പൂര്‍ണ ചാര്‍ജില്‍ 100 കിലോമാറ്റര്‍ റേഞ്ച്; Atum Vader ഇലക്ട്രിക് മോട്ടോര്‍സൈക്കിള്‍ വിപണിയില്‍

2020-ന്റെ അവസാനത്തോടെയാണ് ആറ്റം 1.0 എന്ന പേരില്‍ പുതിയൊരു ഇലക്ട്രിക് മോട്ടോര്‍സൈക്കിളുമായി ഹൈദരാബാദ് ആസ്ഥാനമായുള്ള ഇലക്ട്രിക് വെഹിക്കിള്‍ സ്റ്റാര്‍ട്ടപ്പായ അതുമൊബൈല്‍സ് രംഗപ്രവേശനം ചെയ്യുന്നത്. കഴിഞ്ഞ വര്‍ഷം മുതല്‍ തെരഞ്ഞെടുത്ത കുറച്ച് വിപണികളില്‍ ഈ മോഡലിന്റെ വില്‍പ്പന കമ്പനി ആരംഭിക്കുകയും ചെയ്തിരുന്നു.

പൂര്‍ണ ചാര്‍ജില്‍ 100 കിലോമാറ്റര്‍ റേഞ്ച്; Atum Vader ഇലക്ട്രിക് മോട്ടോര്‍സൈക്കിള്‍ വിപണിയില്‍

ഇപ്പോഴിതാ ആറ്റം വാഡര്‍ എന്ന പേരില്‍ ബ്രാന്‍ഡിന്റെ ആദ്യത്തെ ഹൈ-സ്പീഡ് ഇലക്ട്രിക് മോട്ടോര്‍സൈക്കിളും അവതരിപ്പിച്ചിരിക്കുകയാണ് അതുമൊബൈല്‍സ്. കഫേ റേസറായി രൂപപ്പെടുത്തിയ ബ്രാന്‍ഡിന്റെ ആദ്യത്തെ ഹൈ-സ്പീഡ് ഇലക്ട്രിക് മോട്ടോര്‍സൈക്കിളാണിത്.

പൂര്‍ണ ചാര്‍ജില്‍ 100 കിലോമാറ്റര്‍ റേഞ്ച്; Atum Vader ഇലക്ട്രിക് മോട്ടോര്‍സൈക്കിള്‍ വിപണിയില്‍

ഹൈദരാബാദ് ആസ്ഥാനമായുള്ള ഇവി കമ്പനി തെലങ്കാനയിലെ പട്ടഞ്ചെരുവിലുള്ള നെറ്റ് സീറോ നിര്‍മ്മാണ കേന്ദ്രത്തില്‍ നിന്നാണ് ഈ മോഡല്‍ വില്‍പ്പനയ്‌ക്കെത്തിക്കുന്നത്. ഉല്‍പ്പാദന ശേഷി പ്രതിവര്‍ഷം 25,000 യൂണിറ്റില്‍ നിന്ന് പരമാവധി 3,00,000 യൂണിറ്റായി കമ്പനി അടുത്തിടെ ഉയര്‍ത്തുകയും ചെയ്തിരുന്നു.

MOST READ: ടൂറിംഗ് കൂടുതൽ സുഖകരമാക്കാം, പുത്തൻ Versys 650 മോഡലിനായി ആക്‌സസറികളും അവതരിപ്പിച്ച് Kawasaki

പൂര്‍ണ ചാര്‍ജില്‍ 100 കിലോമാറ്റര്‍ റേഞ്ച്; Atum Vader ഇലക്ട്രിക് മോട്ടോര്‍സൈക്കിള്‍ വിപണിയില്‍

രാജ്യത്ത് ഇലക്ട്രിക് ടൂ വീലര്‍ (e2W) സെഗ്മെന്റിന്റെ വളര്‍ച്ച കഴിഞ്ഞ കുറച്ച് നാളുകളായി ശക്തമായി വര്‍ധിക്കുന്നുവെന്നാണ് കമ്പനി പറയുന്നത്. ഇലക്ട്രിക് സ്‌കൂട്ടറുകളുടെ ലഭ്യതയാണ് e2W-ന് ആധിപത്യം നല്‍കുന്നതെങ്കിലും, ഇലക്ട്രിക് മോട്ടോര്‍സൈക്കിളുകളുടെ എണ്ണവും പതുക്കെ വര്‍ദ്ധിക്കാന്‍ തുടങ്ങിയിരിക്കുകയാണ്.

