പ്രാരംഭ വില 14.65 ലക്ഷം രൂപ, പുതിയ Multistrada V2 മോഡൽ അവതരിപ്പിച്ച് Ducati

ഇന്ത്യ പുതിയ മൾട്ടിസ്ട്രാഡ V2 സൂപ്പർ സ്പോർട്‌സ് ടൂർ മോട്ടോർസൈക്കിൾ അവതരിപ്പിച്ച് ഇറ്റാലായിൻ സൂപ്പർ ബൈക്ക് നിർമാതാക്കളായ ഡ്യുക്കാട്ടി. സ്റ്റാൻഡേർഡ്, S എന്നിങ്ങനെ രണ്ട് വേരിയന്റുകളിലായി പരിചയപ്പെടുത്തിയിരിക്കുന്ന മോഡലിന് 14.65 ലക്ഷം രൂപയാണ് പ്രാരംഭ വില.

പ്രാരംഭ വില 14.65 ലക്ഷം രൂപ, പുതിയ Multistrada V2 മോഡൽ അവതരിപ്പിച്ച് Ducati

കൃത്യമായി പറഞ്ഞാൽ മൾട്ടിസ്ട്രാഡ V2 സ്റ്റാൻഡേർഡ് വേരിയന്റിന് 14.65 ലക്ഷം രൂപയും S പതിപ്പിന് 16.65 ലക്ഷം രൂപയുമാണ് ഇന്ത്യയിലെ എക്സ്ഷോറൂം വില. മൾട്ടിസ്‌ട്രാഡ V2 ഏറ്റവും പുതിയ തലമുറ എൻട്രി ലെവൽ മൾട്ടിസ്‌ട്രാഡ മോഡലാണെന്നതാണ് ഏറ്റവും വലിയ പ്രത്യേകത.

പ്രാരംഭ വില 14.65 ലക്ഷം രൂപ, പുതിയ Multistrada V2 മോഡൽ അവതരിപ്പിച്ച് Ducati

ഇത് അടിസ്ഥാനപരമായി മൾട്ടിസ്‌ട്രാഡ 950 മോഡലിന്റെ പകരക്കാരയാണ് എത്തുന്നത് എന്നും പറയാം. കൂടാതെ പുതിയ എഞ്ചിൻ, മറ്റ് ഘടകങ്ങൾ എന്നിവയ്‌ക്കൊപ്പം 5 കിലോ ഭാരം കുറയ്ക്കാനും ഡ്യുക്കാട്ടിക്ക് സാധിച്ചിട്ടുണ്ട്. ഇത്തരം ചെറിയ പരിഷ്ക്കാരങ്ങൾ മാത്രമാണ് സ്പോർട് ടൂറർ മോട്ടോർസൈക്കിളിന് ലഭിക്കുന്നതെന്നും പറയാം.

പ്രാരംഭ വില 14.65 ലക്ഷം രൂപ, പുതിയ Multistrada V2 മോഡൽ അവതരിപ്പിച്ച് Ducati

ടോപ്പ് എൻഡ് വേരിയന്റായ മൾട്ടിസ്ട്രാഡ V2 S പതിപ്പിന് ഡ്യുക്കാട്ടി സ്കൈഹൂക്ക് സെമി-ആക്ടീവ് സസ്‌പെൻഷനും കുറച്ച് സമർപ്പിത കളർ ഓപ്ഷനുകളും ലഭിക്കുന്നുണ്ട്. സ്ലേറ്റ് ഗ്രേ ലിവറിയും "ജിപി റെഡ്" റിമ്മുകളുമുള്ള മൾട്ടിസ്ട്രാഡ V2 S മോഡലിനെ സ്റ്റാൻഡേർഡ് വേരിയന്റിൽ നിന്നും വ്യത്യസ്‌തമാക്കുന്നു.

പ്രാരംഭ വില 14.65 ലക്ഷം രൂപ, പുതിയ Multistrada V2 മോഡൽ അവതരിപ്പിച്ച് Ducati

എഞ്ചിനിലും ഷാസിയിലും ഗണ്യമായ ഭാരം കുറയ്ക്കാൻ വിപുലമായി പ്രവർത്തിച്ചിട്ടുള്ള ഒരു പുതിയ മോഡലാണ് മൾട്ടിസ്ട്രാഡ V2 എന്ന് ലോഞ്ചിനെക്കുറിച്ച് സംസാരിച്ച ഡ്യുക്കാട്ടി ഇന്ത്യ മാനേജിംഗ് ഡയറക്ടർ ബിപുൽ ചന്ദ്ര പറഞ്ഞു. കൂടാതെ ഡിസൈൻ, എർഗണോമിക്സ് എന്നിവയിലും ഇത് പരിഷ്ക്കരണം നടപ്പിലാക്കിയിട്ടുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഭാരം കുറഞ്ഞതും പരീക്ഷിച്ചതുമായ Testastretta 11 ഡിഗ്രി ഇരട്ട-സിലിണ്ടർ എഞ്ചിനുമായി ഇത് തികച്ചും യോജിക്കുന്നുവെന്നും ബിപുൽ ചന്ദ്ര കൂട്ടിച്ചേർത്തു.

