പൂര്‍ണ ചാര്‍ജില്‍ 120 കിലോമീറ്റര്‍ സഞ്ചരിക്കാം; Believe ഇലക്ട്രിക് സ്‌കൂട്ടര്‍ അവതരിപ്പിച്ച് Benling

പുതിയ ഇലക്ട്രിക് സ്‌കൂട്ടര്‍ രാജ്യത്ത് അവതരിപ്പിച്ച് ഗുരുഗ്രാം ആസ്ഥാനമായുള്ള ഇലക്ട്രിക് വാഹന നിര്‍മ്മാതാക്കളായ ബെന്‍ലിംഗ്. ബിലീവ് എന്ന പേരില്‍ ദീര്‍ഘദൂര ഇലക്ട്രിക് ഇരുചക്ര വാഹനമാണ് കമ്പനി പുറത്തിറക്കിയിരിക്കുന്നത്.

പൂര്‍ണ ചാര്‍ജില്‍ 120 കിലോമീറ്റര്‍ സഞ്ചരിക്കാം; Believe ഇലക്ട്രിക് സ്‌കൂട്ടര്‍ അവതരിപ്പിച്ച് Benling

ഇന്ത്യന്‍ റോഡുകള്‍ക്കായി രൂപകല്‍പ്പന ചെയ്ത അതിവേഗ ഇലക്ട്രിക് സ്‌കൂട്ടറാണിതെന്നും കമ്പനി വ്യക്തമാക്കുന്നു. 97,520 രൂപ എക്‌സ്‌ഷോറൂം വിലയുണ്ടെന്നും കമ്പനി അവകാശപ്പെടുന്നു. നിലവില്‍, ബെന്‍ലിംഗിന് രാജ്യത്തുടനീളം 350 ടച്ച് പോയിന്റുകള്‍ ഉണ്ട്, 22 സംസ്ഥാനങ്ങളിലും 160 നഗരങ്ങളിലും ഇത് സ്ഥിതി ചെയ്യുന്നു.

പൂര്‍ണ ചാര്‍ജില്‍ 120 കിലോമീറ്റര്‍ സഞ്ചരിക്കാം; Believe ഇലക്ട്രിക് സ്‌കൂട്ടര്‍ അവതരിപ്പിച്ച് Benling

പുതുതായി പുറത്തിറക്കിയ ബിലീവ് ഇലക്ട്രിക് സ്‌കൂട്ടര്‍ കമ്പനിയുടെ എല്ലാ ഡീലര്‍ഷിപ്പുകളിലും ലഭ്യമാകും. പുതുതായി അവതരിപ്പിച്ച മോഡലിന് വേണ്ടി, ബെന്‍ലിംഗ് ഇന്ത്യ ഒരു പുതിയ തലമുറ ഇലക്ട്രിക് ബാറ്ററികളും പുറത്തിറക്കി - LFP (ലിഥിയം അയേണ്‍ ഫോസ്‌ഫേറ്റ്).

പൂര്‍ണ ചാര്‍ജില്‍ 120 കിലോമീറ്റര്‍ സഞ്ചരിക്കാം; Believe ഇലക്ട്രിക് സ്‌കൂട്ടര്‍ അവതരിപ്പിച്ച് Benling

2022 ഓഗസ്റ്റ് 25 മുതല്‍ ഉല്‍പ്പന്നം അതിന്റെ ഷോറൂമുകളില്‍ ഉടനീളം ലഭ്യമാകുമെന്നും അവതരണവേളയില്‍ കമ്പനി പറഞ്ഞു. യെല്ലോ, ബ്ലൂ, ബ്ലാക്ക്, വൈറ്റ്, പര്‍പ്പിള്‍, മാജിക് ഗ്രേ എന്നിങ്ങനെ ആകര്‍ഷകമായ ആറ് കളര്‍ ഓപ്ഷനുകളിലാണ് ഇ-സ്‌കൂട്ടര്‍ വരുന്നത്.