പൂര്‍ണ ചാര്‍ജില്‍ 100 കിലോമാറ്റര്‍ റേഞ്ച്; Atum Vader ഇലക്ട്രിക് മോട്ടോര്‍സൈക്കിള്‍ വിപണിയില്‍

വിലയുടെ കാര്യത്തില്‍, ആറ്റം വാഡര്‍ ഒരു ലക്ഷത്തില്‍ താഴെയാണ് വില നല്‍കിയിരിക്കുന്നത്. ആദ്യ 1000 ഉപഭോക്താക്കള്‍ക്കായിട്ടാണ് കമ്പനി ഈ ഓഫര്‍ അവതരിപ്പിച്ചിരിക്കുന്നത്. ഇവര്‍ക്കായി അതുമൊബൈല്‍ ആറ്റം വാഡറിന് 99,999 രൂപയാണ് വില നല്‍കിയിരിക്കുന്നത്. 999 രൂപയുടെ പ്രീ-ബുക്കിംഗ് റിസര്‍വേഷനുകളും കമ്പനി ആരംഭിച്ചിട്ടുണ്ട്.

MOST READ: കമ്മ്യൂട്ടർ മുതൽ പ്രീമിയം വരെ, വിപണി പിടിക്കാൻ ജൂൺ മാസം വിൽപ്പനയ്ക്കെത്തിയ പുത്തൻ മോട്ടോർസൈക്കിളുകൾ

പൂര്‍ണ ചാര്‍ജില്‍ 100 കിലോമാറ്റര്‍ റേഞ്ച്; Atum Vader ഇലക്ട്രിക് മോട്ടോര്‍സൈക്കിള്‍ വിപണിയില്‍

പുതിയ ഇലക്ട്രിക് മോട്ടോര്‍സൈക്കിളിന്റെ പരമാവധി വേഗത 65 കിലോമീറ്ററാണ്. അതോടൊപ്പം തന്നെ പൂര്‍ണ ചാര്‍ജില്‍ 100 വരെ സഞ്ചരിക്കാന്‍ സാധിക്കുമെന്നും കമ്പനി വ്യക്തമാക്കി. 2.4 kWh ബാറ്ററി പാക്കാണ് ഈ മോഡലിന് നല്‍കിയിരിക്കുന്നത്.

പൂര്‍ണ ചാര്‍ജില്‍ 100 കിലോമാറ്റര്‍ റേഞ്ച്; Atum Vader ഇലക്ട്രിക് മോട്ടോര്‍സൈക്കിള്‍ വിപണിയില്‍

ശക്തമായ ട്യൂബുലാര്‍ ഷാസിയിലാണ് ബൈക്ക് നിര്‍മ്മിച്ചിരിക്കുന്നത്, കൂടാതെ എല്‍ഇഡി ഇന്‍ഡിക്കേറ്ററുകളും ടെയില്‍ ലാമ്പുകളും ഘടിപ്പിച്ചിരിക്കുന്നു.

MOST READ: കാര്യമായ ഡ്രൈവിംഗ് ഒന്നുമില്ലെങ്കിലും എന്തുകൊണ്ടാണ് ഒരു ട്രെയിനിൽ രണ്ട് ലോക്കോ പൈലറ്റുമാർ?

പൂര്‍ണ ചാര്‍ജില്‍ 100 കിലോമാറ്റര്‍ റേഞ്ച്; Atum Vader ഇലക്ട്രിക് മോട്ടോര്‍സൈക്കിള്‍ വിപണിയില്‍

14 ലിറ്ററാണ് ബൂട്ട് സ്‌പേസ്. ഇലക്ട്രിക് ടൂവിലര്‍ വ്യവസായം അതിവേഗ സെഗ്മെന്റിലെ ചെലവേറിയ ഇടമായി മാറുകയാണ്. നിലവില്‍ ആറ്റം വാഡര്‍ മോട്ടോര്‍സൈക്കിളിനേക്കാള്‍ വളരെ ഉയര്‍ന്ന വിലയില്‍ ചില്ലറ വില്‍പ്പന നടത്തുന്ന സ്‌കൂട്ടറുകളാണ് വിപണിയില്‍ ആധിപത്യം പുലര്‍ത്തുന്നത്.

പൂര്‍ണ ചാര്‍ജില്‍ 100 കിലോമാറ്റര്‍ റേഞ്ച്; Atum Vader ഇലക്ട്രിക് മോട്ടോര്‍സൈക്കിള്‍ വിപണിയില്‍

ആറ്റം വാഡര്‍ അടുത്തിടെ അതിന്റെ ഓട്ടോമോട്ടീവ് റിസര്‍ച്ച് അസോസിയേഷന്‍ ഓഫ് ഇന്ത്യ (ARAI) അംഗീകാരം പ്രഖ്യാപിച്ചു. വിപണിയില്‍ വിരലിലെണ്ണാവുന്ന ഇലക്ട്രിക് മോട്ടോര്‍സൈക്കിളുകള്‍ മാത്രമുള്ള ആറ്റം വാഡര്‍, രാജ്യത്തെ ARAI അംഗീകരിച്ച രണ്ട് ഇലക്ട്രിക് ബൈക്കുകളില്‍ ഒന്ന് മാത്രമാണ്.

