കൺഫ്യൂഷൻ ഒന്നും വേണ്ട! പുതിയ Ola S1 ഇലക്‌ട്രിക് സ്‌കൂട്ടറിനെ കുറിച്ച് കൂടുതലറിയാം

കഴിഞ്ഞ വർഷം അവതരിപ്പിച്ച S1 പ്രോയ്ക്ക് ശേഷം ബ്രാൻഡിൽ നിന്നുള്ള രണ്ടാമത്തെ മോഡലായി ഓല ഏറ്റവും S1 ഇലക്‌ട്രിക് സ്കൂട്ടറിനെയും ഇന്ത്യയിൽ വിൽപ്പനയ്ക്ക് എത്തിച്ചിരിക്കുകയാണ്. 75-ാം സ്വാതന്ത്ര്യദിനത്തോട് അനുബന്ധിച്ചാണ് പുതിയ ഇവിയെ കമ്പനി വിപണിയിൽ പരിചയപ്പെടുത്തുന്നത്.

കൺഫ്യൂഷൻ ഒന്നും വേണ്ട! പുതിയ Ola S1 ഇലക്‌ട്രിക് സ്‌കൂട്ടറിനെ കുറിച്ച് കൂടുതലറിയാം

പുതിയ ഓല S1 ഇലക്‌ട്രിക് സ്‌കൂട്ടറിനായി 99,999 രൂപയാണ് കമ്പനി വിലയായി നിശ്ചയിച്ചിരിക്കുന്നത്. ഇതിനോടകം ബുക്കിംഗ് ആരംഭിച്ച മോഡലിന്റെ ഡെലിവറി 2022 സെപ്റ്റംബർ ഏഴിന് ആരംഭിക്കുമെന്നാണ് ഓല അറിയിച്ചിരിക്കുന്നത്. ഈ മോഡലിനായുള്ള പര്‍ച്ചേസ് വിന്‍ഡോ സെപ്റ്റംബര്‍ ഒന്നിന് ആരംഭിക്കും.

കൺഫ്യൂഷൻ ഒന്നും വേണ്ട! പുതിയ Ola S1 ഇലക്‌ട്രിക് സ്‌കൂട്ടറിനെ കുറിച്ച് കൂടുതലറിയാം

പുതുതായി അവതരിപ്പിച്ച ഓല S1 ഇലക്ട്രിക് സ്കൂട്ടറിനെക്കുറിച്ച് പലർക്കും പല സംശയങ്ങളും ഉണ്ടാവും. അവയെല്ലാം തീർക്കുന്നതിന് അറിഞ്ഞിരിക്കേണ്ട പ്രധാന കാര്യങ്ങളെല്ലാം ഇതാ..

MOST READ: ബോൺ ഇലക്‌ട്രിക് എസ്‌യുവി കൺസെപ്റ്റുകൾ പരിചയപ്പെടുത്തി Mahindra, ഒരുങ്ങുന്നത് പുതിയ സബ്-ബ്രാൻഡിനു കീഴിൽ

കൺഫ്യൂഷൻ ഒന്നും വേണ്ട! പുതിയ Ola S1 ഇലക്‌ട്രിക് സ്‌കൂട്ടറിനെ കുറിച്ച് കൂടുതലറിയാം

അഞ്ച് നിറങ്ങൾ

ഓല S1 ഇലക്ട്രിക് സ്കൂട്ടർ അഞ്ച് വ്യത്യസ്ത നിറങ്ങളിലാണ് ഉപഭോക്താക്കൾക്ക് തെരഞ്ഞെടുക്കാൻ സാധിക്കുന്നത്. ജെറ്റ് ബ്ലാക്ക്, കോറൽ ഗ്ലാം, ലിക്വിഡ് സിൽവർ, പോർസലൈൻ വൈറ്റ്, നിയോ മിന്റ് എന്നിവയാണ് ഈ കളർ ഓപ്ഷനുകൾ.

