Panigale V2 ബെയ്‌ലിസ് എഡിഷൻ മാർച്ച് 16-ന് ഇന്ത്യയിലെത്തും, പ്രഖ്യാപനവുമായി Ducati

പാനിഗാലെ V2 ബെയ്‌ലിസ് എഡിഷൻ മാർച്ച് 16-ന് ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കുമെന്ന് പ്രഖ്യാപിച്ച് ഡ്യുക്കാട്ടി. ഈ ആഴ്ച ആദ്യം നടന്ന സ്‌ക്രാമ്പ്‌ളർ 1100 ട്രിബ്യൂട്ട് പ്രോയുടെ ലോഞ്ചിന് പിന്നാലെയാണ് ഈ വാർത്തയും എത്തിയിരിക്കുന്നത്.

Panigale V2 ബെയ്‌ലിസ് എഡിഷൻ മാർച്ച് 16-ന് ഇന്ത്യയിലെത്തും, പ്രഖ്യാപനവുമായി Ducati

ഡ്യുക്കാട്ടി പാനിഗാലെ V2 ബെയ്‌ലിസ് എഡിഷൻ ഓസ്‌ട്രേലിയൻ മോട്ടോർസൈക്കിൾ റേസറായ ട്രോയ് ബെയ്‌ലിസിനുള്ള ആദര സൂചകമായാണ് ഇറ്റാലിയൻ മോട്ടോർസൈക്കിൾ നിർമാതാക്കൾ പുറത്തിറക്കുന്നത്. 21-ാം റേസ് നമ്പരും സീറ്റിലും ബോഡി പാനലുകളിലുമായി പ്രത്യേക ലിവറിയാണ് പരിചയപ്പെടുത്തുന്നത്.

Panigale V2 ബെയ്‌ലിസ് എഡിഷൻ മാർച്ച് 16-ന് ഇന്ത്യയിലെത്തും, പ്രഖ്യാപനവുമായി Ducati

കൂടാതെ ഓസ്‌ട്രേലിയൻ റൈഡർ നേടിയ മൂന്ന് ലോക എസ്‌ബി‌കെ കിരീടങ്ങളിൽ ആദ്യത്തേതിനെയും ഇത് സൂചിപ്പിക്കുന്നുണ്ട്. പാനിഗാലെ V2 ബെയ്‌ലിസ് ഫസ്റ്റ് ചാമ്പ്യൻഷിപ്പ് 20th ആനിവേഴ്‌സറി എന്ന് നാമകരണം ചെയ്യപ്പെട്ട സൂപ്പർസ്‌പോർട്ട് മോട്ടോർസൈക്കിളിന്റെ ഈ പതിപ്പ് ലിമിറ്റഡ് യൂണിറ്റുകളിൽ മാത്രമായിരിക്കും ലഭ്യമാവുക. പാനിഗാലെ V2 അടിസ്ഥാനമാക്കിയാണ് ബെയ്‌ലിസ് എഡിഷൻ മോട്ടോർബൈക്ക് വരുന്നത്.

Panigale V2 ബെയ്‌ലിസ് എഡിഷൻ മാർച്ച് 16-ന് ഇന്ത്യയിലെത്തും, പ്രഖ്യാപനവുമായി Ducati

കഴിഞ്ഞ വർഷം ജൂലൈയിലാണ് ഇത് ആദ്യമായി വിദേശ വിപണികളിൽ അവതരിപ്പിച്ചത്. അന്താരാഷ്‌ട്ര വിപണിയിൽ ബൈക്കിന് 21,000 യുഎസ് ഡോളറാണ് വില. ഇത് 15.62 ലക്ഷം രൂപയാളമാണ്. എന്നാൽ ഇന്ത്യയിൽ 17 ലക്ഷം മുതൽ 18 ലക്ഷം രൂപ വരെ ഉയർന്ന വിലയിൽ ബൈക്ക് വിൽപ്പനയ്ക്ക് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Panigale V2 ബെയ്‌ലിസ് എഡിഷൻ മാർച്ച് 16-ന് ഇന്ത്യയിലെത്തും, പ്രഖ്യാപനവുമായി Ducati

സ്റ്റാൻഡേർഡ് പാലിഗാലെ V2 പതിപ്പിന് 16.99 ലക്ഷം രൂപയാണ് ഇന്ത്യയിൽ മുടക്കേണ്ടി വരുന്ന എക്സ്ഷോറൂം വില. ബൈക്കിന്റെ ഹൃദയഭാഗത്ത് സാധാരണ പാനിഗേൽ V2 മോഡലിൽ കാണപ്പെടുന്ന അതേ L-ആകൃതിയിലുള്ള ലിക്വിഡ്-കൂൾഡ് ട്വിൻ-സിലിണ്ടർ 955 സിസി എഞ്ചിനാണ് തുടിപ്പേകാൻ എത്തുന്നത്.