പൂര്‍ണ ചാര്‍ജില്‍ 120 കിലോമീറ്റര്‍ സഞ്ചരിക്കാം; Believe ഇലക്ട്രിക് സ്‌കൂട്ടര്‍ അവതരിപ്പിച്ച് Benling

ഉല്‍പ്പന്നത്തിന്റെ USP അതിന്റെ സ്മാര്‍ട്ട് ബ്രേക്ക്ഡൗണ്‍ അസിസ്റ്റ് സവിശേഷതയാണ്, ഇത് റൈഡറുകള്‍ക്ക് തകരാര്‍ സംഭവിക്കുമ്പോള്‍ ഒരു നോബ് പിടിച്ച് 25 കിലോമീറ്റര്‍ സുഗമമായി സഞ്ചരിക്കുന്നത് ഉറപ്പാക്കുന്നുവെന്നും കമ്പനി വ്യക്തമാക്കി.

പൂര്‍ണ ചാര്‍ജില്‍ 120 കിലോമീറ്റര്‍ സഞ്ചരിക്കാം; Believe ഇലക്ട്രിക് സ്‌കൂട്ടര്‍ അവതരിപ്പിച്ച് Benling

3.2 kw വാട്ടര്‍പ്രൂഫ് BLDC മോട്ടോറാണ് ഇലക്ട്രിക് സ്‌കൂട്ടറിന്റെ കരുത്ത്. ഇത് സ്വാപ്പ് സവിശേഷതയോടെയാണ് വരുന്നത്. കമ്പനി പറയുന്നതനുസരിച്ച്, ഒറ്റ ചാര്‍ജില്‍ 120 കിലോമീറ്റര്‍ വരെ ഇതില്‍ സഞ്ചരിക്കാം. 75 കിലോമീറ്ററാണ് ഇതിന്റെ ടോപ് സ്പീഡ്, മൊത്തം 248 കിലോഗ്രാം ഭാരമുണ്ട്.

പൂര്‍ണ ചാര്‍ജില്‍ 120 കിലോമീറ്റര്‍ സഞ്ചരിക്കാം; Believe ഇലക്ട്രിക് സ്‌കൂട്ടര്‍ അവതരിപ്പിച്ച് Benling

LFP ബാറ്ററി പാക്കിനൊപ്പം മൈക്രോ ചാര്‍ജറും ഓട്ടോ ഷട്ട്ഓഫ് ഫീച്ചറും ഉള്‍പ്പെടുത്തിയിട്ടുണ്ട്, ഇത് ഏകദേശം നാല് മണിക്കൂറിനുള്ളില്‍ ഫുള്‍ ചാര്‍ജ് ചെയ്യാന്‍ ഇലക്ട്രിക് സ്‌കൂട്ടറിനെ അനുവദിക്കുന്നു.

പൂര്‍ണ ചാര്‍ജില്‍ 120 കിലോമീറ്റര്‍ സഞ്ചരിക്കാം; Believe ഇലക്ട്രിക് സ്‌കൂട്ടര്‍ അവതരിപ്പിച്ച് Benling

കീലെസ് സ്റ്റാര്‍ട്ട്, മള്‍ട്ടിപ്പിള്‍ സ്പീഡ് മോഡുകള്‍, ആന്റി-തെഫ്റ്റ് അലാറം ഫീച്ചര്‍, റീജനറേറ്റീവ് ബ്രേക്കിംഗ്, മൊബൈല്‍-ആപ്പ് കണക്റ്റിവിറ്റി, പാര്‍ക്ക്-അസിസ്റ്റ് ഫംഗ്ഷന്‍, മൊബൈല്‍-ചാര്‍ജിംഗ്, തത്സമയ ട്രാക്കിംഗ് തുടങ്ങിയ നിരവധി ഫീച്ചറുകളാണ് പുതിയ 'ബിലീവി'ന് ഉള്ളത്.

പൂര്‍ണ ചാര്‍ജില്‍ 120 കിലോമീറ്റര്‍ സഞ്ചരിക്കാം; Believe ഇലക്ട്രിക് സ്‌കൂട്ടര്‍ അവതരിപ്പിച്ച് Benling

250 കിലോഗ്രാം ലോഡ് കപ്പാസിറ്റി ഉള്ളതിനാല്‍, മികച്ച ഇന്‍-ക്ലാസ് പെര്‍ഫോമന്‍സ് നല്‍കാനുള്ള ശേഷിയുണ്ടെന്ന് ഇലക്ട്രിക് സ്‌കൂട്ടര്‍ നിര്‍മ്മാതാവ് അവകാശപ്പെടുന്നു.

