നിരവധി അപ്പ്ഡേറ്റുകളോടെ പുതുതലമുറ 150NK അവതരിപ്പിച്ച് CF Moto

ആഗോള വിപണിയിൽ വ്യാപകമായ സാന്നിധ്യമുള്ള ചുരുക്കം ചില ചൈനീസ് വാഹന നിർമ്മാതാക്കളിൽ ഒന്നാണ് CF മോട്ടോ. ഒരു വർഷത്തിലേറെ നീണ്ട ഇടവേളയ്ക്ക് ശേഷം കഴിഞ്ഞ വർഷമാണ് ഇരുചക്ര വാഹന ബ്രാൻഡ് ഇന്ത്യൻ വിപണിയിൽ അരങ്ങേറ്റം കുറിച്ചത്.

നിരവധി അപ്പ്ഡേറ്റുകളോടെ പുതുതലമുറ 150NK അവതരിപ്പിച്ച് CF Moto

300NK, 650GT, 650NK, 650MT എന്നിങ്ങനെ നാല് മോഡലുകളാണ് കമ്പനി നിലവിൽ ഇന്ത്യയിൽ വിൽക്കുന്നത്. എന്നാൽ ചൈനീസ് ബൈക്ക് നിർമ്മാതാക്കൾ ഇപ്പോൾ ഓസ്‌ട്രേലിയയിൽ തങ്ങളുടെ എൻട്രി ലെവൽ 150NK -യുടെ പുതുക്കിയ ആവർത്തനം അവതരിപ്പിച്ചിരിക്കുകയാണ്.

നിരവധി അപ്പ്ഡേറ്റുകളോടെ പുതുതലമുറ 150NK അവതരിപ്പിച്ച് CF Moto

സ്ട്രീറ്റ് നേക്കഡ് മോട്ടോർസൈക്കിൾ CF മോട്ടോയുടെ നിരയിലെ ഏറ്റവും ചെറുതും തുടക്കക്കാർക്ക് അനുയോജ്യവുമായ മോഡലാണ്. യമഹ MT15, ഹോണ്ട CB150R എന്നിവയ്‌ക്കെതിരെ ഇത് നേരിട്ട് മത്സരിക്കുന്നു.

നിരവധി അപ്പ്ഡേറ്റുകളോടെ പുതുതലമുറ 150NK അവതരിപ്പിച്ച് CF Moto

2023 -മോഡലിൽ, ഓസ്‌ട്രേലിയ സ്പെക് 150NK -ക്ക് മുമ്പ് നൽകിയിരുന്ന സിംഗിൾ ചാനൽ ABS -ന് പകരം ഡ്യുവൽ-ചാനൽ ABS ലഭിക്കുന്നു, അതിനാൽ ഇത് തുടക്കക്കാരായ റൈഡർമാർക്ക് കൂടുതൽ സുരക്ഷ നൽകുന്നു.

നിരവധി അപ്പ്ഡേറ്റുകളോടെ പുതുതലമുറ 150NK അവതരിപ്പിച്ച് CF Moto

ഇതുകൂടാതെ, ചൈനീസ് ബ്രാൻഡ് ബൈക്കിന്റെ ഏസ്തെറ്റിക്സിൽ മാറ്റം വരുത്തി, വാഹനത്തിന് സ്പോർട്ടിനെസും കൂടുതൽ യുവത്വവും നൽകുന്നു. NK ശ്രേണിയിലെ CF മോട്ടോയുടെ ചെറിയ ശേഷിയുള്ള നേക്കഡ് ബൈക്കുകൾ ബജറ്റിൽ സ്‌പോർട്ടി റൈഡർമാർക്കിടയിൽ വളരെ ജനപ്രിയമാണ്, പ്രത്യേകിച്ച് ഓസ്‌ട്രേലിയയിൽ.

നിരവധി അപ്പ്ഡേറ്റുകളോടെ പുതുതലമുറ 150NK അവതരിപ്പിച്ച് CF Moto

CF മോട്ടോ 150 NK-യുടെ മൊത്തത്തിലുള്ള സ്‌റ്റൈലിംഗ് ഡിസ്റ്റിംഗ്റ്റീവാണെങ്കിലും, ഓപ്പൺ ട്രെല്ലിസ് ഫ്രെയിം, ഡബിൾ-സൈഡഡ് സ്വിംഗ്ആം, എക്സ്റ്റെൻഡഡ് ടാങ്ക് ആവരണങ്ങൾ എന്നിവ പോലുള്ള ചില ഘടകങ്ങൾ കെടിഎം ഡ്യൂക്ക് ശ്രേണിയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടതായി തോന്നുന്നു.

നിരവധി അപ്പ്ഡേറ്റുകളോടെ പുതുതലമുറ 150NK അവതരിപ്പിച്ച് CF Moto

എൽഇഡി ഇൻഡിക്കേറ്ററുകളാൽ ചുറ്റപ്പെട്ട ഷാർപ്പ് എൽഇഡി ഹെഡ്‌ലൈറ്റ്, മസ്കുലാർ ഫ്യുവൽ ടാങ്ക്, ലിഫ്റ്റഡ് ടെയിൽ സെക്ഷൻ, സ്പ്ലിറ്റ്-സ്റ്റൈൽ സീറ്റുകൾ, സ്പ്ലിറ്റ് ഗ്രാബ് റെയിലുകൾ എന്നിവ മറ്റ് വിഷ്വൽ ഹൈലൈറ്റുകളിൽ ഉൾപ്പെടുന്നു.

