ചെറുതായൊന്ന് മിനുക്കി ഫീച്ചറുകളും ചേർത്തു, 2022 മോഡൽ Hero Xtreme 160R വിപണിയിലെത്തി

ജനപ്രിയ മോട്ടോർസൈക്കിളുകൾ എക്കാലവും നിർമിക്കുന്നതിൽ വൈദഗ്ധ്യം തെളിയിച്ചവരാണ് രാജ്യത്തെ ഏറ്റവും വലിയ ഇരുചക്ര വാഹന നിർമാതാക്കളായ ഹീറോ മോട്ടോകോർപ്.

 ചെറുതായൊന്ന് മിനുക്കി ഫീച്ചറുകളും ചേർത്തു, 2022 മോഡൽ Hero Xtreme 160R വിപണിയിലെത്തി

ദേ ഇപ്പോൾ എക്സ്ട്രീം 160R എൻട്രി ലെവൽ സ്പോർട്‌സ് ബൈക്കിന്റെ പുതുക്കിയ 2022 മോഡലിനെയും പുറത്തിറക്കിയിരിക്കുകയാണ് കമ്പനി. മോട്ടോർസൈക്കിളിന്റെ ഏറ്റവും പുതിയ ആവർത്തനത്തിന് അതിന്റെ ഡിജിറ്റൽ ക്ലസ്റ്ററിൽ ഒരു പുതിയ ഗിയർ-പൊസിഷൻ ഇൻഡിക്കേറ്റർ ലഭിക്കുന്നതാണ് ഏറ്റവും സ്വീകാര്യമായ പരിഷ്ക്കാരം.

 ചെറുതായൊന്ന് മിനുക്കി ഫീച്ചറുകളും ചേർത്തു, 2022 മോഡൽ Hero Xtreme 160R വിപണിയിലെത്തി

അതോടൊപ്പം തന്നെ ഹീറോ എക്സ്ട്രീം 160R ബൈക്കന്റെ സാഡിലിനായി പരിഷ്ക്കരിച്ച രൂപകൽപ്പനയും കൂടുതൽ സൗകര്യത്തിനായി ഒരു പുതിയ ഗ്രാബ് റെയിലുമാണ് കമ്പനി ഇപ്പോൾ അവതരിപ്പിക്കുന്നത്. മറ്റെല്ലാം മാറ്റമില്ലാതെ തുടരുമ്പോൾ 2022 എക്‌സ്ട്രീം 160R സിംഗിൾ-പോഡ് ഹെഡ്‌ലൈറ്റ്, മസ്ക്കുലർ ഡിസൈൻ, സൈഡ്-സ്ലംഗ് എക്‌സ്‌ഹോസ്റ്റ്, അലോയ് വീലുകൾ എന്നീ ഹൈലൈറ്റുകൾ അതേപടി മുന്നോട്ടുകൊണ്ടുപോവുന്നുണ്ട്.

 ചെറുതായൊന്ന് മിനുക്കി ഫീച്ചറുകളും ചേർത്തു, 2022 മോഡൽ Hero Xtreme 160R വിപണിയിലെത്തി

ഗിയർ-പൊസിഷൻ ഇൻഡിക്കേറ്ററിനൊപ്പം ബ്ലൂടൂത്ത് കണക്റ്റിവിറ്റി, ടേണ്‍-ബൈ-ടേണ്‍ നാവിഗേഷന്‍, എല്‍ഇഡി ഹെഡ്‌ലൈറ്റ്, സൈഡ്-സ്റ്റാന്‍ഡ് എഞ്ചിന്‍ കട്ട്-ഓഫ്, റോള്‍-ഓവര്‍ എന്നിവയുള്ള ഒരു സമ്പൂര്‍ണ ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററാണ് ബൈക്കിന് ലഭിക്കുന്നത്.

MOST READ: പെട്രോളും, ഇലക്ട്രിക്കും അല്ല!; ഹൈഡ്രജന്‍ ഇരുചക്ര വാഹനങ്ങളും ഇന്ത്യന്‍ നിരത്തിലേക്ക്

 ചെറുതായൊന്ന് മിനുക്കി ഫീച്ചറുകളും ചേർത്തു, 2022 മോഡൽ Hero Xtreme 160R വിപണിയിലെത്തി

ലുക്കിനൊപ്പം മികച്ച പെർഫോമൻസും കൂടി ഒത്തു ചേരുന്നതാണ് ഹീറോ എക്‌ട്രീം 160R മോട്ടോർസൈക്കിളിന്റെ ഈ വൻവിജയത്തിനു പിന്നിലുള്ള പ്രധാന രഹസ്യം. 1.R കൺസെപ്റ്റിനെ അടിസ്ഥാനമാക്കി ഒരുങ്ങിയിരിക്കുന്ന മോഡലിനെ 160 സിസി സിംഗിൾ സിലിണ്ടർ എയർ-കൂൾഡ് ഫ്യുവൽ ഇഞ്ചക്ഷൻ എഞ്ചിൻ കൊണ്ടാണ് ഹീറോ സജ്ജീകരിച്ചിരിക്കുന്നത്.

