India
YouTube

2022 TVS Radeon; പ്രധാന ഹൈലൈറ്റുകള്‍ ഇതൊക്കെ

ടിവിഎസ് മോട്ടോര്‍ കമ്പനി തങ്ങളുടെ എന്‍ട്രി ലെവല്‍ കമ്മ്യൂട്ടര്‍ മോട്ടോര്‍സൈക്കിളായ റേഡിയന്റെ പുതിയൊരു വേരിയന്റ് കഴിഞ്ഞ ദിവസമാണ് വിപണിയില്‍ അവതരിപ്പിക്കുന്നത്.

2022 TVS Radeon; പ്രധാന ഹൈലൈറ്റുകള്‍ ഇതൊക്കെ

ശ്രേണിയെ വിപുലീകരിക്കുക, വില്‍പ്പന വര്‍ധിപ്പിക്കുക, ഏറ്റവും പുതിയ ട്രെന്‍ഡിന് അനുസൃതമായി നിലകൊള്ളുന്നതിന്റെയും ഭാഗമായിട്ടായിരുന്നു ഈ നടപടി. ടിവിഎസ് റേഡിയന്റെ ഈ വേരിയന്റില്‍ നിരവധി അപ്ഡേറ്റുകളും കമ്പനി കൊണ്ടുവന്നിട്ടുണ്ട്.

2022 TVS Radeon; പ്രധാന ഹൈലൈറ്റുകള്‍ ഇതൊക്കെ

അടുത്തിടെ പുറത്തിറക്കിയ ഹീറോയുടെ സ്പ്ലെന്‍ഡര്‍ പ്ലസ് Xtec-നെതിരെയാകും ഇത് മത്സരിക്കുക. അപ്ഡേറ്റ് ചെയ്ത ഈ കമ്മ്യൂട്ടര്‍ മോട്ടോര്‍സൈക്കിള്‍ അറിഞ്ഞിരിക്കേണ്ട മികച്ച കുറച്ച് ഹൈലൈറ്റുകളാണ് ഇവിടെ പരിചയപ്പെടുത്തുന്നത്.

MOST READ: കസ്റ്റമൈസേഷൻ പുലികളായ SV Bespoke -ൻ്റെ കരവിരുതിൽ Jaguar F Pace Svr -ലിമിറ്റഡ് എഡിഷൻ മോഡൽ അവതരിപ്പിച്ചു

2022 TVS Radeon; പ്രധാന ഹൈലൈറ്റുകള്‍ ഇതൊക്കെ

പുതിയ ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍

ഹൊസൂര്‍ ആസ്ഥാനമായുള്ള നിര്‍മ്മാതാവ് 110 സിസി മോട്ടോര്‍സൈക്കിളിനായി ഒരു പുതിയ റിവേഴ്‌സ് എല്‍സിഡി ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍ അവതരിപ്പിച്ചിട്ടുണ്ട് ഇപ്പോള്‍.

2022 TVS Radeon; പ്രധാന ഹൈലൈറ്റുകള്‍ ഇതൊക്കെ

ഡിസ്‌പ്ലേയില്‍ സമയം, ശരാശരി വേഗത, കുറഞ്ഞ ബാറ്ററി ഇന്‍ഡിക്കേഷന്‍, സര്‍വീസ് ഇന്‍ഡിക്കേഷന്‍, റിയല്‍-ടൈം ഇന്ധനക്ഷമത, ഉയര്‍ന്ന വേഗത എന്നിവ ഉള്‍പ്പെടെ മൊത്തം 18 സവിശേഷതകള്‍ കാണിക്കുന്നു. ടിവിഎസ് റേഡിയന്റെ പതിവ് വേരിയന്റുമായി താരതമ്യപ്പെടുത്തുമ്പോള്‍, ഒരു അനലോഗ് ഡ്യുവല്‍-പോട്ട് ക്ലസ്റ്റര്‍ മാത്രമാണ് വരുന്നത്.

MOST READ: Hyundai Venue Vs Maruti Suzuki Brezza; ബേസ് വേരിയന്റുകള്‍ തമ്മിലുള്ള വ്യത്യാസങ്ങള്‍ ഇങ്ങനെ

2022 TVS Radeon; പ്രധാന ഹൈലൈറ്റുകള്‍ ഇതൊക്കെ

ഇന്റലിഗോ സ്റ്റാര്‍ട്ട്/സ്റ്റോപ്പ് സിസ്റ്റം

താങ്ങാനാവുന്ന ഈ വിഭാഗത്തില്‍, ഉയര്‍ന്ന മൈലേജ് മോട്ടോര്‍സൈക്കിള്‍ വാഗ്ദാനം ചെയ്യുന്നത് പരമപ്രധാനമാണ്, അക്കാര്യത്തില്‍ ടിവിഎസ് വിജയിക്കുകയും ചെയ്തു.

