India
YouTube

കമ്മ്യൂട്ടർ മുതൽ പ്രീമിയം വരെ, വിപണി പിടിക്കാൻ ജൂൺ മാസം വിൽപ്പനയ്ക്കെത്തിയ പുത്തൻ മോട്ടോർസൈക്കിളുകൾ

ഇരുചക്ര വാഹന വിപണിയെ സ്‌കൂട്ടർ മോഡലുകൾ കൈയടക്കുമ്പോൾ തങ്ങളുടേതായ പ്രാധാന്യത്തോടെ മുന്നിട്ടു നിൽക്കാൻ ശ്രമിക്കുകയാണ് മോട്ടോർസൈക്കിളുകൾ.

കമ്മ്യൂട്ടർ മുതൽ പ്രീമിയം വരെ, വിപണി പിടിക്കാൻ ജൂൺ മാസം വിൽപ്പനയ്ക്കെത്തിയ പുത്തൻ മോട്ടോർസൈക്കിളുകൾ

കൂടുതൽ ഫീച്ചറുകളും ഉപയോഗക്ഷമതയും കൂട്ടിച്ചേർത്ത് സ്‌കൂട്ടറുകൾക്കൊപ്പം പിടിച്ചു നിൽക്കാൻ ഈ മാസം ഇന്ത്യൻ വിപണിയിൽ എത്തിയത് ആറോളം പുതിയ ബൈക്കുകളാണ്. ബജാജ് മുതൽ ഡ്യുക്കാട്ടി വരെ കളത്തിലിറങ്ങിയപ്പോൾ 2022 ജൂൺ മാസം കളറായി. ഈ മാസം ഇറങ്ങിയ മോട്ടോർസൈക്കിളുകൾ ഇവയൊക്കെ.

കമ്മ്യൂട്ടർ മുതൽ പ്രീമിയം വരെ, വിപണി പിടിക്കാൻ ജൂൺ മാസം വിൽപ്പനയ്ക്കെത്തിയ പുത്തൻ മോട്ടോർസൈക്കിളുകൾ

ബജാജ് പൾസർ N160

പൾസർ N250 അടിസ്ഥാനമാക്കിയുള്ള പുതിയ എൻട്രി ലെവൽ മോട്ടോർസൈക്കിളിനെയാണ് ബജാജ് ജൂൺ മാസം വിപണിയിൽ അവതരിപ്പിച്ചത്. മുമ്പുണ്ടായിരുന്ന NS160 മോഡലിന് മുമ്പുണ്ടായിരുന്ന അതേ വിലയ്ക്കാണ് പുതിയ പൾസർ N160 നേക്കഡ് എൻട്രി ലെവൽ സ്പോർട്‌സ് ബൈക്കിനേയും വിൽപ്പനയ്ക്ക് എത്തിച്ചിരിക്കുന്നത്.

MOST READ: സുരക്ഷയുടെ കാര്യത്തിൽ ഒരു പടി മുന്നോട്ട്; GNCAP ടെസ്റ്റിൽ 3 സ്റ്റാർ റേറ്റിംഗ് കരസ്ഥമാക്കി S-Presso

കമ്മ്യൂട്ടർ മുതൽ പ്രീമിയം വരെ, വിപണി പിടിക്കാൻ ജൂൺ മാസം വിൽപ്പനയ്ക്കെത്തിയ പുത്തൻ മോട്ടോർസൈക്കിളുകൾ

ഡ്യുവൽ ചാനൽ എബിഎസിനൊപ്പം ഒരു സെഗ്മെന്റ് ഫസ്റ്റ് സവിശേഷതയും ബജാജ് പൾസർ N160 വാഗ്ദാനം ചെയ്യുന്നുവെന്നതാണ് പ്രത്യേകത. 1,22,854 രൂപ മുതൽ 1,27,853 രൂപ വരെയാണ് പുത്തൻ മോഡലിനായി മുടക്കേണ്ടി വരുന്ന എക്സ്ഷോറൂം വില.

കമ്മ്യൂട്ടർ മുതൽ പ്രീമിയം വരെ, വിപണി പിടിക്കാൻ ജൂൺ മാസം വിൽപ്പനയ്ക്കെത്തിയ പുത്തൻ മോട്ടോർസൈക്കിളുകൾ

ബജാജ് പൾസർ 250 ഡാർക്ക് എഡിഷൻ

രാജ്യത്തെ ക്വാർട്ടർ മോട്ടോർസൈക്കിൾ സെഗ്മെന്റിലെ തുറുപ്പുചീട്ടായ പൾസർ F250, N250 ഇരട്ടകൾക്ക് ഡാർക്ക് എഡിഷൻ പതിപ്പിനെ സമ്മാനിച്ചാണ് ജൂൺ മാസം ബജാജ് വേറിട്ടുനിന്നത്. പൂർണമായും കറുപ്പിലൊരുക്കിയ രണ്ട് വകഭേദങ്ങളും കൂടുതൽ സ്പോർട്ടിയർ ഓപ്ഷനായി ഇതോടെ മാറി.

