ഇവി രംഗത്തേക്ക് പുതിയ ടെക്നോളജിയും പദ്ധതികളുമായി സ്റ്റാർട്ടപ്പായ Matter

ഇവി രംഗത്തേക്ക് പുതിയ ടെക്നോളിയും പദ്ധതികളുമായി കടന്നുവരികയാണ് അഹമ്മദാബാദ് ആസ്ഥാനമായുള്ള സ്റ്റാർട്ടപ്പ് കമ്പനിയായ മാറ്റർ. ഇതിന്റെ ഭാഗമായി ഇന്ത്യയ്ക്കും ലോകത്തിനുമായി അന്തർനിർമിത സാങ്കേതികവിദ്യകൾ പ്രദർശിപ്പിച്ചുകൊണ്ട് തങ്ങളുടെ ആദ്യ ടെക്‌ഡേയും ബ്രാൻഡ് സംഘടിപ്പിച്ചു.

ഇവി രംഗത്തേക്ക് പുതിയ ടെക്നോളിയും പദ്ധതികളുമായി സ്റ്റാർട്ടപ്പായ Matter

IIM അഹമ്മദാബാദ് ക്യാമ്പസിലെ ക്യാപിറ്റൽ ഇൻക്യുബേഷൻ ഇൻസൈറ്റ്‌സ് എവരിതിംഗിൽ ബ്രാൻഡിന്റെ വരാനിരിക്കുന്ന ഇലക്ട്രിക് മോട്ടോർസൈക്കിളുമായി ബന്ധപ്പെട്ട സാങ്കേതിക വിദ്യകളാണ് പരിചയപ്പെടുത്തിയിരിക്കുന്നത്. ഈ പുതിയ ഇലക്ട്രിക് മോട്ടോർസൈക്കിൾ 2022 നവംബറിൽ ഇന്ത്യൻ ഇരുചക്ര വാഹന വിപണിയിൽ അവതരിപ്പിക്കും.

ഇവി രംഗത്തേക്ക് പുതിയ ടെക്നോളിയും പദ്ധതികളുമായി സ്റ്റാർട്ടപ്പായ Matter

കൂടാതെ ചടങ്ങിൽ കമ്പനി തങ്ങളുടെ പുതിയ ലോഗോയും ബ്രാൻഡ് ഐഡന്റിറ്റിയും പുറത്തിറക്കി. പുതിയ ലോഗോയുടെ വിശദാംശങ്ങളിലേക്ക് നോക്കിയാൽ അടിസ്ഥാന മൂല്യങ്ങൾ, വളരുന്ന ശക്തി, പുരോഗതി, സാങ്കേതികമായും പാരിസ്ഥിതികമായും ഉത്തരവാദിത്തമുള്ള ഒരു ഭാവി കെട്ടിപ്പടുക്കാനുള്ള ആഗ്രഹം എന്നിവ ലോഗോയിൽ പ്രതിധ്വനിക്കുന്നുവെന്ന് മാറ്റർ പറയുന്നു.

ഇവി രംഗത്തേക്ക് പുതിയ ടെക്നോളിയും പദ്ധതികളുമായി സ്റ്റാർട്ടപ്പായ Matter

മാത്രമല്ല, ലോഗോയിലെ 'M' എന്നത് കമ്പനിയുടെ സാങ്കേതികവിദ്യ, ഇന്നൊവേഷൻ, ഡിസൈൻ, എനർജി എന്നിവയെയാണ് പ്രതിനിധീകരിക്കുന്നത്. ഇന്നു നടന്ന പരിപാടിയിൽ 35-ലധികം പേറ്റന്റ് ആപ്ലിക്കേഷനുകൾ, 15-ലധികം വ്യാവസായിക ഡിസൈൻ ആപ്ലിക്കേഷനുകൾ, 60-ലധികം ട്രേഡ്മാർക്ക് എന്നിവ ഉൾപ്പെടുന്ന 100-ലധികം IP-കൾ സൃഷ്ടിച്ചതായി മാറ്റർ അവകാശപ്പെടുന്നു.

