ഒറ്റ ചാർജിൽ 110 കി.മീ ഓടുന്ന ഇലക്‌ട്രിക് ബൈക്ക്; EVTRIC Rise വിപണിയിൽ, വില 1.59 ലക്ഷം രൂപ

പൂനെ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇലക്ട്രിക് ഇരുചക്ര വാഹന നിർമാതാക്കളായ എവ്ട്രിക് മോട്ടോർസ് തങ്ങളുടെ ലൈനപ്പിലേക്ക് ഒരു പുതിയ ഇലക്ട്രിക് മോഡലിനെ അവതരിപ്പിച്ചിരിക്കുകയാണ്. ആക്‌സിസ്, റൈഡ്, മൈറ്റി എന്നീ സ്‌കൂട്ടർ നിരയിലേക്ക് റൈസ് എന്ന ഇ-മോട്ടോർസൈക്കിളുമായാണ് കമ്പനിയുടെ വരവ്.

ഒറ്റ ചാർജിൽ 110 കി.മീ ഓടുന്ന ഇലക്‌ട്രിക് ബൈക്ക്; EVTRIC Rise വിപണിയിൽ, വില 1.59 ലക്ഷം രൂപ

1.59 ലക്ഷം രൂപയുടെ എക്സ്ഷോറൂം വിലയ്ക്കാണ് പുതിയ എവ്ട്രിക് റൈസ് ഇലക്‌ട്രിക് മോട്ടോർസൈക്കിളിനെ കമ്പനി അവതരിപ്പിച്ചിരിക്കുന്നത്. താത്പര്യമുള്ള ഉപഭോക്താക്കൾക്ക് 5,000 രൂപ ഡൗൺ പേയ്‌മെന്റ് നൽകി വാഹനം ബുക്ക് ചെയ്യാനാവുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്. കൂടാതെ ഇന്ത്യയിലെ 22 സംസ്ഥാനങ്ങളിലായി ബ്രാൻഡിന്റെ 125 ടച്ച് പോയിന്റുകൾ വഴി ഇവി വിൽപ്പനയ്‌ക്കെത്തുകയും ചെയ്യും.

ഒറ്റ ചാർജിൽ 110 കി.മീ ഓടുന്ന ഇലക്‌ട്രിക് ബൈക്ക്; EVTRIC Rise വിപണിയിൽ, വില 1.59 ലക്ഷം രൂപ

2021-ൽ നടന്ന ഇവി ഇന്ത്യ എക്സ്പോയിൽ രണ്ട് ഇലക്ട്രിക് സ്‌കൂട്ടറുകൾക്കൊപ്പം ഈ ഹൈ-സ്പീഡ് മോട്ടോർസൈക്കിളും എവ്ട്രിക് മോട്ടോർസ് പ്രദർശിപ്പിക്കുകയും ചെയ്‌തിരുന്നു. കേരളത്തിനു പുറമെ നിലവില്‍ രാജസ്ഥാന്‍, പഞ്ചാബ്, ഉത്തര്‍പ്രദേശ്, മഹാരാഷ്ട്ര, ഗുജറാത്ത്, കര്‍ണാടക, തെലങ്കാന, പശ്ചിമ ബംഗാള്‍ , ബീഹാര്‍, തുടങ്ങിയ സംസ്ഥാനങ്ങളിലും എവ്ട്രിക് ഇലക്‌ട്രിക് മോഡലുകൾ ലഭ്യമാണ്.

MOST READ: Zeppelin -നോ അതോ നേക്കഡ് Apache RR 310 -നോ? ജൂലൈ 6-ന് പുത്തൻ മോട്ടോർസൈക്കിളിന്റെ സസ്പെൻസ് പൊട്ടക്കാൻ TVS

ഒറ്റ ചാർജിൽ 110 കി.മീ ഓടുന്ന ഇലക്‌ട്രിക് ബൈക്ക്; EVTRIC Rise വിപണിയിൽ, വില 1.59 ലക്ഷം രൂപ

അത്യാധുനിക ശൈലിയും മുൻനിര സാങ്കേതികവിദ്യയും കോർത്തിണക്കി പൂർണമായും ഇന്ത്യയിൽ നിർമ്മിച്ച ഉൽപ്പന്നമാണ് എവ്ട്രിക് റൈസ് ഇലക്‌ട്രിക് മോട്ടോർസൈക്കിൾ എന്നതാണ് മറ്റൊരു പ്രത്യേകത. ബ്ലാക്ക് അല്ലെങ്കിൽ റെഡ് തുടങ്ങീ സ്പോർട്ടി കളർ ഓപ്ഷനുകളിലാണ് ഇ-ബൈക്ക് വിപണിയിൽ എത്തുന്നത്.

