ആരാധകരെ ശാന്തരാകുവിൻ! Vida ഇലക്ട്രിക് സ്കൂട്ടർ ഉടൻ എത്തും; ലോഞ്ച് ടീസർ പങ്കുവെച്ച് Hero

ഇന്ത്യയിലെ ഏറ്റവും വലിയ ഇരുചക്രവാഹന നിർമ്മാതാക്കളിൽ നിന്ന് വരുന്ന വിഡ ഇലക്ട്രിക് സ്കൂട്ടർ ഈ വർഷം ഉപഭോക്താക്കൾ ഏറ്റവും കൂടുതൽ കാത്തിരിക്കുന്ന ലോഞ്ചുകളിൽ ഒന്നാണ്. അതിലുപരിയായി, കമ്പനി പുറത്തിറക്കുന്ന ആദ്യത്തെ ഇലക്ട്രിക് ഇരുചക്ര വാഹനമാണിത്.

ആരാധകരെ ശാന്തരാകുവിൻ! Vida ഇലക്ട്രിക് സ്കൂട്ടർ ഉടൻ എത്തും; ലോഞ്ച് ടീസർ പങ്കുവെച്ച് Hero

വരും വർഷങ്ങളിൽ ഒന്നിലധികം ഇവി ഉൽപ്പന്നങ്ങളും അനുബന്ധ സേവനങ്ങളും അവതരിപ്പിക്കാൻ ഹീറോ മോട്ടോകോർപ്പിന് പദ്ധതിയുണ്ട്. വിഡ മൊബിലിറ്റി, വിഡ ഇലക്ട്രിക്, വിഡ മോട്ടോകോർപ്, വിഡ ഇവി, വിഡ മോട്ടോർസൈക്കിൾസ്, വിഡ സ്കൂട്ടേർസ് എന്നിങ്ങനെ രജിസ്റ്റർ ചെയ്തിട്ടുള്ള വിവിധ ട്രേഡ്മാർക്ക് നെയിം പ്ലേറ്റുകളിൽ ഇത് വ്യക്തമാണ്.

ആരാധകരെ ശാന്തരാകുവിൻ! Vida ഇലക്ട്രിക് സ്കൂട്ടർ ഉടൻ എത്തും; ലോഞ്ച് ടീസർ പങ്കുവെച്ച് Hero

വിഡ ഇലക്ട്രിക് സ്കൂട്ടർ ജൂലൈ 1 -ന് പുറത്തിറക്കാൻ ഷെഡ്യൂൾ ചെയ്തിരുന്നു. എന്നിരുന്നാലും, സെമി കണ്ടക്ടറുകൾ പോലുള്ള ഓട്ടോ പാർട്സുകളുടെ ആഗോള ക്ഷാമം കാരണം, ലോഞ്ച് വൈകിപ്പികേണ്ടിവന്നു. ഡെലിവറികളിലെ കാലതാമസം പോലുള്ള പ്രശ്‌നങ്ങൾ സൃഷ്ടിക്കാൻ ഹീറോ മോട്ടോകോർപ് ആഗ്രഹിക്കുന്നില്ല, വിഡാ ഇവിയുടെ ലോഞ്ച് ഇപ്പോൾ ഒക്ടോബർ 7 -ന് നടക്കും എന്ന് നിർമ്മാതാക്കൾ വ്യക്തമാക്കിയിട്ടുണ്ട്.

ആരാധകരെ ശാന്തരാകുവിൻ! Vida ഇലക്ട്രിക് സ്കൂട്ടർ ഉടൻ എത്തും; ലോഞ്ച് ടീസർ പങ്കുവെച്ച് Hero

സമീപകാലത്ത്, ഡെലിവറികൾ വൈകുന്നത് കാരണം നിരവധി ഇവി കമ്പനികൾക്ക് ഉപഭോക്താക്കളുടെ രോഷം നേരിടേണ്ടി വന്നിട്ടുണ്ട്. ഹീറോ മോട്ടോകോർപ് ഉപഭോക്താക്കൾക്ക് അത്തരം ബുദ്ധിമുട്ടുകൾ സൃഷ്ടിക്കാൻ ആഗ്രഹിക്കുന്നില്ല.

ആരാധകരെ ശാന്തരാകുവിൻ! Vida ഇലക്ട്രിക് സ്കൂട്ടർ ഉടൻ എത്തും; ലോഞ്ച് ടീസർ പങ്കുവെച്ച് Hero

ബുക്കിംഗ് എടുത്ത് ഉപഭോക്താക്കളെ കാത്തിരിക്കുന്നതിനേക്കാൾ നല്ലത് ലോഞ്ച് വൈകിപ്പിക്കുന്നതാണ്. ലോഞ്ച് ചെയ്യുന്നതിന് മുന്നോടിയായി, ഹീറോ മോട്ടോകോർപ് തങ്ങളുടെ പുതിയ വിഡ ഇലക്ട്രിക് സ്കൂട്ടറിന്റെ ആദ്യ ഔദ്യോഗിക ലോഞ്ച് ടീസർ പങ്കിട്ടിരിക്കുകയാണ്.

ആരാധകരെ ശാന്തരാകുവിൻ! Vida ഇലക്ട്രിക് സ്കൂട്ടർ ഉടൻ എത്തും; ലോഞ്ച് ടീസർ പങ്കുവെച്ച് Hero

താങ്ങാനാവുന്നതും വിശ്വാസ്യതയും പോലുള്ള കാര്യങ്ങൾ ഹീറോ മോട്ടോകോർപ്പിന്റെ മുഖമുദ്രയാണ്. വിഡ ശ്രേണിയിലെ ഇവികൾക്കും ഇതേ മൂല്യങ്ങൾ ലഭ്യമാക്കാൻ സാധ്യതയുണ്ട്.

