പുതിയ ഇലക്‌ട്രിക് സ്‌കൂട്ടറും മോട്ടോർസൈക്കിളും വിപണിയിൽ അവതരിപ്പിക്കാൻ ഒരുങ്ങി BattRE

ഒരു പുതിയ ഇലക്ട്രിക് സ്കൂട്ടർ ഉടൻ പുറത്തിറക്കാൻ തയാറെടുക്കുകയാണ് ഇലക്ട്രിക് ഇരുചക്ര വാഹന നിർമാതാക്കളായ BattRE. ജയ്പൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു ഇവി സ്റ്റാർട്ട്അപ്പ് കമ്പനിയാണ് BattRE.

പുതിയ ഇലക്‌ട്രിക് സ്‌കൂട്ടറും മോട്ടോർസൈക്കിളും വിപണിയിൽ അവതരിപ്പിക്കാൻ ഒരുങ്ങി BattRE

ഈ വരാനിരിക്കുന്ന ഇലക്ട്രിക് സ്കൂട്ടർ നിരവധി സെഗ്മെന്റ് ഫസ്റ്റ് ഫീച്ചറുകളാൽ സജ്ജീകരിച്ചിട്ടുണ്ടെന്നാണ് കമ്പനി അവകാശപ്പെടുന്നതു തന്നെ. ഉടൻ വിപണിയിൽ എത്തുന്ന മോഡൽ ഒരു സമ്പൂർണ കുടുംബ വാഹനമായി സ്ഥാപിക്കുമെന്നും BattRE പറഞ്ഞു.

പുതിയ ഇലക്‌ട്രിക് സ്‌കൂട്ടറും മോട്ടോർസൈക്കിളും വിപണിയിൽ അവതരിപ്പിക്കാൻ ഒരുങ്ങി BattRE

എന്നാൽ ഇലക്‌ട്രിക് സ്‌കൂട്ടറിനെ കുറിച്ചുള്ള കൂടുതൽ വിശദാംശങ്ങളൊന്നും ഇപ്പോൾ കമ്പനി പുറത്തുവിട്ടിട്ടില്ല. വരാനിരിക്കുന്ന BattRE ഉൽപ്പന്നങ്ങളെക്കുറിച്ച് പറയുമ്പോൾ 2022 ജൂണിൽ പുറത്തിറക്കാൻ ലക്ഷ്യമിടുന്ന ഒരു ഇലക്ട്രിക് മോട്ടോർസൈക്കിൾ നിലവിൽ പരീക്ഷിക്കുകയാണെന്നും ബ്രാൻഡ് പറഞ്ഞു.

പുതിയ ഇലക്‌ട്രിക് സ്‌കൂട്ടറും മോട്ടോർസൈക്കിളും വിപണിയിൽ അവതരിപ്പിക്കാൻ ഒരുങ്ങി BattRE

വിപണിയിൽ കൂടുതൽ കടന്നുകയറുന്നതിനായി പുതിയ നഗരങ്ങളിലേക്ക് ഡീലർഷിപ്പുകൾ വികസിപ്പിക്കാനും ഇലക്‌ട്രിക് ഇരുചക്ര വാഹന നിർമാതാക്കൾ ലക്ഷ്യമിടുന്നുണ്ട്. പുതിയ വിപുലീകരണ പദ്ധതികളിലൂടെ ഇന്ത്യയിലുടനീളമുള്ള ടയർ 2, ടയർ 3 നഗരങ്ങളിൽ സാന്നിധ്യം വർധിപ്പിക്കുകയും അതോടൊപ്പം വിൽപ്പന മെച്ചപ്പെടുത്താനും ശ്രമിക്കുന്നുണ്ടെന്നും BattRE വ്യക്തമാക്കി.