ഒറ്റ ചാർജിൽ 110 കി.മീ ഓടുന്ന ഇലക്‌ട്രിക് ബൈക്ക്; EVTRIC Rise വിപണിയിൽ, വില 1.59 ലക്ഷം രൂപ

എവ്ട്രിക് റൈസ് ഇലക്‌ട്രിക് മോട്ടോർസൈക്കിളിന്റെ ഫീച്ചറുകളിൽ ഡിആർഎല്ലുകളോട് കൂടിയ എൽഇഡി ഹെഡ്‌ലാമ്പുകളും റിയർ ബ്ലിങ്കറുകളും ഉൾപ്പെടുന്നുണ്ട്. 70V/40 Ah ബാറ്ററി പായ്ക്കിനൊപ്പം 2000 വാട്ട് BLDC മോട്ടോറാണ് ഇതിന് തുടിപ്പേകുന്നത്.

MOST READ: ലംബോർഗിനിയിൽ നിന്നും ലംബോർഗിനിയിലേക്ക്, ഹുറാക്കാൻ നൽകി ഉറുസ് സ്വന്തമാക്കി പൃഥ്വിരാജ്

ഒറ്റ ചാർജിൽ 110 കി.മീ ഓടുന്ന ഇലക്‌ട്രിക് ബൈക്ക്; EVTRIC Rise വിപണിയിൽ, വില 1.59 ലക്ഷം രൂപ

4 മണിക്കൂറിനുള്ളിൽ 100 ശതമാനം വരെ ചാർജ് ചെയ്യാൻ കഴിവുള്ള എവ്ട്രിക് റൈസിന് ഒറ്റ ചാർജിൽ 110 കിലോമീറ്റർ റേഞ്ച് നൽകാൻ കഴിയുമെന്നും പൂനെ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇലക്ട്രിക് ഇരുചക്ര വാഹന നിർമാതാക്കൾ അവകാശപ്പെടുന്നു.

ഒറ്റ ചാർജിൽ 110 കി.മീ ഓടുന്ന ഇലക്‌ട്രിക് ബൈക്ക്; EVTRIC Rise വിപണിയിൽ, വില 1.59 ലക്ഷം രൂപ

അതേസമയം ഇ-ബൈക്കിന് പരമാവധി 70 കി.മീ/മണിക്കൂർ വേഗത കൈവരിക്കാൻ കഴിയും. ഉപയോക്താക്കളുടെ സൗകര്യാർഥം ഓട്ടോ കട്ട് ഫീച്ചറുമായി വരുന്ന 10 amp മൈക്രോ ചാർജറും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്. ഇത് വേർപെടുത്താവുന്ന അതായത് റിമൂവബിൾ ബാറ്ററിയുമായാണ് വരുന്നത്. അതിനാൽ ചാർജിംഗ് സൗകര്യം കൂടുതൽ പ്രായോഗികമാണെന്നതും ഒരു പ്രധാന സവിശേഷതയാണ്.

MOST READ: ആക്‌സസറികള്‍ ആഢംബരമല്ല; കാറില്‍ ആക്‌സസറികള്‍ ഉണ്ടായിരിക്കേണ്ടതിന്റെ കാരണങ്ങള്‍ ഇതൊക്കെ

ഒറ്റ ചാർജിൽ 110 കി.മീ ഓടുന്ന ഇലക്‌ട്രിക് ബൈക്ക്; EVTRIC Rise വിപണിയിൽ, വില 1.59 ലക്ഷം രൂപ

നിലവിൽ പെട്രോൾ വാഹനങ്ങൾ ഉപയോഗിക്കുന്ന ഉപഭോക്താക്കളെയാണ് പുതിയ എവ്ട്രിക് റൈസ് ഇലക്ട്രിക് മോട്ടോർസൈക്കിളിലൂടെ കമ്പനി ലക്ഷ്യമിടുന്നത്. ഇന്ധന ചെലവിലെ വർധനയും ഉയർന്ന മെയിന്റനെൻസ് ചെലവുകളും ഇതിനോടകം തന്നെ എന്തുകൊണ്ട് ഇലക്ട്രിക്കിലേക്ക് മാറിക്കൂടാ എന്ന ചിന്ത ഉപഭോക്താക്കളിൽ വളർന്നിട്ടുണ്ട്.