ആരാധകരെ ശാന്തരാകുവിൻ! Vida ഇലക്ട്രിക് സ്കൂട്ടർ ഉടൻ എത്തും; ലോഞ്ച് ടീസർ പങ്കുവെച്ച് Hero

കാര്യങ്ങൾ രഹസ്യമായി സൂക്ഷിക്കാൻ കമ്പനി വളരെ ശ്രദ്ധാലുക്കൾ ആയതിനാൽ ഈ സമയത്ത് സ്‌കൂട്ടറിനെക്കുറിച്ചുള്ള കൂടുതൽ വിശദാംശങ്ങൾ ലഭ്യമല്ല. എന്നിരുന്നാലും, വിഡ ഇലക്ട്രിക് സ്‌കൂട്ടറിന് നിരവധി ഉപയോഗപ്രദമായ സവിശേഷതകളോടൊപ്പം സ്‌പോർട്ടി ഡിസൈൻ ഉണ്ടായിരിക്കാൻ സാധ്യതയുണ്ട്.

ആരാധകരെ ശാന്തരാകുവിൻ! Vida ഇലക്ട്രിക് സ്കൂട്ടർ ഉടൻ എത്തും; ലോഞ്ച് ടീസർ പങ്കുവെച്ച് Hero

ബെൽറ്റ് ഡ്രൈവ് സിസ്റ്റം വഴി പിൻ വീലുകളിലേക്ക് പവർ അയക്കുന്ന മിഡ് ഷിപ്പ് മൗണ്ടഡ് മോട്ടോറായിരിക്കും ഹീറോ വിഡ ഇലക്ട്രിക് സ്‌കൂട്ടറിന് കരുത്ത് പകരുന്നത്. സ്കൂട്ടറിന് മുന്നിലും പിന്നിലും യഥാക്രമം 12 ഇഞ്ച്, 10 ഇഞ്ച് അലോയി വീലുകൾ ലഭിക്കാൻ സാധ്യതയുണ്ട്. സസ്പെൻഷൻ സംവിധാനത്തിൽ മുന്നിൽ ടെലിസ്‌കോപിക് ഫോർക്കുകളും പിന്നിൽ ഒരു സ്വിംഗ്ആം യൂണിറ്റും ഉൾപ്പെടും.

ആരാധകരെ ശാന്തരാകുവിൻ! Vida ഇലക്ട്രിക് സ്കൂട്ടർ ഉടൻ എത്തും; ലോഞ്ച് ടീസർ പങ്കുവെച്ച് Hero

നോൺ-റിമൂവബിൾ ബാറ്ററി പാക്കുകൾ ഉപയോഗിക്കുന്ന ഓല, ഏഥർ, ചേതക്ക്, ഐ-ക്യൂബ് മുതലായവയിൽ നിന്ന് വ്യത്യസ്തമായി, വിഡ ഇലക്ട്രിക് സ്കൂട്ടറിന് നീക്കം ചെയ്യാവുന്ന ബാറ്ററി ഓപ്ഷൻ ലഭിക്കാൻ സാധ്യതയുണ്ട്. അതോടൊപ്പം ബാറ്ററി സ്വാപ്പിംഗ് ഇൻഫ്രാസ്ട്രക്ചർ നിർമ്മിക്കുന്നതിലും പരിപാലിക്കുന്നതിലും വൈദഗ്ധ്യമുള്ള തായ്‌വാൻ ആസ്ഥാനമായുള്ള കമ്പനിയായ ഗോഗോറോയുമായി ഹീറോ മോട്ടോകോർപ് പങ്കാളിത്തത്തിൽ ഏർപ്പെട്ടിട്ടുണ്ട്.

ആരാധകരെ ശാന്തരാകുവിൻ! Vida ഇലക്ട്രിക് സ്കൂട്ടർ ഉടൻ എത്തും; ലോഞ്ച് ടീസർ പങ്കുവെച്ച് Hero

തായ്‌വാനിൽ ബാറ്ററി സ്വാപ്പിംഗ് വളരെ ജനപ്രിയമാണെങ്കിലും, ഇന്ത്യയിൽ ഇത് വിജയകരമായി നടപ്പിലാക്കാൻ കഴിയുമോ എന്ന് കണ്ടറിയേണ്ടിയിരിക്കുന്നു. ഉപഭോക്താക്കളുടെ വശത്ത് നിന്ന്, ബാറ്ററി സ്വാപ്പിംഗ്, ഓണർഷിപ്പിന് കുറഞ്ഞ ചിലവ് പോലുള്ള ഒന്നിലധികം ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുന്നു.

ആരാധകരെ ശാന്തരാകുവിൻ! Vida ഇലക്ട്രിക് സ്കൂട്ടർ ഉടൻ എത്തും; ലോഞ്ച് ടീസർ പങ്കുവെച്ച് Hero

കൂടാതെ, ബാറ്ററി ചാർജ് ചെയ്യുന്നതിനുള്ള കാത്തിരിപ്പ് സമയം കുറയുകയും ബാറ്ററി മെയിന്റനൻസ്, റീപ്ലേസ്‌മെന്റ് തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് ഉപഭോക്താക്കൾ വിഷമിക്കേണ്ടതില്ല എന്നതും ശ്രദ്ധേയമാണ്.

Most Read Articles

Malayalam
English summary
Hero motocorp releases official launch teaser for upcoming vida electric scooter
Story first published: Monday, September 26, 2022, 19:00 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X