Bajaj CT100-നെ പിന്‍വലിച്ചു; പ്രൊഡക്ഷനും അവസാനിപ്പിച്ചു

ഏറ്റവും താങ്ങാനാവുന്ന കമ്മ്യൂട്ടര്‍ വിഭാഗത്തില്‍ വര്‍ഷങ്ങളോളം ബജാജിന്റെ വിശ്വസ്ത മോഡലായിരുന്നു CT100. എതിരാളികള്‍ ഒരുപാട് ഉണ്ടായിരുന്നെങ്കിലും, ആ സ്ഥാനത്തിന് വലിയ മാറ്റങ്ങളൊന്നും കൂടാതെ വര്‍ഷങ്ങളോളം വിഭാഗത്തില്‍ മികച്ച മുന്നേറ്റം നടത്താനും മോട്ടോര്‍സൈക്കിളിന് സാധിച്ചിരുന്നു.

Bajaj CT100-നെ പിന്‍വലിച്ചു; പ്രൊഡക്ഷനും അവസാനിപ്പിച്ചു

ഏറ്റവും പുതിയ റിപ്പോര്‍ട്ട് അനുസരിച്ച് CT100-യെ ഒടുവില്‍ വിപണിയില്‍ നിന്നും പിന്‍വലിച്ചിരിക്കുകയാണ് ബജാജ്. പുനെ ആസ്ഥാനമായുള്ള സ്ഥാപനം ഈ മാസം ആദ്യം 100 സിസി കുറഞ്ഞ വിലയുള്ള മോട്ടോര്‍സൈക്കിളിന്റെ ഉത്പാദനം നിര്‍ത്തിയതായും ഡീലര്‍മാര്‍ പുതിയ സ്റ്റോക്കുകള്‍ സ്വീകരിക്കുന്നത് നിര്‍ത്തിയതായും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

Bajaj CT100-നെ പിന്‍വലിച്ചു; പ്രൊഡക്ഷനും അവസാനിപ്പിച്ചു

CT100 നിര്‍ത്തലാക്കാനുള്ള നീക്കം അതിന്റെ ചെറുതായി ഉയര്‍ന്നതും റെട്രോ-സ്‌റ്റൈല്‍ ചെയ്തതുമായ CT110X പതിപ്പിലേക്കുള്ള ഉപഭോക്തൃ മുന്‍ഗണനയില്‍ ക്രമാനുഗതമായ മാറ്റം മൂലമാകാമെന്നും പറയപ്പെടുന്നു. CT110X ശ്രേണിയുടെ വിലകള്‍ ഏകദേശം 65,000 രൂപ മുതലാണ് എക്‌സ്‌ഷോറൂം വില ആരംഭിക്കുന്നത്.

MOST READ: ഫ്രണ്ട് സസ്പെൻഷൻ തകർന്ന് വീണ്ടും മൂക്ക് കുത്തി Ola S1 Pro; ഇവിയുടെ വിശ്വാസ്യത ആശങ്കയിൽ

Bajaj CT100-നെ പിന്‍വലിച്ചു; പ്രൊഡക്ഷനും അവസാനിപ്പിച്ചു

ബജാജ് CT100 ഒരു ലളിതമായ ട്യൂബുലാര്‍ ഫ്രെയിം ഉപയോഗിച്ചിരുന്ന ഒരു ഇന്ത്യന്‍ ബജറ്റ് കമ്മ്യൂട്ടര്‍ മോട്ടോര്‍സൈക്കിളായിരുന്നു. സസ്‌പെന്‍ഷന്‍ സജ്ജീകരണം പരമ്പരാഗത ടെലിസ്‌കോപ്പിക് ഫ്രണ്ട് ഫോര്‍ക്കുകളും SNS (സ്പ്രിംഗ്-ഇന്‍-സ്പ്രിംഗ്) ഇരട്ട പിന്‍ ഷോക്ക് അബ്‌സോര്‍ബറുകളും ചേര്‍ന്നതാണ്.

Bajaj CT100-നെ പിന്‍വലിച്ചു; പ്രൊഡക്ഷനും അവസാനിപ്പിച്ചു

ഒരു നോ-ഫ്രില്‍ മൊബിലിറ്റി സൊല്യൂഷന്‍ ആയതിനാല്‍, CT100 ഫ്രണ്ട്, റിയര്‍ ഡ്രം ബ്രേക്കുകള്‍ ഉപയോഗിച്ചാണ് നിര്‍മ്മിച്ചത്, പക്ഷേ അത് കറുത്ത അലോയ് വീലുകളോടെയാണ് വന്നത്. 102 സിസി എയര്‍ കൂള്‍ഡ് എഞ്ചിന്‍ 4-സ്പീഡ് ഗിയര്‍ബോക്സുമായി ജോടിയാക്കിയിരിക്കുന്നത്.

