Komaki Venice ഇലക്ട്രിക് സ്‌കൂട്ടറിനെക്കുറിച്ച് അറിഞ്ഞിരിക്കേണ്ട ചില പ്രധാന വസ്തുതകള്‍ ഇതൊക്കെ

ഇലക്ട്രിക് ടൂ വീലര്‍ സ്പേസ് പുതിയ ഓഫറുകളുടെ അനന്തമായ സ്ട്രീം ഉള്‍ക്കൊള്ളുന്നതിനാല്‍, ഇത് തുടക്കം മുതല്‍ ഒരു മത്സര ഇടമാണ്. അത്യാധുനിക സാങ്കേതിക വിദ്യയിലും ക്ലാസിക് ചാരുതയിലും പുതിയ മോഡലുകളെ നിരത്തിലെത്തിക്കുന്നതില്‍ മുന്‍പന്തിയിലാണ് കൊമാകി.

Komaki Venice ഇലക്ട്രിക് സ്‌കൂട്ടറിനെക്കുറിച്ച് അറിഞ്ഞിരിക്കേണ്ട ചില പ്രധാന വസ്തുതകള്‍ ഇതൊക്കെ

കൊമാകി ഇലക്ട്രിക് വെഹിക്കിള്‍സ് രണ്ട് പുതിയ വാഹനങ്ങള്‍ ഇപ്പോള്‍ വിപണിയില്‍ എത്തിച്ചിരിക്കുകയാണ്. രണ്ടും ഇലക്ട്രിക് മോഡലുകളാണ്. ഒന്ന് റേഞ്ചര്‍ എന്ന ക്രൂയിസര്‍ മോട്ടോര്‍സൈക്കിളും മറ്റൊന്ന് വെനീസ് എന്ന ഇലക്ട്രിക് സ്‌കൂട്ടറും.

Komaki Venice ഇലക്ട്രിക് സ്‌കൂട്ടറിനെക്കുറിച്ച് അറിഞ്ഞിരിക്കേണ്ട ചില പ്രധാന വസ്തുതകള്‍ ഇതൊക്കെ

ഇതില്‍ വെനീസ് ഇലക്ട്രിക് സ്‌കൂട്ടര്‍ ബ്രാന്‍ഡ് നിരയില്‍ നിന്നുള്ള അഞ്ചാമത്തെ മോഡലാണ്. 1.15 ലക്ഷം രൂപ എക്സ്‌ഷോറൂം വിലയുള്ള കൊമാകി വെനീസ് ഒരു റെട്രോ-തീം ഇലക്ട്രിക് സ്‌കൂട്ടര്‍ ആണ്. കൂടാതെ ആധുനിക സവിശേഷതകളും സാങ്കേതികവിദ്യകളും ഉള്‍ക്കൊള്ളുന്നുവെന്നും കമ്പനി അവകാശപ്പെടുന്നു.

Komaki Venice ഇലക്ട്രിക് സ്‌കൂട്ടറിനെക്കുറിച്ച് അറിഞ്ഞിരിക്കേണ്ട ചില പ്രധാന വസ്തുതകള്‍ ഇതൊക്കെ

വെനീസ് ഇലക്ട്രിക് സ്‌കൂട്ടര്‍ ജനുവരി മുതല്‍ ഇന്ത്യയിലെ എല്ലാ ഡീലര്‍ഷിപ്പുകളിലും ലഭ്യമായി തുടങ്ങുകയും ചെയ്തിട്ടുണ്ട്. പുതിയ കൊമാകി വെനീസിനെക്കുറിച്ചുള്ള ചില പ്രധാന വസ്തുതകളാണ് ഇവിടെ പങ്കുവെച്ചിരിക്കുന്നത്.

Komaki Venice ഇലക്ട്രിക് സ്‌കൂട്ടറിനെക്കുറിച്ച് അറിഞ്ഞിരിക്കേണ്ട ചില പ്രധാന വസ്തുതകള്‍ ഇതൊക്കെ

റെട്രോ ഡിസൈന്‍

ആദ്യ കാഴ്ചയില്‍ തന്നെ ആരെയും മയക്കുന്ന ഡിസൈനാണ് ഇതിന്റെ പ്രധാന ഹൈലൈറ്റ്, മുന്നില്‍ നിന്ന് ആരംഭിച്ച് പിന്നിലേക്ക് വരുമ്പോള്‍, കൊമാകി വെനീസ് ഇലക്ട്രിക് സ്‌കൂട്ടര്‍ വെസ്പയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടതായി കാണപ്പെടുന്നു.

Komaki Venice ഇലക്ട്രിക് സ്‌കൂട്ടറിനെക്കുറിച്ച് അറിഞ്ഞിരിക്കേണ്ട ചില പ്രധാന വസ്തുതകള്‍ ഇതൊക്കെ

ഫ്രണ്ട് കൗളിലെ ബ്രാന്‍ഡ് ലോഗോയും ഒരു പിയാജിയോ ബ്രാന്‍ഡ് ലോഗോ പോലെയാണ്. വൃത്താകൃതിയിലുള്ള എല്‍ഇഡി ഹെഡ്‌ലൈറ്റ്, എല്‍ഇഡി ടേണ്‍ ഇന്‍ഡിക്കേറ്റര്‍ ലാമ്പുകള്‍, എല്‍ഇഡി ടെയില്‍ലൈറ്റുകള്‍ എന്നിവയും സവിശേഷതകളാണ്.

