ഹീറോയുടെ പിന്തുണയോടെ പുതിയ Nightster ക്രൂയിസർ ബൈക്ക് അവതരിപ്പിച്ച് Harley-Davidson

ഹാർലി ഡേവിഡ്‌സൺ നൈറ്റ്‌സ്റ്ററിനെ ഇന്ത്യയിൽ അവതരിപ്പിച്ച് ഹീറോ. ആഗോള അരങ്ങേറ്റം കഴിഞ്ഞ് ഏകദേശം നാല് മാസങ്ങൾക്കു ശേഷമാണ് സൂപ്പർ ക്രൂയിസർ ബൈക്ക് ആഭ്യന്തര വിപണിയിലേക്ക് എത്തുന്നത്.

ഹീറോയുടെ പിന്തുണയോടെ പുതിയ Nightster ക്രൂയിസർ ബൈക്ക് അവതരിപ്പിച്ച് Harley-Davidson

ഹാർലി ഡേവിഡ്‌സൺ നൈറ്റ്‌സ്റ്ററിനെ ബ്ലാക്ക് കളർ ഓപ്ഷന് 14.99 ലക്ഷം രൂപയും മറ്റ് ഓപ്ഷനുകൾക്ക് 15.13 ലക്ഷം രൂപയുമാണ് ഇന്ത്യയിലെ എക്സ്ഷോറൂം വില. ഹീറോ മോട്ടോകോർപും അമേരിക്കൻ പ്രീമിയം മോട്ടോർസൈക്കിൾ നിർമാതാക്കളായ ഹാർലിയും ചേർന്നാണ് ബൈക്കിനെ ഇപ്പോൾ വിപണിയിൽ എത്തിച്ചിരിക്കുന്നത്.

ഹീറോയുടെ പിന്തുണയോടെ പുതിയ Nightster ക്രൂയിസർ ബൈക്ക് അവതരിപ്പിച്ച് Harley-Davidson

ഇന്ത്യയിൽ ഹാർലി ഡേവിഡ്‌സൺ മോട്ടോർസൈക്കിളുകൾ, പാർട്‌സ്, ആക്‌സസറികൾ എന്നിവയുടെ എക്‌സ്‌ക്ലൂസീവ് വിതരണക്കാരാണ് ഹീറോയിപ്പോൾ. ഈ പുതിയ ഹാർലി ഡേവിഡ്‌സൺ കംപ്ലീറ്റ്‌ലി ബിൽറ്റ്-അപ്പ് യൂണിറ്റ് (CBU) റൂട്ടിലൂടെ ഇറക്കുമതി ചെയ്യുകയാണ് ചെയ്യുക. മോട്ടോർസൈക്കിളിനായുള്ള ബുക്കിംഗ് രാജ്യത്തുടനീളം ആരംഭിച്ചു കഴിഞ്ഞതായും അറിയിച്ചിട്ടുണ്ട്.

MOST READ: വേട്ട ആരംഭിക്കാന്‍ Royal Enfield Hunter 350 എത്തി; റിവ്യൂ വിശേഷങ്ങള്‍ ഇതാ

ഹീറോയുടെ പിന്തുണയോടെ പുതിയ Nightster ക്രൂയിസർ ബൈക്ക് അവതരിപ്പിച്ച് Harley-Davidson

ഒറ്റ വേരിയന്റിലും മൂന്ന് നിറങ്ങളിലും ഇത് ലഭ്യമാകും. മുകളിൽ സൂചിപ്പിച്ച പോലെ തന്നെ വിവിഡ് ബ്ലാക്ക് കളർ 14.99 ലക്ഷം രൂപയ്ക്കും ഗൺഷിപ്പ് ഗ്രേ, റെഡ്‌ലൈൻ റെഡ് പെയിന്റ് ഓപ്ഷനുകൾക്ക് 15.13 ലക്ഷം രൂപയുമാണ് എക്സ്ഷോറൂം വിലയായി മുടക്കേണ്ടി വരിക.

ഹീറോയുടെ പിന്തുണയോടെ പുതിയ Nightster ക്രൂയിസർ ബൈക്ക് അവതരിപ്പിച്ച് Harley-Davidson

സ്‌പോർട്‌സ്‌റ്റർ എസ്, പാൻ അമേരിക്ക 1250 മോട്ടോറിന്റെ സ്‌കെയിൽ-ഡൗൺ പതിപ്പ് അവതരിപ്പിക്കുന്ന ആദ്യത്തെ ഹാർലി-ഡേവിഡ്‌സണാണ് നൈറ്റ്‌സ്റ്റർ. ഈ ബൈക്കിൽ ലിക്വിഡ്-കൂൾഡ്, 60-ഡിഗ്രി വി-ട്വിൻ 975 സിസി എഞ്ചിനാണ് പ്രവർത്തിക്കുന്നതും. 90 bhp കരുത്തിൽ പരമാവധി 95 Nm torque വരെ ഉത്പാദിപ്പിക്കാനും ഈ എഞ്ചിന് കഴിയും.

