Hero Passion Xtec; പ്രധാന ഹൈലൈറ്റുകള്‍ ഇതൊക്കെ

ഹീറോ മോട്ടോകോര്‍പ്പ് ഇന്ത്യയിലെ ഏറ്റവും വലിയ മോട്ടോര്‍സൈക്കിള്‍ നിര്‍മാതാക്കളാണ്, കൂടാതെ ശക്തമായ ആഗോള സാന്നിധ്യവുമുണ്ട്. വലിയ എഞ്ചിന്‍ കപ്പാസിറ്റിയും ഉയര്‍ന്ന വിലയുമുള്ള മോട്ടോര്‍സൈക്കിളുകള്‍ കമ്പനി വികസിപ്പിക്കുകയും അവതരിപ്പിക്കുകയും ചെയ്യുന്നു.

Hero Passion Xtec; പ്രധാന ഹൈലൈറ്റുകള്‍ ഇതൊക്കെ

ഇങ്ങനെയൊക്കെ ആണെങ്കിലും ബജറ്റ് കമ്മ്യൂട്ടര്‍ വിഭാഗത്തിലാണ് ഹീറോ പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. ഇരുചക്ര വാഹന നിര്‍മാതാക്കളായ ഹീറോ അടുത്തിടെയാണ് ഇന്ത്യന്‍ വിപണിയില്‍ പാഷന്‍ പ്രോ Xtec മോഡല്‍ അവതരിപ്പിക്കുന്നത്. പോര്‍ട്ട്‌ഫോളിയോ വിപുലീകരിക്കുന്നതിന്റെ വില്‍പ്പന വര്‍ധിപ്പിക്കുന്നതിന്റെയും ഭാഗമായിട്ടായിരുന്നു ഈ നടപടി.

Hero Passion Xtec; പ്രധാന ഹൈലൈറ്റുകള്‍ ഇതൊക്കെ

ഇതിനോടകം തന്നെ ബ്രാന്‍ഡ് നിരയില്‍ നിന്നുള്ള മറ്റ് ചില മോഡലുകള്‍ക്കുകൂടി നിര്‍മാതാക്കള്‍ Xtec വേരിയന്റ് അവതരിപ്പിച്ചിട്ടുണ്ട്. മോട്ടോര്‍സൈക്കിളിന്റെ പുതിയ Xtec വേരിയന്റ് കുറച്ച് അധിക ഫീച്ചറുകള്‍ വാഗ്ദാനം ചെയ്യുന്നു, ഒപ്പം ചില കോസ്‌മെറ്റിക് മാറ്റങ്ങളും അവതരിപ്പിക്കുന്നു.

MOST READ: ഇനി മുതൽ ഈ കിടിലൻ ഫീച്ചറുകളും കൂട്ടിനുണ്ടാവും, Ola S1 പ്രോ ഇലക്‌ട്രിക് സ്‌കൂട്ടറിന്റെ OTA അപ്ഡേഷൻ വിശേഷങ്ങൾ

Hero Passion Xtec; പ്രധാന ഹൈലൈറ്റുകള്‍ ഇതൊക്കെ

സ്റ്റാന്‍ഡേര്‍ഡ് പതിപ്പിലെ മാറ്റങ്ങളും സമാനതകളും ഉള്‍പ്പെടെ, പുതിയ ഹീറോ പാഷന്‍ പ്രോ Xtec-നെ കുറിച്ചുള്ള കുറച്ച പ്രധാന മാറ്റങ്ങളും ഹൈലൈറ്റുകളുമാണ് ഇവിടെ പങ്കുവെയ്ക്കുന്നത്.

Hero Passion Xtec; പ്രധാന ഹൈലൈറ്റുകള്‍ ഇതൊക്കെ

ഡിസൈന്‍ & സ്റ്റൈലിംഗ്

ഹീറോ പാഷന്‍ പ്രോയുടെ Xtec വേരിയന്റുകളില്‍ സ്റ്റാന്‍ഡേര്‍ഡ് വേരിയന്റുകളില്‍ നിന്ന് കുറച്ച് മാറ്റങ്ങള്‍ കാണാന്‍ സാധിക്കും. ഹെഡ്‌ലാമ്പ് നവീകരണമാണ് ഇതില്‍ പ്രധാനം.

