ഇലക്ട്രിക് സ്‌കൂട്ടര്‍ ശ്രേണിയില്‍ മത്സരം കടുപ്പിക്കാന്‍ ഹീറോയും; Vida-യുടെ അവതരണം നാളെ

ഇന്ത്യയിലെ മുന്‍നിര ഇരുചക്രവാഹന നിര്‍മാതാക്കളായ ഹീറോ, തങ്ങളുടെ കന്നി ഇലക്ട്രിക് സ്‌കൂട്ടര്‍ നാളെ (ഒക്ടോബര്‍ 6) വിപണിയില്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ്. വിഡ എന്ന് പേരിട്ടിരിക്കുന്ന മോഡലിനെക്കുറിച്ചുള്ള ഏതാനും വിവരങ്ങള്‍ ഇതിനോടകം തന്നെ കമ്പനി വെളിപ്പെടുത്തിയിരുന്നു.

ഇലക്ട്രിക് സ്‌കൂട്ടര്‍ ശ്രേണിയില്‍ മത്സരം കടുപ്പിക്കാന്‍ ഹീറോയും; Vida-യുടെ അവതരണം നാളെ

വിപണിയിലെ കമ്മ്യൂട്ടര്‍ അധിഷ്ഠിത ICE ഓഫറുകളുടെ കാര്യത്തില്‍ ഹീറോ മോട്ടോര്‍കോര്‍പ്പ് പട്ടികയില്‍ ഒന്നാമതാണ്, എന്നിരുന്നാലും, ഓല S1, ബജാജ് ചേതക്, ടിവിഎസ് ഐക്യൂബ് എന്നിവര്‍ അടക്കി വാഴുന്ന വിഭാഗത്തിലേക്കാണ് ഇപ്പോള്‍ ഹീറോയും എത്തുന്നത്. ഇതോടെ വിപണിയിലെ മത്സരം ഏറെക്കുറെ ശക്തമാകുമെന്ന് വേണം പറയാന്‍.

ഇലക്ട്രിക് സ്‌കൂട്ടര്‍ ശ്രേണിയില്‍ മത്സരം കടുപ്പിക്കാന്‍ ഹീറോയും; Vida-യുടെ അവതരണം നാളെ

കമ്പനി ഇതിനകം തന്നെ ഒരു സോഷ്യല്‍ മീഡിയ പോസ്റ്റില്‍ വരാനിരിക്കുന്ന ഓഫറിന്റെ ടീസര്‍ ചിത്രങ്ങള്‍ പങ്കുവെയ്ക്കുകയും ചെയ്തിട്ടുണ്ട്. കൂടാതെ അതിന്റെ പുതിയ ഇവിയുടെ ലോഞ്ച് പ്ലാനുകള്‍ ആദ്യം പുറത്തിറക്കിയപ്പോള്‍ പ്രൊഡക്ഷന്‍-സ്പീഡ് സ്‌കൂട്ടറിന്റെ ഒരു വ്യൂം പങ്കുവെച്ചിരുന്നു.

ഇലക്ട്രിക് സ്‌കൂട്ടര്‍ ശ്രേണിയില്‍ മത്സരം കടുപ്പിക്കാന്‍ ഹീറോയും; Vida-യുടെ അവതരണം നാളെ

ബാറ്ററി പങ്കിടല്‍ പ്ലാറ്റ്ഫോം ഉപയോഗപ്പെടുത്തുന്നതിനായി കമ്പനി മുമ്പ് തായ്‌വാന്‍ ആസ്ഥാനമായുള്ള ഇലക്ട്രിക് ടെക്നോളജി ഭീമനായ ഗോഗോറോയുമായി പങ്കാളിത്തം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ഹീറോ വിഡയുടെ ആദ്യ ഇലക്ട്രിക് സ്‌കൂട്ടര്‍ സ്വാപ്പ് ചെയ്യാവുന്ന ബാറ്ററി സാങ്കേതികവിദ്യയുമായി മുന്നോട്ട് വരാന്‍ സാധ്യതയുണ്ടെന്ന് ഇത് സൂചിപ്പിക്കുന്നു.

ഇലക്ട്രിക് സ്‌കൂട്ടര്‍ ശ്രേണിയില്‍ മത്സരം കടുപ്പിക്കാന്‍ ഹീറോയും; Vida-യുടെ അവതരണം നാളെ

നേരത്തെ തന്നെ നിരവധി ഇലക്ട്രിക് വാഹനങ്ങളില്‍ ഇത് അവതരിപ്പിച്ചിട്ടുണ്ടെങ്കിലും, ഹീറോ പോലുള്ള പ്രമുഖ ബ്രാന്‍ഡില്‍ നിന്ന് ഇത് ആദ്യത്തേതാണ്.