പ്രാരംഭ വില 14.65 ലക്ഷം രൂപ, പുതിയ Multistrada V2 മോഡൽ അവതരിപ്പിച്ച് Ducati

കൂടാതെ പഴയകാലത്തെ ഡ്യുക്കാട്ടി മോട്ടോർസൈക്കിളുകളുടെ മുഖമുദ്രയായ അത്യാധുനിക ഇലക്ട്രോണിക്സ് പാക്കേജിനൊപ്പം ബൈക്ക് വരുന്നതും വിപണിയിൽ ശ്രദ്ധനേടാൻ സഹായകരമാവും. മൾട്ടിസ്ട്രാഡ V2 മിഡ് സ്‌പോർട് ടൂറിങ് സെഗ്‌മെന്റിൽ വീണ്ടും ആവേശം പകരാൻ സഹായിക്കും. ദീർഘമായ റൈഡിംഗ് മണിക്കൂറുകൾ ഏറ്റവും സുഖകരമായി ഉറപ്പുനൽകുന്നതിനാണ് ഇത് നിർമിച്ചിരിക്കുന്നതും.

പ്രാരംഭ വില 14.65 ലക്ഷം രൂപ, പുതിയ Multistrada V2 മോഡൽ അവതരിപ്പിച്ച് Ducati

937 സിസി ടെസ്‌റ്റാസ്ട്രെറ്റ 11-ഡിഗ്രി എൽ-ട്വിൻ യൂണിറ്റിന്റെ ഏറ്റവും പുതിയ പരിണാമമാണ് മൾട്ടിസ്‌ട്രാഡ V2 പതിപ്പിന്റെ എഞ്ചിൻ. ഇത് 9,000 rpm-ൽ പരമാവധി 111 bhp കരുത്തും 6,750 rpm-ൽ 94 Nm torque ഉം ഉത്പാദിപ്പിക്കാൻ പ്രാപ്‌തമാണ്. എഞ്ചിന് പുതിയ കോൺ-റോഡുകൾ, പുതിയ 8-ഡിസ്‌ക് ഹൈഡ്രോളിക് ക്ലച്ച്, ഗിയർബോക്‌സ് എന്നിവയും കമ്പനി സമ്മാനിച്ചിട്ടുണ്ട്.

പ്രാരംഭ വില 14.65 ലക്ഷം രൂപ, പുതിയ Multistrada V2 മോഡൽ അവതരിപ്പിച്ച് Ducati

ഓരോ 15,000 കിലോമീറ്ററിലും ഓയിൽ മാറ്റണമെന്നും ഓരോ 30,000 കിലോമീറ്ററിലും വാൽവ് ക്ലിയറൻസ് പരിശോധിക്കണമെന്നും ഡ്യുക്കാട്ടി ശുപാർശ ചെയ്യുന്നു. മൾട്ടിസ്‌ട്രാഡ V2 മോഡലിന്റെ ആറ് സ്പീഡ് ഗിയർബോക്‌സിൽ ബൈ-ഡയറക്ഷണൽ ക്വിക്ക് ഷിഫ്റ്ററും ഇറ്റാലിയൻ ബ്രാൻഡ് നൽകിയിട്ടുണ്ട്.

പ്രാരംഭ വില 14.65 ലക്ഷം രൂപ, പുതിയ Multistrada V2 മോഡൽ അവതരിപ്പിച്ച് Ducati

ഡ്യുക്കാട്ടി പറയുന്നതനുസരിച്ച് മൾട്ടിസ്‌ട്രാഡ V2 സ്പോർട്‌സ് ടൂററിന് 790 mm മുതൽ 830 mm വരെ സീറ്റ് ഉയരമുള്ള പരിഷ്‌ക്കരിച്ച എർഗണോമിക്‌സ് ലഭിക്കുന്നു. 19 ഇഞ്ച് ഫ്രണ്ട് വീലിലും 17 ഇഞ്ച് റിയർ വീൽ കോമ്പിനേഷനിലുമാണ് മോട്ടോർസൈക്കിൾ നിരത്തിലെത്തുന്നത്. വീലുകളിൽ പിരലി സ്കോർപിയോൺ ട്രയൽ II ടയറുകളാണ് സമ്മാനിച്ചിരിക്കുന്നത്.

