നിശബ്‌ദ വിപ്ലവത്തിനായി Hero Vida ഇലക്‌ട്രിക് സ്‌കൂട്ടർ എത്തി, ചങ്കിടിപ്പുമായി ഓലയും ഏഥറും

ഏവരും ആകാംക്ഷയോടെ കാത്തിരുന്ന ഹീറോ മോട്ടോകോർപിന്റെ വിഡ ഇലക്‌ട്രിക് സ്‌കൂട്ടർ ഒടുവിൽ ഇതാ യാഥാർഥ്യമായിരിക്കുകയാണ്. ഇവി രംഗത്തേക്കുള്ള കമ്പനിയുടെ സുപ്രധാന ചുവടുവെപ്പായ പുത്തൻ മോഡലിനെ ഇന്ത്യയിൽ അവതരിപ്പിച്ചു.

നിശബ്‌ദ വിപ്ലവത്തിനായി Hero Vida ഇലക്‌ട്രിക് സ്‌കൂട്ടർ എത്തി, ചങ്കിടിപ്പുമായി ഓലയും ഏഥറും

ഇന്ത്യയിലെ ഇരുചക്ര വാഹന വിപണിയിലെ ഏറ്റവും വലിയ ബ്രാൻഡ് ഇവി ടൂവീലർ രംഗത്തും തങ്ങളുടേതായ സ്ഥാനം കണ്ടെത്താനാണ് വിഡ എന്ന മോഡലിനെ കൊണ്ടുവന്നിരിക്കുന്നത്. ഹീറോ വിഡ V1 എന്ന് പേരിട്ടിരിക്കുന്ന ഇലക്ട്രിക് സ്‌കൂട്ടറിനെ രണ്ട് വേരിയന്റുകളായാണ് കമ്പനി പരിചയപ്പെടുത്തിയിരിക്കുന്നത്.

നിശബ്‌ദ വിപ്ലവത്തിനായി Hero Vida ഇലക്‌ട്രിക് സ്‌കൂട്ടർ എത്തി, ചങ്കിടിപ്പുമായി ഓലയും ഏഥറും

ഇതിലെ വിഡ V1 പ്ലസിന് 1.45 ലക്ഷം രൂപയും വിഡ V1 പ്രോ വേരിയന്റിന് 1.59 ലക്ഷം രൂപയുമാണ് എക്സ്ഷോറൂം വിലയായി നിശ്ചയിച്ചിരിക്കുന്നത്. സ്കൂട്ടറിനായുള്ള ബുക്കിംഗ് 2022 ഒക്ടോബർ 10-ന് ആരംഭിക്കും. താത്പര്യമുള്ള ഉപഭോക്താക്കൾക്ക് 11,000 രൂപ ടോക്കൺ തുക നൽകി പുത്തൻ സ്കൂട്ടർ പ്രീ-ബുക്ക് ചെയ്യാം.

നിശബ്‌ദ വിപ്ലവത്തിനായി Hero Vida ഇലക്‌ട്രിക് സ്‌കൂട്ടർ എത്തി, ചങ്കിടിപ്പുമായി ഓലയും ഏഥറും

ഡിസംബർ രണ്ടാംവാരം മുതൽ ഇലക്‌ട്രിക് സ്‌കൂട്ടറിനായുള്ള ഡെലിവറികൾ ആരംഭിക്കുമെന്നുമാണ് ഹീറോ മോട്ടോകോർപ് അറിയിച്ചിരിക്കുന്നത്. ബെംഗളൂരു, ജയ്പൂർ, ന്യൂഡൽഹി എന്നിവിടങ്ങളിലാണ് ഹീറോ വിഡ V1 ആദ്യം അവതരിപ്പിക്കുക.

