RE Hunter 350 മോഡലിന്റെ റെട്രോ, മെട്രോ വേരിയന്റുകൾ തമ്മിലുള്ള വ്യത്യാസങ്ങൾ അറിയാം

ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന റോയൽ എൻഫീൽഡ് ഹണ്ടർ 350 ഇന്നലെ ഔദ്യോഗികമായി കമ്പനി വിപണിയിൽ അവതരിപ്പിച്ചു. റെട്രോ, മെട്രോ എന്നിങ്ങനെ രണ്ട് വകഭേദങ്ങളിലായാണ് ബ്രാൻഡിന്റെ ഏറ്റവും വില കുറഞ്ഞ മോട്ടോർസൈക്കിളിനെ വിൽപ്പനയ്ക്ക് എത്തിച്ചിരിക്കുന്നത്.

RE Hundter 350 മോഡലിന്റെ റെട്രോ, മെട്രോ വേരിയന്റുകൾ തമ്മിലുള്ള വ്യത്യാസങ്ങൾ അറിയാം

ഇവയ്ക്ക് യഥാക്രമം 1.50 ലക്ഷം, 1.64 ലക്ഷം രൂപ എന്നിങ്ങനെയാണ് എക്സ്ഷോറൂം വില. അതേസമയം മെട്രോ വേരിയന്റ് ഡാപ്പർ, റെബൽ എന്നിങ്ങനെ രണ്ട് വ്യത്യസ്ത ട്രിം ഓപ്ഷനുകളിലാണ് വരുന്നത്. ഇവയ്ക്ക് യഥാക്രമം 1.64 ലക്ഷം, 1.68 ലക്ഷം രൂപ എന്നിങ്ങനെയാണ് എക്സ്ഷോറൂം വിലയായി നിശ്ചയിച്ചിരിക്കുന്നത്.

RE Hundter 350 മോഡലിന്റെ റെട്രോ, മെട്രോ വേരിയന്റുകൾ തമ്മിലുള്ള വ്യത്യാസങ്ങൾ അറിയാം

ഹണ്ടർ 350 റോയൽ എൻഫീൽഡിന്റെ മറ്റ് ജനപ്രിയ മോഡലുകളായ ക്ലാസിക് 350, മീറ്റിയോർ 350 എന്നിവയുമായി നിരവധി ഘടകങ്ങൾ പങ്കിട്ടാണ് നിർമിച്ചിരിക്കുന്നത്. ഉദാഹരണത്തിന് മൂന്ന് മോഡലുകളിലും ഒരേ 349 സിസി സിംഗിൾ-സിലിണ്ടർ ട്വിൻ-വാൽവ് എഞ്ചിനാണ് പ്രവർത്തിക്കുന്നത്.

MOST READ: Royal Enfield Hunter 350 Vs Honda CB350RS Vs Jawa 42 Vs TVS Ronin; പ്രധാന വ്യത്യാസങ്ങള്‍ ഇതാ

RE Hundter 350 മോഡലിന്റെ റെട്രോ, മെട്രോ വേരിയന്റുകൾ തമ്മിലുള്ള വ്യത്യാസങ്ങൾ അറിയാം

ഈ എഞ്ചിൻ 6,100 rpm-ൽ പരമാവധി 20.2 bhp പവറും 4,000 rpm-ൽ 27 Nm torque ഉം വരെ ഉത്പദിപ്പിക്കാൻ ശേഷിയുള്ളതാണ്. ഇതേ കണക്കുകളാണ് ഹണ്ടറിലും കമ്പനി അവകാശപ്പെടുന്നത്. എന്നാൽ ക്ലാസിക്, മീറ്റിയോർ എന്നീ രണ്ട് മോഡലുകളെ അപേക്ഷിച്ച് കൂടുതൽ മികച്ച സ്റ്റൈലിംഗാണ് ഹണ്ടറിന്റെ പ്രത്യേകത.