അതിനുപുറമെ പവർട്രെയിൻ, കൺട്രോൾ സിസ്റ്റംസ്, പവർ ഇലക്ട്രോണിക്സ്, വെഹിക്കിൾ എഞ്ചിനീയറിംഗ് എന്നിങ്ങനെ വാഹനവുമായി ബന്ധപ്പെട്ട വിവിധ ഡൊമെയ്‌നുകളിൽ ശക്തമായ പേറ്റന്റ് ഉണ്ടെന്നും മാറ്റർ അവകാശപ്പെടുന്നു.

ഇവി രംഗത്തേക്ക് പുതിയ ടെക്നോളിയും പദ്ധതികളുമായി സ്റ്റാർട്ടപ്പായ Matter

മാറ്റർ ഡ്രൈവ് 1.0 (ലിക്വിഡ് കൂൾഡ് മോട്ടോർ)

ഒപ്റ്റിമൽ ടോർക്ക് ഡെലിവറിക്കായി ഫ്ലക്സ് ഗൈഡിന്റെ നവീനമായ ആർക്കിടെക്ചർ ഉൾക്കൊള്ളുന്ന ഒരു റേഡിയൽ ഫ്ലക്സ് മോട്ടോറാണ് മാറ്റർ ഡ്രൈവ് 1.0. കൂടാതെ വിപുലമായ മെറ്റീരിയലുകളുടെ ഉപയോഗം കാരണം ഭാരം കുറയ്ക്കാനും കമ്പനിക്കായി.

ഇവി രംഗത്തേക്ക് പുതിയ ടെക്നോളിയും പദ്ധതികളുമായി സ്റ്റാർട്ടപ്പായ Matter

കൂടാതെ, ഡ്രൈവ്‌ട്രെയിൻ പ്ലാറ്റ്‌ഫോമിൽ ലിക്വിഡ് കൂളിംഗ് സഹിതമുള്ള ഇന്റഗ്രേറ്റഡ് ഇന്റലിജന്റ് തെർമൽ മാനേജ്‌മെന്റ് സിസ്റ്റവും ഉൾപ്പെടുത്തിയിട്ടുണ്ട്. ഈ ലിക്വിഡ് കൂളിംഗ് സിസ്റ്റം ഇലക്ട്രിക് മോട്ടോറിലെ ഒന്നിലധികം ഘടകങ്ങളുടെ ഒരേസമയം കൂളിംഗ് സാധ്യമാക്കുകയും ചെയ്യും. ഇത് വേഗത്തിലുള്ള താപ വിസർജനം സാധ്യമാക്കുന്നു.

ഇവി രംഗത്തേക്ക് പുതിയ ടെക്നോളിയും പദ്ധതികളുമായി സ്റ്റാർട്ടപ്പായ Matter

മാറ്റർ ചാർജ് 1.0 (ഡ്യുവൽ മോഡ് കൺവെർട്ടർ)

ഈ സാങ്കേതികവിദ്യ ഇലക്ട്രിക് വാഹനങ്ങൾ ഏതെങ്കിലും സിംഗിൾ-ഫേസ് അല്ലെങ്കിൽ ത്രീ-ഫേസ് എസി പവർ സ്രോതസ് ഉപയോഗിച്ച് ചാർജ് ചെയ്യാൻ അനുവദിക്കുന്നതാണ്. ഇത് വാഹനത്തിന്റെ മൊത്തത്തിലുള്ള ഭാരം കുറയ്ക്കാനും സഹായകരമാവും.

അരുൺ പ്രതാപ് സിംഗ്, കുമാർ പ്രസാദ് തെലികെപള്ളി, മിസ്റ്റർ ശരൺ ബാബു എന്നിവരുമായി ചേർന്ന് മോഹൽ ലാൽഭായ് ആണ് മാറ്റർ ഇവി എന്ന സ്റ്റാർട്ടപ്പ് കമ്പനി സ്ഥാപിച്ചത്. നിലവിൽ ഇവി, എനർജി ടെക് ഡൊമെയ്‌നുകളിൽ 1000 വർഷത്തിലധികം കൂട്ടായ അനുഭവമുള്ള പ്രമുഖ സ്ഥാപനങ്ങളിൽ നിന്നുള്ള ഏകദേശം 300-ൽ അധികം ജീവനക്കാരാണ് ഇതിൽ പ്രവർത്തിക്കുന്നതും.

Most Read Articles

Malayalam
English summary
Ev startup company matter announces electric motorcycle launch and showcases their technologi
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X