വിലക്കയറ്റം രൂക്ഷം, മോഡൽ നിരയിൽ വീണ്ടും വില വർധനവ് നടപ്പിലാക്കി Hero MotoCorp

തങ്ങളുടെ സ്‌കൂട്ടർ നിരയിലും മോട്ടോർസൈക്കിൾ ശ്രേണിയിലും വില വർധനവ് നടപ്പിലാക്കിയതായി പ്രഖ്യാപിച്ച് ഇന്ത്യയിലെ മുൻനിര ഇരുചക്ര വാഹന നിർമാതാക്കളായ ഹീറോ മോട്ടോകോർപ്.

വിലക്കയറ്റം രൂക്ഷം, മോഡൽ നിരയിൽ വീണ്ടും വില വർധനവ് നടപ്പിലാക്കി Hero MotoCorp

ഇരുചക്ര വാഹനങ്ങളുടെ വിലയിൽ ഓരോ മോഡലിനും 1,000 രൂപ വരെ വർധനയുണ്ടാകുമെന്ന് കമ്പനി വ്യാഴാഴ്ച റെഗുലേറ്ററി ഫയലിംഗിലൂടെ അറിയിച്ചു. ഇൻപുട്ട് ചെലവുകളിൽ വന്ന വർധനവ് ഭാഗികമായി നികത്താൻ വില വർധന അനിവാര്യമാണെന്ന് ഹീറോ മോട്ടോകോർപ് പ്രസ്താവനയിലൂടെ അറിയിച്ചു.

വിലക്കയറ്റം രൂക്ഷം, മോഡൽ നിരയിൽ വീണ്ടും വില വർധനവ് നടപ്പിലാക്കി Hero MotoCorp

കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ ഹീറോ മോട്ടോകോർപിൽ നിന്നുള്ള അഞ്ചാമത്തെയും കഴിഞ്ഞ ആറ് മാസത്തിനിടയിലെ മൂന്നാമത്തെയും വില പരിഷ്ക്കാരമാണ് ഏറ്റവും പുതിയ ഈ വില വർധന. നിലവിൽ ഇന്ത്യയിൽ വാഗ്ദാനം ചെയ്യുന്ന എല്ലാ മോട്ടോർസൈക്കിളുകളുടെയും സ്‌കൂട്ടറുകളുടെയും എക്‌സ്ഷോറൂം വിലകളെ വില വർധനവ് ബാധിക്കുമെന്ന് ഹീറോ മോട്ടോകോർപ് അറിയിച്ചു.

MOST READ: Yodha 2.0, Intra V50, Intra V20 സിഎന്‍ജി; പിക്കപ്പ് ശ്രേണി നവീകരിച്ച് Tata, മാറ്റങ്ങള്‍ അറിയാം

വിലക്കയറ്റം രൂക്ഷം, മോഡൽ നിരയിൽ വീണ്ടും വില വർധനവ് നടപ്പിലാക്കി Hero MotoCorp

ഏപ്രിൽ, ജൂലൈ മാസങ്ങളിൽ പ്രാബല്യത്തിൽ വന്ന രണ്ട് വർധനകൾക്ക് ശേഷമാണ് ഏറ്റവും പുതിയ പ്രഖ്യാപനവും എത്തുന്നത്. ഏപ്രിലിൽ, ഹീറോ 2,000 രൂപയും ഉയർത്തുന്നതായി പ്രഖ്യാപിച്ചിരുന്നു, ജൂലൈയിൽ 3,000 രൂപയുടെ മറ്റൊരു വില വർധനവും നിലവിൽ വന്നിരുന്നു.

വിലക്കയറ്റം രൂക്ഷം, മോഡൽ നിരയിൽ വീണ്ടും വില വർധനവ് നടപ്പിലാക്കി Hero MotoCorp

മൊത്തത്തിൽ, കഴിഞ്ഞ ഒരു വർഷത്തിനിടെ ഇത് അഞ്ചാം തവണയാണ് ഇന്ത്യയിലെ പ്രമുഖ ഇരുചക്രവാഹന നിർമ്മാതാവ് തങ്ങളുടെ ബൈക്കുകളുടെയും സ്‌കൂട്ടറുകളുടെയും വില പരിഷ്ക്കരിക്കുന്നത്.

