Tork Kratos ഇലക്ട്രിക് മോട്ടോര്‍സൈക്കിള്‍; പ്രധാന ഹൈലൈറ്റുകള്‍ ഇതൊക്കെ

പുതിയ നിര്‍മാതാക്കള്‍ എല്ലാ മാസവും ഉല്‍പ്പന്നങ്ങള്‍ പുറത്തിറക്കുന്നതിനാല്‍ ഇന്ത്യയില്‍ ഇലക്ട്രിക് വാഹന മേഖലയില്‍ വലിയ കുതിച്ചുചാട്ടം ഉണ്ടായിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. സമീപകാലത്ത്, ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന ആകര്‍ഷകമായ മോഡലുകളുമായി ചില പുതിയ സ്റ്റാര്‍ട്ടപ്പുകള്‍ വിപണിയില്‍ എത്തുകയും ചെയ്തു.

Tork Kratos ഇലക്ട്രിക് മോട്ടോര്‍സൈക്കിള്‍; പ്രധാന ഹൈലൈറ്റുകള്‍ ഇതൊക്കെ

കേന്ദ്ര സര്‍ക്കാരില്‍ നിന്നും വിവിധ സംസ്ഥാന ഗവണ്‍മെന്റുകളില്‍ നിന്നും വാഗ്ദാനം ചെയ്യുന്ന വിവിധ സബ്സിഡികളും ആനുകൂല്യങ്ങളും ഈ വ്യവസായത്തിലേക്ക് ചുവടുവെക്കാന്‍ പുതിയ OEM-കളെ പ്രോത്സാഹിപ്പിച്ചുകൊണ്ടിരിക്കുകയാണ്.

Tork Kratos ഇലക്ട്രിക് മോട്ടോര്‍സൈക്കിള്‍; പ്രധാന ഹൈലൈറ്റുകള്‍ ഇതൊക്കെ

പുനെ ആസ്ഥാനമായുള്ള ഓട്ടോ ഘടകങ്ങളുടെ നിര്‍മാതാക്കളായ ഭാരത് ഫോര്‍ജ് ആണ് ബാന്‍ഡ്വാഗണില്‍ ഏറ്റവും പുതിയതായി ചേരുന്നത്. കമ്പനിയുടെ പങ്കാളിയായ ടോര്‍ക്ക് മോട്ടോര്‍സുമായി ചേര്‍ന്ന് ഇലക്ട്രിക് ടൂ-ത്രീ-വീലര്‍ മേഖലയില്‍ പ്രവേശനം പ്രഖ്യാപിക്കുകയും ചെയ്തു.

Tork Kratos ഇലക്ട്രിക് മോട്ടോര്‍സൈക്കിള്‍; പ്രധാന ഹൈലൈറ്റുകള്‍ ഇതൊക്കെ

2009-ല്‍ സ്ഥാപിതമായ പുനെ ആസ്ഥാനമായുള്ള മറ്റൊരു ഇലക്ട്രിക് ഇരുചക്രവാഹന സ്റ്റാര്‍ട്ടപ്പാണ് രണ്ടാമത്തേത്. ഭാരത് ഫോര്‍ജിന് നിലവില്‍ ടോര്‍ക്ക് മോട്ടോര്‍സില്‍ 49 ശതമാനം ഓഹരിയുണ്ട്. 2021 സാമ്പത്തിക വര്‍ഷത്തില്‍, കല്യാണി ഗ്രൂപ്പ് ഓഫ് കമ്പനികള്‍ 4 കോടി രൂപ നിക്ഷേപത്തില്‍ ടോര്‍ക്കിലെ അധിക ഓഹരികള്‍ സബ്സ്‌ക്രൈബുചെയ്തു.

Tork Kratos ഇലക്ട്രിക് മോട്ടോര്‍സൈക്കിള്‍; പ്രധാന ഹൈലൈറ്റുകള്‍ ഇതൊക്കെ

ഭാരത് ഫോര്‍ജിന്റെ ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടര്‍ അമിത് കല്യാണിയുടെ അഭിപ്രായത്തില്‍, ടോര്‍ക്ക് മോട്ടോര്‍സ് ഇരുചക്ര, മുച്ചക്ര വാഹനങ്ങളില്‍ ഒന്നിലധികം ഉല്‍പ്പന്നങ്ങള്‍ക്കായി ഇലക്ട്രിക് വാഹനങ്ങളുടെ രണ്ടാം ഘട്ടം (FAME-II) ഫാസ്റ്റര്‍ അഡോപ്ഷന്‍ ആന്‍ഡ് മാനുഫാക്ചറിംഗ് സബ്സിഡി ആവശ്യകതകള്‍ നേടിയിട്ടുണ്ട്.