RE Hundter 350 മോഡലിന്റെ റെട്രോ, മെട്രോ വേരിയന്റുകൾ തമ്മിലുള്ള വ്യത്യാസങ്ങൾ അറിയാം

രണ്ട് വേരിയന്റുകളായ റെട്രോയും മെട്രോയും വിവിധ ഘടകങ്ങളുടെയും സവിശേഷതകളുടെയും കാര്യത്തിൽ പരസ്പരം വ്യത്യസ്തമാണ്. അവ തമ്മിലുള്ള വ്യത്യാസങ്ങളുടെ അടിസ്ഥാനത്തിൽ ഇരു വേരിയന്റുകളും തമ്മിലുള്ള വ്യത്യാസങ്ങൾ എന്തെല്ലാമെന്ന് ഒരുന്നു പരിശോധിച്ചാലോ?

MOST READ: Okinawa-യെ പിന്തള്ളി Hero Electric; 2022 ജൂലൈയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെട്ട ഇലക്ട്രിക് ടൂ-വീലറുകള്‍

RE Hunter 350 മോഡലിന്റെ റെട്രോ, മെട്രോ വേരിയന്റുകൾ തമ്മിലുള്ള വ്യത്യാസങ്ങൾ അറിയാം

ഹണ്ടർ 350 മെട്രോ VS റെട്രോ: ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ

രണ്ട് വേരിയന്റുകളിലെയും വ്യത്യസ്‌തമായ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററുകളാണ് ആദ്യം ശ്രദ്ധിക്കപ്പെടുന്ന വ്യത്യാസം. മീറ്റിയോറിൽ നിന്നും സ്‌ക്രാമിൽ നിന്നും കടമെടുത്ത വലിയ ഡിജിറ്റൽ ഡിസ്‌പ്ലേയുള്ള ഫാൻസി ലുക്കിംഗ് ഇൻസ്ട്രുമെന്റ് ക്ലസ്റ്ററുമായാണ് ഹണ്ടർ 350-യുടെ മെട്രോ വേരിയന്റ് വരുന്നത്. മറുവശത്ത് റെട്രോയ്ക്ക് ചെറിയ ഡിജിറ്റൽ ഡിസ്പ്ലേയുള്ള അടിസ്ഥാന രൂപത്തിലുള്ള സ്പീഡോ കൺസോളാണ് റോയൽ എൻഫീൽഡ് ഒരുക്കിയിരിക്കുന്നത്.

RE Hunter 350 മോഡലിന്റെ റെട്രോ, മെട്രോ വേരിയന്റുകൾ തമ്മിലുള്ള വ്യത്യാസങ്ങൾ അറിയാം

ടെയിൽ ലൈറ്റും ഗ്രാബ് റെയിലും

ടെയിൽലൈറ്റുകളും ഓരോ വേരിയന്റിലും വ്യത്യസ്തമാണ്. മെട്രോയ്ക്ക് എൽഇഡി ടെയിൽലൈറ്റും റൗണ്ട് ഇൻഡിക്കേറ്ററുകളും ലഭിക്കുമ്പോൾ റെട്രോ വേരിയന്റിന് പരമ്പരാഗതമായ ഹാലൊജൻ ടെയിൽലൈറ്റും ഹിമാലയന് സമാനമായ ദീർഘചതുരാകൃതിയിലുള്ള ഇൻഡിക്കേറ്റുകളുമായാണ് വരുന്നത്.

MOST READ: സെഗ്മെന്റിൽ ഇതാദ്യം, ടോർക്ക് കൺവേർട്ടർ ഓട്ടോമാറ്റിക് ഗിയർബോക്‌സുമായി Citroen C3 വരുന്നു

RE Hunter 350 മോഡലിന്റെ റെട്രോ, മെട്രോ വേരിയന്റുകൾ തമ്മിലുള്ള വ്യത്യാസങ്ങൾ അറിയാം

പുതിയ ഹണ്ടർ 350 മെട്രോ വേരിയന്റ് സ്ലീക്കും സ്റ്റൈലിഷ് റിയർ ഗ്രാബ് റെയിലുമായാണ് വരുന്നത്. റെട്രോയിൽ റൂഡിമെന്ററി ട്യൂബുലാർ ഗ്രാബ് റെയിലാണ് റോയൽ എൻഫീൽഡ് നൽകിയിരിക്കുന്നത്.

