ഇവനാളിച്ചിരി മുറ്റാ... 2023 മോഡൽ S1000RR സ്‌പോർട്‌സ് ബൈക്ക് അവതരിപ്പിച്ച് BMW

സൂപ്പർ ബൈക്കുകൾ എന്നു കേട്ടാൽ തന്നെ പലരുടേയും മനസിലേക്ക് ആദ്യം ഓടിയെത്തുന്നത് ഡ്യുക്കാട്ടിയോ, കവസാക്കിയോ എന്നൊക്കെയാവാം. എന്നാൽ ഈ വിഭാഗത്തിൽ തങ്ങളുടേതായ സ്ഥാനം കണ്ടെത്തിയവരാണ് ബവേറിയൻ മോട്ടോർസൈക്കിൾ നിർമാതാക്കളായ ബിഎംഡബ്ല്യു.

ഇവനാളിച്ചിരി മുറ്റാ... 2023 മോഡൽ S1000RR സ്‌പോർട്‌സ് ബൈക്ക് അവതരിപ്പിച്ച് BMW

ദേ ഇപ്പോൾ സൂപ്പർ ബൈക്കുകളിലെ രാജാവ് എന്ന് വിശേഷിപ്പിക്കാവുന്ന S1000RR മോഡലിന്റെ പുതിയ 2023 മോഡൽ പുറത്തിറക്കിയിരിക്കുകയാണ് ബിഎംഡബ്ല്യു ഇപ്പോൾ. സ്‌പോർട്‌സ് ബൈക്കിന് കോസ്‌മെറ്റിക്, മെക്കാനിക്കൽ, ടെക് അപ്‌ഡേറ്റുകൾ നൽകിയാണ് ബ്രാൻഡ് കൊണ്ടുവരുന്നത്.

ഇവനാളിച്ചിരി മുറ്റാ... 2023 മോഡൽ S1000RR സ്‌പോർട്‌സ് ബൈക്ക് അവതരിപ്പിച്ച് BMW

കിടിലൻ പെർഫോമൻസും സാങ്കേതികവിദ്യകളും കൊണ്ട് സ്വന്തമായി ഫാൻബേസുണ്ടാക്കിയെടുത്ത S1000RR, പുതിയ പതിപ്പിൽ കൂടുതൽ മിടുക്കനായെന്നു വേണം പറയാൻ. ഡിസൈനിലെ മാറ്റങ്ങളിലേക്ക് നോക്കിയാൽ ഷാർപ്പ് ബോഡി വർക്കുകളും ചെറിയ ഹെഡ്‌ലൈറ്റുകളും ഉപയോഗിച്ച് പഴയ ആക്രമണാത്മക ഡിസൈൻ ഭാഷ്യം നിലനിർത്താനും കമ്പനിക്കായിട്ടുണ്ട്.

ഇവനാളിച്ചിരി മുറ്റാ... 2023 മോഡൽ S1000RR സ്‌പോർട്‌സ് ബൈക്ക് അവതരിപ്പിച്ച് BMW

എന്നാൽ ബിഎംഡബ്ല്യു ഇപ്പോൾ ശ്രേണിയിലുടനീളം വിംഗ്‌ലെറ്റുകൾ സ്റ്റാൻഡേർഡായി വാഗ്ദാനം ചെയ്യുന്നുണ്ട്. ബ്രാൻഡ് പറയുന്നതനുസരിച്ച്, വിംഗ്‌ലെറ്റുകൾ 10 കിലോ ഡൗൺഫോഴ്‌സ് വാഗ്ദാനം ചെയ്യുന്നു. കൂടാതെ മികച്ച എയറോഡൈനാമിക്സിനായി മുൻവശത്തെ വിൻഡ്ഷീൽഡിന് അൽപ്പം ഉയരം കൂടുതൽ നൽകിയിട്ടുമുണ്ട്.

ഇവനാളിച്ചിരി മുറ്റാ... 2023 മോഡൽ S1000RR സ്‌പോർട്‌സ് ബൈക്ക് അവതരിപ്പിച്ച് BMW

2023 ബിഎംഡബ്ല്യു S1000RR-ന്റെ മെക്കാനിക്കൽ പരിഷ്ക്കാരങ്ങളിലേക്ക് നോക്കിയാൽ റൈഡറിനെ അടിസ്ഥാനമാക്കി സ്വിംഗ്‌ആമിനായി ഒരു പുതിയ അഡ്ജസ്റ്റ് ചെയ്യാവുന്ന പിവറ്റ് തെരഞ്ഞെടുക്കാനാവും. അതേസമയം പഴയ മോഡലിലെ 45 ടീത്തിനെ അപേക്ഷിച്ച് പിൻ സ്‌പ്രോക്കറ്റിന് ഇപ്പോൾ 46 ടീത്തുകൾ ലഭിക്കുന്നുണ്ട്.

