Xtreme 160R സ്റ്റെല്‍ത്ത് എഡിഷന്‍ 2.0 അണിയറയില്‍; അവതരണം ഉടനെന്ന് Hero

എക്സ്ട്രീം 160R നേക്കഡ് മോട്ടോര്‍സൈക്കിളിന്റെ സ്റ്റെല്‍ത്ത് എഡിഷന്‍ 2.0 ഉടന്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കാനൊരുങ്ങി നിര്‍മാതാക്കളായ ഹീറോ മോട്ടോകോര്‍പ്പ്. നിലവിലുള്ള സ്റ്റെല്‍ത്ത് എഡിഷന്‍ 2021 ഒക്ടോബറിലാണ് അവതരിപ്പിക്കുന്നത്.

Xtreme 160R സ്റ്റെല്‍ത്ത് എഡിഷന്‍ 2.0 അണിയറയില്‍; അവതരണം ഉടനെന്ന് Hero

നിലവിലെ എക്സ്ട്രീം 160R സ്റ്റെല്‍ത്ത് എഡിഷന്‍ മോഡലിന് 1.18 ലക്ഷം രൂപ മുതല്‍ 1.23 ലക്ഷം രൂപവരെയാണ് എക്‌സ്‌ഷോറൂം വില വരുന്നത്. നിലവില്‍ ഇത് എക്‌സ്ട്രീം ശ്രേണിയുടെ മുകളിലാണ് ഇടംപിടിക്കുന്നത്, അപ്ഡേറ്റ് ചെയ്ത 2.0 കോസ്‌മെറ്റിക്, ഫീച്ചര്‍ നവീകരണങ്ങളോടെയാകും അവതരിപ്പിക്കുക.

Xtreme 160R സ്റ്റെല്‍ത്ത് എഡിഷന്‍ 2.0 അണിയറയില്‍; അവതരണം ഉടനെന്ന് Hero

2021-ലെ പോലെ, ഹീറോ എക്സ്ട്രീം 160R സ്റ്റെല്‍ത്ത് എഡിഷന്‍ 2.0, ഉത്സവ സീസണില്‍ ഒരു പുതിയ മോട്ടോര്‍സൈക്കിള്‍ വാങ്ങാന്‍ ആഗ്രഹിക്കുന്ന പ്രേക്ഷകരെ ലക്ഷ്യമിടുന്നുവെന്ന് വേണം പറയാന്‍. കാരണം ഈ ശുഭകരമായ കാലയളവില്‍ പോസിറ്റീവ് വാങ്ങല്‍ വികാരങ്ങള്‍ പൊതുവെ നിലനില്‍ക്കുന്നു.

Xtreme 160R സ്റ്റെല്‍ത്ത് എഡിഷന്‍ 2.0 അണിയറയില്‍; അവതരണം ഉടനെന്ന് Hero

നിലവിലുള്ള സ്റ്റെല്‍ത്ത് എഡിഷന്റെ മാറ്റ് ബ്ലാക്ക് കളര്‍ സ്‌കീം ചില അപ്ഡേറ്റുകള്‍ക്കൊപ്പം കൊണ്ടുപോകുമെന്ന് പ്രതീക്ഷിക്കുന്നു. എല്‍ഇഡി ടേണ്‍ സിഗ്‌നലുകള്‍, ഒരു സൈഡ് സ്റ്റാന്‍ഡ് എഞ്ചിന്‍ കട്ട്-ഓഫ് ഫംഗ്ഷന്‍, ഒരു സംയോജിത യുഎസ്ബി ചാര്‍ജിംഗ് സൗകര്യം, ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററിനായി എല്‍സിഡി ബ്രൈറ്റ്‌നെസ് അഡ്ജസ്റ്റ്‌മെന്റ് എന്നിവ ഫീച്ചര്‍ ചെയ്യുന്നത് തുടരും.

Xtreme 160R സ്റ്റെല്‍ത്ത് എഡിഷന്‍ 2.0 അണിയറയില്‍; അവതരണം ഉടനെന്ന് Hero

നിലവിലുള്ള മോഡലായി കണ്‍സോളിലെ ഗിയര്‍ പൊസിഷന്‍ ഇന്‍ഡിക്കേറ്റര്‍ ഉള്‍പ്പെടും. ഡിസൈനിനെ സംബന്ധിച്ചിടത്തോളം, ഇതിന് പുതിയ 3D എംബ്ലം ബ്രാന്‍ഡിംഗും പുതിയ 'സ്റ്റെല്‍ത്ത്' ബാഡ്ജും നേടാനാകുമെങ്കിലും ഔദ്യോഗിക വിവരങ്ങളൊന്നും ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.