ഒറ്റ ചാർജിൽ 110 കി.മീ ഓടുന്ന ഇലക്‌ട്രിക് ബൈക്ക്; EVTRIC Rise വിപണിയിൽ, വില 1.59 ലക്ഷം രൂപ

നിലവിൽ ഇന്ത്യയിൽ ഇലക്ട്രിക് ടൂ വീലറുകളുടെ ഡിമാന്റ് വർധിക്കുന്നതും എവ്ട്രിക് മോട്ടോർസിന് പ്രതീക്ഷ നൽകുന്നുണ്ട്. തീപിടിത്ത സംഭവങ്ങളെക്കുറിച്ചും മറ്റ് പാർട്‌സുകളുടെ തകരാറുകളെക്കുറിച്ചും ചില റിപ്പോർട്ടുകളും ആശങ്കകളും ഉണ്ടായിട്ടുണ്ടെങ്കിലും ഇലക്ട്രിക് ഇരുചക്ര വാഹനങ്ങളുടെ വിപണിയിൽ വൻ കുതിപ്പാണ് രാജ്യത്ത് ഉണ്ടായിരിക്കുന്നത്.

MOST READ: BMW മുതൽ Volvo വരെ; Fortuner GR-S -ന്റെ വിലയിൽ ഇന്ത്യയിൽ സ്വന്തമാക്കാൻ കഴിയുന്ന ലക്ഷ്വറി കാറുകൾ

ഒറ്റ ചാർജിൽ 110 കി.മീ ഓടുന്ന ഇലക്‌ട്രിക് ബൈക്ക്; EVTRIC Rise വിപണിയിൽ, വില 1.59 ലക്ഷം രൂപ

നിരവധി നിർമാതാക്കൾ ബാറ്ററി സ്വാപ്പ് ഓപ്‌ഷൻ വാഗ്ദാനം ചെയ്യുന്നതിനാൽ മലിനീകരണ രഹിതമായ അന്തരീക്ഷവും കുറഞ്ഞ മെയിന്റനെൻസും ഇവ വാഗ്ദാനം ചെയ്യുന്നു. അതിനാൽ തന്നെ ഈ വിഭാഗം രാജ്യത്ത് കൂടുതൽ പുരോഗതിയിലേക്കുള്ള പാതയിലാണെന്ന് നിസംശയം പറയാം.

ഒറ്റ ചാർജിൽ 110 കി.മീ ഓടുന്ന ഇലക്‌ട്രിക് ബൈക്ക്; EVTRIC Rise വിപണിയിൽ, വില 1.59 ലക്ഷം രൂപ

മുകളിൽ സൂചിപ്പിച്ചതു പോലെ തന്നെ എവ്ട്രിക് ഇലക്‌ട്രിക്കിന് നിലവിൽ മൂന്ന് ഇ-സ്കൂട്ടറുകളാണുള്ളത്. ഓരോന്നും മനോഹരമായ ഡിസൈനുകളും ഏറ്റവും പുതിയ സാങ്കേതികവിദ്യകളാലും സമ്പന്നവുമാണ്. ഇന്ത്യയിലെ 22 സംസ്ഥാനങ്ങളിലായി കമ്പനിയുടെ 125 ടച്ച് പോയിന്റുകൾ വഴിയാണ് ഇവ വിൽക്കുന്നത്.

ഒറ്റ ചാർജിൽ 110 കി.മീ ഓടുന്ന ഇലക്‌ട്രിക് ബൈക്ക്; EVTRIC Rise വിപണിയിൽ, വില 1.59 ലക്ഷം രൂപ

പൂർണ ചാർജിൽ പരമാവധി വേഗത മണിക്കൂറിൽ 70 കിലോമീറ്ററും 90 കിലോമീറ്റർ റേഞ്ചും അവകാശപ്പെടുന്ന ഹൈ-സ്പീഡ് സ്‌കൂട്ടറാണ് എവ്ട്രിക് മൈറ്റി. റൈസ് ഇലക്ട്രിക് ബൈക്കിന്റെ നൂതന പതിപ്പായ റൈഡ് പ്രോ 75 കിലോമീറ്ററിന്റെ ഉയർന്ന വേഗതയും 90 കിലോമീറ്റർ വരെ റേഞ്ചും ആണ് അവകാശപ്പെടുന്നത്.

Most Read Articles

Malayalam
English summary
Evtric motors launched the new rise electric motorcycle in india
Story first published: Wednesday, June 22, 2022, 13:51 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X