ഇലക്ട്രിക് സ്‌കൂട്ടര്‍ ശ്രേണിയില്‍ മത്സരം കടുപ്പിക്കാന്‍ ഹീറോയും; Vida-യുടെ അവതരണം നാളെ

സ്വാപ്പ് ചെയ്യാവുന്ന ബാറ്ററി സാങ്കേതികവിദ്യ കൂടാതെ, 12 ഇഞ്ച് വീലുകള്‍, ബെല്‍റ്റ്-ഡ്രൈവ്, കണക്റ്റഡ് ടെക്‌നോളജി, പൂര്‍ണ്ണമായും ഡിജിറ്റല്‍ റൈഡേഴ്സ് സ്‌ക്രീന്‍, റൈഡിംഗ് മോഡുകള്‍, മുന്‍വശത്ത് ടെലിസ്‌കോപ്പിക് ഫോര്‍ക്കുകള്‍ തുടങ്ങിയ ഫീച്ചറുകളുമായി വരുമെന്ന് പ്രതീക്ഷിക്കുന്നു.

ഇലക്ട്രിക് സ്‌കൂട്ടര്‍ ശ്രേണിയില്‍ മത്സരം കടുപ്പിക്കാന്‍ ഹീറോയും; Vida-യുടെ അവതരണം നാളെ

സ്‌കൂട്ടറിന്റെ ഫുള്‍ സിംഗിള്‍-സൈക്കിള്‍ ചാര്‍ജ് റേഞ്ച് 150 കിലോമീറ്ററിനടുത്ത് വരാന്‍ സാധ്യതയുണ്ട്, എന്നാല്‍ ഇത് പ്രതീക്ഷിച്ച കണക്ക് മാത്രമാണ്. എന്നിരുന്നാലും, അതേക്കുറിച്ചുള്ള വ്യക്തമായ വിശദാംശങ്ങള്‍ നാളെ മാത്രമേ ലഭ്യമാകുകയുള്ളൂ.

ഇലക്ട്രിക് സ്‌കൂട്ടര്‍ ശ്രേണിയില്‍ മത്സരം കടുപ്പിക്കാന്‍ ഹീറോയും; Vida-യുടെ അവതരണം നാളെ

നാളെ ലോഞ്ച് ചെയ്തതിന് ശേഷം ഉടന്‍ തന്നെ ബുക്കിംഗ് ആരംഭിക്കുമെന്ന് കമ്പനി പ്രഖ്യാപിക്കാന്‍ സാധ്യതയുണ്ട്. എന്നിരുന്നാലും, സ്‌കൂട്ടറിന്റെ ഡെലിവറികളെ കുറിച്ച് ഒരു വിവരവുമില്ല. വരും ആഴ്ചകളിലും ഇതുതന്നെ തുടര്‍ന്നേക്കാം. ഹീറോയുടെ ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന ഓഫറിന് ഒരു ലക്ഷം രൂപ മുതല്‍ 1.20 ലക്ഷം രൂപ വരെ (എക്‌സ്‌ഷോറൂം) വില ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഇലക്ട്രിക് സ്‌കൂട്ടര്‍ ശ്രേണിയില്‍ മത്സരം കടുപ്പിക്കാന്‍ ഹീറോയും; Vida-യുടെ അവതരണം നാളെ

രാജ്യത്തെ ഇവി മേഖലയുടെ ഇപ്പോഴത്തെ പ്രധാന ശ്രദ്ധ സുരക്ഷയ്ക്കാണ്. ഹീറോ മോട്ടോകോര്‍പ്പ് ഒരു ബാറ്ററി പായ്ക്ക് നിര്‍മ്മിക്കാന്‍ സാധ്യതയുണ്ട്, അത് കുറച്ച് ഫയര്‍പ്രൂഫിംഗും പായ്ക്ക് ചെയ്യുന്നു. വിഡയുടെ ഉല്‍പ്പന്നങ്ങള്‍ വരാന്‍ സാധ്യതയുള്ള വിലനിലവാരം കണക്കിലെടുക്കുമ്പോള്‍, ഓല, ഏഥര്‍ എന്നിവയില്‍ നിന്നുള്ള സ്റ്റാര്‍ട്ടപ്പ് ഇലക്ട്രിക് സ്‌കൂട്ടറുകളില്‍ കാണപ്പെടുന്ന ഫാന്‍സി ഫീച്ചറുകള്‍ നമുക്ക് പ്രതീക്ഷിക്കാനാവില്ല.

Most Read Articles

Malayalam
English summary
Hero vida electric scooter will launch tomorrow features range expected price details
Story first published: Thursday, October 6, 2022, 17:40 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X