റോഡ്സ്റ്റർ ശൈലിയിൽ പുത്തൻ Nightster മോട്ടോർസൈക്കിൾ അവതരിപ്പിച്ച് Harley Davidson

ഹാർലി ഡേവിഡ്സൺ ആഗോളതലത്തിൽ പുതിയ നൈറ്റ്സ്റ്റർ മോട്ടോർസൈക്കിൾ അവതരിപ്പിച്ചു. പുതിയ മോട്ടോർസൈക്കിൾ ആദ്യം 2022 സ്‌പോർട്‌സ്‌റ്റർ S ആരംഭിച്ച ബ്രാൻഡിന്റെ പുതിയ സ്‌പോർട് ശ്രേണിയിൽ ചേരുന്നു.

റോഡ്സ്റ്റർ ശൈലിയിൽ പുത്തൻ Nightster മോട്ടോർസൈക്കിൾ അവതരിപ്പിച്ച് Harley Davidson

സ്‌പോർട്‌സ്‌റ്റർ S പോലെയുള്ള ഒരു ഫുൾഫ്ലെഡ്ഡ് ക്രൂയിസറിന് പകരം പുതിയ ഹാർലി ഡേവിഡ്‌സൺ നൈറ്റ്‌സ്‌റ്റർ ഒരു റോഡ്‌സ്‌റ്ററായാണ് സ്ഥാനം പിടിച്ചിരിക്കുന്നത്.

റോഡ്സ്റ്റർ ശൈലിയിൽ പുത്തൻ Nightster മോട്ടോർസൈക്കിൾ അവതരിപ്പിച്ച് Harley Davidson

പുതിയ ഹാർലി ഡേവിഡ്‌സൺ നൈറ്റ്‌സ്റ്റർ റോഡ്‌സ്റ്റർ യുഎസിൽ 13,499 ഡോളർ (ഏകദേശം 10.29 ലക്ഷം രൂപ) പ്രാരംഭ വിലയ്ക്കാണ് എത്തുന്നത്. ഹാർലി ഇന്ത്യ വെബ്‌സൈറ്റിൽ ലിസ്റ്റ് ചെയ്തിരിക്കുന്നതിനാൽ മോട്ടോർസൈക്കിൾ ഇന്ത്യയിലും വിൽപ്പനയ്‌ക്കെത്തും എന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു.

റോഡ്സ്റ്റർ ശൈലിയിൽ പുത്തൻ Nightster മോട്ടോർസൈക്കിൾ അവതരിപ്പിച്ച് Harley Davidson

ഹാർലി ഡേവിഡ്സൺ നൈറ്റ്സ്റ്റർ സ്പെസിഫിക്കേഷനുകൾ

പുതിയ റോഡ്‌സ്റ്റർ മോട്ടോർസൈക്കിളിന് കരുത്തേകുന്നത് 975 സിസി, ലിക്വിഡ് കൂൾഡ്, V ട്വിൻ എഞ്ചിനാണ്, അത് 7,500 rpm -ൽ 90 bhp പവറും 5,000 rpm -ൽ 95 Nm പീക്ക് torque ഉം ഉൽപ്പാദിപ്പിക്കും.

റോഡ്സ്റ്റർ ശൈലിയിൽ പുത്തൻ Nightster മോട്ടോർസൈക്കിൾ അവതരിപ്പിച്ച് Harley Davidson

ഈ എഞ്ചിൻ ഒരു അസിസ്റ്റ്, സ്ലിപ്പ് മെക്കാനിക്കൽ വെറ്റ് ക്ലച്ച് വഴി ആറ് സ്പീഡ് ഗിയർബോക്സുമായി കണക്ട് ചെയ്തിരിക്കുന്നു. പവർട്രെയിൻ അടിസ്ഥാനപരമായി 1252 സിസി പവർ ചെയ്യുന്ന സ്‌പോർട്‌സ്‌റ്റർ S -ന്റെ വലിപ്പം കുറഞ്ഞ പതിപ്പാണ്.