RE Hunter 350 മോഡലിന്റെ റെട്രോ, മെട്രോ വേരിയന്റുകൾ തമ്മിലുള്ള വ്യത്യാസങ്ങൾ അറിയാം

വീലും ടയർ സൈസും

മെട്രോ, റെട്രോ വേരിയന്റുകൾ ഒരേ 17 ഇഞ്ച് വീലിലാണ് നിരത്തിലെത്തുന്നത്. എന്നാൽ സ്റ്റൈലിംഗിന്റെയും ടയറുകളുടെയും കാര്യത്തിൽ ചില വ്യത്യാസങ്ങളുണ്ട്. വയർ സ്‌പോക്ക് വീലുകളുമായാണ് ഹണ്ടർ റെട്രോ വരുന്നത്. അതേസമയം മെട്രോയ്ക്ക് അലോയ് വീലുകളാണ് ലഭിക്കുന്നത്.

MOST READ: ചേട്ടനും അനിയനും ചേർന്ന് ഒരുക്കും വിസ്‌മയം; മാരുതി ആൾട്ടോ 800, K10 മോഡലുകൾ തമ്മിൽ മാറ്റുരയ്ക്കാം

RE Hunter 350 മോഡലിന്റെ റെട്രോ, മെട്രോ വേരിയന്റുകൾ തമ്മിലുള്ള വ്യത്യാസങ്ങൾ അറിയാം

മുന്നിലും പിന്നിലും യഥാക്രമം 110/80-17, 120/80-17 സെക്ഷൻ ട്യൂബ് ടയറുകളാണ് റെട്രോയുടെ സവിശേഷതകൾ. മറുവശത്ത് ഹണ്ടർ മെട്രോയ്ക്ക് 110/70-17 ഫ്രണ്ട്, 140/70-17 റിയർ ചങ്കി സെക്ഷൻ ടയറുകളാണ് സമ്മാനിച്ചിരിക്കുന്നത്.

RE Hunter 350 മോഡലിന്റെ റെട്രോ, മെട്രോ വേരിയന്റുകൾ തമ്മിലുള്ള വ്യത്യാസങ്ങൾ അറിയാം

ബ്രേക്കിംഗും എബിഎസും

സിംഗിൾ ചാനൽ എബിഎസിനൊപ്പം പുതിയ റോയൽ എൻഫീൽഡ് ഹണ്ടർ റെട്രോ എത്തുമ്പോൾ ഫ്രണ്ടിൽ ഡിസ്കും പിന്നിൽ ഡ്രം ബ്രേക്കുമാണ് കമ്പനി ഒരുക്കിയിരിക്കുന്നത്.

RE Hunter 350 മോഡലിന്റെ റെട്രോ, മെട്രോ വേരിയന്റുകൾ തമ്മിലുള്ള വ്യത്യാസങ്ങൾ അറിയാം

അതേസമയം മെട്രോയ്ക്ക് മുന്നിലും പിന്നിലും ഡിസ്ക് ബ്രേക്കുകൾ ലഭിക്കുന്നുവെന്നതാണ് ആകർഷകം. 270 mm റിയർ ഡിസ്‌ക് ബ്രേക്കിന് പുറമെ ഡ്യുവൽ ചാനൽ എബിഎസ് സജ്ജീകരണവുമായാണ് ഹണ്ടർ 350 മെട്രോ വേരിയന്റ് വരുന്നത്.

Most Read Articles

Malayalam
English summary
Differences between royal enfield hunter 350 metro and retro variants
Story first published: Monday, August 8, 2022, 15:11 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X