പൂര്‍ണ ചാര്‍ജില്‍ 120 കിലോമീറ്റര്‍ സഞ്ചരിക്കാം; Believe ഇലക്ട്രിക് സ്‌കൂട്ടര്‍ അവതരിപ്പിച്ച് Benling

ഇന്ത്യന്‍ ഇലക്ട്രിക് ഇരുചക്ര വാഹന വിപണിയില്‍ 'ബിലീവ്' അവതരിപ്പിക്കുന്നതില്‍ തങ്ങള്‍ സന്തുഷ്ടരാണെന്ന് ബെന്‍ലിംഗ് ഇന്ത്യ സിഇഒയും ഇഡിയുമായ അമിത് കുമാര്‍ പറഞ്ഞു.

പൂര്‍ണ ചാര്‍ജില്‍ 120 കിലോമീറ്റര്‍ സഞ്ചരിക്കാം; Believe ഇലക്ട്രിക് സ്‌കൂട്ടര്‍ അവതരിപ്പിച്ച് Benling

ഉപഭോക്താക്കള്‍ക്ക് ഇപ്പോള്‍ അവര്‍ക്ക് അനുയോജ്യമായ ഇ-സ്‌കൂട്ടര്‍ തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യമുണ്ട്, ധാരാളം ആധുനിക സവിശേഷതകളും അത്യാധുനിക സാങ്കേതികവിദ്യയും ഇതില്‍ വാഗ്ദാനം ചെയ്യുന്നു. വിപണിയില്‍ അതിന്റെ സ്ഥാനം ഉറപ്പിക്കുന്നതില്‍ ബെന്‍ലിംഗ് ധാരാളം മോഡലുകള്‍ ഇനിയും വിപണിയില്‍ എത്തിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

പൂര്‍ണ ചാര്‍ജില്‍ 120 കിലോമീറ്റര്‍ സഞ്ചരിക്കാം; Believe ഇലക്ട്രിക് സ്‌കൂട്ടര്‍ അവതരിപ്പിച്ച് Benling

'ബിലീവ്' ഇ-സ്‌കൂട്ടറിന്റെ ബ്രേക്കിംഗിനായി, മുന്നിലും പിന്നിലും ഡിസ്‌ക് ബ്രേക്കുകളാണ് നല്‍കിയിരിക്കുന്നത്. അതേസമയം മോഡല്‍ ARAI/ ICAT സര്‍ട്ടിഫൈഡ് ആണ്. ഏതാനും മാസങ്ങള്‍ക്കുള്ളില്‍ ബിലീവിന്റെ 3,000 യൂണിറ്റുകള്‍ ഇന്ത്യന്‍ വിപണിയില്‍ പുറത്തിറക്കാന്‍ തയ്യാറാണെന്നും നവംബറോടെ 9,000 യൂണിറ്റുകള്‍ കൂടി സജ്ജമാകുമെന്നും കമ്പനി അറിയിച്ചു.

പൂര്‍ണ ചാര്‍ജില്‍ 120 കിലോമീറ്റര്‍ സഞ്ചരിക്കാം; Believe ഇലക്ട്രിക് സ്‌കൂട്ടര്‍ അവതരിപ്പിച്ച് Benling

2023 സാമ്പത്തിക വര്‍ഷത്തില്‍ 1,20,000 ഡെലിവറികളാണ് കമ്പനി ഇതിനകം ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്. കമ്പനി നിലവില്‍ ഹൈ, സ്ലോ സ്പീഡ് വിഭാഗങ്ങളിലായി 3 E2W മോഡലുകള്‍ നിര്‍മ്മിക്കുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Most Read Articles

Malayalam
English summary
Benling launched believe electric scooter in india find here all details
Story first published: Tuesday, August 16, 2022, 18:54 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X