Xtreme 160R സ്റ്റെല്‍ത്ത് എഡിഷന്‍ 2.0 അണിയറയില്‍; അവതരണം ഉടനെന്ന് Hero

രാജ്യത്ത് നിലവിലുള്ള അംഗീകൃത ഡീലര്‍ഷിപ്പുകളില്‍ 160 സിസി മോട്ടോര്‍സൈക്കിള്‍ ലഭ്യമാണെന്ന് ഹീറോ പറയുന്നു. പ്രകടന മാറ്റങ്ങളൊന്നുമില്ലാതെ, ഹീറോ എക്‌സ്ട്രീം 160R സ്റ്റെല്‍ത്ത് എഡിഷന്‍ 2.0, അതേ 160 സിസി എയര്‍ കൂള്‍ഡ് സിംഗിള്‍ സിലിണ്ടര്‍ Fi ബിഎസ് VI എഞ്ചിനില്‍ നിന്ന് കരുത്ത് നേടും.

Xtreme 160R സ്റ്റെല്‍ത്ത് എഡിഷന്‍ 2.0 അണിയറയില്‍; അവതരണം ഉടനെന്ന് Hero

ഈ യൂണിറ്റ് 8,500 rpm-ല്‍ പരമാവധി 15.2 bhp പവര്‍ ഔട്ട്പുട്ടും 6,500 rpm-ല്‍ 14 Nm പീക്ക് ടോര്‍ക്കും സൃഷ്ടിക്കും. പവര്‍ട്രെയിന്‍ 5 സ്പീഡ് ഗിയര്‍ബോക്‌സുമായിട്ടാണ് ബന്ധിപ്പിച്ചിരിക്കുന്നത്. ബൈക്ക് മികച്ച ഇന്‍-ക്ലാസ് ആക്സിലറേഷന്‍ വാഗ്ദാനം ചെയ്യുന്നുവെന്നും കമ്പനി അവകാശപ്പെടുന്നു.

Xtreme 160R സ്റ്റെല്‍ത്ത് എഡിഷന്‍ 2.0 അണിയറയില്‍; അവതരണം ഉടനെന്ന് Hero

എക്സ്ട്രീം 160R നേക്കഡ് മോട്ടോര്‍സൈക്കിളിന്റെ പ്രധാന നേട്ടങ്ങളിലൊന്ന് അതിന്റെ കുറഞ്ഞ ഭാരമുള്ള വെറും 140 കിലോഗ്രാം ആണ്, അതേസമയം കനംകുറഞ്ഞ കര്‍ക്കശമായ ഡയമണ്ട് ഫ്രെയിം സ്പോര്‍ട്ടി ഹാന്‍ഡ്ലിംഗ് സവിശേഷതകളെ പ്രാപ്തമാക്കുന്നു. ഹീറോ എക്സ്ട്രീം 160R പ്രധാനമായും ബജാജ് പള്‍സര്‍ N160, ടിവിഎസ് അപ്പാച്ചെ RTR 160 4V എന്നിവയ്ക്കെതിരെയാണ് മത്സരിക്കുന്നത്.

Xtreme 160R സ്റ്റെല്‍ത്ത് എഡിഷന്‍ 2.0 അണിയറയില്‍; അവതരണം ഉടനെന്ന് Hero

2022 ഹീറോ എക്സ്ട്രീം 160R സ്റ്റെല്‍ത്ത് എഡിഷന്‍ 2.0-ല്‍ 37 mm ടെലിസ്‌കോപിക് ഫ്രണ്ട് ഫോര്‍ക്കുകളും ഏഴ് സ്റ്റെപ്പ് അഡ്ജസ്റ്റ് ചെയ്യാവുന്ന മോണോഷോക്ക് റിയര്‍ സസ്പെന്‍ഷനും ഉണ്ടായിരിക്കും. സിംഗിള്‍-ചാനല്‍ എബിഎസ് സംവിധാനമുള്ള 276 mm ഫ്രണ്ട്, 220 റിയര്‍ ഡിസ്‌ക് ബ്രേക്കിംഗ് ചുമതലകള്‍ കൈകാര്യം ചെയ്യും.

Xtreme 160R സ്റ്റെല്‍ത്ത് എഡിഷന്‍ 2.0 അണിയറയില്‍; അവതരണം ഉടനെന്ന് Hero

വില്‍പ്പന വര്‍ദ്ധിപ്പിക്കുന്നതിനായി ഇത്തരത്തില്‍ നിരവധി മോഡലുകളും അവയുടെ വിവിധ വേരിയന്റുകളും കമ്പനി പുറത്തിറക്കുകയും ചെയ്യാറുണ്ട്. അടുത്തിടെയാണ് ബ്രാന്‍ഡ് നിരയിലെ ജനപ്രീയ മോഡലായ സ്പ്ലെന്‍ഡര്‍ ശ്രേണിയ്ക്കായി ഒരു പുതിയ കളര്‍ ഓപ്ഷന്‍ ചേര്‍ത്തിരുന്നു.