MOST READ: KTM മുതൽ Porsche വരെ, പ്രീമിയം ബ്രാൻഡുകളുടെ ലക്ഷ്വറി ഇലക്‌ട്രിക് സൈക്കിളുകളെ പരിചയപ്പെട്ടാലോ?

കമ്മ്യൂട്ടർ മുതൽ പ്രീമിയം വരെ, വിപണി പിടിക്കാൻ ജൂൺ മാസം വിൽപ്പനയ്ക്കെത്തിയ പുത്തൻ മോട്ടോർസൈക്കിളുകൾ

എന്നിരുന്നാലും ഈ പുതിയ നിറം F250, N250 എന്നിവയ്‌ക്കായി അവതരിപ്പിച്ച പുതിയ ഡ്യുവൽ-ചാനൽ എബിഎസ് വേരിയന്റുകൾക്കായി മാത്രമുള്ളതാണ്. സ്റ്റാൻഡേർഡ് മോഡലുകളേക്കാൾ ഡാർക്ക് എഡിഷൻ പൾസർ 250 ഇരട്ടകൾക്ക് 6300 രൂപ വരെ അധികം മുടക്കേണ്ടിയും വരും. 1.50 ലക്ഷം രൂപയാണ് ഇതിന്റെ എക്സ്ഷോറൂം വില.

കമ്മ്യൂട്ടർ മുതൽ പ്രീമിയം വരെ, വിപണി പിടിക്കാൻ ജൂൺ മാസം വിൽപ്പനയ്ക്കെത്തിയ പുത്തൻ മോട്ടോർസൈക്കിളുകൾ

കവസാക്കി നിഞ്ച 400

മൂന്ന് വർഷത്തെ ഇടവേളയ്ക്ക് ശേഷം ജാപ്പനീസ് സൂപ്പർസ്‌പോർട്ട് മോട്ടോർസൈക്കിളായ കവസാക്കി നിഞ്ച 400 ഇന്ത്യൻ വിപണിയിൽ തിരിച്ചെത്തിയതിനും 2022 ജൂൺ മാസം സാക്ഷ്യംവഹിച്ചു. പഴയ മോഡലിനെ അപേക്ഷിച്ച് നോക്കുമ്പോൾ മോട്ടോർസൈക്കിളിൽ കാര്യമായ മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ല.

MOST READ: Kawasaki Ninja 400 vs KTM RC 390 vs Kawasaki Ninja 300: സ്പെസിഫിക്കേഷനുകളെ താരതമ്യം നോക്കാം

കമ്മ്യൂട്ടർ മുതൽ പ്രീമിയം വരെ, വിപണി പിടിക്കാൻ ജൂൺ മാസം വിൽപ്പനയ്ക്കെത്തിയ പുത്തൻ മോട്ടോർസൈക്കിളുകൾ

എന്നാൽ മുൻഗാമിയുടേതിന് സമാനമായ വിലയാണ് ടീം ഗ്രീൻ പുത്തൻ നിഞ്ച 400 സ്പോർട്‌സ് മോഡലിനായും നിശ്ചയിച്ചിട്ടുള്ളത്. അതായത് കവസാക്കിയുടെ സൂപ്പർസ്‌പോർട്ട് ബൈക്ക് സ്വന്തമാക്കണേൽ 4.99 ലക്ഷം രൂപ തന്നെ മുടക്കേണമെന്ന് സാരം.

കമ്മ്യൂട്ടർ മുതൽ പ്രീമിയം വരെ, വിപണി പിടിക്കാൻ ജൂൺ മാസം വിൽപ്പനയ്ക്കെത്തിയ പുത്തൻ മോട്ടോർസൈക്കിളുകൾ

കവസാക്കി വെർസിസ് 650

കവസാക്കിയിൽ നിന്നുള്ള ഈ മിഡ്-ഡിസ്‌പ്ലേസ്‌മെന്റ് അഡ്വഞ്ചർ മോട്ടോർസൈക്കിൾ കുറച്ചുകാലമായി ഒരു നവീകരണത്തിനായി കാത്തിരിക്കുകയായിരുന്നു. ഒടുവിൽ ജാപ്പനീസ് ബ്രാൻഡ് പരിഷ്‌കരിച്ച വെർസിസ് 650 ജൂൺ മാസം ഇന്ത്യയിൽ ബൈക്കിനെ അവതരിപ്പിച്ചു.

