Soul Vegas, Drive പ്രോ ഇലക്ട്രിക് സ്‌കൂട്ടറുകള്‍ അവതരിപ്പിച്ച് GT Force; വില വിവരങ്ങള്‍ അറിയാം

ഇന്ത്യയില്‍ ഇലക്ട്രിക് സ്‌കൂട്ടര്‍ വിപണി അതിവേഗം കുതിച്ചുയരുകയാണ്. സ്റ്റാര്‍ട്ടപ്പുകളുടെ ഒരു നീണ്ട നിരയാണ് ഈ സെഗ്മെന്റ് കൈയ്യടക്കി വെച്ചിരിക്കുന്നത്. അധികം വൈകാതെ തന്നെ മുഖ്യധാരാ നിര്‍മാതാക്കളും അവരുടെ ഇവി മോഡലുകളെ വിപണിയില്‍ എത്തിക്കുമെന്ന് വേണം പറയാന്‍.

Soul Vegas, Drive പ്രോ ഇലക്ട്രിക് സ്‌കൂട്ടറുകള്‍ അവതരിപ്പിച്ച് GT Force; വില വിവരങ്ങള്‍ അറിയാം

നിലവില്‍ ഈ സെഗ്മെന്റില്‍ മുഖ്യധാരാ നിര്‍മാതാക്കളായി ബജാജ്, ടിവിഎസ് പോലുള്ള ബ്രാന്‍ഡുകളുണ്ട്. സമീപഭാവിയില്‍ ഇലക്ട്രിക് സ്‌കൂട്ടര്‍ വിപണി വന്‍ വര്‍ദ്ധനവിന് സാക്ഷ്യം വഹിക്കുമെന്ന് വ്യവസായ വിദഗ്ധര്‍ പ്രവചിക്കുന്നത്.

Soul Vegas, Drive പ്രോ ഇലക്ട്രിക് സ്‌കൂട്ടറുകള്‍ അവതരിപ്പിച്ച് GT Force; വില വിവരങ്ങള്‍ അറിയാം

നിലവില്‍, ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന എണ്ണമറ്റ സ്റ്റാര്‍ട്ടപ്പുകളാണ്, ഈ വിഭാഗത്തിലെ സാധ്യതകള്‍ നന്നായി ഉപയോഗപ്പെടുത്തുന്നത്. അത്തരത്തിലുള്ള ഒരു സ്റ്റാര്‍ട്ടപ്പ് ആണ് GT ഫോഴ്‌സ്. 5,000 യൂണിറ്റ് വരെ ഉല്‍പ്പാദന ശേഷിയുള്ള ഗുഡ്ഗാവിലെ മനേസറില്‍ നിന്നാണ് ഇത് പ്രവര്‍ത്തിക്കുന്നത്.

Soul Vegas, Drive പ്രോ ഇലക്ട്രിക് സ്‌കൂട്ടറുകള്‍ അവതരിപ്പിച്ച് GT Force; വില വിവരങ്ങള്‍ അറിയാം

സ്റ്റാര്‍ട്ടപ്പ് ഇതിനോടകം തന്നെ GT സോള്‍, GT വണ്‍ എന്നിങ്ങനെ ഏതാനും മോഡലുകള്‍ വില്‍പ്പനയ്ക്ക് എത്തിക്കുന്നുണ്ട്. ഇപ്പോള്‍ കമ്പനി അതിന്റെ പോര്‍ട്ട്ഫോളിയോ സ്ലോ സ്പീഡ് വിഭാഗത്തില്‍ വിപുലീകരിച്ചിരിക്കുകയാണ്. അതായത് രണ്ട് പുതിയ മോഡലുകളെക്കൂടി വില്‍പ്പനയ്ക്ക് എത്തിച്ചിരിക്കുകയാണ്.

Soul Vegas, Drive പ്രോ ഇലക്ട്രിക് സ്‌കൂട്ടറുകള്‍ അവതരിപ്പിച്ച് GT Force; വില വിവരങ്ങള്‍ അറിയാം

GT സോള്‍ വെഗാസ്, GT ഡ്രൈവ് പ്രോ എന്നിങ്ങനെ രണ്ട് പുതിയ ലോ-സ്പീഡ് ഇലക്ട്രിക് സ്‌കൂട്ടറുകളാണ് കമ്പനി പുറത്തിറക്കിയിരിക്കുന്നത്. ലെഡ്-ആസിഡ് ബാറ്ററിയോ ലിഥിയം-അയണ്‍ പായ്ക്കുകളോ ഉപയോഗിച്ച് സ്‌കൂട്ടറുകള്‍ ലഭ്യമാണെന്നും കമ്പനി ഔദ്യോഗിക പ്രസ്താവനയില്‍ അറിയിച്ചു.