Xtreme 160R സ്റ്റെല്‍ത്ത് എഡിഷന്‍ 2.0 അണിയറയില്‍; അവതരണം ഉടനെന്ന് Hero

ഹീറോ മോട്ടോകോര്‍പ്പ് 2022 ഓഗസ്റ്റില്‍ 2,86,007 യൂണിറ്റ് സ്പ്ലെന്‍ഡര്‍ വിറ്റിരുന്നു. ഈ വോളിയത്തില്‍ സ്പ്ലെന്‍ഡര്‍ ബ്രാന്‍ഡിംഗില്‍ വരുന്ന എല്ലാ മോട്ടോര്‍സൈക്കിളുകളും ഉള്‍പ്പെടുന്നു. സ്പ്ലെന്‍ഡര്‍ പ്ലസ്, സ്പ്ലെന്‍ഡര്‍ പ്ലസ് XTEC, സൂപ്പര്‍ സ്പ്ലെന്‍ഡര്‍, സ്പ്ലെന്‍ഡര്‍ iSmart 110 എന്നിവും ഈ ശ്രേണിയില്‍ ഉള്‍പ്പെടുന്നു. ഈ പുതിയ കളര്‍ ഓപ്ഷന്‍ വളരെക്കാലം മുമ്പ് ഓഫര്‍ ചെയ്തിരുന്നു, ഇത് അടുത്തിടെ മിക്സിലേക്ക് തിരികെ ചേര്‍ത്തു.

Xtreme 160R സ്റ്റെല്‍ത്ത് എഡിഷന്‍ 2.0 അണിയറയില്‍; അവതരണം ഉടനെന്ന് Hero

ഇതിന് അടിസ്ഥാന വെള്ളി നിറം ലഭിക്കുന്നു, അതില്‍ ഹീറോ ബ്രാന്‍ഡിംഗ് നെക്‌സസ് ബ്ലൂ ഷേഡില്‍ നിറഞ്ഞിരിക്കുന്നു. ഈ നെക്‌സസ് ബ്ലൂ ഷേഡ് ഡാര്‍ക്ക് ബ്രൗണ്‍ നിറത്തിലുള്ള ഒരു പാളിയും തുടര്‍ന്ന്, ഒരു ഡാര്‍ക്ക് ഒലിവ് പച്ചയും നിറഞ്ഞതാണ്.

Xtreme 160R സ്റ്റെല്‍ത്ത് എഡിഷന്‍ 2.0 അണിയറയില്‍; അവതരണം ഉടനെന്ന് Hero

ഹീറോ ലോഗോ അതിന്റെ ഫ്യുവല്‍ ടാങ്ക് ഗ്രാഫിക്‌സില്‍ സംയോജിപ്പിച്ചിരിക്കുന്നു, അത് ഒരു 3D മെറ്റാലിക് അല്ലെന്ന് വേണം പറയാന്‍. സൈഡ് പാനലുകളില്‍, i3S ബാഡ്ജിംഗിനൊപ്പം സ്പ്ലെന്‍ഡര്‍ പ്ലസ് ബാഡ്ജിംഗും കാണാം. i3S എന്നത് ഹീറോയുടെ ഉടമസ്ഥതയിലുള്ള സാങ്കേതികവിദ്യയാണ്, അത് സ്റ്റോപ്പ്-സ്റ്റാര്‍ട്ട് പ്രവര്‍ത്തനത്തെ പ്രാപ്തമാക്കുന്നു, ഇത് ഇന്ധനക്ഷമത കൂടുതല്‍ വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു.

Xtreme 160R സ്റ്റെല്‍ത്ത് എഡിഷന്‍ 2.0 അണിയറയില്‍; അവതരണം ഉടനെന്ന് Hero

സ്റ്റാന്‍ഡേര്‍ഡ് സ്പ്ലെന്‍ഡര്‍ പ്ലസിന് യുഎസ്ബി ചാര്‍ജര്‍, 18 ഇഞ്ച് അലോയ് വീലുകള്‍, സൈഡ് സ്റ്റാന്‍ഡ് ഇന്‍ഡിക്കേറ്റര്‍, എഞ്ചിന്‍ കട്ട്ഓഫ് സെന്‍സര്‍, മാറാവുന്ന i3S ടെക് എന്നിവ ലഭിക്കുന്നു. 97.2 സിസി Fi എഞ്ചിനാണ് ഇതിന് കരുത്തേകുന്നത്.

Xtreme 160R സ്റ്റെല്‍ത്ത് എഡിഷന്‍ 2.0 അണിയറയില്‍; അവതരണം ഉടനെന്ന് Hero

ഈ യൂണിറ്റ് 7.9 bhp കരുത്തും 8.05 Nm torque ഉം ഉത്പാദിപ്പിക്കും. എഞ്ചിന്‍ 4-സ്പീഡ് ഗിയര്‍ബോക്‌സുമായി ബന്ധിപ്പിച്ചിരിക്കുന്നു. ഈ പുതിയ നിറത്തില്‍, ഹീറോ ഒരു ഐക്കണിക് കളര്‍ സ്‌കീം തിരികെ കൊണ്ടുവരുന്നു. പുതിയ കളര്‍ ഓപ്ഷന്‍ കൂടുതല്‍ ഉപഭോക്താക്കളെ ആകര്‍ഷിക്കുമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്.

Most Read Articles

Malayalam
English summary
Hero planning to launch xtreme 160r stealth edition 2 0 soon in india
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X