MOST READ: പണിയുടെ നീണ്ടനിരയുമായി Mahindra! ക്ലച്ച് തകരാർ മൂലം XUV300 എസ്‌യുവിയും തിരികെവിളിച്ച് കമ്പനി

വിലക്കയറ്റം രൂക്ഷം, മോഡൽ നിരയിൽ വീണ്ടും വില വർധനവ് നടപ്പിലാക്കി Hero MotoCorp

ഇന്ത്യയിലെ എല്ലാ വാഹന നിർമാതാക്കളുടെയും നിർണായക വിൽപ്പന ജാലകങ്ങളിലൊന്നായ ഉത്സവ സീസണിന്റെ തുടക്കത്തിലാണ് ഈ നിർണായകമായ നീക്കം കമ്പനിയിൽ നിന്നും പുറത്തുവരുന്നത്. ഉത്സവ സീസണിൽ ഉപഭോക്താക്കൾക്കിടയിൽ പൊതുവെ നിലനിൽക്കുന്ന പോസിറ്റീവ് വാങ്ങൽ വികാരം പ്രയോജനപ്പെടുത്തുന്നതിനായി വരും മാസങ്ങളിൽ നിരവധി പുതിയ ഇരുചക്ര വാഹനങ്ങൾ പുറത്തിറക്കാൻ കമ്പനി തീരുമാനിച്ചിട്ടുണ്ട്.

വിലക്കയറ്റം രൂക്ഷം, മോഡൽ നിരയിൽ വീണ്ടും വില വർധനവ് നടപ്പിലാക്കി Hero MotoCorp

രാജ്യത്തെ ഏറ്റവും വലിയ ഇരുചക്ര വാഹന നിർമ്മാതാവ് വിവിധ സെഗ്‌മെന്റുകളിലായി കുറഞ്ഞത് എട്ട് പുതിയ മോഡലുകളെങ്കിലും അവതരിപ്പിക്കാൻ പദ്ധതിയിടുന്നതാണ് അതിൽ ഏറ്റവും ശ്രദ്ധേയമായ കാര്യം.

MOST READ: ഇത്രക്ക് ഒക്കെ വേണോ? നെക്സോണിൽ ടാറ്റ അവതരിപ്പിക്കുന്നത് 77 വേരിയന്റുകൾ! എങ്ങനെ, എന്തിന്? അറിയാം...

വിലക്കയറ്റം രൂക്ഷം, മോഡൽ നിരയിൽ വീണ്ടും വില വർധനവ് നടപ്പിലാക്കി Hero MotoCorp

ഹോണ്ട സ്‌കൂട്ടർ, മോട്ടോർസൈക്കിൾ ഇന്ത്യ, ടിവിഎസ് മോട്ടോർ കമ്പനി എന്നിവയെക്കാൾ മുന്നിൽ ഹീറോ നിലവിൽ ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിൽപ്പന നേടുന്ന ഇരുചക്ര വാഹന നിർമാതാക്കളാണ്.

വിലക്കയറ്റം രൂക്ഷം, മോഡൽ നിരയിൽ വീണ്ടും വില വർധനവ് നടപ്പിലാക്കി Hero MotoCorp

ജനപ്രിയമായ സ്‌പ്ലെൻഡർ ശ്രേണി മുതൽ 200 സിസി എക്‌സ്ട്രീം 200S, എക്‌സ്‌പൾസ് വരെയുള്ള മോഡലുകളുള്ള മോട്ടോർസൈക്കിൾ സെഗ്മെന്റ്, 100-200 സിസി സെഗ്‌മെന്റുകളിലാണ് നിർമാതാവ് നിലവിൽ പ്രവർത്തിക്കുന്നത്.

വിലക്കയറ്റം രൂക്ഷം, മോഡൽ നിരയിൽ വീണ്ടും വില വർധനവ് നടപ്പിലാക്കി Hero MotoCorp

300 സിസി സ്‌പോർട്‌സ് ബൈക്കും എക്‌സ്‌പൾസിന്റെ വലിയ കപ്പാസിറ്റി വകഭേദവും ഉൾപ്പെടെ ഇന്ത്യൻ വിപണിയിൽ വലിയ ശേഷിയുള്ള മോട്ടോർസൈക്കിളുകളിലും ഹീറോ പ്രവർത്തിക്കുന്നുണ്ട്. ഈ ഉത്സവ സീസണിൽ വളരെ ഉയർന്ന ഡിമാൻഡ് പ്രതീക്ഷിക്കുന്നതിനാൽ പ്രത്യേക പ്രാദേശിക വിപണികളിലെ വ്യത്യസ്ത ഉപഭോക്തൃ ആവശ്യങ്ങൾക്ക് അനുയോജ്യമായവയായിരിക്കും വരാനിരിക്കുന്ന വാഹനങ്ങൾ.