MOST READ: രണ്ട് പതിറ്റാണ്ടുകൾക്ക് ശേഷവും ഇന്നും വിപണിയിൽ തിളങ്ങുന്ന Mahindra Scorpio -യുടെ ഉത്ഭവം ഇങ്ങനെ

Bajaj CT100-നെ പിന്‍വലിച്ചു; പ്രൊഡക്ഷനും അവസാനിപ്പിച്ചു

ഈ യൂണിറ്റ് 7.8 bhp കരുത്തും 8.3 Nm പീക്ക് ടോര്‍ക്കുമാണ് നല്‍കുന്നത്. ഇന്ത്യന്‍ വിപണിയില്‍ 100 സിസി കമ്മ്യൂട്ടര്‍ സെഗ്മെന്റില്‍ വലിയ മത്സരമാണ് നടക്കുന്നത്. എന്നാല്‍ വിപണിയില്‍ എത്തിയതുമുതല്‍ ബജാജ് CT100-ന് എതിരാളികള്‍ക്കൊപ്പം പിടിച്ചുനില്‍ക്കാന്‍ കഴിഞ്ഞു എന്നത് അതിന്റെ പണത്തിന് മൂല്യം, മികച്ച ക്വാളിറ്റി, മികച്ച ഇന്ധനക്ഷമത എന്നിവയുടെ തെളിവാണ്.

Bajaj CT100-നെ പിന്‍വലിച്ചു; പ്രൊഡക്ഷനും അവസാനിപ്പിച്ചു

അതിന്റെ സഹോദര മോഡലായ പ്ലാറ്റിനയ്ക്കൊപ്പം, CT100 വിഭാഗത്തില്‍ 70 കിലോമീറ്ററിലധികം മൈലേജ് നല്‍കുകയും ചെയ്യുന്നു. എന്നാല്‍ CT100-നെ വിപണിയില്‍ നിന്നും പിന്‍വലിച്ചതു സംബന്ധിച്ച് ഔദ്യോഗിക വിവരങ്ങള്‍ ഒന്നും തന്നെ കമ്പനി വെളിപ്പെടുത്തിയിട്ടില്ല. ഈ പതിപ്പിനെ പിന്‍വലിക്കുന്നതോടെ കമ്പനിയുടെ ശ്രേണി ഇപ്പോള്‍ പ്ലാറ്റിന 100-ല്‍ നിന്നാണ് ആരംഭിക്കുന്നത്.

MOST READ: ബുക്ക് ചെയ്തവര്‍ ഇനിയും കാത്തിരിക്കണം; Simple One ഇലക്ട്രിക് സ്‌കൂട്ടറിന്റെ ഡെലിവറി വൈകും

Bajaj CT100-നെ പിന്‍വലിച്ചു; പ്രൊഡക്ഷനും അവസാനിപ്പിച്ചു

അതേസമയം സെമികണ്ടക്ടര്‍ വിതരണത്തിലെ കടുത്ത ക്ഷാമം ഉല്‍പ്പാദനത്തിലും വില്‍പ്പനയിലും പ്രതികൂലമായി ബാധിച്ചതായി ബജാജ് ഓട്ടോ ചൂണ്ടിക്കാട്ടി. കമ്പനിയുടെ ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന മോഡലുകളിലൊന്നായ ബജാജ് പള്‍സര്‍ ആഭ്യന്തര വില്‍പ്പനയിലും കയറ്റുമതിയിലും വലിയ ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

Bajaj CT100-നെ പിന്‍വലിച്ചു; പ്രൊഡക്ഷനും അവസാനിപ്പിച്ചു

2022 ഏപ്രിലില്‍ ബജാജ് പള്‍സര്‍ വില്‍പ്പന 46,040 യൂണിറ്റായി കുറഞ്ഞു. 2021 ഏപ്രിലില്‍ വിറ്റ 66,586 യൂണിറ്റുകളെ അപേക്ഷിച്ച് 30.86 ശതമാനം ഇടിവാണ് കമ്പനി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. വിപണി വിഹിതം 5.39 ശതമാനമായി. MoM വില്‍പ്പനയും 2022 മാര്‍ച്ചില്‍ വിറ്റ 67,339 യൂണിറ്റുകളില്‍ നിന്ന് 31.63 ശതമാനം ഇടിഞ്ഞുവെന്ന് കണക്കുകളില്‍ വ്യക്തം.