MOST READ: Scorpio N മുതൽ New Gen Brezza വരെ; വിപണിയിൽ വലിയ കോളിളക്കങ്ങൾ സൃഷ്ടിക്കാൻ ഉടൻ എത്തുന്ന 3 പുത്തൻ എസ്‌യുവികൾ

Hero Passion Xtec; പ്രധാന ഹൈലൈറ്റുകള്‍ ഇതൊക്കെ

ഇപ്പോള്‍ ഹാലൊജന്‍ യൂണിറ്റിന് പകരം എല്‍ഇഡി യൂണിറ്റാണ് കമ്പനി നല്‍കിയിരിക്കുന്നത്. ഹെഡ്‌ലാമ്പ് കൗളും ഫ്രണ്ട് വിസറും മുമ്പത്തേതിനേക്കാള്‍ അല്‍പ്പം മിനുസമാര്‍ന്നതാണ്. ബോഡി പാനലുകള്‍ സമാനമാണ്, എന്നാല്‍ ഗ്രാഫിക്‌സ് അപ്‌ഡേറ്റ് ചെയ്തിട്ടുണ്ട്.

Hero Passion Xtec; പ്രധാന ഹൈലൈറ്റുകള്‍ ഇതൊക്കെ

ഹാര്‍ഡ്‌വെയര്‍

മോട്ടോര്‍സൈക്കിളിന് പഴയ അതേ സൈക്കിള്‍ ഭാഗങ്ങളുണ്ട്. ഡയമണ്ട് ഫ്രെയിം സ്റ്റാന്‍ഡേര്‍ഡ് മോഡലിന് സമാനമാണ്, സസ്‌പെന്‍ഷന്‍ സംവിധാനം പോലും സമാനമാണ്.

MOST READ: ഭൂഗോളത്തിൻ്റെ സ്പന്ദനം കണക്കിലും; സോളാർ കാർ നിർമിച്ച് കണക്ക് മാഷ്

Hero Passion Xtec; പ്രധാന ഹൈലൈറ്റുകള്‍ ഇതൊക്കെ

മുന്‍വശത്ത് 30 mm ടെലിസ്‌കോപ്പിക് ഫോര്‍ക്കുകളും പിന്നില്‍ ഡ്യുവല്‍ ഷോക്കറുകളുമാണ് സസ്‌പെന്‍ഷന്‍ കൈകാര്യം ചെയ്യുന്നത്. മോട്ടോര്‍സൈക്കിളിന് 18 ഇഞ്ച് അലോയ് വീലുകളും ലഭിക്കുന്നു, രണ്ടറ്റത്തും 80/100 ടയറുകള്‍ തന്നെ ലഭിക്കുന്നത് തുടരുകയും ചെയ്യുന്നു.

Hero Passion Xtec; പ്രധാന ഹൈലൈറ്റുകള്‍ ഇതൊക്കെ

കണക്ടഡ് ടെക് & ഫീച്ചറുകള്‍

പാഷന്‍ പ്രോയുടെ Xtec വേരിയന്റുകളിലേക്ക് സാധാരണ മോഡലില്‍ നിന്ന് വ്യത്യസ്തമായ കുറച്ച് അധിക ഫീച്ചറുകളാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്. ഇതില്‍, ബ്ലൂടൂത്ത് പ്രവര്‍ത്തനക്ഷമമാക്കിയ സ്മാര്‍ട്ട്ഫോണ്‍ കണക്റ്റിവിറ്റിക്കൊപ്പം പൂര്‍ണ്ണ ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് കണ്‍സോളും ലഭ്യമാണ്.

MOST READ: ഫ്ലൈറ്റിൽ യാത്ര ചെയ്യുമ്പോള്‍ എങ്ങനെ ആരോഗ്യത്തോടെയിരിക്കാം, അസുഖം തടയാം; ടിപ്‌സുകള്‍ ഇതാ

Hero Passion Xtec; പ്രധാന ഹൈലൈറ്റുകള്‍ ഇതൊക്കെ

ബ്ലൂടൂത്ത് വഴി നിങ്ങളുടെ ഫോണ്‍ കണ്‍സോളിലേക്ക് കണക്റ്റുചെയ്യാനാകും, ഇത് ഇന്‍കമിംഗ് കോളുകളുടെ അലേര്‍ട്ടുകളും ഇന്‍കമിംഗ് കോളറുടെ പേരും SMS അറിയിപ്പുകളും കാണിക്കുന്നു. സര്‍വീസ് റിമൈന്‍ഡര്‍, റിയല്‍ ടൈം മൈലേജ് ഇന്‍ഡിക്കേറ്റര്‍, ലോ ഫ്യുവല്‍ ഇന്‍ഡിക്കേറ്റര്‍ എന്നിവയും ഡാഷിന് ലഭിക്കുന്നു.

