Just In
- 40 min ago
കമ്മ്യൂട്ടർ മുതൽ പ്രീമിയം വരെ, വിപണി പിടിക്കാൻ ജൂൺ മാസം വിൽപ്പനയ്ക്കെത്തിയ പുത്തൻ മോട്ടോർസൈക്കിളുകൾ
- 1 hr ago
കാത്തിരിപ്പ് അവസാനിപ്പിച്ച് കണ്ണഞ്ചിപ്പിക്കും വിലയിൽ New-Gen Brezza പുറത്തിറക്കി Maruti
- 2 hrs ago
സുരക്ഷയുടെ കാര്യത്തിൽ ഒരു പടി മുന്നോട്ട്; GNCAP ടെസ്റ്റിൽ 3 സ്റ്റാർ റേറ്റിംഗ് കരസ്ഥമാക്കി S-Presso
- 3 hrs ago
കൂടുതൽ ശ്രദ്ധ എസ്യുവിയിലേക്ക്; പുത്തൻ മാർക്കറ്റ് തന്ത്രങ്ങളുമായി Hyundai
Don't Miss
- Technology
ഓൺലൈൻ ഗെയിം കളിക്കാനും ജിഎസ്ടി നൽകണം, പുതിയ തീരുമാനവുമായി കേന്ദ്രസർക്കാർ
- News
ഇടവേളയ്ക്ക് ശേഷം പത്തനംതിട്ടയില്‍ വീണ്ടും കോവിഡ് കൂടുന്നു: വാക്സിനേഷന് ഊർജ്ജിതമാക്കണം
- Lifestyle
27 നാളുകാര്‍ക്കും ജൂലൈ മാസത്തിലെ സമ്പൂര്‍ണഫലം
- Movies
'തേങ്ങാക്കൊല മാങ്ങാത്തൊലി'കണ്ടിട്ട് നിലയുടെ പ്രതികരണം ഇങ്ങനെ, മനസില്‍ നിന്ന് എഴുതിയ വരികളാണ് അത്
- Finance
സമ്പാദ്യമായ 5,000 രൂപയുമായി ഓഹരി വിപണിയിലെത്തിയ യുവാവ്; ഇന്ന് ശതകോടീശ്വരന്മാരുടെ പട്ടികയിൽ ; സ്വപ്ന വിജയം
- Sports
'മോര്‍ഗനും ധോണിയും ഒരുപോലെ', വലിയ വ്യത്യാസങ്ങളില്ല, സാമ്യത ചൂണ്ടിക്കാട്ടി മോയിന്‍ അലി
- Travel
മേഘങ്ങള്‍ക്കു മുകളിലെ ആണവോര്‍ജ്ജ ഹോട്ടല്‍, ലാന്‍ഡിങ് ഇല്ല!! അറ്റുകുറ്റപണി ആകാശത്ത്... സ്കൈ ക്രൂസ് അത്ഭുതമാണ്
നിരവധി അപ്പ്ഡേറ്റുകളോടെ പുതുതലമുറ 150NK അവതരിപ്പിച്ച് CF Moto
ആഗോള വിപണിയിൽ വ്യാപകമായ സാന്നിധ്യമുള്ള ചുരുക്കം ചില ചൈനീസ് വാഹന നിർമ്മാതാക്കളിൽ ഒന്നാണ് CF മോട്ടോ. ഒരു വർഷത്തിലേറെ നീണ്ട ഇടവേളയ്ക്ക് ശേഷം കഴിഞ്ഞ വർഷമാണ് ഇരുചക്ര വാഹന ബ്രാൻഡ് ഇന്ത്യൻ വിപണിയിൽ അരങ്ങേറ്റം കുറിച്ചത്.

300NK, 650GT, 650NK, 650MT എന്നിങ്ങനെ നാല് മോഡലുകളാണ് കമ്പനി നിലവിൽ ഇന്ത്യയിൽ വിൽക്കുന്നത്. എന്നാൽ ചൈനീസ് ബൈക്ക് നിർമ്മാതാക്കൾ ഇപ്പോൾ ഓസ്ട്രേലിയയിൽ തങ്ങളുടെ എൻട്രി ലെവൽ 150NK -യുടെ പുതുക്കിയ ആവർത്തനം അവതരിപ്പിച്ചിരിക്കുകയാണ്.

സ്ട്രീറ്റ് നേക്കഡ് മോട്ടോർസൈക്കിൾ CF മോട്ടോയുടെ നിരയിലെ ഏറ്റവും ചെറുതും തുടക്കക്കാർക്ക് അനുയോജ്യവുമായ മോഡലാണ്. യമഹ MT15, ഹോണ്ട CB150R എന്നിവയ്ക്കെതിരെ ഇത് നേരിട്ട് മത്സരിക്കുന്നു.

2023 -മോഡലിൽ, ഓസ്ട്രേലിയ സ്പെക് 150NK -ക്ക് മുമ്പ് നൽകിയിരുന്ന സിംഗിൾ ചാനൽ ABS -ന് പകരം ഡ്യുവൽ-ചാനൽ ABS ലഭിക്കുന്നു, അതിനാൽ ഇത് തുടക്കക്കാരായ റൈഡർമാർക്ക് കൂടുതൽ സുരക്ഷ നൽകുന്നു.