Tork Kratos ഇലക്ട്രിക് മോട്ടോര്‍സൈക്കിള്‍; പ്രധാന ഹൈലൈറ്റുകള്‍ ഇതൊക്കെ

ടോര്‍ക്ക് മോട്ടോര്‍സ് ക്രാറ്റോസ് എന്ന പേരില്‍ ഇപ്പോള്‍ പുതിയൊരു ഇലക്ട്രിക് മോട്ടോര്‍സൈക്കിള്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചിരിക്കുകയാണ്.

Tork Kratos ഇലക്ട്രിക് മോട്ടോര്‍സൈക്കിള്‍; പ്രധാന ഹൈലൈറ്റുകള്‍ ഇതൊക്കെ

1,92,499 രൂപ മുതല്‍ (എക്സ്‌ഷോറൂം, സബ്സിഡികള്‍ക്ക് മുമ്പ് പുനെ) വില ആരംഭിക്കുന്നു. ഇലക്ട്രിക് ഇരുചക്രവാഹന നിര്‍മാതാവ് മോട്ടോര്‍സൈക്കിള്‍ രണ്ട് വേരിയന്റുകളില്‍ വാഗ്ദാനം ചെയ്യും - സ്റ്റാന്‍ഡേര്‍ഡ്, R. പുതിയ ടോര്‍ക്ക് ക്രാറ്റോസിന്റെ മികച്ച അഞ്ച് ഹൈലൈറ്റുകള്‍ ഇവിടെ പങ്കുവെയ്ക്കുന്നത്.

Tork Kratos ഇലക്ട്രിക് മോട്ടോര്‍സൈക്കിള്‍; പ്രധാന ഹൈലൈറ്റുകള്‍ ഇതൊക്കെ

വകഭേദങ്ങള്‍, വിലകള്‍, ലഭ്യത

രണ്ട് വേരിയന്റുകളിലായാണ് ടോര്‍ക്ക് ക്രാറ്റോസ് വില്‍ക്കുന്നത്. അടിസ്ഥാന മോഡലിന് 1,92,499 രൂപയും മികച്ച പ്രകടനവും കൂടുതല്‍ സവിശേഷതകളും ഉള്‍ക്കൊള്ളുന്ന പ്രീമിയം R പതിപ്പിന് 2,07,499 രൂപയ്ക്ക് ലഭ്യമാണ് (എക്‌സ്‌ഷോറൂം, സബ്സിഡിക്ക് മുമ്പ് പുനെ).

Tork Kratos ഇലക്ട്രിക് മോട്ടോര്‍സൈക്കിള്‍; പ്രധാന ഹൈലൈറ്റുകള്‍ ഇതൊക്കെ

സബ്സിഡിക്ക് ശേഷം, ക്രാറ്റോസ്, ക്രാറ്റോസ് R എന്നിവയുടെ എക്‌സ്‌ഷോറൂം (പുനെ) വില യഥാക്രമം 1,07,999 രൂപയും 1,22,999 രൂപയും ആയി കുറയുകയും ചെയ്യുന്നു. മോട്ടോര്‍സൈക്കിളുകള്‍ക്കായുള്ള ബുക്കിംഗ് കമ്പനിയുടെ വെബ്സൈറ്റില്‍ 999 രൂപയ്ക്ക് ആരംഭിക്കുകയും ചെയ്തിട്ടുണ്ട്.

Tork Kratos ഇലക്ട്രിക് മോട്ടോര്‍സൈക്കിള്‍; പ്രധാന ഹൈലൈറ്റുകള്‍ ഇതൊക്കെ

ഘട്ടംഘട്ടമായി ക്രാറ്റോസ് ഇലക്ട്രിക് മോട്ടോര്‍സൈക്കിള്‍ കമ്പനി പുറത്തിറക്കും. ആദ്യഘട്ടത്തില്‍ പുനെ, ഹൈദരാബാദ്, ബെംഗളൂരു, ചെന്നൈ, അഹമ്മദാബാദ്, ഡല്‍ഹി എന്നിവിടങ്ങളില്‍ ഈ ഇലക്ട്രിക് മോട്ടോര്‍സൈക്കിള്‍ ലഭ്യമാകുമെന്നാണ് നിര്‍മാതാക്കള്‍ അറിയിച്ചിരിക്കുന്നത്.