Panigale V2 ബെയ്‌ലിസ് എഡിഷൻ മാർച്ച് 16-ന് ഇന്ത്യയിലെത്തും, പ്രഖ്യാപനവുമായി Ducati

ഇത് 10,750 rpm-ൽ പരമാവധി 152.9 bhp കരുത്തും 9,000 rpm-ൽ 104 Nm torque ഉം വരെ ഉത്പാദിപ്പിക്കാൻ പ്രാപ്‌തമാണ്. ഈ എഞ്ചിൻ ആറ് സ്പീഡ് ഗിയർബോക്സുമായാണ് ജോടിയാക്കിയിരിക്കുന്നതും.

Panigale V2 ബെയ്‌ലിസ് എഡിഷൻ മാർച്ച് 16-ന് ഇന്ത്യയിലെത്തും, പ്രഖ്യാപനവുമായി Ducati

2001 സീസണിൽ ബെയ്‌ലിസിനെ തന്റെ ആദ്യത്തെ ലോക കിരീടത്തിലേക്ക് നയിച്ചപ്പോഴുള്ള ബൈക്കിനെ ഓർമപ്പെടുത്തുന്ന 996 R പതിപ്പിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട ഗ്രാഫിക്സ് ഉൾക്കൊള്ളുന്ന ഒരു പ്രത്യേക കളർ ഓപ്ഷനിലാണ് പാനിഗാലെ V2 ബെയ്‌ലിസ് എഡിഷൻ ഡിസൈൻ ചെയ്‌തിരിക്കുന്നത്.

Panigale V2 ബെയ്‌ലിസ് എഡിഷൻ മാർച്ച് 16-ന് ഇന്ത്യയിലെത്തും, പ്രഖ്യാപനവുമായി Ducati

പ്രൊജക്ടർ എൽഇഡി ഹെഡ്‌ലാമ്പ്, എൽഇഡി ടെയിൽലൈറ്റ്, ഇൻഡിക്കേറ്ററുകൾ, ഡിആർഎൽ, ഓട്ടോ ഓഫ് ഇൻഡിക്കേറ്ററുകൾ, കാർബൺ ഫൈബർ, ടൈറ്റാനിയം എക്‌സ്‌ഹോസ്റ്റ് കവർ, ക്വിക്ക് ഷിഫ്റ്റർ, റേസ്, സ്‌പോർട്ട്, സ്ട്രീറ്റ് എന്നിങ്ങനെ മൂന്ന് റൈഡിംഗ് മോഡുകൾ എന്നിവയാണ് ബൈക്കിലെ ചില പ്രധാന സവിശേഷതകൾ.

Panigale V2 ബെയ്‌ലിസ് എഡിഷൻ മാർച്ച് 16-ന് ഇന്ത്യയിലെത്തും, പ്രഖ്യാപനവുമായി Ducati

സ്പോർട്‌സ് ബൈക്കിന്റെ പ്രധാന നിറം റെഡ് ആണെങ്കിലും വൈറ്റ്, ഗ്രീൻ കോമ്പിനേഷൻ നന്നായി കോർത്തിണക്കാനും ബ്രാൻഡിന് സാധിച്ചിട്ടുണ്ട്. ബില്ലറ്റ് അലുമിനിയം ട്രിപ്പിൾ ക്ലാമ്പ് ഈ മോഡലിന്റെ പ്രോഗ്രസീവ് നമ്പറിംഗ് പ്രദർശിപ്പിക്കുന്നുമുണ്ടെന്നതും ശ്രദ്ധേയമാണ്.

