കറുപ്പിലൊരുങ്ങി പുത്തൻ Super Splendor 125; ക്യാൻവാസ് ബ്ലാക്ക് എഡിഷൻ വിപണിയിൽ

ഇന്ത്യൻ മോട്ടോർസൈക്കിളുകളിലെ രാജകുമാരനാണ് ഹീറോ സ്പ്ലെൻഡർ. വിൽപ്പന കണക്കുകളിൽ ഒന്നാം സ്ഥാനത്ത് തുടരുന്ന മോഡൽ ശ്രേണിയിലേക്ക് പുതിയൊരു പതിപ്പിനെ കൂടി അവതരിപ്പിച്ചിരിക്കുകയാണ് ഹീറോ മോട്ടോകോർപ്.

കറുപ്പിലൊരുങ്ങി പുത്തൻ Super Splendor 125; ക്യാൻവാസ് ബ്ലാക്ക് എഡിഷൻ വിപണിയിൽ

സൂപ്പർ സ്‌പ്ലെൻഡർ ക്യാൻവാസ് ബ്ലാക്ക് എഡിഷൻ എന്നറിയപ്പെടുന്ന പുത്തൻ മോഡൽ ഡ്രം, ഡിസ്‌ക് എന്നിങ്ങനെ രണ്ട് വേരിയന്റുകളിലാണ് വിപണിയിലെത്തുന്നത്. ആദ്യത്തെ ഡ്രം സെൽഫ് കാസ്റ്റ് പതിപ്പിനായി 77,430 രൂപയും ഡിസ്‌ക് സെൽഫ്-കാസ്റ്റ് വേരിയന്റിന് 81,330 രൂപയുമാണ് ഇന്ത്യയിലെ എക്സ്ഷോറൂം വിലയായി ഹീറോ നിശ്ചയിച്ചിരിക്കുന്നത്.

കറുപ്പിലൊരുങ്ങി പുത്തൻ Super Splendor 125; ക്യാൻവാസ് ബ്ലാക്ക് എഡിഷൻ വിപണിയിൽ

ഉപഭോക്താക്കൾക്ക് 5 വർഷത്തെ വാറണ്ടിയും മോട്ടോർസൈക്കിളിൽ കമ്പനി ഒരുക്കിയിട്ടുണ്ടെന്നതും പ്രത്യേകതയാണ്. ഓരോ മാസവും ലക്ഷക്കണക്കിന് ഉപഭോക്താക്കളു സ്‌പ്ലെൻഡർ വാങ്ങാനെത്തുന്നത്. പുതിയ സൂപ്പർ സ്‌പ്ലെൻഡർ ക്യാൻവാസ് ബ്ലാക്ക് എഡിഷൻ മെച്ചപ്പെട്ട ഇന്ധനക്ഷമത വാഗ്ദാനം ചെയ്യുന്നുവെന്നതാണ് മറ്റൊരു ഹൈലൈറ്റാവുക.

MOST READ: സെലേറിയോ ആളൊരു സംഭവമാ.. പക്ഷേ സെക്കൻഡ് ഹാൻഡ് വാങ്ങുമ്പോൾ ഇക്കാര്യങ്ങൾ ഒന്നു ശ്രദ്ധിക്കാം

കറുപ്പിലൊരുങ്ങി പുത്തൻ Super Splendor 125; ക്യാൻവാസ് ബ്ലാക്ക് എഡിഷൻ വിപണിയിൽ

മൈലേജിന്റെ കാര്യത്തിൽ ഏകദേശം 13 ശതമാനം വർധനവാണ് ഹീറോ പരാമർശിക്കുന്നത്. അതായത് പുത്തൻ സൂപ്പർ സ്‌പ്ലെൻഡർ ക്യാൻവാസ് ബ്ലാക്ക് എഡിഷന് 60 മുതൽ 68 കിലോമീറ്റർ വരെ ഇന്ധനക്ഷമത നൽകാൻ കഴിയുമെന്ന് സാരം.

