Splendor പ്ലസ് Xtec അവതരിപ്പിച്ച് Hero; വില 72,900 രൂപ

ഇന്ത്യന്‍ വിപണിയുമായി വളരെയധികം വൈകാരിക ബന്ധമുള്ള പേരാണ് സ്പ്ലെന്‍ഡര്‍ എന്നത്. രാജ്യത്തെ എണ്ണമറ്റ കുടുംബങ്ങളുടെ ഒന്നിലധികം തലമുറകള്‍ക്ക് ഒരു സ്പ്ലെന്‍ഡര്‍ സ്വന്തമായുണ്ടാകും. ഇത് ഇപ്പോള്‍ ഏകദേശം മൂന്ന് പതിറ്റാണ്ടുകളായി വിപണിയിലുണ്ട്, ഇന്നും ബ്രാന്‍ഡിനായി മികച്ച വില്‍പ്പന നേടിക്കൊടുക്കുകയും ചെയ്യുന്നു.

Splendor പ്ലസ് Xtec അവതരിപ്പിച്ച് Hero; വില 72,900 രൂപ

1990-കളുടെ തുടക്കത്തില്‍, മോട്ടോര്‍സൈക്കിളിന്റെ മറ്റ് ഒന്നിലധികം ആവര്‍ത്തനങ്ങള്‍ സൂപ്പര്‍ സ്പ്ലെന്‍ഡര്‍, സ്പ്ലെന്‍ഡര്‍ iSmart എന്നിങ്ങനെ വ്യത്യസ്ത എഞ്ചിന്‍ കോണ്‍ഫിഗറേഷനുകളോടെ അവതരിപ്പിച്ചിരുന്നു. എന്നിരുന്നാലും, യഥാര്‍ത്ഥ 100 സിസി സ്പ്ലെന്‍ഡറിന്റെ മനോഹാരിതയുമായി പൊരുത്തപ്പെടുന്നില്ലായിരുന്നുവെന്ന് വേണം പറയാന്‍.

Splendor പ്ലസ് Xtec അവതരിപ്പിച്ച് Hero; വില 72,900 രൂപ

'പ്ലസ്', 'പ്രോ' തുടങ്ങിയ കുറച്ച് അധിക പേരുകള്‍ ഒഴികെ, സവിശേഷതകളുടെ കാര്യത്തില്‍ എന്‍ട്രി ലെവല്‍ ബൈക്ക് ഏറെക്കുറെ സമാനമായി തുടരുകയും ചെയ്യുന്നു. ഇതിനെല്ലാം പിന്നാലെയാണ് ഹീറോ മോട്ടോകോര്‍പ്പ് ഇപ്പോള്‍ സ്പ്ലെന്‍ഡര്‍ പ്ലസ് XTEC അവതരിപ്പിച്ചിരിക്കുന്നത്.

Splendor പ്ലസ് Xtec അവതരിപ്പിച്ച് Hero; വില 72,900 രൂപ

പുതിയ 2022 ഹീറോ സ്‌പ്ലെന്‍ഡര്‍ പ്ലസ് Xtec-ന്റെ വില 72,900 രൂപ മുതലാണ് ആരംഭിക്കുന്നത്. ബ്ലൂടൂത്ത് കണക്റ്റിവിറ്റിയുള്ള ഫുള്‍ ഡിജിറ്റല്‍ മീറ്റര്‍, കോള്‍ & എസ്എംഎസ് അലേര്‍ട്ട്, RTMI (റിയല്‍ ടൈം മൈലേജ് ഇന്‍ഡിക്കേറ്റര്‍), കുറഞ്ഞ ഇന്ധന സൂചകം, എല്‍ഇഡി ഹൈ ഇന്റെന്‍സിറ്റി പൊസിഷന്‍ ലാമ്പ് (HIPL), എക്‌സ്‌ക്ലൂസീവ് ഗ്രാഫിക്‌സ് തുടങ്ങിയ സവിശേഷതകളാല്‍ ഇത് നിറഞ്ഞിരിക്കുന്നു.