പുതിയ ഇലക്‌ട്രിക് സ്‌കൂട്ടറും മോട്ടോർസൈക്കിളും വിപണിയിൽ അവതരിപ്പിക്കാൻ ഒരുങ്ങി BattRE

19 സംസ്ഥാനങ്ങളിലായി ഇതിനകം 300 ഡീലർഷിപ്പുകൾ തുറന്നിട്ടുണ്ടെന്ന് കമ്പനി അവകാശപ്പെടുന്നു. കൂടാതെ 2022-23 സാമ്പത്തിക വർഷത്തിന്റെ അവസാനത്തോടെ ബ്രാൻഡിന്റെ റീട്ടെയിൽ നെറ്റ്‌വർക്ക് 700 ആയി ഉയർത്താനും ലക്ഷ്യമിടുന്നു. ഡീലർഷിപ്പ് നെറ്റ്‌വർക്ക് വിപുലീകരണത്തിൽ ഇലക്ട്രിക് സ്‌കൂട്ടറുകളുടെ ഉത്പാദന ശേഷി വർധിപ്പിക്കുന്നതിനായി 100 കോടി രൂപ നിക്ഷേപിക്കാൻ പദ്ധതിയിടുന്നതായും കമ്പനി അറിയിച്ചു.

പുതിയ ഇലക്‌ട്രിക് സ്‌കൂട്ടറും മോട്ടോർസൈക്കിളും വിപണിയിൽ അവതരിപ്പിക്കാൻ ഒരുങ്ങി BattRE

കൂടാതെ പുതിയ ഉൽപ്പന്ന ലോഞ്ചുകൾക്കും ഗവേഷണ-വികസന കഴിവുകൾ വർധിപ്പിക്കുന്നതിനും BattRE പണം ഉപയോഗിക്കും. 2022-23 സാമ്പത്തിക വർഷത്തിൽ 450 കോടി രൂപയിൽ കൂടുതൽ വരുമാനം പ്രതീക്ഷിക്കുന്നതായി ഇവി നിർമാതാക്കൾ പറഞ്ഞു. ഇത് 2021-22 സാമ്പത്തിക വർഷത്തിൽ രേഖപ്പെടുത്തിയ വരുമാനവുമായി താരതമ്യം ചെയ്യുമ്പോൾ 300 ശതമാനം വളർച്ചയോളമാണ്.

പുതിയ ഇലക്‌ട്രിക് സ്‌കൂട്ടറും മോട്ടോർസൈക്കിളും വിപണിയിൽ അവതരിപ്പിക്കാൻ ഒരുങ്ങി BattRE

രാജ്യത്ത് ഇലക്‌ട്രിക് വാഹനങ്ങളുടെ ഡിമാൻഡും വിൽപ്പനയും വർധിക്കുന്ന സാഹചര്യത്തിൽ അവസരങ്ങൾ മുതലാക്കാനാണ് BattRE ലക്ഷ്യമിടുന്നത്. ബാറ്ററിയിൽ പ്രവർത്തിക്കുന്ന ഇരുചക്ര വാഹന വിപണിയുടെ വളർച്ച അതിന്റെ ഇൻഫ്ലക്ഷൻ പോയിന്റിലെത്താൻ ഇനിയും കഴിഞ്ഞിട്ടില്ലെന്ന് ഇലക്ട്രിക് വാഹന നിർമാതാക്കളുടെ തന്ത്രത്തെക്കുറിച്ച് അഭിപ്രായപ്പെട്ട കമ്പനിയുടെ സ്ഥാപകൻ നിശ്ചൽ ചൗധരി അഭിപ്രായപ്പെട്ടു.

പുതിയ ഇലക്‌ട്രിക് സ്‌കൂട്ടറും മോട്ടോർസൈക്കിളും വിപണിയിൽ അവതരിപ്പിക്കാൻ ഒരുങ്ങി BattRE

അടുത്ത 10 വർഷത്തിൽ 100 ശതമാനത്തിലധികം സംയുക്ത വാർഷിക വളർച്ചാ നിരക്ക് അഭൂതപൂർവമായ വർധനവ് കാണാൻ പോകുകയാണ്. BattRE സ്വയം സ്ഥാനം പിടിക്കാനും ഈ അസാധാരണമായ ആവശ്യം പ്രയോജനപ്പെടുത്താനും തയാറെടുക്കുകയാണെന്നും നിശ്ചൽ ചൗധരി കൂട്ടിച്ചേർത്തു.