വിലക്കയറ്റം രൂക്ഷം, മോഡൽ നിരയിൽ വീണ്ടും വില വർധനവ് നടപ്പിലാക്കി Hero MotoCorp

ഇതിൽ ആദ്യം ഹീറോ എക്‌സ്ട്രീം 160R സ്റ്റെൽത്ത് എഡിഷൻ 2.0 കൊണ്ടുവരും. കൂടാതെ ഹീറോ മാസ്ട്രോ സൂം 110 സ്‌കൂട്ടറും ഉടൻ ലോഞ്ച് ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. വരാനിരിക്കുന്ന സ്‌കൂട്ടറിന്റെ ആദ്യ ടീസർ ചിത്രങ്ങൾ അടുത്തിടെ ഇന്റർനെറ്റിലൂടെ പുറത്തുവന്നിരുന്നു.

വിലക്കയറ്റം രൂക്ഷം, മോഡൽ നിരയിൽ വീണ്ടും വില വർധനവ് നടപ്പിലാക്കി Hero MotoCorp

സ്ലീക്കർ എൽഇഡി ഹെഡ്‌ലൈറ്റ് യൂണിറ്റ്, കോർണർ ബെൻഡിംഗ് ലൈറ്റുകൾ, പുതിയ എൽഇഡി ഡിആർഎൽ, ഷാർപ്പർ ബോഡി വർക്ക്, ക്രോം ആക്‌സന്റുകൾ, 12 ഇഞ്ച് ഫ്രണ്ട് ആൻഡ് റിയർ അലോയ് വീലുകൾ, ബ്ലൂടൂത്തോടുകൂടിയ ഡിജിറ്റൽ കൺസോൾ, പുതിയ എൽഇഡി ടെയിൽ ലാമ്പ് സിഗ്‌നേച്ചർ എന്നിവ ഉൾക്കൊള്ളുന്ന പുതിയ രൂപവുമായാണ് മോഡൽ നിരത്തിലേക്ക് എത്തുക.

വിലക്കയറ്റം രൂക്ഷം, മോഡൽ നിരയിൽ വീണ്ടും വില വർധനവ് നടപ്പിലാക്കി Hero MotoCorp

8 bhp പവറിൽ 8.75 Nm torque ഉത്പാദിപ്പിക്കാൻ ശേഷിയുള്ള നിലവിലുള്ള 110.9 സിസി സിംഗിൾ-സിലിണ്ടർ ഫ്യൂവൽ-ഇഞ്ചക്‌റ്റഡ് എഞ്ചിനിൽ അധിക ഇന്ധന ലാഭത്തിനായി ഹീറോയുടെ പേറ്റന്റ് നേടിയ i3S സാങ്കേതികവിദ്യ തുടരുമെന്നതിനാൽ പെർഫോമൻസിൽ മാറ്റങ്ങളൊന്നും ഉണ്ടാകാനിടയില്ല.

വിലക്കയറ്റം രൂക്ഷം, മോഡൽ നിരയിൽ വീണ്ടും വില വർധനവ് നടപ്പിലാക്കി Hero MotoCorp

ഇരുചക്ര വാഹന മേഖല ഈ സാമ്പത്തിക വർഷത്തിൽ ഇതുവരെ 33 ശതമാനം വളർച്ച കൈവരിച്ചിട്ടുണ്ടെങ്കിലും മുൻകാലങ്ങളിൽ കണ്ടത് പോലെ ഇതുവരെ ഉയർന്ന പ്രകടന നിലവാരത്തിൽ എത്തിയിട്ടില്ല. എന്നാൽ കൊവിഡ് മഹാമാരി പൂർണമായും ഒഴിഞ്ഞു നിൽക്കുന്ന സാഹചര്യത്തിൽ വിപണിയിൽ നേട്ടംകൊയ്യാനാവുമെന്നാണ് വാഹന നിർമാതാക്കളുടെ പ്രതീക്ഷ.

Most Read Articles

Malayalam
English summary
Hero motocorp announced price hike across its scooter and motorcycle lineup details
Story first published: Monday, September 26, 2022, 18:27 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X