MOST READ: ഡസ്റ്ററും ഥാറും എല്ലാമുണ്ട്, വിശ്വസിച്ച് വാങ്ങാവുന്ന മികച്ച സെക്കൻഡ് ഹാൻഡ് ഡീസൽ എസ്‌യുവികൾ

ഹീറോയുടെ പിന്തുണയോടെ പുതിയ Nightster ക്രൂയിസർ ബൈക്ക് അവതരിപ്പിച്ച് Harley-Davidson

അതായത് ഹാർലി മാനദണ്ഡങ്ങൾ അനുസരിച്ച് നിർദ്ദിഷ്ട പവർ ഔട്ട്‌പുട്ട് കണക്കുകൾ മികച്ചതാണെന്ന് കമ്പനി ഉറപ്പുവരുത്തിയിട്ടുണ്ടെന്ന് സാരം. റിഫൈൻമെന്റ് ലെവലുകൾ മികച്ചതാണ് ഈ എഞ്ചിന്റെ ഹൈലൈറ്റുകളിൽ ഒന്നെന്ന് ഹാർലി അവകാശപ്പെടുന്നു. ഈ DOHC എഞ്ചിനും ഒരു വേരിയബിൾ വാൽവ് ടൈമിംഗ് സിസ്റ്റമുണ്ട്.

ഹീറോയുടെ പിന്തുണയോടെ പുതിയ Nightster ക്രൂയിസർ ബൈക്ക് അവതരിപ്പിച്ച് Harley-Davidson

എന്നാൽ നൈറ്റ്‌സ്റ്ററിൽ ഇൻടേക്ക് വാൽവുകളിൽ മാത്രമേ പ്രവർത്തിക്കൂ. അതേസമയം വലിയ എഞ്ചിൻ എക്‌സ്‌ഹോസ്റ്റ് വാൽവുകളിലും ഉണ്ട്. സ്‌പോർട്‌സ്‌റ്റർ എസിൽ കാണുന്നത് പോലെയുള്ള ഒരു ട്യൂബുലാർ സ്റ്റീൽ യൂണിറ്റാണ് ഹാർലി ഡേവിഡ്‌സൺ നൈറ്റ്സ്റ്ററിലും ഉപയോഗിച്ചിരിക്കുന്നത്. ഈ പുതിയ ഡിസൈൻ ലേഔട്ട് ഹാർലിയെ ഗണ്യമായ ഭാരം ലാഭിക്കാൻ അനുവദിച്ചുവെന്നതാണ് ശ്രദ്ധേയം.

MOST READ: ക്രിസ്റ്റൽ പോലൊരു ക്രിസ്റ്റ, സെക്കൻഡ് ഹാൻഡ് ഇന്നോവ വാങ്ങാൻ പ്ലാനുണ്ടോ? ഇക്കാര്യങ്ങൾ ഓർമിക്കണം

ഹീറോയുടെ പിന്തുണയോടെ പുതിയ Nightster ക്രൂയിസർ ബൈക്ക് അവതരിപ്പിച്ച് Harley-Davidson

നൈറ്റ്സ്റ്ററിന് മൊത്തം 218 കിലോഗ്രാം ഭാരമുണ്ടെന്നാണ് കമ്പനി പറയുന്നത്. ഇത് സ്‌പോർട്‌സ്‌റ്റർ കുടുംബത്തിൽ നിന്നുള്ള മുൻ തലമുറ എയർ-കൂൾഡ് ബൈക്കുകളേക്കാൾ വളരെ ഭാരം കുറഞ്ഞതാണെന്നതും ഏറെ ശ്രദ്ധേയമായ കാര്യമാണ്. മിക്ക ഹാർലി ബൈക്കുകളേയും പോലെ നൈറ്റ്‌സ്റ്ററും ലോ റൈഡിംഗ് പൊസിഷനാണ് വാഗ്‌ദാനം ചെയ്യുന്നത്.

ഹീറോയുടെ പിന്തുണയോടെ പുതിയ Nightster ക്രൂയിസർ ബൈക്ക് അവതരിപ്പിച്ച് Harley-Davidson

പ്രീമിയം ക്രൂയിസർ മോട്ടോർസൈക്കിളിന്റെ സീറ്റ് ഹൈറ്റ് 705 മില്ലീമീറ്റർ ആണ്. ഗ്രൗണ്ട് ക്ലിയറൻസാണ് അൽപം മോശമായി തോന്നുന്ന ഒരേയൊരു കാര്യം. 19 ഇഞ്ച് ഫ്രണ്ട് വീൽ ഉണ്ടായിരുന്നിട്ടും വെറും 110 മില്ലീമീറ്റർ മാത്രമാണ് ബൈക്കിന്റെ ഗ്രൗണ്ട് ക്ലിയറൻസ്.