പുതിയ ഇലക്‌ട്രിക് സ്‌കൂട്ടറും മോട്ടോർസൈക്കിളും വിപണിയിൽ അവതരിപ്പിക്കാൻ ഒരുങ്ങി BattRE

നിലവിൽ BattRE വൺ, BattRE LO: ഇവി, BattRE IOT, BattRE gps:ie എന്നീ ഇലക്ട്രിക് സ്‌കൂട്ടറുകളാണ് കമ്പനി വിപണിയിൽ എത്തിച്ചിരിക്കുന്നത്. ഇതിനു പുറമെ ന്യൂട്രോൺ, മോൺട്ര, ക്രോസ്, ഹ്യൂജ് എന്നീ വ്യത്യസ്‌തമാർന്ന ഇ-സൈക്കിൾ ശ്രേണിയും കമ്പനി വിൽപ്പനയ്ക്ക് എത്തിക്കുന്നുണ്ട്.

പുതിയ ഇലക്‌ട്രിക് സ്‌കൂട്ടറും മോട്ടോർസൈക്കിളും വിപണിയിൽ അവതരിപ്പിക്കാൻ ഒരുങ്ങി BattRE

BattRE ഇലക്ട്രിക് സ്കൂട്ടറിന്റെ വില 59,900 രൂപയിലാണ് ആരംഭിക്കുന്നത്. മൊത്തം 4 സ്കൂട്ടറുകൾ വാഗ്ദാനം ചെയ്യുന്ന കമ്പനി നിരയിലെ ഏറ്റവും ചെലവേറിയ മോഡൽ BattRE IOT ആണ്. ഇത് സ്വന്തമാക്കാൻ 79,999 രൂപയാണ് ഇന്ത്യയിൽ മുടക്കേണ്ടി വരുന്ന എക്സ്ഷോറൂം വില.

പുതിയ ഇലക്‌ട്രിക് സ്‌കൂട്ടറും മോട്ടോർസൈക്കിളും വിപണിയിൽ അവതരിപ്പിക്കാൻ ഒരുങ്ങി BattRE

സൈക്കിളിംഗിലൂടെ ഇന്ധനത്തിനായുള്ള പണം ലാഭിക്കുക, പ്രതിദിനം ശരാശരി 20 കിലോമീറ്റർ യാത്രയ്‌ക്ക് ഏകദേശം 5 രൂപ മാത്രമേ ചെലവാകൂവെന്നാണ് കമ്പനി അവകാശപ്പെടുന്നത്. അങ്ങനെ ഒരു മാസത്തിൽ മൊത്തം ചെലവ് 150 രൂപ മാത്രമാണെന്നും BattRE ചൂണ്ടികാണിക്കുന്നു.

പുതിയ ഇലക്‌ട്രിക് സ്‌കൂട്ടറും മോട്ടോർസൈക്കിളും വിപണിയിൽ അവതരിപ്പിക്കാൻ ഒരുങ്ങി BattRE

ഇലക്‌ട്രിക് സ്‌കൂട്ടറുകളുടെ ശ്രേണിയിലേക്കു വന്നാൽ BattRE വൺ ആണ് കമ്പനിയുടെ നിരയിൽ നിന്നും ഏറ്റവും ഡിമാന്റുള്ള മോഡൽ. BLDC മോട്ടോറുള്ള 48 V, 30 Ah ബാറ്ററി കപ്പാസിറ്റിയുള്ള സ്കൂട്ടറിന് 85 കിലോമീറ്റർ റേഞ്ചാണ് ബ്രാൻഡ് വാഗ്‌ദാനം ചെയ്യുന്നത്.

Most Read Articles

Malayalam
English summary
Battre aims to launch new electric scooter and motorcycle soon in india
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X