Panigale V2 ബെയ്‌ലിസ് എഡിഷൻ മാർച്ച് 16-ന് ഇന്ത്യയിലെത്തും, പ്രഖ്യാപനവുമായി Ducati

സുരക്ഷയ്ക്കായി ബൈക്കിൽ ബോഷ് കോർണറിംഗ് എബിഎസ്, ഡ്യുക്കാട്ടി ട്രാക്ഷൻ കൺട്രോൾ, എഞ്ചിൻ ബ്രേക്ക് കൺട്രോൾ, പവർ മോഡുകൾ, ഡ്യുക്കാട്ടി വീലി കൺട്രോൾ, ഓട്ടോ ടയർ കാലിബ്രേഷൻ എന്നിവ ഇറ്റാലിയൻ സ്പോർട്‌സ് ബൈക്ക് നിർമാതാക്കളായ ഉപയോഗിക്കുന്നു. ഒന്നിലധികം സവിശേഷതകളും ഡാറ്റ ഇൻഫോർമാറ്റിക്സും ഉള്ള ആധുനിക രൂപത്തിലുള്ള 4.3 ഇഞ്ച് കളർ TFT ഇൻസ്ട്രുമെന്റ് ക്ലസ്റ്ററും പ്രീമിയം സ്പോർട്സ് ബൈക്കിന്റെ പ്രത്യേകതകളാണ്.

Panigale V2 ബെയ്‌ലിസ് എഡിഷൻ മാർച്ച് 16-ന് ഇന്ത്യയിലെത്തും, പ്രഖ്യാപനവുമായി Ducati

പാനിഗാലെ V2 ബെയ്‌ലിസ് ലിമിറ്റഡ് എഡിഷൻ മോട്ടോർസൈക്കിളിന്റെ ഹാർഡ്‌വെയർ സജ്ജീകരണങ്ങളിൽ ഓഹ്ലിൻസ് NX30 ഫ്രണ്ട് ഫോർക്കുകൾ, TTX36 റിയർ ഷോക്ക് അബ്സോർബർ, സ്റ്റിയറിംഗ് ഡാംപ്പർ എന്നിവയും ഡ്യുക്കാട്ടി വാഗ്‌ദാനം ചെയ്യുന്നുണ്ട്. ഈ സ്പെഷ്യൽ എഡിഷൻ പതിപ്പ് പാനിഗാലെ V2 സ്റ്റാൻഡേർഡ് മോഡലിനേക്കാൾ മൂന്ന് കിലോഗ്രാം ഭാരം കുറവുമാണ്.

Panigale V2 ബെയ്‌ലിസ് എഡിഷൻ മാർച്ച് 16-ന് ഇന്ത്യയിലെത്തും, പ്രഖ്യാപനവുമായി Ducati

ലിഥിയം അയൺ ബാറ്ററി, സിംഗിൾ സീറ്റർ കോൺഫിഗറേഷൻ എന്നിവയിലൂടെയാണ് ഈ നേട്ടം കൈവരിക്കാൻ കമ്പനിക്ക് കഴിഞ്ഞത്. അന്താരാഷ്‌ട്ര തലത്തിൽ ഓപ്ഷണൽ എക്സ്ട്രാകളായി പാസഞ്ചർ സീറ്റും ഫുട്‌റെസ്റ്റുകളും ഡ്യുക്കാട്ടി വാഗ്ദാനം ചെയ്യുന്നുണ്ട്. എന്നാൽ ഇത് ഇന്ത്യയിലും നടപ്പിലാക്കുമോ എന്ന കാര്യം ഇതുവരെ വ്യക്തമല്ല.

Panigale V2 ബെയ്‌ലിസ് എഡിഷൻ മാർച്ച് 16-ന് ഇന്ത്യയിലെത്തും, പ്രഖ്യാപനവുമായി Ducati

ഇതു കൂടാതെ അധിക ആക്‌സസറിയായി സ്‌പോർട്‌സ് ഗ്രിപ്പുകൾ, കാർബൺ ഫൈബർ, ടൈറ്റാനിയം എന്നിവയിലെ സൈലൻസർ ഔട്ട്‌ലെറ്റ് കവർ, ട്വിൻ റെഡ് സ്റ്റിച്ചിംഗ് ഉള്ള റൈഡർ സീറ്റ് എന്നിവയും ഡ്യുക്കാട്ടി പാനിഗാലെ V2 ബെയ്‌ലിസ് എഡിഷനിൽ നൽകിയേക്കും.

Most Read Articles

Malayalam
കൂടുതല്‍... #ഡ്യുക്കാട്ടി #ducati
English summary
Ducati panigale v2 bayliss edition coming to india on march 16
Story first published: Saturday, March 12, 2022, 17:52 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X