Tork Kratos ഇലക്ട്രിക് മോട്ടോര്‍സൈക്കിള്‍; പ്രധാന ഹൈലൈറ്റുകള്‍ ഇതൊക്കെ

ഡിസൈനും നിറങ്ങളും

പ്രാരംഭ പതിപ്പിലും പ്രീമിയം പതിപ്പിലും ത്രികോണാകൃതിയിലുള്ള ഹെഡ്‌ലൈറ്റ്, സ്പ്ലിറ്റ്-ടൈപ്പ് സീറ്റ്, ടു പീസ് പില്യണ്‍ ഗ്രാബ് റെയിലുകള്‍ എന്നിവയാല്‍ പൂരകമായ ഒരു നേക്കഡ് റോഡ്സ്റ്റര്‍ സ്‌റ്റൈലിംഗ് കാണാന്‍ സാധിക്കും.

Tork Kratos ഇലക്ട്രിക് മോട്ടോര്‍സൈക്കിള്‍; പ്രധാന ഹൈലൈറ്റുകള്‍ ഇതൊക്കെ

ഫീച്ചര്‍ ലിസ്റ്റില്‍ രണ്ട് വേരിയന്റുകളിലും ഫുള്‍-എല്‍ഇഡി ലൈറ്റിംഗും സ്റ്റാന്‍ഡേര്‍ഡായി പൂര്‍ണ്ണമായ ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററും ഉള്‍പ്പെടുന്നു. രണ്ട് വകഭേദങ്ങളും അവയുടെ യഥാക്രമം കളര്‍ ചോയിസിലൂടെ വേര്‍തിരിച്ചിരിക്കുന്നു. അടിസ്ഥാന മോഡല്‍ വൈറ്റ് കളര്‍ ഓപ്ഷനില്‍ ലഭ്യമാണ്. വൈറ്റ്, ബ്ലൂ, റെഡ്, ബ്ലാക്ക് എന്നിങ്ങനെ നാല് കളര്‍ ചോയിസുകളില്‍ R വേരിയന്റ് ലിസ്റ്റ് ചെയ്തിട്ടുണ്ട്.

Tork Kratos ഇലക്ട്രിക് മോട്ടോര്‍സൈക്കിള്‍; പ്രധാന ഹൈലൈറ്റുകള്‍ ഇതൊക്കെ

ഹാര്‍ഡ്‌വെയര്‍

സ്റ്റീല്‍ ട്രെല്ലിസ് ഫ്രെയിമിന് ചുറ്റുമാണ് മോട്ടോര്‍സൈക്കിള്‍ നിര്‍മ്മിച്ചിരിക്കുന്നത്. സസ്പെന്‍ഷനായി മുന്നില്‍ ടെലിസ്‌കോപ്പിക് ഫോര്‍ക്കുകളും പിന്നില്‍ മോണോ-ഷോക്കും നല്‍കിയിരിക്കുന്നു. ആങ്കറിംഗ് ചുമതലകള്‍ രണ്ട് അറ്റത്തും സിംഗിള്‍ ഡിസ്‌കുകളാണ് നിര്‍വഹിക്കുന്നത്. രണ്ട് വേരിയന്റുകളിലെയും സുരക്ഷ വര്‍ധപ്പിക്കുന്നതിന് സിബിഎസ് ടെക് ഉള്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ട്.

Tork Kratos ഇലക്ട്രിക് മോട്ടോര്‍സൈക്കിള്‍; പ്രധാന ഹൈലൈറ്റുകള്‍ ഇതൊക്കെ

എഞ്ചിനും പ്രകടനവും

സ്റ്റാന്‍ഡേര്‍ഡ് ടോര്‍ക്ക് ക്രാറ്റോസിലെ ഇലക്ട്രിക് മോട്ടോര്‍ 7.5kW അല്ലെങ്കില്‍ 10.05 bhp പവര്‍ ഔട്ട്പുട്ടും പരമാവധി 28 Nm ടോര്‍ക്കും നല്‍കുന്നു. R വേരിയന്റ് താരതമ്യേന 9kW അല്ലെങ്കില്‍ 12.06 bhp പവര്‍ ഔട്ട്പുട്ടും 38 Nm പീക്ക് ടോര്‍ക്കും നല്‍കുന്നു.

Tork Kratos ഇലക്ട്രിക് മോട്ടോര്‍സൈക്കിള്‍; പ്രധാന ഹൈലൈറ്റുകള്‍ ഇതൊക്കെ

അടിസ്ഥാന മോഡലിന് നാല് സെക്കന്‍ഡിനുള്ളില്‍ 0-40 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ കഴിയും, അതേസമയം പരമാവധി വേഗത 100 കിലോമീറ്ററാണ്. താരതമ്യേന ഉയര്‍ന്ന പവറും ടോര്‍ക്ക് ഔട്ട്പുട്ടും ഉള്ള R വേരിയന്റിന് 105 kmph വേഗതയും 0-40kmph ആക്‌സിലറേഷന്‍ സമയവും 3.5 സെക്കന്‍ഡും നല്‍കുന്നു.