2022 TVS Radeon; പ്രധാന ഹൈലൈറ്റുകള്‍ ഇതൊക്കെ

മോട്ടോര്‍ സൈക്കിള്‍ നിഷ്‌ക്രിയമായ അവസ്ഥയിലായിരിക്കുമ്പോള്‍ എഞ്ചിന്‍ ഓഫാക്കി ഇന്ധനക്ഷമത മെച്ചപ്പെടുത്തുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയും ത്രോട്ടില്‍ ഇന്‍പുട്ട് നല്‍കുമ്പോള്‍ അത് വീണ്ടും ഓണാക്കുകയും ചെയ്യുന്ന ഇന്റലിഗോ സിസ്റ്റം ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

MOST READ: ടൂറിംഗ് കൂടുതൽ സുഖകരമാക്കാം, പുത്തൻ Versys 650 മോഡലിനായി ആക്‌സസറികളും അവതരിപ്പിച്ച് Kawasaki

2022 TVS Radeon; പ്രധാന ഹൈലൈറ്റുകള്‍ ഇതൊക്കെ

പെര്‍ഫോമെന്‍സ്

109.7 സിസി സിംഗിള്‍-സിലിണ്ടര്‍ എയര്‍ കൂള്‍ഡ് ബിഎസ് VI എഞ്ചിന്‍ ഉപയോഗിച്ച് തുടരുന്നതിനാല്‍ റേഡിയണിന്റെ മെക്കാനിക്കല്‍ ബിറ്റുകള്‍ മാറ്റമില്ലാതെ തുടരുന്നു.

2022 TVS Radeon; പ്രധാന ഹൈലൈറ്റുകള്‍ ഇതൊക്കെ

ഈ യൂണിറ്റ് പരമാവധി 8.08 bhp പവര്‍ ഔട്ട്പുട്ടും 8.7 Nm പീക്ക് ടോര്‍ക്കും ഉത്പാദിപ്പിക്കും. കൂടാതെ നാല് സ്പീഡ് ട്രാന്‍സ്മിഷനുമായി എഞ്ചിന്‍ ബന്ധിപ്പിക്കുകയും ചെയ്യുന്നു.

MOST READ: M ഡിവിഷന്റെ അൻപതാം വർഷം ആഘോഷിക്കുന്നതിനായി 6 Series '50 Jahre M Edition' അവതരിപ്പിച്ച് Bmw

2022 TVS Radeon; പ്രധാന ഹൈലൈറ്റുകള്‍ ഇതൊക്കെ

വില & വേരിയന്റ്

ടിവിഎസ് അപ്ഡേറ്റ് ചെയ്ത റേഡിയന്‍ മൊത്തം നാല് വേരിയന്റുകളില്‍ ലഭ്യമാക്കിയിട്ടുണ്ട്. ഇതില്‍ എല്‍സിഡി ക്ലസ്റ്ററോട് കൂടിയ സിംഗിള്‍-ടോണ്‍ ഡ്രം വേരിയന്റിന് 59,925 രൂപയാണ് എക്‌സ്‌ഷോറൂം വില.

2022 TVS Radeon; പ്രധാന ഹൈലൈറ്റുകള്‍ ഇതൊക്കെ

എല്‍സിഡി ക്ലസ്റ്ററും ഇന്റലിഗോ ഫംഗ്ഷനുമുള്ള ഡ്യുവല്‍-ടോണ്‍ ഡിസ്‌ക് ബ്രേക്ക് വേരിയന്റിന് 71,966 രൂപ (എക്‌സ്‌ഷോറൂം, ന്യൂഡല്‍ഹി). റിവേഴ്സോടുകൂടിയ ഡ്യുവല്‍-ടോണ്‍ ഡ്രം ട്രിം, ഇന്റലിഗോ, റിവേഴ്സ്, ഇന്റലിഗോ എന്നിവയ്ക്കൊപ്പം ഡ്യുവല്‍-ടോണ്‍ ഡിസ്‌ക് ട്രിം എന്നിവയാണ് മറ്റ് രണ്ട് വകഭേദങ്ങള്‍.

2022 TVS Radeon; പ്രധാന ഹൈലൈറ്റുകള്‍ ഇതൊക്കെ

ഡിസൈനില്‍ മാറ്റമില്ല

ഡിനൈനിലും, കാഴ്ചയിലും മാറ്റങ്ങളൊന്നുമില്ലാതെയാണ് റേഡിയന്റെ ഈ നവീകരിച്ച പതിപ്പിനെ അവതരിപ്പിച്ചിരിക്കുന്നത്.

2022 TVS Radeon; പ്രധാന ഹൈലൈറ്റുകള്‍ ഇതൊക്കെ

ബോഡി-കളര്‍ കൗള്‍, സൈഡ് മൗണ്ടഡ് എക്സ്ഹോസ്റ്റ് സിസ്റ്റം, 10 ലിറ്റര്‍ ശേഷിയുള്ള ഫ്യുവല്‍ ടാങ്ക്, സിംഗിള്‍ പീസ് സീറ്റ്, 18 ഇഞ്ച് അഞ്ച് എന്നിവയോടുകൂടിയ റെട്രോ-സ്‌റ്റൈല്‍ സിംഗിള്‍-പോഡ് ഹെഡ്‌ലാമ്പ്, സ്‌പോക്ക് അലോയ് വീലുകള്‍, ക്രോം-ആക്‌സന്റഡ് റിയര്‍ വ്യൂ മിറര്‍ ഹൗസിംഗ്, ഫ്യൂവല്‍-ഫില്ലര്‍ ക്യാപ് തുടങ്ങിയവ സവിശേഷതകളാണ്.

Most Read Articles

Malayalam
English summary
Find here some top highlights of 2022 tvs radeon
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X