MOST READ: Mahindra Scorpio Classic വിൽപ്പനയ്ക്ക് എത്തുന്നത് രണ്ട് വേരിയന്റുകളിൽ, കൂട്ടിന് 7, 9 സീറ്റർ ഓപ്ഷനും

കമ്മ്യൂട്ടർ മുതൽ പ്രീമിയം വരെ, വിപണി പിടിക്കാൻ ജൂൺ മാസം വിൽപ്പനയ്ക്കെത്തിയ പുത്തൻ മോട്ടോർസൈക്കിളുകൾ

കോസ്മെറ്റിക് മാറ്റങ്ങൾ മുതൽ മെച്ചപ്പെട്ട ഇലക്‌ട്രോണിക് ഫീച്ചറുകൾ വരെ കോർത്തിണക്കിയാണ് പുതിയ കവസാക്കി വെർസിസ് 650 പുറത്തിറക്കിയിരിക്കുന്നതും. 7.36 ലക്ഷം രൂപയാണ് മിഡിൽവെയ്‌റ്റ് അഡ്വഞ്ചർ ടൂററിനായി ഇന്ത്യയിൽ മുടക്കേണ്ടി വരുന്ന എക്സ്ഷോറൂം വില.

കമ്മ്യൂട്ടർ മുതൽ പ്രീമിയം വരെ, വിപണി പിടിക്കാൻ ജൂൺ മാസം വിൽപ്പനയ്ക്കെത്തിയ പുത്തൻ മോട്ടോർസൈക്കിളുകൾ

ഹീറോ പാഷൻ XTec

സ്‌പ്ലെൻഡർ പ്ലസിന് ശേഷം ഹീറോ മോട്ടോകോർപിന്റെ XTec ട്രീറ്റ്‌മെന്റ് ലഭിക്കുന്ന ഏറ്റവും പുതിയ മോട്ടോർസൈക്കിളാണ് പാഷൻ. ഈ വേരിയന്റിൽ ബ്ലൂടൂത്ത് കണക്റ്റിവിറ്റിയും കുറച്ച് ആധുനിക ഫീച്ചറുകളും ചേർത്താണ് കമ്പനി ഇപ്പോൾ വിൽപ്പനയ്ക്ക് എത്തിച്ചിരിക്കുന്നതും.

കമ്മ്യൂട്ടർ മുതൽ പ്രീമിയം വരെ, വിപണി പിടിക്കാൻ ജൂൺ മാസം വിൽപ്പനയ്ക്കെത്തിയ പുത്തൻ മോട്ടോർസൈക്കിളുകൾ

രണ്ട് വേരിയന്റുകളില്‍ എത്തുന്ന പുത്തൻ പാഷന്‍ Xtec വേരിയന്റിന്റെ ഡ്രം പതിപ്പിന് 74,590 രൂപയും ഡിസ്‌ക് മോഡലിന് 78,990 ലക്ഷം രൂപയുമാണ് ഇന്ത്യയിലെ എക്സ്ഷോറൂം വില. 5 വര്‍ഷത്തെ വാറണ്ടിയോടെയാണ് പാഷന്‍ Xtec വരുന്നത് എന്നതും ശ്രദ്ധേയമാണ്.

കമ്മ്യൂട്ടർ മുതൽ പ്രീമിയം വരെ, വിപണി പിടിക്കാൻ ജൂൺ മാസം വിൽപ്പനയ്ക്കെത്തിയ പുത്തൻ മോട്ടോർസൈക്കിളുകൾ

ഡ്യുക്കാട്ടി സ്ക്രാംബ്ലർ അർബൻ മോട്ടാർഡ്

ഇറ്റാലിയൻ സൂപ്പർ ബൈക്ക് നിർമാതാക്കളായ ഡ്യുക്കാട്ടിയുടെ സ്ക്രാംബ്ലർ 800 നിരയിലെ ടോപ്പ് എൻഡ് മോഡലാണ് അർബൻ മോട്ടാർഡ്. 11.49 ലക്ഷം രൂപയുടെ എക്സ്ഷോറൂം വിലയിലാണ് മോട്ടോർസൈക്കിനെ കമ്പനി രാജ്യത്ത് എത്തിച്ചിരിക്കുന്നത്.