Soul Vegas, Drive പ്രോ ഇലക്ട്രിക് സ്‌കൂട്ടറുകള്‍ അവതരിപ്പിച്ച് GT Force; വില വിവരങ്ങള്‍ അറിയാം

GT സോള്‍ വെഗാസിന് 47,370 (ലെഡ്-ആസിഡ്) രൂപയാണ് എക്‌സ്‌ഷോറൂം വില. അതേസമയം GT ഡ്രൈവ് പ്രോ മോഡലിന് 63,641 (ലിഥിയം-അയണ്‍) രൂപയും എക്‌സ്‌ഷോറൂം വിലയായി നല്‍കണം. ഈ ഇലക്ട്രിക് സ്‌കൂട്ടറുകള്‍ ലോ-സ്പീഡ് വിഭാഗത്തില്‍ പെടുന്നതുകൊണ്ട് മണിക്കൂറില്‍ 25 കിലോമീറ്റര്‍ വേഗതയില്‍ മാത്രമാകും സഞ്ചരിക്കുക.

Soul Vegas, Drive പ്രോ ഇലക്ട്രിക് സ്‌കൂട്ടറുകള്‍ അവതരിപ്പിച്ച് GT Force; വില വിവരങ്ങള്‍ അറിയാം

ഹ്രസ്വദൂര യാത്രയ്ക്കായി രൂപകല്‍പ്പന ചെയ്തിരിക്കുന്ന മോഡലുകളാണ് ഇവ രണ്ടും. GT സോള്‍ വെഗാസ് രണ്ട് പതിപ്പുകളില്‍ ലഭ്യമാണ്. ലെഡ്-ആസിഡിന് 7-8 മണിക്കൂറും ലിഥിയം-അയണ്‍ വേരിയന്റിന് 4-5 മണിക്കൂറുമാണ് ചാര്‍ജിംഗ് സമയം ആവശ്യമാണ്.

Soul Vegas, Drive പ്രോ ഇലക്ട്രിക് സ്‌കൂട്ടറുകള്‍ അവതരിപ്പിച്ച് GT Force; വില വിവരങ്ങള്‍ അറിയാം

95 കിലോഗ്രാം (ലെഡ്-ആസിഡ്), 88 കിലോഗ്രാം (ലിഥിയം-അയണ്‍) എന്നിവയാണ് കെര്‍ബ് ഭാരം. രണ്ട് വേരിയന്റുകള്‍ക്കും 150 കിലോഗ്രാം ലോഡിംഗ് ശേഷിയും 760 mm സീറ്റ് ഉയരവും 170 mm ഗ്രൗണ്ട് ക്ലിയറന്‍സും ലഭിക്കും.

Soul Vegas, Drive പ്രോ ഇലക്ട്രിക് സ്‌കൂട്ടറുകള്‍ അവതരിപ്പിച്ച് GT Force; വില വിവരങ്ങള്‍ അറിയാം

ആന്റി തെഫ്റ്റ് അലാറം, റിവേഴ്‌സ് മോഡ്, ക്രൂയിസ് കണ്‍ട്രോള്‍ സിസ്റ്റം, ഇഗ്‌നിഷന്‍ ലോക്ക് സ്റ്റാര്‍ട്ട്, ഹൈഡ്രോളിക് ടെലിസ്‌കോപ്പിക് ഫ്രണ്ട് സസ്പെന്‍ഷന്‍, പിന്‍ സസ്പെന്‍ഷനില്‍ ഡ്യുവല്‍ ട്യൂബ് ടെക്നോളജി എന്നിവയാണ് മറ്റ് സവിശേഷതകള്‍. ഗ്ലോസി റെഡ്, ഗ്രേ, ഓറഞ്ച് എന്നീ മൂന്ന് നിറങ്ങളില്‍ സോള്‍ വെഗാസ് ലഭ്യമാണ്.

Soul Vegas, Drive പ്രോ ഇലക്ട്രിക് സ്‌കൂട്ടറുകള്‍ അവതരിപ്പിച്ച് GT Force; വില വിവരങ്ങള്‍ അറിയാം

GT ഡ്രൈവ് പ്രോയുടെ വില 67,208 (ലെഡ്-ആസിഡ്) രൂപയാണ്. സ്ലോ-സ്പീഡ് വിഭാഗത്തില്‍ 82,751 (ലിഥിയം-അയണ്‍) രൂപയും എക്‌സ്‌ഷോറൂം വിലയായി നല്‍കണം. ഹ്രസ്വദൂര യാത്രകള്‍ക്കായി രൂപകല്‍പ്പന ചെയ്തിരിക്കുന്ന മോഡലായതുകൊണ്ട് തന്നെ ഉയര്‍ന്ന വേഗത മണിക്കൂറില്‍ 25 കിലോമീറ്ററാണ്.

Soul Vegas, Drive പ്രോ ഇലക്ട്രിക് സ്‌കൂട്ടറുകള്‍ അവതരിപ്പിച്ച് GT Force; വില വിവരങ്ങള്‍ അറിയാം

50-60 കിലോമീറ്റര്‍ റേഞ്ചുള്ള 1.34 kWh ലെഡ് ആസിഡ് ബാറ്ററിയും 60-65 കിലോമീറ്റര്‍ റേഞ്ചുള്ള 1.24 kWh ലിഥിയം-അയണ്‍ ബാറ്ററിയും GT ഡ്രൈവ് പ്രോ വാഗ്ദാനം ചെയ്യുന്നു. ലെഡ്-ആസിഡിന് 7-8 മണിക്കൂറും ലിഥിയം-അയണ്‍ ബാറ്ററിക്ക് 4-5 മണിക്കൂറുമാണ് ചാര്‍ജിംഗ് സമയം.