കൺഫ്യൂഷൻ ഒന്നും വേണ്ട! പുതിയ Ola S1 ഇലക്‌ട്രിക് സ്‌കൂട്ടറിനെ കുറിച്ച് കൂടുതലറിയാം

മൂന്ന് റൈഡിംഗ് മോഡുകൾ

ഇക്കോ, നോർമൽ, സ്‌പോർട്ട് എന്നിങ്ങനെ മൂന്ന് വ്യത്യസ്ത റൈഡിംഗ് മോഡുകളാണ് ഓല S1 വാഗ്ദാനം ചെയ്യുന്നത്. ഇക്കോ മോഡ് ഒറ്റ ചാർജിൽ 128 കിലോമീറ്റർ ഓടാൻ സ്കൂട്ടറിനെ അനുവദിക്കുന്നു. അതേസമയം നോർമൽ, സ്പോർട്ട് മോഡുകൾ യഥാക്രമം 101 കിലോമീറ്ററും 90 കിലോമീറ്ററും റേഞ്ചാണ് ഇലക്‌ട്രിക് സ്കൂട്ടറിൽ വാഗ്ദാനം ചെയ്യുന്നത്.

MOST READ: 2.15 കോടി രൂപയുടെ മെർസിഡീസ് ബെൻസ് GLS AMG 63 ലക്ഷ്വറി എസ്‍യുവി സ്വന്തമാക്കി സൂര്യകുമാർ യാദവ്

കൺഫ്യൂഷൻ ഒന്നും വേണ്ട! പുതിയ Ola S1 ഇലക്‌ട്രിക് സ്‌കൂട്ടറിനെ കുറിച്ച് കൂടുതലറിയാം

131 കിലോമീറ്റർ റേഞ്ചോ?

ഓല S1 ഇലക്ട്രിക് സ്കൂട്ടർ ഒറ്റ ചാർജിൽ 131 കിലോമീറ്റർ റേഞ്ച് വരെയാണ് നൽകുന്നതെന്ന് ഓല അവകാശപ്പെടുന്നു. എങ്കിലും സ്കൂട്ടറിന്റെ റേഞ്ച് ഒന്നിലധികം ഘടകങ്ങളെ ആശ്രയിച്ചാണിരിക്കുന്നതെന്നും പ്രത്യേകം ഓർമിക്കാം.

കൺഫ്യൂഷൻ ഒന്നും വേണ്ട! പുതിയ Ola S1 ഇലക്‌ട്രിക് സ്‌കൂട്ടറിനെ കുറിച്ച് കൂടുതലറിയാം

ബാറ്ററിയും മോട്ടോറും

ഓല ഇലക്ട്രിക്കിന്റെ S1 ഇലക്ട്രിക് സ്കൂട്ടറിന് 3 kWh ഇലക്ട്രിക് മോട്ടോർ ലഭിക്കുമെന്നാണ് കമ്പനി നിലവിൽ പറയുന്നത്. ബാറ്ററി സെല്ലുകൾ ബ്രാൻഡ് തദ്ദേശീയമായി നിർമിച്ചതാണെന്നാണ് മറ്റൊരു അവകാശവാദം.

MOST READ: ചെറു മോഡിഫിക്കേഷനുമുണ്ട് വലിയ ഗുണങ്ങൾ! Brabus അപ്പ്ഗ്രേഡിൽ 91 Km അധിക റേഞ്ചുമായി മെർസിഡീസ് EQS

കൺഫ്യൂഷൻ ഒന്നും വേണ്ട! പുതിയ Ola S1 ഇലക്‌ട്രിക് സ്‌കൂട്ടറിനെ കുറിച്ച് കൂടുതലറിയാം

ഷാസി

ഓല ഇലക്ട്രിക് അവകാശപ്പെടുന്നതു പോലെ കഴിഞ്ഞ വർഷം പുറത്തിറക്കുകയും ഏഴ് മാസത്തിനുള്ളിൽ 70,000 യൂണിറ്റുകൾ വിറ്റഴിക്കുകയും ചെയ്ത ഓല S1 പ്രോ ഇലക്ട്രിക് സ്കൂട്ടറിന്റെ അതേ ഷാസിയിലാണ് S1 ഇലക്ട്രിക് സ്കൂട്ടറിന്റെ നിർമാണം പൂർത്തിയാക്കിയിരിക്കുന്നതും.