കറുപ്പിലൊരുങ്ങി പുത്തൻ Super Splendor 125; ക്യാൻവാസ് ബ്ലാക്ക് എഡിഷൻ വിപണിയിൽ

ഒരു പുതിയ ഡിജി-അനലോഗ് ക്ലസ്റ്റർ, ഒരു ഇന്റഗ്രേറ്റഡ് യുഎസ്ബി ചാർജർ, സൈഡ്-സ്റ്റാൻഡ് എഞ്ചിൻ കട്ട്-ഓഫ് എന്നീ ഫീച്ചറുകളുമായാണ് കമ്മ്യൂട്ടർ മോട്ടോർസൈക്കിളിന്റെ പുതിയ അവതാരം പിറവിയെടുത്തിരിക്കുന്നത്. അതോടൊപ്പം പുത്തൻ രൂപവും ഏറെ ശ്രദ്ധേയമാണ്.

MOST READ: അൽപം സൗണ്ട് ആവാം; ഇലക്‌ട്രിക് വാഹനങ്ങൾ നിശബ്‌ദത പാലിക്കേണ്ടതില്ലെന്ന നിർദ്ദേശവുമായി കേന്ദ്ര സർക്കാർ

കറുപ്പിലൊരുങ്ങി പുത്തൻ Super Splendor 125; ക്യാൻവാസ് ബ്ലാക്ക് എഡിഷൻ വിപണിയിൽ

ഹീറോ മോട്ടോകോർപ് 'ബോൾഡ് ആൻഡ് മോഡേൺ ഡിസൈൻ' എന്നാണ് ക്യാൻവാസ് ബ്ലാക്ക് എഡിഷന്റെ രൂപത്തെ വിശേഷിപ്പിക്കുന്നത്. ഡിസൈൻ സ്റ്റാൻഡേർഡ് സൂപ്പർ സ്‌പ്ലെൻഡറിന് സമാനമാണെന്ന് ചുരുക്കി പറയാം. അങ്ങനെ ക്യാൻവാസ് ബ്ലാക്ക് എഡിഷൻ സിംഗിൾ-പോഡ് ഹെഡ്‌ലൈറ്റ്, ഒരു ടിന്റഡ് വിസർ, സിംഗിൾ-പീസ് സീറ്റ്, അലോയ്-വീലുകൾ, സൈഡ്-സ്ലംഗ് എക്‌സ്‌ഹോസ്റ്റ് എന്നിവയെല്ലാം മുന്നോട്ടുകൊണ്ടുപോവുന്നുണ്ട്.

കറുപ്പിലൊരുങ്ങി പുത്തൻ Super Splendor 125; ക്യാൻവാസ് ബ്ലാക്ക് എഡിഷൻ വിപണിയിൽ

സൂപ്പർ സ്‌പ്ലെൻഡറിന്റെ 3D ബ്രാൻഡിംഗിലൂടെയും H-ലോഗോയിലൂടെയും ഇത് മെച്ചപ്പെടുത്തിയിരിക്കുന്നു. സൈഡ്-സ്റ്റാൻഡ് വിഷ്വൽ ഇൻഡിക്കേഷനിലൂടെയും 'സൈഡ്-സ്റ്റാൻഡ് എഞ്ചിൻ കട്ട്-ഓഫിലൂടെയും' സുരക്ഷാ മെച്ചപ്പെടുത്തൽ നടപ്പിലാക്കിയെന്നും കമ്പനി അവകാശപ്പെടുന്നു.

MOST READ: നിരത്തുകളിൽ വിസ്‌മയമൊരുക്കാൻ Tork Kratos, ഒറ്റ ദിവസം പൂർത്തിയാക്കിയത് 20 ഇലക്‌ട്രിക് ബൈക്കുകളുടെ ഡെലിവറി

കറുപ്പിലൊരുങ്ങി പുത്തൻ Super Splendor 125; ക്യാൻവാസ് ബ്ലാക്ക് എഡിഷൻ വിപണിയിൽ

ബൈക്കിന്റെ സസ്പെൻഷൻ സജ്ജീകരണത്തിനായി മുന്നിൽ ടെലിസ്‌കോപ്പിക് ഹൈഡ്രോളിക് ഷോക്ക് അബ്‌സോർബറും പിന്നിൽ 5-സ്റ്റെപ്പ് ക്രമീകരിക്കാവുന്ന ഹൈഡ്രോളിക് ഷോക്ക് അബ്‌സോർബറുമാണ് പുതിയ സ്‌പ്ലെൻഡറിൽ ഹീറോ സമ്മാനിച്ചിരിക്കുന്നത്.