MOST READ: ഡ്രൈവിംഗ് ലൈസൻസ് ഇനി സ്കൂട്ടർ സ്റ്റോർ ചെയ്തോളും! പുത്തൻ ഫീച്ചറുകൾ വെളിപ്പെടുത്തി Ather 450X

Bajaj CT100-നെ പിന്‍വലിച്ചു; പ്രൊഡക്ഷനും അവസാനിപ്പിച്ചു

പള്‍സര്‍ 125 ആയിരുന്നു ഏറ്റവും കൂടുതല്‍ ഡിമാന്‍ഡുള്ളതും വാര്‍ഷിക, പ്രതിമാസ വില്‍പ്പന എന്നിവയുടെ കാര്യത്തില്‍ പോസിറ്റീവ് വളര്‍ച്ച രേഖപ്പെടുത്തുന്ന ഏക വേരിയന്റും. 2021 ഏപ്രിലില്‍ വിറ്റ 35,891 യൂണിറ്റുകളില്‍ നിന്ന് കഴിഞ്ഞ മാസം 19.10 ശതമാനം വര്‍ധിച്ച് 42,747 യൂണിറ്റായിരുന്നു പള്‍സര്‍ 125 സിസി.

Bajaj CT100-നെ പിന്‍വലിച്ചു; പ്രൊഡക്ഷനും അവസാനിപ്പിച്ചു

പള്‍സര്‍ 150 സിസി വില്‍പ്പന 2,177 യൂണിറ്റായി കുറഞ്ഞു. ഇത് 2021 ഏപ്രിലില്‍ വിറ്റ 21,100 യൂണിറ്റുകളില്‍ നിന്ന് 89.68 ശതമാനം വളര്‍ച്ചാ നിരക്കും 2022 മാര്‍ച്ചില്‍ വിറ്റ 18,044 യൂണിറ്റുകളേക്കാള്‍ 87.94 ശതമാനം ഇടിവുമായിരുന്നു. വിപണി വിഹിതവും 26.80 ശതമാനത്തില്‍ നിന്ന് 4.73 ശതമാനമായി കുറഞ്ഞു.

Bajaj CT100-നെ പിന്‍വലിച്ചു; പ്രൊഡക്ഷനും അവസാനിപ്പിച്ചു

പള്‍സര്‍ 160,180, 200 സിസി വേരിയന്റുകളുടെ കാര്യത്തിലും വില്‍പ്പന നെഗറ്റീവ് വളര്‍ച്ചയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 2021 ഏപ്രിലില്‍ വിറ്റ 5,681 യൂണിറ്റുകളില്‍ നിന്ന് 81.98 ശതമാനം കുറഞ്ഞ് 1,024 യൂണിറ്റായി.

Bajaj CT100-നെ പിന്‍വലിച്ചു; പ്രൊഡക്ഷനും അവസാനിപ്പിച്ചു

പള്‍സര്‍ 250 സിസി വില്‍പ്പന കഴിഞ്ഞ മാസം 95 യൂണിറ്റായി കുറഞ്ഞു. ഇത് യഥാക്രമം 2021 ഏപ്രിലിലും 2022 മാര്‍ച്ചിലും വിറ്റ 3,914 യൂണിറ്റുകളിലും 2,531 യൂണിറ്റുകളിലും യഥാക്രമം 97.65 ശതമാനം വാര്‍ഷിക ഇടിവും പ്രതിമാസ വില്‍പ്പനയില്‍ 96.37 ശതമാനം ഇടിവുമാണ് കാണിക്കുന്നത്. ആഭ്യന്തര വിപണയിലെ വിൽപ്പനയ്ക്കൊപ്പം തന്നെ കയറ്റുമതിയിലും വലിയ ഇടിവാണ് ഉണ്ടായിരിക്കുന്നത്.

Most Read Articles

Malayalam
കൂടുതല്‍... #ബജാജ് ഓട്ടോ #bajaj auto
English summary
Bajaj discontinued ct100 motorcycle in india production also stopped
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X