നിരവധി അപ്പ്ഡേറ്റുകളോടെ പുതുതലമുറ 150NK അവതരിപ്പിച്ച് CF Moto

ഷാർപ്പ് സ്‌റ്റൈലിംഗിന് പുറമെ, സിൽവർ ബോഡി പാനലുകളുടെയും ഗ്രാഫിക്‌സിന്റെയും രൂപത്തിൽ, ട്രെല്ലിസ് ഫ്രെയിമിലെ ടർക്കോയ്‌സ് ബ്ലൂ അല്ലെങ്കിൽ ടൈറ്റാനിയം ഗ്രേ ലിവറികൾ, മിനുസമാർന്ന ബ്ലാക്ക് അലോയി വീലുകൾ എന്നിവയുടെ രൂപത്തിൽ 150 NK-ക്ക് കണ്ണഞ്ചിപ്പിക്കുന്ന കളറുകൾ ലഭിക്കുന്നു.

നിരവധി അപ്പ്ഡേറ്റുകളോടെ പുതുതലമുറ 150NK അവതരിപ്പിച്ച് CF Moto

775 mm സീറ്റ് ഹൈറ്റും 1,360 mm വീൽബേസും ബൈക്കിനുണ്ട്. 135 കിലോയിൽ, മോട്ടോർസൈക്കിൾ വേഗതയേറിയതും കൈകാര്യം ചെയ്യാൻ വളരെ എളുപ്പവുമാണ്.

നിരവധി അപ്പ്ഡേറ്റുകളോടെ പുതുതലമുറ 150NK അവതരിപ്പിച്ച് CF Moto

150 NK -യുടെ സ്പെസിഫിക്കേഷനുകൾ അതേപടി മാറ്റമില്ലാതെ തുടരുന്നു. 14.34 bhp കരുത്തും 12.2 Nm പീക്ക് torque ഉം പുറപ്പെടുവിക്കുന്ന അതേ 149.4 സിസി ലിക്വിഡ് കൂൾഡ് സിംഗിൾ സിലിണ്ടർ മോട്ടോറിൽ നിന്നാണ് നേക്കഡ് സ്ട്രീറ്റ് റേസർ പവർ എടുക്കുന്നത്.

നിരവധി അപ്പ്ഡേറ്റുകളോടെ പുതുതലമുറ 150NK അവതരിപ്പിച്ച് CF Moto

ഈ യൂണിറ്റ് ആറ് സ്പീഡ് ഗിയർബോക്സുമായി ഘടിപ്പിച്ചിരിക്കുന്നു. 150 NK-യിലെ ഔട്ട്പുട്ട് അതിന്റെ എതിരാളികളെ അപേക്ഷിച്ച് അല്പം കുറവാണ്.

നിരവധി അപ്പ്ഡേറ്റുകളോടെ പുതുതലമുറ 150NK അവതരിപ്പിച്ച് CF Moto

ഉദാഹരണത്തിന്, യമഹ MT-15 -ന്റെ പുതുക്കിയ പതിപ്പ് 155 സിസി സിംഗിൾ സിലിണ്ടർ, ലിക്വിഡ് കൂൾഡ് മോട്ടോറുമായിട്ടാണ് വരുന്നത്, അത് 18.14 bhp കരുത്തും 14.1 Nm പീക്ക് torque ഉം പുറപ്പെടുവിക്കുന്നു.

നിരവധി അപ്പ്ഡേറ്റുകളോടെ പുതുതലമുറ 150NK അവതരിപ്പിച്ച് CF Moto

മറുവശത്ത്, 16.1 bhp കരുത്തും 13.6 Nm പീക്ക് torque ഉം പുറപ്പെടുവിക്കുന്ന 149.2 സിസി സിംഗിൾ സിലിണ്ടർ, ലിക്വിഡ് കൂൾഡ് എഞ്ചിനാണ് ഹോണ്ട CB 150R -ന് കരുത്തേകുന്നത്. രണ്ട് ജാപ്പനീസ് മോട്ടോർസൈക്കിളുകളും ആറ് സ്പീഡ് ഗിയർബോക്സാണ് വാഗ്ദാനം ചെയ്യുന്നത്.

നിരവധി അപ്പ്ഡേറ്റുകളോടെ പുതുതലമുറ 150NK അവതരിപ്പിച്ച് CF Moto

വിലനിർണ്ണയത്തെ സംബന്ധിച്ചിടത്തോളം, CF മോട്ടോ 2023 CF മോട്ടോ 150NK-യുടെ വില AUD 4,290 (ഏകദേശം 2.35 ലക്ഷം രൂപ) ആണ്, ഇത് 150 സിസി വിഭാഗത്തിലുള്ള ഒരു ബൈക്കിന് വളരെ കൂടുതലാണ്. എന്നാൽ 150 NK ഉടൻ ഇന്ത്യയിൽ ലോഞ്ച് ചെയ്യാൻ സാധ്യതയില്ല.

Most Read Articles

Malayalam
കൂടുതല്‍... #സിഎഫ് മോട്ടോ #cfmoto
English summary
Cf moto unveiled 2023 updated 150 nk street naked motorcycle
Story first published: Tuesday, May 24, 2022, 18:14 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X