MOST READ: വിപണിയില്‍ എത്തിയിട്ട് രണ്ടാഴ്ചകള്‍ മാത്രം; Volkswagen Virtus-ന്റെ ഡെലിവറി 2,000 യൂണിറ്റുകള്‍ കടന്നു

പൂര്‍ണ ചാര്‍ജില്‍ 100 കിലോമാറ്റര്‍ റേഞ്ച്; Atum Vader ഇലക്ട്രിക് മോട്ടോര്‍സൈക്കിള്‍ വിപണിയില്‍

ആറ്റം 1.0 എന്ന പേരില്‍ 2020 ഒക്ടോബറിലാണ് കമ്പനി ആദ്യ മോഡല്‍ ലോഞ്ച് ചെയ്തത്. നാളിതുവരെ 1,000-ല്‍ അധികം യൂണിറ്റ് ഇലക്ട്രിക് ലോ-സ്പീഡ് കഫേ റേസര്‍ വിറ്റുവെന്നും കമ്പനി പറയുന്നു.

പൂര്‍ണ ചാര്‍ജില്‍ 100 കിലോമാറ്റര്‍ റേഞ്ച്; Atum Vader ഇലക്ട്രിക് മോട്ടോര്‍സൈക്കിള്‍ വിപണിയില്‍

''ഇത് അതുമൊബൈലില്‍ നമുക്കെല്ലാവര്‍ക്കും അഭിമാനകരമായ ദിവസമാണ്. ആറ്റം വാഡര്‍ കുറച്ചുകാലമായി നിര്‍മ്മാണത്തിലാണ്, ഒരു സ്വപ്നം യാഥാര്‍ത്ഥ്യമാകുന്നത് നിങ്ങള്‍ കാണുമ്പോള്‍ അതൊരു വലിയ വികാരമാണെന്നായിരുന്നു അതുമൊബൈല്‍ സ്ഥാപകനായ വംശി ജി കൃഷ്ണ പറഞ്ഞത്.

പൂര്‍ണ ചാര്‍ജില്‍ 100 കിലോമാറ്റര്‍ റേഞ്ച്; Atum Vader ഇലക്ട്രിക് മോട്ടോര്‍സൈക്കിള്‍ വിപണിയില്‍

65 കിലോമീറ്റര്‍ വേഗത കൂടാതെ, 100 കിലോമീറ്റര്‍ റേഞ്ചും, ആറ്റം വാഡര്‍ പ്രത്യേകമായി ക്യൂറേറ്റ് ചെയ്ത സുരക്ഷാ സ്വിച്ചുകളും ഓഫ്-റോഡ് ഉപയോഗത്തിനായി ഉയര്‍ന്ന നിലവാരമുള്ള ടയറുകളും വാഗ്ദാനം ചെയ്യുന്നു.

പൂര്‍ണ ചാര്‍ജില്‍ 100 കിലോമാറ്റര്‍ റേഞ്ച്; Atum Vader ഇലക്ട്രിക് മോട്ടോര്‍സൈക്കിള്‍ വിപണിയില്‍

തങ്ങളുടെ ഗവേഷണ-വികസന വിദഗ്ധരുടെയും തദ്ദേശീയ സൗരോര്‍ജ്ജത്തില്‍ പ്രവര്‍ത്തിക്കുന്ന സീറോ-എമിഷന്‍ സൗകര്യങ്ങളുടെയും സഹായത്തോടെ ഇന്ത്യന്‍ റോഡുകളെയും റൈഡര്‍മാരെയും കണക്കിലെടുത്ത് ഈ ഇലക്ട്രിക് ബൈക്ക് രൂപകല്‍പ്പന ചെയ്യാന്‍ തങ്ങള്‍ക്ക് കഴിഞ്ഞു, ഇത് ഒരു യഥാര്‍ത്ഥ ഹരിതവും സുസ്ഥിരവുമായ ഇലക്ട്രിക് ബൈക്കാക്കിമാറ്റുകയാണ് ലക്ഷ്യമെന്നും വംശി ജി കൃഷ്ണ വ്യക്തമാക്കി.

Most Read Articles

Malayalam
English summary
Atum vader electric motorcycle launched in india price range feature details here
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X