കമ്മ്യൂട്ടർ മുതൽ പ്രീമിയം വരെ, വിപണി പിടിക്കാൻ ജൂൺ മാസം വിൽപ്പനയ്ക്കെത്തിയ പുത്തൻ മോട്ടോർസൈക്കിളുകൾ

വയർ-സ്‌പോക്ക് റിമ്മുകൾ, ബോഷ് കോർണറിംഗ് എബിഎസ്, സൂപ്പർമോട്ടോ-സ്റ്റൈൽ ഹൈ ഫ്രണ്ട് ഫെൻഡർ എന്നിവയ്‌ക്കൊപ്പം ഗ്രാഫിറ്റി-പ്രചോദിത സ്പെഷ്യൽ സിൽവർ-വൈറ്റ് കളർ ഓപ്ഷൻ സഹിതമാണ് ഇന്ത്യയിൽ വിൽപ്പനയ്ക്ക് എത്തിയിരിക്കുന്നത്. സ്‌ക്രാംബ്ലര്‍ 800 അര്‍ബന്‍ മോട്ടാര്‍ഡ് 803 സിസി എൽ-ട്വിന്‍, എയര്‍-കൂള്‍ഡ് എഞ്ചിനാണ് ഉപയോഗിക്കുന്നത്.

കമ്മ്യൂട്ടർ മുതൽ പ്രീമിയം വരെ, വിപണി പിടിക്കാൻ ജൂൺ മാസം വിൽപ്പനയ്ക്കെത്തിയ പുത്തൻ മോട്ടോർസൈക്കിളുകൾ

പുതിയ ടിവിഎസ് റേഡിയോൺ

സ്‌പ്ലെൻഡർ പ്ലസ് XTEC വേരിയന്റിനൊപ്പം നൽകുന്ന ഫീച്ചറുകളുടെ സമഗ്രമായ ശ്രേണിയുമായി ഇടിച്ചുനിൽക്കാൻ ടിവിഎസ് പരിഷ്ക്കരിച്ച് റേഡിയോണിനെ പുറത്തിറക്കി. നിരവധി പരിഷ്ക്കാരങ്ങളും സാങ്കേതികവിദ്യകളും കോർത്തിണക്കിയാണ് ഈ കമ്മ്യൂട്ടർ മോട്ടോർസൈക്കിളിനെ കമ്പനി അവതരിപ്പിച്ചിരിക്കുന്നത്.

കമ്മ്യൂട്ടർ മുതൽ പ്രീമിയം വരെ, വിപണി പിടിക്കാൻ ജൂൺ മാസം വിൽപ്പനയ്ക്കെത്തിയ പുത്തൻ മോട്ടോർസൈക്കിളുകൾ

റിയൽ-ടൈം മൈലേജ് ഇൻഡിക്കേറ്റർ (RTMi) ഫീച്ചറുമായി വരുന്ന ക്ലാസ്-ലീഡിംഗ് റിവേഴ്സ് എൽസിഡി ക്ലസ്റ്ററാണ് പുത്തൻ റേഡിയോണിന്റെ ഏറ്റവും വലിയ സവിശേഷത. റൈഡിംഗ് സാഹചര്യങ്ങൾക്കനുസരിച്ച് മൈലേജ് നിയന്ത്രിക്കാൻ ഇത് ഉപയോക്താവിനെ പ്രാപ്തരാക്കുന്നു.

കമ്മ്യൂട്ടർ മുതൽ പ്രീമിയം വരെ, വിപണി പിടിക്കാൻ ജൂൺ മാസം വിൽപ്പനയ്ക്കെത്തിയ പുത്തൻ മോട്ടോർസൈക്കിളുകൾ

കൂടാതെ ക്ലോക്ക്, സർവീസ് ഇൻഡിക്കേറ്റർ, ലോ ബാറ്ററി ഇൻഡിക്കേറ്റർ, ടോപ്പ് സ്പീഡ്, ആവറേജ് സ്പീഡ് എന്നിങ്ങനെ 17 ഉപയോഗപ്രദമായ ഫീച്ചറുകൾ പുതിയ ടിവിഎസ് റേഡിയോണിന്റെ ഡിജിറ്റൽ ക്ലസ്റ്ററിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 59,925 രൂപ മുതൽ 73,200 ബൈക്കിന്റെ എക്സ്ഷോറൂം വില.

Most Read Articles

Malayalam
English summary
Bajaj to ducati motorcycles that debuted in june 2022
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X