Komaki Venice ഇലക്ട്രിക് സ്‌കൂട്ടറിനെക്കുറിച്ച് അറിഞ്ഞിരിക്കേണ്ട ചില പ്രധാന വസ്തുതകള്‍ ഇതൊക്കെ

മാത്രമല്ല, മനോഹരമായി വളഞ്ഞ ഫ്രണ്ട് കൗള്‍, ഫ്രണ്ട് സ്റ്റോറേജ്, ഫോക്സ് ലെതര്‍ ഉള്ള സ്പ്ലിറ്റ് സീറ്റുകള്‍ എന്നിവ പഴയ സ്‌കൂള്‍ രൂപഭാവം നല്‍കുന്ന ഡിസൈന്‍ ഘടകങ്ങളാണെന്ന് വേണം പറയാന്‍.

Komaki Venice ഇലക്ട്രിക് സ്‌കൂട്ടറിനെക്കുറിച്ച് അറിഞ്ഞിരിക്കേണ്ട ചില പ്രധാന വസ്തുതകള്‍ ഇതൊക്കെ

ആധുനിക ഘടകങ്ങള്‍

കൊമാകി വെനീസ് ഇലക്ട്രിക് സ്‌കൂട്ടറിന് അതിന്റെ റെട്രോ സ്‌റ്റൈലിംഗിനൊപ്പം ആധുനിക ഘടകങ്ങളുടെ ഒരു ഹോസ്റ്റ് ലഭിക്കുന്നു. എല്‍ഇഡി ലൈറ്റിംഗ് പാക്കേജ്, വിശാലമായ സ്വിച്ചുകള്‍, ബ്ലൂടൂത്ത്, മ്യൂസിക് സിസ്റ്റം കണക്റ്റിവിറ്റി, ക്രൂയിസ് കണ്‍ട്രോള്‍ എന്നിവ ഇതിന് ഉദാഹരണങ്ങളാണ്.

Komaki Venice ഇലക്ട്രിക് സ്‌കൂട്ടറിനെക്കുറിച്ച് അറിഞ്ഞിരിക്കേണ്ട ചില പ്രധാന വസ്തുതകള്‍ ഇതൊക്കെ

മാത്രമല്ല, ഡബിള്‍ ഫ്‌ലാഷ് ഫങ്ഷണാലിറ്റി, റിവേഴ്‌സ് മോഡ്, പാര്‍ക്കിംഗ് മോഡ്, സ്‌പോര്‍ട്‌സ് മോഡ് തുടങ്ങിയവയാല്‍ കണക്ട് ചെയ്തിരിക്കുന്ന പൂര്‍ണ്ണ ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍ എന്നിവയും സ്‌കൂട്ടറില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

Komaki Venice ഇലക്ട്രിക് സ്‌കൂട്ടറിനെക്കുറിച്ച് അറിഞ്ഞിരിക്കേണ്ട ചില പ്രധാന വസ്തുതകള്‍ ഇതൊക്കെ

കൂടാതെ, ഒരു ആന്റി-തെഫ്റ്റ് ലോക്ക് സിസ്റ്റം, ഒരു റീജനറേറ്റീവ് ബ്രേക്കിംഗ് സിസ്റ്റം എന്നിവയും ആധുനിക ഘടകങ്ങളായി കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്.

Komaki Venice ഇലക്ട്രിക് സ്‌കൂട്ടറിനെക്കുറിച്ച് അറിഞ്ഞിരിക്കേണ്ട ചില പ്രധാന വസ്തുതകള്‍ ഇതൊക്കെ

ഒമ്പത് കളര്‍ ഓപ്ഷനുകള്‍

കൊമാകി വെനീസ് ഇലക്ട്രിക് സ്‌കൂട്ടര്‍ ഒമ്പത് വ്യത്യസ്ത നിറങ്ങളിലാണ് വിപണിയില്‍ എത്തിക്കുന്നത്. അവ - ബ്രൈറ്റ് ഓറഞ്ച്, പ്യുവര്‍ വൈറ്റ്, പ്യുവര്‍ ഗോള്‍ഡ്, സ്റ്റീല്‍ ഗ്രേ, ജെറ്റ് ബ്ലാക്ക്, ഐക്കണിക് യെല്ലോ, ഗാര്‍നെറ്റ് റെഡ് എന്നിങ്ങനെയാണ്.