റോഡ്സ്റ്റർ ശൈലിയിൽ പുത്തൻ Nightster മോട്ടോർസൈക്കിൾ അവതരിപ്പിച്ച് Harley Davidson

കനംകുറഞ്ഞ ഷാസിയെ അടിസ്ഥാനമാക്കിയുള്ളതാണ് മോട്ടോർസൈക്കിൾ, ഇത് ശക്തമായ മിഡ് റേഞ്ച് പ്രകടനത്തിനായി ട്യൂൺ ചെയ്ത പവർഫുൾ എഞ്ചിനുമായി ജോടിയാക്കിയിരിക്കുന്നു. ബൈക്കിന് മിഡ് ഫൂട്ട് കൺട്രോളുകളും സുഖപ്രദമായ പോസ്ചറിനായി ലോ-റൈസ് ഹാൻഡിൽബാറും ലഭിക്കുന്നു. മോട്ടോർസൈക്കിളിന് 706 mm ആണ് സീറ്റ് ഹൈറ്റ്.

റോഡ്സ്റ്റർ ശൈലിയിൽ പുത്തൻ Nightster മോട്ടോർസൈക്കിൾ അവതരിപ്പിച്ച് Harley Davidson

സസ്‌പെൻഷൻ മെക്കാനിസത്തിന്, പുതിയ നൈറ്റ്‌സ്റ്ററിന് 41 mm ഷോവ ഡ്യുവൽ ബെൻഡിംഗ് വാൽവ് ഫ്രണ്ട് ഫോർക്കുകളും കോയിൽ സ്പ്രിംഗുകളുള്ള ഡ്യുവൽ ഔട്ട്‌ബോർഡ് എമൽഷൻ ടെക്‌നോളജി ഷോക്ക് അബ്‌സോർബറുകളും പ്രീ-ലോഡ് അഡ്ജസ്റ്റ്‌മെന്റിനായി ത്രെഡ് ചെയ്ത കോളറും ലഭിക്കുന്നു.

റോഡ്സ്റ്റർ ശൈലിയിൽ പുത്തൻ Nightster മോട്ടോർസൈക്കിൾ അവതരിപ്പിച്ച് Harley Davidson

പുതിയ ഹാർലി ഡേവിഡ്‌സൺ നൈറ്റ്‌സ്റ്റർ മോട്ടോർസൈക്കിളിൽ ഓഴഏ, ട്രാക്ഷൻ കൺട്രോൾ സിസ്റ്റം, ഡ്രാഗ് ടോർക്ക് സ്ലിപ്പ് കൺട്രോൾ സിസ്റ്റം എന്നിവയുണ്ട്.

റോഡ്സ്റ്റർ ശൈലിയിൽ പുത്തൻ Nightster മോട്ടോർസൈക്കിൾ അവതരിപ്പിച്ച് Harley Davidson

മോട്ടോർസൈക്കിളിന്റെ പെർഫോമെൻസ് സവിശേഷതകളെ ഇലക്ട്രോണിക് രീതിയിൽ നിയന്ത്രിക്കുന്ന തെരഞ്ഞെടുക്കാവുന്ന റൈഡ് മോഡുകളുമായാണ് പുതിയ ഹാർലി ഡേവിഡ്‌സൺ നൈറ്റ്‌സ്റ്റർ വരുന്നത്.