MOST READ: Honda CB300F vs KTM Duke 250 vs Bajaj Dominar 400 vs Suzuki Gixxer; വില വ്യത്യാസം ഇങ്ങനെ

ഹീറോയുടെ പിന്തുണയോടെ പുതിയ Nightster ക്രൂയിസർ ബൈക്ക് അവതരിപ്പിച്ച് Harley-Davidson

സ്‌പോർട്‌സ്‌റ്ററിലെ 43 mm അപ്സൈഡ് ഡൗൺ ഫോർക്കിൽ നിന്ന് വ്യത്യസ്തമായി 41 mm ഷോവ ടെലിസ്‌കോപ്പിക് ഫോർക്കും ട്വിൻ ഷോക്ക് അബ്‌സോർബറുകളുമാണ് പുതിയ ഹാർലി ഡേവിഡ്‌സൺ നൈറ്റ്സ്റ്ററിൽ സസ്പെൻഷൻ കൈകാര്യം ചെയ്യുന്നത്. അതേസമയം ബ്രേക്കിംഗിനായി 320 mm ഫ്രണ്ട് ഡിസ്‌കും ആക്‌സിലിൽ ഘടിപ്പിച്ച നാല് പിസ്റ്റൺ കാലിപ്പറുമാണ് ലഭിക്കുന്നത്.

ഹീറോയുടെ പിന്തുണയോടെ പുതിയ Nightster ക്രൂയിസർ ബൈക്ക് അവതരിപ്പിച്ച് Harley-Davidson

അതേസമയം സ്‌പോർട്‌സ്റ്ററിന് റേഡിയലി മൗണ്ടഡ് കാലിപ്പറുകളാണ് അമേരിക്കൻ ബ്രാൻഡ് സമ്മാനിച്ചിരിക്കുന്നത്. സ്‌പോർട്‌സ്‌റ്ററിന് സമാനമായത് ചെറിയ 11.7 ലിറ്റർ ഫ്യുവൽ ടാങ്ക് മാത്രമാണ്. അത്യാധുനിക സവിശേഷതകളാൽ സമ്പന്നമാക്കിയ ഹാർലി ഡേവി‌ഡ്‌സൺ ബൈക്കാണ് നൈറ്റ്സ്റ്റർ എന്ന് കമ്പനി ഉറപ്പുവരുത്തിയിട്ടുണ്ട്.

ഹീറോയുടെ പിന്തുണയോടെ പുതിയ Nightster ക്രൂയിസർ ബൈക്ക് അവതരിപ്പിച്ച് Harley-Davidson

മോഡലിലെ ലിക്വിഡ്-കൂൾഡ് എഞ്ചിൻ നിയന്ത്രിക്കുന്നത് നിരവധി ഇലക്ട്രോണിക് റൈഡർ എയ്ഡുകളാണ്. ഡെലിവറി, എഞ്ചിൻ ബ്രേക്കിംഗ്, എബിഎസ്, ട്രാക്ഷൻ കൺട്രോൾ ക്രമീകരണങ്ങൾ എന്നിവ മാറ്റുന്ന മൂന്ന് റൈഡിംഗ് മോഡുകൾ നൈറ്റ്സ്റ്ററിൽ ഒരുക്കിയിട്ടുണ്ട്.

ഹീറോയുടെ പിന്തുണയോടെ പുതിയ Nightster ക്രൂയിസർ ബൈക്ക് അവതരിപ്പിച്ച് Harley-Davidson

കൂടാതെ പ്രീമിയം മോട്ടോർസൈക്കിളിന് ഓൾ-എൽഇഡി ലൈറ്റിംഗും ലഭിക്കുന്നുണ്ട്. ലഭ്യമാണ്: വിവിഡ് ബ്ലാക്ക്, ഗൺഷിപ്പ് ഗ്രേ, റെഡ്‌ലൈൻ റെഡ് എന്നിങ്ങനെ മൂന്ന് വ്യത്യസ്‌ കളർ ഓപ്ഷനിൽ ഹാർലി ഡേവിഡ്‌സൺ നൈറ്റ്സ്റ്റർ തെരഞ്ഞെടുക്കാനുമാവും.

Most Read Articles

Malayalam
English summary
Hero motocorp and harley davidson india announced the launch of the new nightster
Story first published: Thursday, August 11, 2022, 11:31 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X