Komaki Venice ഇലക്ട്രിക് സ്‌കൂട്ടറിനെക്കുറിച്ച് അറിഞ്ഞിരിക്കേണ്ട ചില പ്രധാന വസ്തുതകള്‍ ഇതൊക്കെ

ഇതിനൊപ്പം തന്നെ, കൊമാകി വെനീസ് ഇലക്ട്രിക് സ്‌കൂട്ടര്‍ രണ്ട് വ്യത്യസ്ത ഷേഡുകള്‍ മെറ്റാലിക് ബ്ലൂവില്‍ ലഭ്യമാകും.

Komaki Venice ഇലക്ട്രിക് സ്‌കൂട്ടറിനെക്കുറിച്ച് അറിഞ്ഞിരിക്കേണ്ട ചില പ്രധാന വസ്തുതകള്‍ ഇതൊക്കെ

ഫാക്ടറി ഫിറ്റ് ആക്‌സസറികള്‍

കൊമാകി വെനീസ് ഇലക്ട്രിക് സ്‌കൂട്ടറില്‍ നിര്‍മ്മാതാവ് ആക്സസറികള്‍ ഘടിപ്പിച്ചിരിക്കുന്നു.

Komaki Venice ഇലക്ട്രിക് സ്‌കൂട്ടറിനെക്കുറിച്ച് അറിഞ്ഞിരിക്കേണ്ട ചില പ്രധാന വസ്തുതകള്‍ ഇതൊക്കെ

ഫുള്‍ ബോഡി അലൂമിനിയം ഗാര്‍ഡ്, പിന്‍ഭാഗത്ത് അധിക സ്റ്റോറേജ് എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. ഇതിനര്‍ത്ഥം റൈഡര്‍ക്കുള്ള അധിക സ്‌റ്റോറേജ് ശേഷിയും ആഫ്റ്റര്‍ മാര്‍ക്കറ്റില്‍ നിന്ന് ഈ ആക്സസറികള്‍ വാങ്ങേണ്ട ആവശ്യമില്ലെന്നാണ്.

Komaki Venice ഇലക്ട്രിക് സ്‌കൂട്ടറിനെക്കുറിച്ച് അറിഞ്ഞിരിക്കേണ്ട ചില പ്രധാന വസ്തുതകള്‍ ഇതൊക്കെ

125 സിസി സ്‌കൂട്ടറിന് തുല്യമാണ്

കൊമാകി വെനീസ് ഇലക്ട്രിക് സ്‌കൂട്ടര്‍ 125 സിസി ആന്തരിക ജ്വലന എഞ്ചിന്‍ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന സ്‌കൂട്ടറിന് തുല്യമാണെന്ന് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നു.

Komaki Venice ഇലക്ട്രിക് സ്‌കൂട്ടറിനെക്കുറിച്ച് അറിഞ്ഞിരിക്കേണ്ട ചില പ്രധാന വസ്തുതകള്‍ ഇതൊക്കെ

2.9 kWh അഡ്വാന്‍സ്ഡ് ലിഥിയം-അയണ്‍ ബാറ്ററി പാക്കിനൊപ്പം ജോടിയാക്കിയ 3 kWh ഇലക്ട്രിക് മോട്ടോറാണ് ഇതില്‍ നല്‍കുന്നത്. കൊമാകി വെനീസ് ഇ-സ്‌കൂട്ടര്‍ പര്‍ണ ചാര്‍ജില്‍ 120 കിലോമീറ്റര്‍ വരെ ഓടാന്‍ പ്രാപ്തമാണെന്നും കമ്പനി അവകാശപ്പെടുന്നു.

Komaki Venice ഇലക്ട്രിക് സ്‌കൂട്ടറിനെക്കുറിച്ച് അറിഞ്ഞിരിക്കേണ്ട ചില പ്രധാന വസ്തുതകള്‍ ഇതൊക്കെ

ബ്രേക്കും സസ്‌പെന്‍ഷനും

ഹെവി-ഡ്യൂട്ടി മോട്ടോര്‍സൈക്കിളുകള്‍ പോലെയുള്ള CBS ഡ്യുവല്‍ ഡിസ്‌ക് ബ്രേക്കിംഗ് സിസ്റ്റവുമായാണ് കൊമാകി വെനീസ് വരുന്നത്.

Komaki Venice ഇലക്ട്രിക് സ്‌കൂട്ടറിനെക്കുറിച്ച് അറിഞ്ഞിരിക്കേണ്ട ചില പ്രധാന വസ്തുതകള്‍ ഇതൊക്കെ

580 ഗ്രാം ഭാരമുള്ള, CBS ഡ്യുവല്‍ ഡിസ്‌ക് ബ്രേക്കിംഗ് സിസ്റ്റം സഡന്‍ വീല്‍ ലോക്ക് തടയുന്നതിലൂടെ സുരക്ഷ വര്‍ധിപ്പിക്കുമെന്ന് അവകാശപ്പെടുന്നു. സസ്പെന്‍ഷനായി, കൊമാകി വെനീസിന് മുന്നില്‍ ടെലിസ്‌കോപ്പിക് ഫോര്‍ക്കുകള്‍ ലഭിക്കുന്നു.

Most Read Articles

Malayalam
English summary
Find here some key facts about komaki venice electric scooter
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X