നിശബ്‌ദ വിപ്ലവത്തിനായി Hero Vida ഇലക്‌ട്രിക് സ്‌കൂട്ടർ എത്തി, ചങ്കിടിപ്പുമായി ഓലയും ഏഥറും

ഇന്ത്യയിൽ ഓല S1 പ്രോ, ഏഥർ 450X Gen3, ബജാജ് ചേതക്, ടിവിഎസ് ഐക്യൂബ് എന്നീ പ്രീമിയം ഇലക്‌ട്രിക് സ്‌കൂട്ടറുകളോടാണ് ഹീറോ മോട്ടോകോർപിന്റെ പ്രധാന മത്സരം. ഡിസൈനിലേക്ക് നോക്കിയാൽ ഇലക്ട്രിക് രംഗത്തെ വിചിത്രമായ രൂപകൽപ്പന പിന്തുടരാതെ, പരമ്പരാഗത പെട്രോൾ സ്‌കൂട്ടറുകളുടെ ശൈലി തന്നെയാണ് ഹീറോ വിഡ പിന്തുടർന്നിരിക്കുന്നത് എന്നതാണ് ഏറെ ശ്രദ്ധേയമായ കാര്യം.

നിശബ്‌ദ വിപ്ലവത്തിനായി Hero Vida ഇലക്‌ട്രിക് സ്‌കൂട്ടർ എത്തി, ചങ്കിടിപ്പുമായി ഓലയും ഏഥറും

ഹെഡ്‌ലൈറ്റ് കൗളിൽ സ്ഥാപിച്ചിരിക്കുന്ന എൽഇഡി സൈഡ് ടേൺ ഇൻഡിക്കേറ്ററുകൾ ഇതിന് ലഭിക്കുന്നുണ്ട്. ഹെഡ്‌ലൈറ്റ് ഡിസൈനും മനോഹരമാണെന്ന് പറയാതെ വയ്യ. വിഡ V1 പ്രോയ്ക്ക് 165 കിലോമീറ്റർ റേഞ്ചും V1 പ്ലസിന് 143 കിലോമീറ്റർ റേഞ്ചും ലഭിക്കുമെന്നാണ് ഹീറോയുടെ അഭിപ്രായം.

നിശബ്‌ദ വിപ്ലവത്തിനായി Hero Vida ഇലക്‌ട്രിക് സ്‌കൂട്ടർ എത്തി, ചങ്കിടിപ്പുമായി ഓലയും ഏഥറും

V1 പ്രോ 0-40 കിലോമീറ്റർ വേഗത വെറും 3.2 സെക്കൻഡിൽ കൈവരിക്കുമ്പോൾ V1 പ്ലസിന് ഇതിനായി 3.4 സെക്കൻഡ് വേണ്ടി വരും. രണ്ട് സ്കൂട്ടറുകൾക്കും മിനിറ്റിൽ 1.2 കിലോമീറ്റർ വരെ ഓടാനുള്ള ചാർജ് ലഭിക്കും.

നിശബ്‌ദ വിപ്ലവത്തിനായി Hero Vida ഇലക്‌ട്രിക് സ്‌കൂട്ടർ എത്തി, ചങ്കിടിപ്പുമായി ഓലയും ഏഥറും

സ്കൂട്ടറിനൊപ്പം നൽകുന്ന ഒരു പോർട്ടബിൾ ചാർജർ ഉപയോഗിച്ച് വിഡ V1 ഇവി ചാർജ് ചെയ്യാം. കൂടാതെ വിഡ സജ്ജീകരിക്കുന്ന പബ്ലിക്ക് ഫാസ്റ്റ് ചാർജറുകളും ഉണ്ട്. മാത്രമല്ല, ബാറ്ററി പായ്ക്ക് പോർട്ടബിൾ ആയതിനാൽ അത് നീക്കം ചെയ്യാനും വീട്ടിൽ ചാർജ് ചെയ്യാനും കഴിയും എന്ന കാര്യവും ഏറെ സ്വീകാര്യമായ ഒന്നാണ്.