Hero Passion Xtec; പ്രധാന ഹൈലൈറ്റുകള്‍ ഇതൊക്കെ

ഒരു യുഎസ്ബി ചാര്‍ജിംഗ് പോര്‍ട്ടും ലഭ്യമാണ്, ഇത് ഒരു പ്രായോഗിക സവിശേഷതയാണെന്ന് വേണം പറയാന്‍. സംയോജിത H ആകൃതിയിലുള്ള എല്‍ഇഡി ഡിആര്‍എല്‍ ഉള്ള ഒരു പുതിയ എല്‍ഇഡി ഹെഡ്‌ലാമ്പും ഇതിന് ലഭിക്കുന്നു.

Hero Passion Xtec; പ്രധാന ഹൈലൈറ്റുകള്‍ ഇതൊക്കെ

മോട്ടോര്‍സൈക്കിളിന് രണ്ട് ടയറുകളിലും 130 mm ഡ്രം ബ്രേക്കുകള്‍ ലഭിക്കുന്നു, മുന്‍ ചക്രത്തില്‍ 240 mm ഡിസ്‌കിനുള്ള ഓപ്ഷനുമുണ്ട്. അതുകൂടാതെ, സൈഡ്-സ്റ്റാന്‍ഡ് കട്ട്ഓഫ്, ഫാള്‍ കട്ട്ഓഫ് എന്നിവയും വാഗ്ദാനം ചെയ്യുന്ന മറ്റ് ഫീച്ചറുകളാണ്.

Hero Passion Xtec; പ്രധാന ഹൈലൈറ്റുകള്‍ ഇതൊക്കെ

എഞ്ചിന്‍

പാഷന്‍ പ്രോ Xtec-ല്‍ ഫീച്ചര്‍ നവീകരണവും കോസ്‌മെറ്റിക് നവീകരണവും നടപ്പാക്കിയിട്ടുണ്ടെങ്കിലും, എഞ്ചിന്‍ സാധാരണ പാഷന്‍ പ്രോയ്ക്ക് സമാനമാണെന്ന് വേണം പറയാന്‍.

Hero Passion Xtec; പ്രധാന ഹൈലൈറ്റുകള്‍ ഇതൊക്കെ

113 സിസി, എയര്‍ കൂള്‍ഡ്, സിംഗിള്‍ സിലിണ്ടര്‍ എഞ്ചിന്‍, യഥാക്രമം 9.12 bhp കരുത്തും 9.79 Nm പീക്ക് ടോര്‍ക്കും നല്‍കുന്നു. 6-സ്പീഡ് ഗിയര്‍ബോക്‌സാണ് ട്രാന്‍സ്മിഷന്‍ ചുമതലകള്‍ കൈകാര്യം ചെയ്യുന്നത്. ഇന്ധനക്ഷമത മെച്ചപ്പെടുത്തുന്നതിന്, i3S (ഐഡില്‍ സ്റ്റാര്‍ട്ട്-സ്റ്റോപ്പ് സിസ്റ്റം) ഇവിടെയും വാഗ്ദാനം ചെയ്യുന്നുണ്ട്.

Hero Passion Xtec; പ്രധാന ഹൈലൈറ്റുകള്‍ ഇതൊക്കെ

വില & എതിരാളികള്‍

ഹീറോ പാഷന്‍ പ്രോ Xtec രണ്ട് വേരിയന്റുകളില്‍ ലഭ്യമാണ്. ഇതില്‍ ഡ്രം ബ്രേക്ക് വേരിയന്റിന് 74,590 രൂപയും, ഫ്രണ്ട് ഡിസ്‌ക് ബ്രേക്ക് വേരിയന്റിന് 78,990 രൂപയുമാണ് എക്‌സ്‌ഷോറൂം വില വരുന്നത്.

Hero Passion Xtec; പ്രധാന ഹൈലൈറ്റുകള്‍ ഇതൊക്കെ

ടിവിഎസ് സ്റ്റാര്‍ സിറ്റി പ്ലസ്, ഹോണ്ട ലിവോ, ഹോണ്ട CD110 ഡ്രീം, ടിവിഎസ് റേഡിയന്‍, ഹീറോയുടെ സ്വന്തം സ്പ്ലെന്‍ഡര്‍ ഐസ്മാര്‍ട്ട് 110 തുടങ്ങിയ ഈ വിഭാഗത്തിലെ മറ്റ് 110 സിസി ബൈക്കുകളുമായാണ് ഇത് മത്സരിക്കുന്നത്.

Most Read Articles

Malayalam
English summary
Find here some top highlights of hero passion xtec details
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X