കറുപ്പിലൊരുങ്ങി പുത്തൻ Super Splendor 125; ക്യാൻവാസ് ബ്ലാക്ക് എഡിഷൻ വിപണിയിൽ

മികച്ച ഹാൻഡിലിംഗിനായി ഉപഭോക്താക്കൾക്ക് ഡിസ്‌ക് ബ്രേക്കിന്റെയും കോമ്പി ബ്രേക്കിംഗ് സിസ്റ്റത്തിന്റെയും (CBS) ഓപ്ഷൻ തെരഞ്ഞെടുക്കാനാവും. വിപണിയിൽ മികച്ച വിജയം നേടിയ ഒരു ഐക്കണിക് മോട്ടോർസൈക്കിൾ എന്ന നിലയിൽ സുരക്ഷ, വിശ്വാസ്യത, പെർഫോമൻസ് എന്നിവയുടെ പുതിയ മാനദണ്ഡങ്ങൾ സ്ഥാപിക്കാൻ സ്‌പ്ലെൻഡർ ശ്രേണി സ്ഥിരമായി ശ്രമിക്കുന്നുണ്ടെന്ന് ഹീറോ മോട്ടോകോർപ് ചീഫ് ഗ്രോത്ത് ഓഫീസർ (CEO) രഞ്ജിവ്ജിത് സിംഗ് പറഞ്ഞു.

MOST READ: എർട്ടിഗയുടെ എല്ലാ വേരിയന്റുകളിലും ഇനി ഈ സവിശേഷതകളുണ്ടാവും, പകരം വില ഒന്ന് കൂട്ടുമെന്നു മാത്രം

കറുപ്പിലൊരുങ്ങി പുത്തൻ Super Splendor 125; ക്യാൻവാസ് ബ്ലാക്ക് എഡിഷൻ വിപണിയിൽ

ക്യാൻവാസ് ബ്ലാക്ക് എഡിഷനിലെ പുതിയ ഹീറോ സൂപ്പർ സ്‌പ്ലെൻഡർ മികച്ച പ്രകടനത്തിന്റെയും സുഖസൗകര്യങ്ങളുടെയും പിന്തുണയോടെ ഉപഭോക്തൃ അഭിലാഷങ്ങളെ പുതിയ ഉയരങ്ങളിലേക്ക് കൊണ്ടുപോകാൻ ശ്രമിക്കുന്നുവെന്നും രഞ്ജിവ്ജിത് സിംഗ് അഭിപ്രായപ്പെട്ടു.

കറുപ്പിലൊരുങ്ങി പുത്തൻ Super Splendor 125; ക്യാൻവാസ് ബ്ലാക്ക് എഡിഷൻ വിപണിയിൽ

125 സിസി, എയർ കൂൾഡ്, 4-സ്ട്രോക്ക്, സിംഗിൾ സിലിണ്ടർ എഞ്ചിനാണ് പുതിയ സൂപ്പർ സ്‌പ്ലെൻഡർ ക്യാൻവാസിന് കരുത്തേകുന്നത്. ഇത് 7500 rpm-ൽ പരമാവധി 10.7 bhp കരുത്തും 6000 rpm-ൽ 10.6 Nm torque ഉം നൽകുന്നു.

കറുപ്പിലൊരുങ്ങി പുത്തൻ Super Splendor 125; ക്യാൻവാസ് ബ്ലാക്ക് എഡിഷൻ വിപണിയിൽ

ഒരു അഡ്വാൻസ്ഡ് പ്രോഗ്രാം ചെയ്ത ഫ്യൂവൽ ഇഞ്ചക്ഷൻ (FI) സിസ്റ്റം, വെറ്റ് മൾട്ടി പ്ലേറ്റ് ക്ലച്ച്, ഒരു പുതിയ 5-സ്പീഡ് ഗിയർബോക്സ് എന്നിവ സിറ്റി ട്രാഫിക്കിലും ഹൈവേകളിലും യാത്രാനുഭവം മെച്ചപ്പെടുത്തുന്നു.

Most Read Articles

Malayalam
English summary
Hero motocorp super splendor 125 canvas black edition launched in 2 variants
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X