നിശബ്‌ദ വിപ്ലവത്തിനായി Hero Vida ഇലക്‌ട്രിക് സ്‌കൂട്ടർ എത്തി, ചങ്കിടിപ്പുമായി ഓലയും ഏഥറും

അതേസമയം രണ്ട് വേരിയന്റുകൾക്കും മണിക്കൂറിൽ 80 കിലോമീറ്ററിന്റെ പരമാവധി വേഗതയുണ്ടാകും. ഇക്കോ, റൈഡ്, സ്‌പോർട്ട് എന്നീ റൈഡിംഗ് മോഡുകളുമായാണ് വിഡ V1 ഇലക്ട്രിക് സ്‌കൂട്ടറുകൾ വിപണിയിൽ എത്തുന്നത്. കസ്റ്റമൈസ്‌ഡ് മോഡുകളുടെ 100-ലധംകം കോമ്പിനേഷനുകളും ഹീറോ ഇതിൽ അണിനിരത്തിയിട്ടുണ്ട്.

നിശബ്‌ദ വിപ്ലവത്തിനായി Hero Vida ഇലക്‌ട്രിക് സ്‌കൂട്ടർ എത്തി, ചങ്കിടിപ്പുമായി ഓലയും ഏഥറും

ഫീച്ചർ വിശദാംശങ്ങളിലേക്ക് നോക്കിയാൽ ഓവർ-ദി-എയർ അപ്‌ഡേറ്റുകൾ, 7 ഇഞ്ച് ടച്ച്‌സ്‌ക്രീൻ, കീലെസ് കൺട്രോൾ, ക്രൂയിസ് കൺട്രോൾ, എസ്ഒഎസ് അലേർട്ട്, ഫോളോ-മീ ഹോം ഹെഡ്‌ലാമ്പുകൾ, ഫൈൻഡ്-മീ ലൈറ്റുകൾ എന്നിവയെല്ലാം ഹീറോ വിഡ ഇവിയിൽ ഉൾപ്പെടുന്നുണ്ട്. ഇലക്ട്രിക് സ്കൂട്ടറിന്റെ ലോഞ്ചിനു പുറമേ, വിഡ ചാർജിംഗ് നെറ്റ്‌വർക്കും ഹീറോ മോട്ടോകോർപ് അവതരിപ്പിച്ചിട്ടുണ്ട്.

നിശബ്‌ദ വിപ്ലവത്തിനായി Hero Vida ഇലക്‌ട്രിക് സ്‌കൂട്ടർ എത്തി, ചങ്കിടിപ്പുമായി ഓലയും ഏഥറും

സ്‌കൂട്ടറുകൾക്ക് OTA അപ്‌ഡേറ്റുകൾ ലഭിക്കുമെന്നതിനാൽ ഭാവിയിൽ അവ മെച്ചപ്പെടാനും കൂടുതൽ ഫീച്ചറുകൾ ലഭിക്കാനും സാധ്യതയുണ്ട്. റിവേഴ്‌സ് അസിസ്റ്റ്, ടു-വേ ത്രോട്ടിൽ, പെട്ടെന്നുള്ള ഓവർടേക്കുകൾക്ക് ബൂസ്റ്റ് മോഡ് എന്നിവയും വിഡ സ്‌കൂട്ടറിൽ സജ്ജീകരിച്ചിരിക്കുന്നു.

നിശബ്‌ദ വിപ്ലവത്തിനായി Hero Vida ഇലക്‌ട്രിക് സ്‌കൂട്ടർ എത്തി, ചങ്കിടിപ്പുമായി ഓലയും ഏഥറും

സ്‌കൂട്ടറിന്റെ ഉയർന്ന വേഗത മണിക്കൂറിൽ 10 കിലോമീറ്ററായി പരിമിതപ്പെടുത്തുന്ന ഒരു ലിമ്പ് ഹോം സേഫ്റ്റി ഫീച്ചറും ഇതിന്റെ പ്രത്യേകതയാണ്. കൂടാതെ ഹീറോ വിഡ ഇലക്ട്രിക് സ്കൂട്ടറിന് ഏകദേശം നിർജ്ജീവമായ ബാറ്ററിയിൽ 8 കിലോമീറ്റർ വരെ സഞ്ചരിക്കാൻ കഴിയും.

Most Read Articles

Malayalam
English summary
Hero motocorp launched the much awaited vida v1 electric scooter at rs 1 45 lakh
Story first published: Friday, October 7, 2022, 14:42 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X