേഗത കൈവരിക്കാൻ കഴിയും.

ലോങ്ങ് റേഞ്ച് പതിപ്പുമായി Ather; ഒറ്റ ചാർജിൽ 146 കിലോമിറ്റർ

മറുവശത്ത്, 26 Nm പീക്ക് ടോർക്ക് നൽകാൻ കഴിവുള്ള 6 kW ഇലക്ട്രിക് മോട്ടോറുമായാണ് 450X വരുന്നത്. 3.3 സെക്കൻഡിൽ 40 കിലോമീറ്റർ വേഗത കൈവരിക്കാൻ ഇതിന് കഴിയും. റൈഡ് മോഡിൽ 450X ന്റെ റേഞ്ച് 70 കിലോമീറ്ററും ഇക്കോ മോഡിൽ 85 കിലോമീറ്ററുമാണ്. ബാറ്ററി കപ്പാസിറ്റി 2.9 kWh ആണ്, എന്നാൽ ഉപയോഗയോഗ്യമായ ശേഷി 2.6 kWh ആയി വർദ്ധിപ്പിച്ചു.

ലോങ്ങ് റേഞ്ച് പതിപ്പുമായി Ather; ഒറ്റ ചാർജിൽ 146 കിലോമിറ്റർ

വാർപ്പ് റൈഡിംഗ് മോഡ് പോലുള്ള ചില അധിക ഫീച്ചറുകളും 450X-ന് ലഭിക്കുന്നു. ബ്ലൂടൂത്ത് കണക്റ്റിവിറ്റി, മ്യൂസിക് കൺട്രോൾ, കോൾ കൺട്രോൾ എന്നിവയും ഇതിന് ലഭിക്കുന്നു. ആതർ വെൽക്കം ലൈറ്റും വാഗ്ദാനം ചെയ്യുന്നു, എന്നാൽ അത് ഇപ്പോൾ നടപ്പിലാക്കിയിട്ടില്ല. സ്മാർട്ട് ആക്സസറികൾക്കും പിന്തുണയുണ്ട്. ഇപ്പോൾ ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റവും ലഭിക്കും.

ലോങ്ങ് റേഞ്ച് പതിപ്പുമായി Ather; ഒറ്റ ചാർജിൽ 146 കിലോമിറ്റർ

രണ്ട് സ്‌കൂട്ടറുകളും 3 മണിക്കൂറും 35 മിനിറ്റും കൊണ്ട് 0 മുതൽ 80 ശതമാനം വരെ ചാർജ് ചെയ്യാം. 100 ശതമാനം വരെ ചാർജ് ചെയ്യണമെങ്കിൽ 5 മണിക്കൂർ 45 മിനിറ്റ് എടുക്കും. രണ്ട് സ്‌കൂട്ടറുകളും പിൻ ചക്രത്തിലേക്ക് പവർ കൈമാറുന്ന ബെൽറ്റ് ഡ്രൈവുമായാണ് വരുന്നത്.

ലോങ്ങ് റേഞ്ച് പതിപ്പുമായി Ather; ഒറ്റ ചാർജിൽ 146 കിലോമിറ്റർ

12 ഇഞ്ച് അലോയ് വീലുകളാണ്, മുന്നിലും പിന്നിലും ട്യൂബ് ലെസ് ടയറുകളുള്ളത്. സംയോജിത ബ്രേക്കിംഗ് സിസ്റ്റവും റീജനറേറ്റീവ് ബ്രേക്കിംഗും ഏതർ വാഗ്ദാനം ചെയ്യുന്നു. മുൻവശത്ത് 200 എംഎം ഡിസ്‌ക്കും പിന്നിൽ 190 എംഎം ഡിസ്‌ക്കും ബ്രേക്കിംഗ് ഡ്യൂട്ടി ചെയ്യുന്നു.

ലോങ്ങ് റേഞ്ച് പതിപ്പുമായി Ather; ഒറ്റ ചാർജിൽ 146 കിലോമിറ്റർ

ഓൺബോർഡ് നാവിഗേഷനുള്ള 7 ഇഞ്ച് എൽഇഡി ടച്ച്‌സ്‌ക്രീൻ ഉണ്ട്. ആതറിലെ എല്ലാ ലൈറ്റിംഗ് ഘടകങ്ങളും എൽഇഡികളാണ്. റിവേഴ്സ് അസിസ്റ്റ് ഫീച്ചറും ഉണ്ട്. സ്കൂട്ടറിന് OTA അപ്ഡേറ്റുകൾ ലഭിക്കും കൂടാതെ ഒരു മൊബൈൽ ആപ്ലിക്കേഷനുമുണ്ട്.

Most Read Articles

Malayalam
English summary
Ather launching long range scooter soon
Story first published: Tuesday, June 28, 2022, 18:17 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X