ഇവനാളിച്ചിരി മുറ്റാ... 2023 മോഡൽ S1000RR സ്‌പോർട്‌സ് ബൈക്ക് അവതരിപ്പിച്ച് BMW

എന്നാൽ എഞ്ചിനിലാണ് ഏറ്റവും വലിയ മാറ്റം വന്നിരിക്കുന്നത്. 999 സിസി ഇൻലൈൻ-ഫോർ സിലിണ്ടർ എഞ്ചിൻ ഇപ്പോൾ 206.7 bhp കരുത്ത് വരെ നൽകാൻ ശേഷിയുള്ളതാണ്. ഇത് പഴയ മോട്ടോർസൈക്കിളിനെ അപേക്ഷിച്ച് 2 bhp കൂടുതൽ നൽകുന്നു. ബിഎംഡബ്ല്യുവിന്റെ ഷിഫ്റ്റ്ക്യാം സാങ്കേതികവിദ്യയുടെ സഹായത്തോടെയാണ് ഈ നേട്ടം കൈവരിച്ചിരിക്കുന്നത്.

ഇവനാളിച്ചിരി മുറ്റാ... 2023 മോഡൽ S1000RR സ്‌പോർട്‌സ് ബൈക്ക് അവതരിപ്പിച്ച് BMW

ബവേറിയൻ ബ്രാൻഡ് M1000RR-ൽ നിന്ന് വലിയ ഇൻടേക്ക് പോർട്ടുകൾ കടമെടുത്തിട്ടുണ്ടെന്നും പറയുന്നു. ബിഎംഡബ്ല്യു S1000RR സ്പോർട്‌സ് ബൈക്കിന് പുതുക്കിയ ഇലക്‌ട്രോണിക് കിറ്റുകളും സ്ലൈഡ് കൺട്രോൾ ഫീച്ചറുകളും ലഭിക്കുന്നുണ്ടെന്നതും ശ്രദ്ധേയമാണ്. ഇത് റൈഡറെ കോർണറുകളിൽ സഹായിക്കുന്ന കാര്യമാണ്.

ഇവനാളിച്ചിരി മുറ്റാ... 2023 മോഡൽ S1000RR സ്‌പോർട്‌സ് ബൈക്ക് അവതരിപ്പിച്ച് BMW

കൂടാതെ ബ്രേക്ക് ഉപയോഗിച്ച് റൈഡർമാരെ പിന്നിലേക്ക് സ്ലൈഡ് ചെയ്യാൻ അനുവദിക്കുന്ന സ്ലൈഡ് അസിസ്റ്റ് സവിശേഷതയും പുത്തൻ മോഡലിന്റെ പ്രത്യേകതയാണ്. യുഎസ്ബി ചാർജിംഗ് പോർട്ടുകൾ, ഹിൽ ഹോൾഡ് ഫംഗ്‌ഷൻ, പിറ്റ്‌ലെയ്ൻ ലിമിറ്റർ എന്നിവയും മോട്ടോർസൈക്കിളിന് ലഭിക്കുന്നു.

ഇവനാളിച്ചിരി മുറ്റാ... 2023 മോഡൽ S1000RR സ്‌പോർട്‌സ് ബൈക്ക് അവതരിപ്പിച്ച് BMW

റൈഡിംഗ് മോഡുകൾ, ട്രാക്ഷൻ കൺട്രോൾ, എബിഎസ്, ക്വിക്ക് ഷിഫ്റ്റർ തുടങ്ങിയ മറ്റ് ഇലക്ട്രോണിക് സഹായങ്ങൾ ബിഎംഡബ്ല്യു S1000RR-ൽ നിലനിർത്തിയിട്ടുണ്ട്. മികച്ച ഹാൻഡ്‌ലിംഗ് വാഗ്ദാനം ചെയ്യുന്നതിനായി ബിഎംഡബ്ല്യു സസ്പെൻഷനിൽ മാറ്റം വരുത്തിയിട്ടുണ്ടെന്നാണ് പറയുന്നത്.

ഇവനാളിച്ചിരി മുറ്റാ... 2023 മോഡൽ S1000RR സ്‌പോർട്‌സ് ബൈക്ക് അവതരിപ്പിച്ച് BMW

2023 ബിഎംഡബ്ല്യു S1000RR സ്റ്റാൻഡേർഡ്, സ്‌പോർട്ട്, എം എന്നീ മൂന്ന് വേരിയന്റുകളിൽ ലഭിക്കും. പുതുക്കിയ മോട്ടോർസൈക്കിൾ ഉടൻ തന്നെ ഇന്ത്യയിലെത്തുമെന്നും കമ്പനി വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം ഡെലിവറികൾ അടുത്ത വർഷം ആദ്യം നടക്കുമെന്ന് പ്രതീക്ഷിക്കാം. കൂടാതെ, ഏറ്റവും പുതിയ BMW S1000RR നിലവിലെ മോഡലിനേക്കാൾ വില കൂടിയതായിരിക്കും.

Most Read Articles

Malayalam
English summary
Bmw unveiled the new 2023 model s1000rr sports bike with cosmetic and mechanical updates
Story first published: Sunday, October 2, 2022, 9:00 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X