Splendor പ്ലസ് Xtec അവതരിപ്പിച്ച് Hero; വില 72,900 രൂപ

പതിറ്റാണ്ടുകളായി സ്പ്ലെന്‍ഡര്‍ എന്ന മോഡല്‍ ഒരു ട്രെന്‍ഡ് സെറ്ററാണെന്ന് ഹീറോ മോട്ടോകോര്‍പ്പിന്റെ ചീഫ് ഗ്രോത്ത് ഓഫീസര്‍ രഞ്ജിവ്ജിത് സിംഗ് പറഞ്ഞു. മോട്ടോര്‍സൈക്കിള്‍ അതിന്റെ വിശ്വാസ്യത, ശൈലി, പ്രകടനം, സുഖസൗകര്യങ്ങളുടെ മെച്ചപ്പെടുത്തിയ ശ്രേണി എന്നിവയാല്‍ വൈവിധ്യമാര്‍ന്ന ഉപഭോക്താക്കളെ ആകര്‍ഷിക്കുന്നു.

Splendor പ്ലസ് Xtec അവതരിപ്പിച്ച് Hero; വില 72,900 രൂപ

ഹീറോ സ്പ്ലെന്‍ഡര്‍ പ്ലസ് XTEC വീണ്ടും ഒരു പുതിയ മാനദണ്ഡം സജ്ജീകരിക്കുമെന്ന് തങ്ങള്‍ക്ക് ഉറപ്പുണ്ടെന്നും അദ്ദേഹം പറഞ്ഞു. സാങ്കേതികവിദ്യയുടെയും വിഷ്വല്‍ ശൈലിയുടെയും കാര്യത്തില്‍, ഒപ്പം സൗകര്യത്തിന്റെയും സുരക്ഷയുടെയും മോട്ടോര്‍സൈക്കിള്‍ മികച്ചതാണെന്നും രഞ്ജിവ്ജിത് സിംഗ് അഭിപ്രായപ്പെട്ടു.

Splendor പ്ലസ് Xtec അവതരിപ്പിച്ച് Hero; വില 72,900 രൂപ

'ഇന്ത്യയിലെ ദശലക്ഷക്കണക്കിന് ആളുകള്‍ക്ക് ഒരു യഥാര്‍ത്ഥ കൂട്ടാളിയാണ് ഹീറോ സ്‌പ്ലെന്‍ഡര്‍ എന്നാണ് ഹീറോ മോട്ടോകോര്‍പ്പിന്റെ സ്ട്രാറ്റജി ആന്‍ഡ് ഗ്ലോബല്‍ പ്രൊഡക്റ്റ് പ്ലാനിംഗ് മേധാവി മാലോ ലെ മാസന്‍ പറഞ്ഞത്. ഏകദേശം മൂന്ന് പതിറ്റാണ്ടുകളായി ഇത് ഒരു ഐക്കണാണ്, സാങ്കേതികമായി നൂതനമായ സവിശേഷതകളും മികച്ച ആധുനിക രൂപകല്‍പ്പനയും ചേര്‍ത്ത് സ്‌പ്ലെന്‍ഡര്‍ XTEC മോഡലിന്റെ സമാരംഭത്തിലൂടെ നിരവധി പേര്‍ക്ക് പ്രചോദനം നല്‍കുന്നത് തുടരുമെന്നും അദ്ദേഹം പറഞ്ഞു.

Splendor പ്ലസ് Xtec അവതരിപ്പിച്ച് Hero; വില 72,900 രൂപ

ഹീറോ ഗ്ലാമര്‍ 125, പ്ലഷര്‍ പ്ലസ് 110, ഡെസ്റ്റിനി 125 എന്നിവയില്‍ ലോഞ്ച് ചെയ്തതു മുതല്‍ മികച്ച വിജയം നേടിയ XTEC ടെക്നോളജി പൂരകമാക്കുന്ന ഏറ്റവും പുതിയ മോഡലാണിത്.

Splendor പ്ലസ് Xtec അവതരിപ്പിച്ച് Hero; വില 72,900 രൂപ

2022 സ്പ്ലെന്‍ഡര്‍ XTEC പുതിയ കളര്‍ ഓപ്ഷനുകളും ചില ഫങ്കി ബോഡി ഗ്രാഫിക്‌സും അവതരിപ്പിക്കുകയും ചെയ്യുന്നു. സ്പാര്‍ക്ക്‌ലിംഗ് ബീറ്റ ബ്ലൂ, ക്യാന്‍വാസ് ബ്ലാക്ക്, ടൊര്‍ണാഡോ ഗ്രേ, പേള്‍ വൈറ്റ് എന്നീ നാല് പുതിയ കളര്‍ സ്‌കീമുകളാണ് മോട്ടോര്‍സൈക്കിളില്‍ കമ്പനി അവതരിപ്പിക്കുന്നത്.