 ചെറുതായൊന്ന് മിനുക്കി ഫീച്ചറുകളും ചേർത്തു, 2022 മോഡൽ Hero Xtreme 160R വിപണിയിലെത്തി

സിംഗിൾ ഡിസ്ക്, ഡ്യുവൽ ഡിസ്ക്, സ്റ്റെൽത്ത് എഡിഷൻ എന്നിങ്ങനെ മൂന്ന് വേരിയന്റുകളിലായാണ് പുത്തൻ മോഡലിനെ ഹീറോ മോട്ടോകോർപ് വിപണിയിൽ കൊണ്ടുവരുന്നത്. എല്ലാ വകഭേദങ്ങളും ഒരേ രൂപകൽപ്പനയും മെക്കാനിക്കൽ സവിശേഷതകളും ഹാർഡ്‌വെയറുമാണ് മുന്നോട്ടുകൊണ്ടുപോവുന്നത്.

MOST READ: ഇത് ധോണിക്കായുള്ള കസ്റ്റമൈസേഷൻ, യമഹ RD350 LC ഇതിഹാസത്തെ മിനുക്കിയെടുത്ത് 'തല'

 ചെറുതായൊന്ന് മിനുക്കി ഫീച്ചറുകളും ചേർത്തു, 2022 മോഡൽ Hero Xtreme 160R വിപണിയിലെത്തി

163 സിസി, സിംഗിൾ സിലിണ്ടർ, എയർ-കൂൾഡ് എഞ്ചിൻ ഉപയോഗിക്കുന്ന ഹീറോ എക്‌ട്രീം 160R മോഡലിന് 8,500 rpm-ൽ പരമാവധി 15 bhp പവറും 6,500 rpm-ൽ 14 Nm torque ഉം ഉത്പാദിപ്പിക്കാൻ ശേഷിയുണ്ട്. അഞ്ച് സ്പീഡാണ് ഗിയർ‌ബോക്‌സ്. വെറും 4.7 സെക്കൻഡിനുള്ളിൽ 60 കിലോമീറ്റർ വേഗതയിൽ എത്താൻ എൻട്രി ലെവൽ സ്പോർട്‌സ് ബൈക്കിന് കഴിയുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്.

 ചെറുതായൊന്ന് മിനുക്കി ഫീച്ചറുകളും ചേർത്തു, 2022 മോഡൽ Hero Xtreme 160R വിപണിയിലെത്തി

ഇനി മോട്ടോർസൈക്കിളിന്റെ പ്രധാന സവിശേഷതകളിലേക്ക് നോക്കിയാൽ പൂർണ എൽഇഡി ലൈറ്റിംഗ് സിസ്റ്റം, H-ആകൃതിയിലുള്ള എല്‍ഇഡി ടെയില്‍ ലാമ്പ്, ട്യൂബ്‌ലെസ് ടയറുകൾ, പൂർണ്ണ ഡിജിറ്റൽ എൽസിഡി ഇൻസ്ട്രുമെന്റ് കൺസോൾ, ഇരുവശത്തും 17 ഇഞ്ച് അലോയ് വീലുകൾ, സിംഗിൾ-ചാനൽ എബിഎസ് എന്നിവ പോലുള്ള ആകർഷകമായ സവിശേഷതകളാണ് ഹീറോ എക്സ്ട്രീം 160R അവതരിപ്പിക്കുന്നത്.