ഇതുകൂടാതെ, ചൈനീസ് ബ്രാൻഡ് ബൈക്കിന്റെ ഏസ്തെറ്റിക്സിൽ മാറ്റം വരുത്തി, വാഹനത്തിന് സ്പോർട്ടിനെസും കൂടുതൽ യുവത്വവും നൽകുന്നു. NK ശ്രേണിയിലെ CF മോട്ടോയുടെ ചെറിയ ശേഷിയുള്ള നേക്കഡ് ബൈക്കുകൾ ബജറ്റിൽ സ്പോർട്ടി റൈഡർമാർക്കിടയിൽ വളരെ ജനപ്രിയമാണ്, പ്രത്യേകിച്ച് ഓസ്ട്രേലിയയിൽ.

CF മോട്ടോ 150 NK-യുടെ മൊത്തത്തിലുള്ള സ്റ്റൈലിംഗ് ഡിസ്റ്റിംഗ്റ്റീവാണെങ്കിലും, ഓപ്പൺ ട്രെല്ലിസ് ഫ്രെയിം, ഡബിൾ-സൈഡഡ് സ്വിംഗ്ആം, എക്സ്റ്റെൻഡഡ് ടാങ്ക് ആവരണങ്ങൾ എന്നിവ പോലുള്ള ചില ഘടകങ്ങൾ കെടിഎം ഡ്യൂക്ക് ശ്രേണിയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടതായി തോന്നുന്നു.

എൽഇഡി ഇൻഡിക്കേറ്ററുകളാൽ ചുറ്റപ്പെട്ട ഷാർപ്പ് എൽഇഡി ഹെഡ്ലൈറ്റ്, മസ്കുലാർ ഫ്യുവൽ ടാങ്ക്, ലിഫ്റ്റഡ് ടെയിൽ സെക്ഷൻ, സ്പ്ലിറ്റ്-സ്റ്റൈൽ സീറ്റുകൾ, സ്പ്ലിറ്റ് ഗ്രാബ് റെയിലുകൾ എന്നിവ മറ്റ് വിഷ്വൽ ഹൈലൈറ്റുകളിൽ ഉൾപ്പെടുന്നു.

ഷാർപ്പ് സ്റ്റൈലിംഗിന് പുറമെ, സിൽവർ ബോഡി പാനലുകളുടെയും ഗ്രാഫിക്സിന്റെയും രൂപത്തിൽ, ട്രെല്ലിസ് ഫ്രെയിമിലെ ടർക്കോയ്സ് ബ്ലൂ അല്ലെങ്കിൽ ടൈറ്റാനിയം ഗ്രേ ലിവറികൾ, മിനുസമാർന്ന ബ്ലാക്ക് അലോയി വീലുകൾ എന്നിവയുടെ രൂപത്തിൽ 150 NK-ക്ക് കണ്ണഞ്ചിപ്പിക്കുന്ന കളറുകൾ ലഭിക്കുന്നു.

775 mm സീറ്റ് ഹൈറ്റും 1,360 mm വീൽബേസും ബൈക്കിനുണ്ട്. 135 കിലോയിൽ, മോട്ടോർസൈക്കിൾ വേഗതയേറിയതും കൈകാര്യം ചെയ്യാൻ വളരെ എളുപ്പവുമാണ്.

150 NK -യുടെ സ്പെസിഫിക്കേഷനുകൾ അതേപടി മാറ്റമില്ലാതെ തുടരുന്നു. 14.34 bhp കരുത്തും 12.2 Nm പീക്ക് torque ഉം പുറപ്പെടുവിക്കുന്ന അതേ 149.4 സിസി ലിക്വിഡ് കൂൾഡ് സിംഗിൾ സിലിണ്ടർ മോട്ടോറിൽ നിന്നാണ് നേക്കഡ് സ്ട്രീറ്റ് റേസർ പവർ എടുക്കുന്നത്.

ഈ യൂണിറ്റ് ആറ് സ്പീഡ് ഗിയർബോക്സുമായി ഘടിപ്പിച്ചിരിക്കുന്നു. 150 NK-യിലെ ഔട്ട്പുട്ട് അതിന്റെ എതിരാളികളെ അപേക്ഷിച്ച് അല്പം കുറവാണ്.

ഉദാഹരണത്തിന്, യമഹ MT-15 -ന്റെ പുതുക്കിയ പതിപ്പ് 155 സിസി സിംഗിൾ സിലിണ്ടർ, ലിക്വിഡ് കൂൾഡ് മോട്ടോറുമായിട്ടാണ് വരുന്നത്, അത് 18.14 bhp കരുത്തും 14.1 Nm പീക്ക് torque ഉം പുറപ്പെടുവിക്കുന്നു.

മറുവശത്ത്, 16.1 bhp കരുത്തും 13.6 Nm പീക്ക് torque ഉം പുറപ്പെടുവിക്കുന്ന 149.2 സിസി സിംഗിൾ സിലിണ്ടർ, ലിക്വിഡ് കൂൾഡ് എഞ്ചിനാണ് ഹോണ്ട CB 150R -ന് കരുത്തേകുന്നത്. രണ്ട് ജാപ്പനീസ് മോട്ടോർസൈക്കിളുകളും ആറ് സ്പീഡ് ഗിയർബോക്സാണ് വാഗ്ദാനം ചെയ്യുന്നത്.

വിലനിർണ്ണയത്തെ സംബന്ധിച്ചിടത്തോളം, CF മോട്ടോ 2023 CF മോട്ടോ 150NK-യുടെ വില AUD 4,290 (ഏകദേശം 2.35 ലക്ഷം രൂപ) ആണ്, ഇത് 150 സിസി വിഭാഗത്തിലുള്ള ഒരു ബൈക്കിന് വളരെ കൂടുതലാണ്. എന്നാൽ 150 NK ഉടൻ ഇന്ത്യയിൽ ലോഞ്ച് ചെയ്യാൻ സാധ്യതയില്ല.