Splendor പ്ലസ് Xtec അവതരിപ്പിച്ച് Hero; വില 72,900 രൂപ

ബ്ലൂടൂത്ത് ഉപയോഗിച്ച് പ്രവര്‍ത്തനക്ഷമമാക്കിയ ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍, ടേണ്‍-ബൈ-ടേണ്‍ നാവിഗേഷന്‍ സിസ്റ്റം, നോട്ടിഫിക്കേഷന്‍ അലേര്‍ട്ടുകള്‍, കാലാവസ്ഥാ അപ്ഡേറ്റുകള്‍, സൈഡ്-സ്റ്റാന്‍ഡ് എഞ്ചിന്‍ കട്ട്-ഓഫ് ഫംഗ്ഷന്‍, യുഎസ്ബി ചാര്‍ജര്‍ എന്നിവയുള്‍പ്പെടെ വിപുലമായ സവിശേഷതകളോടെയാണ് Xtec ശ്രേണി സജ്ജീകരിച്ചിരിക്കുന്നത്.

Splendor പ്ലസ് Xtec അവതരിപ്പിച്ച് Hero; വില 72,900 രൂപ

ബ്ലൂടൂത്ത് കണക്റ്റിവിറ്റിയുള്ള സെഗ്മെന്റ്-ഫസ്റ്റ് ഫുള്‍ ഡിജിറ്റല്‍ മീറ്ററുള്ള സ്‌പ്ലെന്‍ഡര്‍ പ്ലസ് XTEC, പരമാവധി പ്രവര്‍ത്തനക്ഷമതയും വിവരങ്ങളും റൈഡര്‍ക്ക് നല്‍കുന്നു.

Splendor പ്ലസ് Xtec അവതരിപ്പിച്ച് Hero; വില 72,900 രൂപ

പൂര്‍ണ്ണ ഡിജിറ്റല്‍ ഡിസ്പ്ലേ, ഇന്‍കമിംഗ്, മിസ്ഡ് കോള്‍ അലേര്‍ട്ടുകള്‍, പുതിയ സന്ദേശ അലേര്‍ട്ടുകള്‍, RTMI (റിയല്‍ ടൈം മൈലേജ് ഇന്‍ഡിക്കേറ്റര്‍) സഹിതം രണ്ട് ട്രിപ്പ് മീറ്ററുകള്‍ എന്നിങ്ങനെയുള്ള പ്രായോഗികവും ഉപയോക്തൃ-സൗഹൃദ പ്രവര്‍ത്തനങ്ങളും വാഗ്ദാനം ചെയ്യുന്നു. ഇതിന് ഒരു സംയോജിത യുഎസ്ബി ചാര്‍ജിംഗ് പോര്‍ട്ടും ലഭിക്കുന്നു.

Splendor പ്ലസ് Xtec അവതരിപ്പിച്ച് Hero; വില 72,900 രൂപ

97.2 സിസി, സിംഗിള്‍ സിലിണ്ടര്‍, എയര്‍ കൂള്‍ഡ് എഞ്ചിനാണ് സ്പ്ലെന്‍ഡര്‍ പ്ലസ് XTEC -ന് കരുത്തേകുന്നത്. അത് 8,000 rpm-ല്‍ 7.9 bhp കരുത്തും 6,000 rpm-ല്‍ 8.05 Nm പീക്ക് ടോര്‍ക്കും നല്‍കും. ഈ യൂണിറ്റ് 4-സ്പീഡ് ഗിയര്‍ബോക്‌സുമായി ജോടിയാക്കിയിരിക്കുന്നു.

Splendor പ്ലസ് Xtec അവതരിപ്പിച്ച് Hero; വില 72,900 രൂപ

ബൈക്കിന്റെ സസ്പെന്‍ഷന്‍ ചുമതലകള്‍ മുന്നില്‍ ടെലിസ്‌കോപ്പിക് ഫോര്‍ക്കുകളും പിന്നില്‍ ഒരു മോണോ-ഷോക്കും ഉള്‍ക്കൊള്ളുന്നു, അതേസമയം ബ്രേക്കിംഗിനായി രണ്ട് അറ്റത്തും ഡ്രം ബ്രേക്കുകളാണ് നല്‍കിയിരിക്കുന്നത്.

Most Read Articles

Malayalam
English summary
Hero launched splendor plus xtec prices begin at 72 900 details
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X