Tork Kratos ഇലക്ട്രിക് മോട്ടോര്‍സൈക്കിള്‍; പ്രധാന ഹൈലൈറ്റുകള്‍ ഇതൊക്കെ

രണ്ട് വേരിയന്റുകളിലും 4kWH, IP67 സര്‍ട്ടിഫൈഡ്, ലിഥിയം-അയണ്‍ ബാറ്ററി പാക്കാണ് കമ്പനി ഉപയോഗിക്കുന്നത്. അത് 180km റേഞ്ച് IDC (ഇന്ത്യന്‍ ഡ്രൈവിംഗ് സൈക്കിള്‍) നല്‍കുമെന്ന് അവകാശപ്പെടുന്നു.

Tork Kratos ഇലക്ട്രിക് മോട്ടോര്‍സൈക്കിള്‍; പ്രധാന ഹൈലൈറ്റുകള്‍ ഇതൊക്കെ

ഒരു ചാര്‍ജില്‍ 120 കിലോമീറ്റര്‍ എന്ന യഥാര്‍ത്ഥ ലൈഫ് റേഞ്ച് കമ്പനി അവകാശപ്പെടുന്നു. R വേരിയന്റിന് ഫാസ്റ്റ് ചാര്‍ജിംഗ് കഴിവുകള്‍ ഉണ്ട്, ടോര്‍ക്ക് മോട്ടോര്‍സ് ഒരു മണിക്കൂറിനുള്ളില്‍ 0-80 ശതമാനം ചാര്‍ജ് അവകാശപ്പെടുന്നു. ക്രാറ്റോസ് R വാങ്ങുന്നവര്‍ക്ക് രണ്ട് വര്‍ഷത്തേക്ക് ടോര്‍ക്കിന്റെ ചാര്‍ജിംഗ് നെറ്റ്‌വര്‍ക്കിലേക്ക് സൗജന്യ ആക്സസ് ലഭിക്കും.

Tork Kratos ഇലക്ട്രിക് മോട്ടോര്‍സൈക്കിള്‍; പ്രധാന ഹൈലൈറ്റുകള്‍ ഇതൊക്കെ

സവിശേഷതകള്‍

രണ്ട് വേരിയന്റുകളിലെയും സ്റ്റാന്‍ഡേര്‍ഡ് ഫീച്ചറുകളില്‍ ഒന്നിലധികം റൈഡ് മോഡുകള്‍, റീജനറേറ്റീവ് ബ്രേക്കിംഗ്, റിവേഴ്‌സ് മോഡ്, മൊബൈല്‍ കണക്റ്റിവിറ്റി, യുഎസ്ബി ചാര്‍ജിംഗ്, ആന്റി-തെഫ്റ്റ്, ഫ്രണ്ട് സ്റ്റോറേജ് ബോക്‌സ്, OTA അപ്‌ഡേറ്റുകള്‍ എന്നിവ ഉള്‍പ്പെടുന്നു.

Tork Kratos ഇലക്ട്രിക് മോട്ടോര്‍സൈക്കിള്‍; പ്രധാന ഹൈലൈറ്റുകള്‍ ഇതൊക്കെ

ഫാസ്റ്റ് ചാര്‍ജിംഗ്, ചാര്‍ജിംഗ് നെറ്റ്‌വര്‍ക്കിലേക്ക് രണ്ട് വര്‍ഷത്തേക്ക് സൗജന്യ ആക്സസ്, ജിയോഫെന്‍സിംഗ്, ഫൈന്‍ഡ് മൈ വെഹിക്കിള്‍, മോട്ടോര്‍ വാക്ക് അസിസ്റ്റ്, ക്രാഷ് അലേര്‍ട്ട്, ട്രാക്ക് മോഡ്, സ്മാര്‍ട്ട് ചാര്‍ജ് അനാലിസിസ് തുടങ്ങിയ അധിക ഫീച്ചറുകളില്‍ നിന്ന് R വേരിയന്റിന് കൂടുതല്‍ പ്രയോജനം ലഭിക്കും.

Most Read Articles

Malayalam
English summary
Find here some top highlights of tork kratos electric motorcycle
Story first published: Thursday, January 27, 2022, 12:53 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X