പ്രാരംഭ വില 14.65 ലക്ഷം രൂപ, പുതിയ Multistrada V2 മോഡൽ അവതരിപ്പിച്ച് Ducati

മൾട്ടിസ്‌ട്രാഡ V2 പതിപ്പിന്റെ രണ്ട് വകഭേദങ്ങളും ഒരേ ട്യൂബുലാർ സ്ട്രീൽ ട്രെല്ലിസ് ഫ്രെയിമും ഇരട്ട-വശങ്ങളുള്ള അലുമിനിയം സ്വിംഗാർമും ഉപയോഗിച്ചാണ് നിർമിച്ചിരിക്കുന്നത്. സസ്‌പെൻഷൻ കൈകാര്യം ചെയ്യുന്നത് മുന്നിൽ 48 mm കയാബ ഫോർക്കും പിന്നിൽ മോണോഷോക്കും ആണ്. ഇവ രണ്ടും പൂർണ അഡ്ജസ്റ്റബിലിറ്റി വാഗ്ദാനം ചെയ്യുന്നുമുണ്ട്. മാത്രമല്ല രണ്ടറ്റത്തും 170 മില്ലീമീറ്റർ സസ്പെഷൻ യാത്രയാണ് വാഗ്ദാനം ചെയ്യുന്നതും.

പ്രാരംഭ വില 14.65 ലക്ഷം രൂപ, പുതിയ Multistrada V2 മോഡൽ അവതരിപ്പിച്ച് Ducati

പുതിയ മൾട്ടിസ്ട്രാഡ V2 അത്യാധുനിക ഇലക്ട്രോണിക്സ് പാക്കേജിനാൽ സമ്പന്നമായാണ് വിപണിയിൽ എത്തുന്നത്. പ്രത്യേകിച്ച് എസ് വേരിയന്റ്. അതിൽ കോർണറിംഗ് എബിഎസ്, 8-ലെവൽ ഡ്യുക്കാട്ടി ട്രാക്ഷൻ കൺട്രോൾ, ക്രമീകരിക്കാവുന്ന നാല് റൈഡിംഗ് മോഡുകൾ (സ്പോർട്ട്, ടൂറിംഗ്, അർബൻ, എൻഡ്യൂറോ), കോർണറിംഗ് ലൈറ്റുകൾ, സഡൻ ബ്രേക്കിംഗ് ഉണ്ടായാൽ ബ്രേക്ക് ലൈറ്റ് തെളിക്കുന്ന ഡ്യുക്കാട്ടി ബ്രേക്ക് ലൈറ്റ് സിസ്റ്റം എന്നിവയെല്ലാം ലഭിക്കുന്നു.

പ്രാരംഭ വില 14.65 ലക്ഷം രൂപ, പുതിയ Multistrada V2 മോഡൽ അവതരിപ്പിച്ച് Ducati

ഡ്യുക്കാട്ടി മൾട്ടിസ്‌ട്രാഡ V2 S വേരിയന്റിന് സ്റ്റാൻഡേർഡ് ആയി ഡ്യുക്കാട്ടി സ്കൈഹൂക്ക് ഇലക്ട്രോണിക് സസ്‌പെൻഷൻ, ക്രൂയിസ് കൺട്രോൾ, ഡ്യുക്കാട്ടി കോർണറിംഗ് ലൈറ്റ്‌സ് ഫംഗ്‌ഷൻ ഘടിപ്പിച്ച ഫുൾ-എൽഇഡി ഹെഡ്‌ലൈറ്റ്, ഡ്യുക്കാട്ടി ക്വിക്ക് ഷിഫ്റ്റ്, ഹാൻഡ്‌സ്-ഫ്രീ സിസ്റ്റം, ഉയർന്ന റെസല്യൂഷൻ 5 ഇഞ്ച് എന്നിവയും ലഭിക്കുന്നു. , ബാക്ക്‌ലിറ്റ് ഹാൻഡിൽബാർ കൺട്രോളുകള്ള കളർ TFT ഇൻസ്ട്രുമെന്റ് കൺസോൾ സജ്ജീകരണങ്ങളും ലഭിക്കുന്നുണ്ട്.

Most Read Articles

Malayalam
കൂടുതല്‍... #ഡ്യുക്കാട്ടി #ducati
English summary
Ducati india launched the new multistrada v2 in india
Story first published: Monday, April 25, 2022, 14:35 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X