റോഡ്സ്റ്റർ ശൈലിയിൽ പുത്തൻ Nightster മോട്ടോർസൈക്കിൾ അവതരിപ്പിച്ച് Harley Davidson

മോട്ടോർസൈക്കിൾ റോഡ് മോഡ്, സ്പോർട് മോഡ്, റെയിൻ മോഡ് എന്നിങ്ങനെ മൂന്ന് റൈഡിംഗ് മോഡുകൾ വാഗ്ദാനം ചെയ്യുന്നു. 19 ഇഞ്ച് ഫ്രണ്ട് വീലിലും 16 ഇഞ്ച് പിൻ വീലിലുമാണ് റോഡ്‌സ്റ്റർ സഞ്ചരിക്കുന്നത്. ബ്രേക്കിംഗിനായി, ആക്സിയലി മൗണ്ടഡ് നാല് പിസ്റ്റൺ ക്യാലിപ്പറിനൊപ്പം 320 mm ഡിസ്കും പിന്നിൽ ഫ്ലോട്ടിംഗ് സിംഗിൾ പിസ്റ്റൺ ക്യാലിപ്പറിനൊപ്പം 260 mm ഡിസ്കും ലഭിക്കും.

റോഡ്സ്റ്റർ ശൈലിയിൽ പുത്തൻ Nightster മോട്ടോർസൈക്കിൾ അവതരിപ്പിച്ച് Harley Davidson

സ്റ്റൈലിംഗും ഫീച്ചറുകളും

വൃത്താകൃതിയിലുള്ള 4.0 ഇഞ്ച് അനലോഗ് സ്പീഡോമീറ്ററും ഹാൻഡിൽബാർ റൈസറിൽ ഘടിപ്പിച്ചിരിക്കുന്ന ഇൻസെറ്റ് മൾട്ടി ഫംഗ്ഷൻ എൽസിഡി ഡിസ്പ്ലേയുമായാണ് മോട്ടോർസൈക്കിൾ വരുന്നത്.

റോഡ്സ്റ്റർ ശൈലിയിൽ പുത്തൻ Nightster മോട്ടോർസൈക്കിൾ അവതരിപ്പിച്ച് Harley Davidson

ഇതിന് ഓൾ എൽഇഡി ലൈറ്റിംഗ് സംവിധാനവും ലഭിക്കുന്നു. ചോപ്പ്ഡ് ഫ്രണ്ട്, റിയർ ഫെൻഡറുകൾ, വൃത്താകൃതിയിലുള്ള ഹെഡ്‌ലാമ്പ്, സിംഗിൾ ബോബർസ് സീറ്റ്, പീനട്ടിന്റെ ആകൃതിയിലുള്ള ഫ്യുവൽ ടാങ്ക്, വൃത്താകൃതിയിലുള്ള എയർ ഇൻടേക്ക് കവർ എന്നിവയുള്ള പരമ്പരാഗത സ്‌പോർട്‌സ്‌റ്റർ ഡിസൈൻ എന്നിവ മോട്ടോർസൈക്കിളിന്റെ സവിശേഷതകളാണ്. മോട്ടോർസൈക്കിളിന് ബീഫിയർ സിംഗിൾ സൈഡ് എക്‌സ്‌ഹോസ്റ്റ് കാനിസ്റ്ററും ലഭിക്കുന്നു.

റോഡ്സ്റ്റർ ശൈലിയിൽ പുത്തൻ Nightster മോട്ടോർസൈക്കിൾ അവതരിപ്പിച്ച് Harley Davidson

വിവിഡ് ബ്ലാക്ക്, ഗൺഷിപ്പ് ഗ്രേ, റെഡ്‌ലൈൻ റെഡ് എന്നീ മൂന്ന് കളർ ഓപ്ഷനുകളിലാണ് മോട്ടോർസൈക്കിൾ വാഗ്ദാനം ചെയ്യുന്നത്. ഗൺഷിപ്പ് ഗ്രേ, റെഡ്‌ലൈൻ റെഡ് കളർ ഓപ്ഷനുകൾ എയർബോക്‌സ് കവറിൽ മാത്രം പ്രയോഗിക്കും. മുന്നിലും പിന്നിലും ഫെൻഡറുകളും സ്പീഡ് സ്ക്രീനും വിവിഡ് ബ്ലാക്ക് നിറത്തിലാണ് വരുന്നത്.

Most Read Articles

Malayalam
English summary
Harley davidson unveiled new roadster styled nightster motorcycle globally
Story first published: Wednesday, April 13, 2022, 16:38 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X