Soul Vegas, Drive പ്രോ ഇലക്ട്രിക് സ്‌കൂട്ടറുകള്‍ അവതരിപ്പിച്ച് GT Force; വില വിവരങ്ങള്‍ അറിയാം

കെര്‍ബ് ഭാരം 85 കിലോയാണ് (ലെഡ്-ആസിഡോ, ലി-അയോണോ എന്ന് വ്യക്തമാക്കിയിട്ടില്ല), GT ഡ്രൈവ് പ്രോയ്ക്ക് 140 കിലോഗ്രാം ലോഡിംഗ് ശേഷിയുണ്ട്, സീറ്റ് ഉയരം 760 mm, ഗ്രൗണ്ട് ക്ലിയറന്‍സ് 170 mm ആണ്.

Soul Vegas, Drive പ്രോ ഇലക്ട്രിക് സ്‌കൂട്ടറുകള്‍ അവതരിപ്പിച്ച് GT Force; വില വിവരങ്ങള്‍ അറിയാം

ആന്റി-തെഫ്റ്റ് അലാറമുള്ള സെന്‍ട്രല്‍ ലോക്കിംഗ്, പാര്‍ക്കിംഗ് മോഡ്, റിവേഴ്‌സ് മോഡ്, ഓട്ടോ കട്ട്ഓഫ് ഉള്ള മൊബൈല്‍ ചാര്‍ജിംഗ് എന്നിവ ഫീച്ചറുകളില്‍ ഉള്‍പ്പെടുന്നു. GT ഡ്രൈവ് പ്രോ വൈറ്റ്, ബ്ലൂ, റെഡ്, ചോക്ലേറ്റ് എന്നീ 4 നിറങ്ങളില്‍ ലഭ്യമാണ്.

Soul Vegas, Drive പ്രോ ഇലക്ട്രിക് സ്‌കൂട്ടറുകള്‍ അവതരിപ്പിച്ച് GT Force; വില വിവരങ്ങള്‍ അറിയാം

രണ്ട് ഉല്‍പ്പന്നങ്ങള്‍ക്കും 18 മാസത്തെ മോട്ടോര്‍ വാറന്റി, ഒരു വര്‍ഷത്തെ ലീഡ് ബാറ്ററി വാറന്റി, മൂന്ന് വര്‍ഷത്തെ ലിഥിയം അയണ്‍ ബാറ്ററി വാറന്റി എന്നിവയാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്.

Soul Vegas, Drive പ്രോ ഇലക്ട്രിക് സ്‌കൂട്ടറുകള്‍ അവതരിപ്പിച്ച് GT Force; വില വിവരങ്ങള്‍ അറിയാം

GT സോള്‍ വെഗാസും GT ഡ്രൈവ് പ്രോയും ഉയര്‍ന്ന കരുത്തുള്ള ട്യൂബുലാര്‍ ഫ്രെയിമിലാണ് നിര്‍മ്മിച്ചിരിക്കുന്നത്, കൂടാതെ റൈഡറുടെ സൗകര്യത്തിനായി ഡ്യുവല്‍ ട്യൂബ് സാങ്കേതികവിദ്യയുള്ള ഫ്രണ്ട് ഹൈഡ്രോളിക്, ടെലിസ്‌കോപ്പിക് ഇരട്ട ഷോക്കും സസ്‌പെന്‍ഷന്‍ കൈകാര്യം ചെയ്യുന്നു.

Soul Vegas, Drive പ്രോ ഇലക്ട്രിക് സ്‌കൂട്ടറുകള്‍ അവതരിപ്പിച്ച് GT Force; വില വിവരങ്ങള്‍ അറിയാം

80 നഗരങ്ങളിലായി നൂറിലധികം ഡീലര്‍ഷിപ്പുകളുള്ള ഒരു ഡീലര്‍ ശൃംഖലയാണ് GT ഫോഴ്സ് വാഗ്ദാനം ചെയ്യുന്നത്. 5000 യൂണിറ്റുകളുടെ പ്രതിമാസ ഉല്‍പ്പാദന ശേഷിയും മഹാരാഷ്ട്ര, കര്‍ണാടക, ഹരിയാന, പഞ്ചാബ്, ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, രാജസ്ഥാന്‍ എന്നിവിടങ്ങളില്‍ ശക്തമായ സാന്നിധ്യവും GT ഫോഴ്‌സിനുണ്ട്.

Most Read Articles

Malayalam
English summary
Gt force launched soul vegas and drive pro electric scooters in india
Story first published: Thursday, September 29, 2022, 19:14 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X