MOST READ: സെലേറിയോ ആളൊരു സംഭവമാ.. പക്ഷേ സെക്കൻഡ് ഹാൻഡ് വാങ്ങുമ്പോൾ ഇക്കാര്യങ്ങൾ ഒന്നു ശ്രദ്ധിക്കാം

 ചെറുതായൊന്ന് മിനുക്കി ഫീച്ചറുകളും ചേർത്തു, 2022 മോഡൽ Hero Xtreme 160R വിപണിയിലെത്തി

സസ്പെൻഷൻ സെറ്റപ്പിലേക്ക് നോക്കിയാൽ ഇതിന് മുൻവശത്ത് ടെലിസ്‌കോപ്പിക് ഫോർക്കുകളും പിന്നിൽ പ്രീലോഡ് ക്രമീകരിക്കാവുന്ന മോണോഷോക്കുമാണ് ഹീറോ ഒരുക്കിയിരിക്കുന്നത്. ഫ്രണ്ടിൽ ഡിസ്ക് ബ്രേക്ക് സ്റ്റാൻഡേർഡായി ലഭിക്കുമ്പോൾ പിന്നിൽ ഡിസ്ക് ബ്രേക്ക് ഒരു ഓപ്ഷനായാണ് കമ്പനി ഉൾപ്പെടുത്തിയിരിക്കുന്നതെന്നു വേണം പറയാൻ.

 ചെറുതായൊന്ന് മിനുക്കി ഫീച്ചറുകളും ചേർത്തു, 2022 മോഡൽ Hero Xtreme 160R വിപണിയിലെത്തി

ശ്രേണിയിലുടനീളം സുരക്ഷ വർധിപ്പിക്കുന്നതിനായി സിംഗിൾ-ചാനൽ എബിഎസാണ് ഹീറോ എക്സ്ട്രീം 160R മുന്നോട്ടുകൊണ്ടുപോവുന്നത്. മോട്ടോർസൈക്കിളിന്റെ വേരിയന്റ് തിരിച്ചുള്ള വില വിശദാംശങ്ങൾ ചുവടെ;

ഹീറോ എക്സ്ട്രീം 160R സിംഗിൾ ഡിസ്‌ക്: 1,17,148 രൂപ

ഹീറോ എക്സ്ട്രീം 160R ഡ്യുവൽ ഡിസ്‌ക്: 1,20,498 രൂപ

ഹീറോ എക്സ്ട്രീം 160R സ്റ്റെൽത്ത് എഡിഷൻ: 1,22,338 രൂപ

MOST READ: Mahindra Thar 5-ഡോര്‍ ഒരുങ്ങുന്നത് Scorpio N-ന്റെ പ്ലാറ്റ്‌ഫോമില്‍; കൂടുതല്‍ വിവരങ്ങള്‍ ഇതാ

 ചെറുതായൊന്ന് മിനുക്കി ഫീച്ചറുകളും ചേർത്തു, 2022 മോഡൽ Hero Xtreme 160R വിപണിയിലെത്തി

സ്പോര്‍ട്സ് കമ്മ്യൂട്ടര്‍ വിഭാഗത്തിലെ ഏറ്റവും ഭാരം കുറഞ്ഞ ബൈക്കാണിത് എന്നതും ശ്രദ്ധേയമായ കാര്യമാണ്. എക്‌സ്ട്രീമിന്റെ പ്രാരംഭ പതിപ്പിന് 138.5 കിലോഗ്രാം ആണ് ഭാരമാണുള്ളതെന്നാണ് ഹീറോ മോട്ടോകോർപ് അവകാശപ്പെടുന്നത്. ഇന്ത്യൻ വിപണിയിലെ ഈ സെഗ്മെന്റിൽ Xtreme 160R ബജാജ് പൾസർ N160, ടിവിഎസ് അപ്പാച്ചെ RTR 160 4V എന്നിവയോടാണ് നേരിട്ട് മത്സരിക്കുന്നത്.

 ചെറുതായൊന്ന് മിനുക്കി ഫീച്ചറുകളും ചേർത്തു, 2022 മോഡൽ Hero Xtreme 160R വിപണിയിലെത്തി

പോയ വർഷം ജനുവരിയില്‍ അവതരിപ്പിച്ച് മാർച്ചിൽ വിൽപ്പനയ്ക്ക് എത്തിച്ച എക്സ്ട്രീം 160R 100 മില്യണ്‍ ലിമിറ്റഡ് എഡിഷന്‍ വേരിയന്റിനെ കമ്പനി ഇപ്പോൾ നിർത്തലാക്കിയിട്ടുണ്ടെന്നാണ് മനസിലാക്കാൻ കഴിയുന്നത്. ഹീറോയുടെ 10 കോടി ഇരുചക്ര വാഹന വിൽപ്പന എന്ന നാഴികക്കല്ലിനെ അനുസ്മരിപ്പിക്കാനായിരുന്നു കമ്പനി 100 മില്യണ്‍ ലിമിറ്റഡ് എഡിഷന്‍ പതിപ്പ് പുറത്തിറക്കിയിരുന്നത്.

Most Read Articles

Malayalam
English summary
Hero motocorp updated the xtreme 160r with new features for 2022
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X