അയൺ 883 എന്ന മോഡലിന് പകരം Harley Davidson അവതരിപ്പിക്കുന്നു Nightster

ഹാർലി ഡേവിഡ്സൺ ബൈക്കുകൾ എന്നും ചെറുപ്പക്കാരുടെ വികാരമാണ്. ഒരു ഹാർലി ഡേവിഡ്സൺ ബൈക്ക് സ്വന്തമാക്കണമെന്ന് ആഗ്രഹിക്കാത്ത ഒരു ചെറുപ്പക്കാരനുമുണ്ടാവില്ല. നിരവധി മോഡലുകൾ ഇന്ന് ഇന്ത്യയിൽ ലഭ്യമാണ്. എന്നാൽ നിർമാതാക്കൾ തങ്ങളുടെ പുതിയ മോഡൽ അവതരിപ്പിക്കാനൊരുങ്ങുകയാണ്.

അയൺ 883 എന്ന മോഡലിന് പകരം Harley Davidson അവതരിപ്പിക്കുന്നു Nightster

ഇന്ത്യൻ വിപണിയിൽ നൈറ്റ്സ്റ്റർ മോട്ടോർസൈക്കിളിന്റെ ലോഞ്ച് പ്രഖ്യാപനത്തിനുളള തയ്യാറെടുപ്പിലാണ് ഹാർലി ഡേവിഡ്സൺ. 2022-ൽ ഈ ബൈക്ക് ആഗോളതലത്തിൽ ഔദ്യോഗികമായി നിർമാതാക്കൾ വെളിപ്പെടുത്തിയിരുന്നു.

അയൺ 883 എന്ന മോഡലിന് പകരം Harley Davidson അവതരിപ്പിക്കുന്നു Nightster

ഹാർലിയുടെ സ്‌പോർട്‌സ്‌റ്റർ നിരയിലേക്ക് പ്രവേശിക്കുന്ന ഏറ്റവും പുതിയ മോഡലായിട്ടാണ് ഇത് പുറത്തിറങ്ങുന്നത്. മുമ്പ് ലഭ്യമായിരുന്ന അയൺ 883 മോഡലിന് നേരിട്ടുള്ള പകരക്കാരനായാണ് നിർമാതാക്കൾ പുതിയ മോഡലിനെ വിപണിയിൽ അവതരിപ്പിക്കുന്നത്.

അയൺ 883 എന്ന മോഡലിന് പകരം Harley Davidson അവതരിപ്പിക്കുന്നു Nightster

മോട്ടോർസൈക്കിളിന്റെ ഹൃദയഭാഗത്ത് 60° ലിക്വിഡ് കൂൾഡ് വി-ട്വിൻ റെവല്യൂഷൻ മാക്‌സ് 975T മോട്ടോറാണ് കമ്പനി നൽകിയിരിക്കുന്നത്. ഇത് പരമാവധി 89 bhp കരുത്തും 95 Nm പീക്ക് ടോർക്കും നൽകുന്നു. ഈ ഏറ്റവും പുതിയ രൂപത്തിലുള്ള മോട്ടോർ ഇൻലെറ്റ് കാമിൽ മാത്രം VVT ഉപയോഗിച്ച് അപ്‌ഡേറ്റ് ചെയ്തിട്ടുണ്ട് സ്‌പോർട്‌സ്‌റ്റർ എസ് ഇൻലെറ്റിലും എക്‌സ്‌ഹോസ്റ്റ് വാൽവുകളിലും ലഭിക്കുന്നു.

അയൺ 883 എന്ന മോഡലിന് പകരം Harley Davidson അവതരിപ്പിക്കുന്നു Nightster

ചുറ്റുമുള്ള ഫ്രെയിം ഉൾക്കൊള്ളുന്ന ഒരു സെൻട്രൽ ഫാക്ടറായി ബൈക്ക് എഞ്ചിനെ അവതരിപ്പിക്കുന്നു. ബൈക്കിലെ ഇന്ധന ടാങ്ക് കപ്പാസിറ്റി 17 ലിറ്ററാണ്, ഇത് മാന്യമായ ഫുൾ ടാങ്ക് റൈഡിംഗ് മൈലേജ് നൽകും. ഉയർന്ന സ്ഥാനമുള്ള മോഡലുകളിലൊന്നായതിനാൽ, ബൈക്കിന് മുൻവശത്ത് പ്രീമിയം 41 എംഎം ഷോവ യുഎസ്ഡി ഫോർക്കുകൾ ലഭിക്കുന്നു.

അയൺ 883 എന്ന മോഡലിന് പകരം Harley Davidson അവതരിപ്പിക്കുന്നു Nightster

അതേസമയം പിന്നിലെ സസ്‌പെൻഷൻ ഡ്യൂട്ടികൾ പ്രീലോഡ് അഡ്ജസ്റ്റ്‌മെന്റ് ഓപ്ഷനോടുകൂടിയ മോണോഷോക്ക് കൈകാര്യം ചെയ്യുന്നു. ബ്രേക്കിംഗിനായി, ബൈക്കിൽ എബിഎസോടു കൂടിയ ഒറ്റ മുന്നിലും പിന്നിലും ഡിസ്ക് ഉപയോഗിക്കുന്നു. കാസ്റ്റ് അലുമിനിയം അലോയ് ആണ് ഉപയോഗിച്ചിരിക്കുന്നത്.

അയൺ 883 എന്ന മോഡലിന് പകരം Harley Davidson അവതരിപ്പിക്കുന്നു Nightster

ഹോം മാർക്കറ്റിൽ, ബൈക്കിന്റെ വില USD 13,499 (ഏകദേശം ₹ 10.28 ലക്ഷം) ആണ്, എന്നിരുന്നാലും, ഇന്ത്യയിൽ, ഇറക്കുമതി ചെയ്യുന്ന വാഹനങ്ങൾക്കും ചരക്കുകൾക്കും ഉയർന്ന നികുതി ചുമത്തിയതിനാൽ ഇതിന് വളരെ ഉയർന്ന വില പ്രതീക്ഷിക്കുന്നു.

അയൺ 883 എന്ന മോഡലിന് പകരം Harley Davidson അവതരിപ്പിക്കുന്നു Nightster

രണ്ടോ അതിലധികമോ നിറങ്ങളിൽ ഇത് ഇന്ത്യയിൽ ലഭ്യമാക്കാൻ സാധ്യതയുണ്ട്. വിവിഡ് ബ്ലാക്ക്, ഗൺഷിപ്പ് ഗ്രേ, റെഡ്‌ലൈൻ റെഡ് എന്നിവയുൾപ്പെടെ മൂന്ന് കളർ ഓപ്ഷനുകളിലാണ് അന്താരാഷ്‌ട്രമായി ഇത് റീട്ടെയിൽ ചെയ്യുന്നത്.

അയൺ 883 എന്ന മോഡലിന് പകരം Harley Davidson അവതരിപ്പിക്കുന്നു Nightster

എന്തായാലും അയൺ 883 മോഡലിന് പകരക്കാരനായി വരുന്ന പുതിയ വാഹനത്തിനായി എല്ലാവരും പ്രതീക്ഷയോടെ ഇരിക്കുകയാണ്. അധികം താമസിക്കാതെ തന്നെ വിപണിയിലെത്തിക്കാനാണ് നിർമാതാക്കളും ലക്ഷ്യമിടുന്നത്.

Most Read Articles

Malayalam
English summary
Harley davidson launching nightster model soon
Story first published: Wednesday, July 20, 2022, 21:02 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X