കൺഫ്യൂഷൻ ഒന്നും വേണ്ട! പുതിയ Ola S1 ഇലക്‌ട്രിക് സ്‌കൂട്ടറിനെ കുറിച്ച് കൂടുതലറിയാം

മറ്റ് ഡിസൈൻ ഘടകങ്ങൾ

ഡിസൈനിന്റെ അടിസ്ഥാനത്തിൽ ഓല S1 ഇലക്ട്രിക് സ്കൂട്ടർ S1 പ്രോയ്ക്ക് സമാനമാണെന്ന് ആദ്യ കാഴ്ച്ചയിൽ തന്നെ മനസിലാക്കാം. ഒരു മിനിമലിസ്റ്റിക്, എന്നാല്‍ ഫ്യൂച്ചറിസ്റ്റിക് രൂപകല്‍പ്പനയാണ് ഇലക്‌ട്രിക് സ്കൂട്ടറുകളുടെ പ്രധാന ഹൈലൈറ്റുകൾ എന്നു പറയാം.

MOST READ: Honda CB300F vs KTM Duke 250 vs Bajaj Dominar 400 vs Suzuki Gixxer; വില വ്യത്യാസം ഇങ്ങനെ

കൺഫ്യൂഷൻ ഒന്നും വേണ്ട! പുതിയ Ola S1 ഇലക്‌ട്രിക് സ്‌കൂട്ടറിനെ കുറിച്ച് കൂടുതലറിയാം

എൽഇഡി ഡേടൈം റണ്ണിംഗ് ലൈറ്റുകളുള്ള എൽഇഡി ഹെഡ്‌ലാമ്പുകൾ, പൂർണ ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, എൽഇഡി ടെയിൽലൈറ്റുകൾ തുടങ്ങിയവ ഫീച്ചറുകളും ഓല S1 ഇലക്ട്രിക് സ്‌കൂട്ടറുകൾക്ക് ലഭിക്കുന്നുണ്ട്. അതോടൊപ്പം മ്യൂസിക് പ്ലേബാക്ക്, നാവിഗേഷന്‍, കമ്പാനിയന്‍ ആപ്പ്, റിവേഴ്‌സ് മോഡ് തുടങ്ങിയ മൂവ് OS ഫീച്ചറുകളും പുതിയ ഇവിയിൽ കമ്പനി ഒരുക്കിയിട്ടുണ്ട്.

കൺഫ്യൂഷൻ ഒന്നും വേണ്ട! പുതിയ Ola S1 ഇലക്‌ട്രിക് സ്‌കൂട്ടറിനെ കുറിച്ച് കൂടുതലറിയാം

MoveOS 3

ഓല S1 ഇലക്ട്രിക് സ്‌കൂട്ടറിന് MoveOS 3 സോഫ്റ്റ്‌വെയറിലേക്ക് ഓവർ-ദി-എയർ അപ്‌ഡേറ്റ് ലഭിക്കുമെന്ന് ഓല ഇലക്ട്രിക് സ്ഥിരീകരിച്ചിട്ടുണ്ട്. ഇത് ഈ വര്‍ഷം ദീപാവലിയോടെ അത് അവതരിപ്പിക്കുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്.

കൺഫ്യൂഷൻ ഒന്നും വേണ്ട! പുതിയ Ola S1 ഇലക്‌ട്രിക് സ്‌കൂട്ടറിനെ കുറിച്ച് കൂടുതലറിയാം

സ്‌കൂട്ടറുകള്‍ക്ക് പുറമെ ഓല ഇലക്ട്രിക് കാറിനായുള്ള പദ്ധതികളും ഇതിനെപ്പം 75-ാം സ്വാതന്ത്ര്യ ദിനത്തിൽ പ്രഖ്യാപിച്ചിട്ടുണ്ട്. ബ്രാൻഡ് പറയുന്നതനുസരിച്ച് 0-100 കിലോമീറ്റർ വേഗത വെറും നാല് സെക്കൻഡിനുള്ളിൽ കൈവരിക്കാൻ പുതിയ ഇവിക്ക് സാധിക്കുമെന്നാണ്. കൂടാതെ 500 കിലോമീറ്റർ റേഞ്ചും ഈ മോഡലിന് ഉണ്ടായിരിക്കും. 2024-ല്‍ വാഹനം അരങ്ങേറ്റം കുറിക്കുമെന്നാണ് സിഇഒ ഭവിഷ് അഗർവാൾ വ്യക്തമാക്കിയിരിക്കുന്നത്.

Most Read Articles

Malayalam
English summary
Here are some key facts about the newly launched ola s1 electric scooter
Story first published: Tuesday, August 16, 2022, 15:48 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X