ഫ്യുവൽ ഇഞ്ചക്ഷനിൽ തകരാർ, പ്രീമിയം മോട്ടോർസൈക്കിളുകൾ തിരിച്ചുവിളിച്ച് Honda

CRF1100 ആഫ്രിക്ക ട്വിൻ, CBR1000RR-R ഫയർബ്ലേഡ്, GL1800 ഗോൾഡ് വിംഗ് ടൂർ മോട്ടോർസൈക്കിളുകളുടെ 84 യൂണിറ്റുകൾ സ്വമേധയാ തിരിച്ചുവിളിക്കുന്നതായി പ്രഖ്യാപിച്ച് ഹോണ്ട മോട്ടോർസൈക്കിൾ ആൻഡ് സ്കൂട്ടർ ഇന്ത്യ (HMSI).

ഫ്യുവൽ ഇഞ്ചക്ഷനിൽ തകരാർ, പ്രീമിയം മോട്ടോർസൈക്കിളുകൾ തിരിച്ചുവിളിച്ച് Honda

2020 നും 2022 നും ഇടയിൽ നിർമിച്ച പ്രീമിയം മോഡലുകളെയാണ് തിരിച്ചുവിളിക്കൽ ബാധിക്കുക. മോട്ടോർസൈക്കിളുകളുടെ PGM-FIയിലോ ഫ്യൂവൽ ഇഞ്ചക്ഷൻ യൂണിറ്റിലോ പ്രോഗ്രാമിന്റെ തെറ്റായ ക്രമീകരണം കമ്പനി തിരിച്ചറിഞ്ഞതിനെ തുടർന്നാണ് തിരിച്ചുവിളി നൽകിയത്.

ഫ്യുവൽ ഇഞ്ചക്ഷനിൽ തകരാർ, പ്രീമിയം മോട്ടോർസൈക്കിളുകൾ തിരിച്ചുവിളിച്ച് Honda

യാത്രയിൽ എഞ്ചിൻ സാറ്റാൾ സംഭവിക്കാൻ സാധ്യതയുണ്ടെന്നാണ് ഹോണ്ട പറയുന്നു. എന്നിരുന്നാലും ഇന്ത്യയിൽ ഇന്നുവരെ ഒരു തകരാറും റിപ്പോർട്ട് ചെയ്തിട്ടില്ല. എന്നാൽ മുൻകരുതൽ നടപടിയെന്ന നിലയിൽ പ്രശ്‌നം പരിഹരിക്കുന്നതിനായി ഹോണ്ട ബാധിച്ച മോട്ടോർസൈക്കിളുകളിൽ ഒരു സോഫ്റ്റ്‌വെയർ അപ്‌ഡേറ്റ് നടത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്.

MOST READ: വഴിയിലാവുമെന്ന പേടിവേണ്ട! ഏറ്റവും ഉയർന്ന റേഞ്ച് നൽകുന്ന പുത്തൻ ഇലക്‌ട്രിക് ഇരുചക്ര വാഹനങ്ങൾ

ഫ്യുവൽ ഇഞ്ചക്ഷനിൽ തകരാർ, പ്രീമിയം മോട്ടോർസൈക്കിളുകൾ തിരിച്ചുവിളിച്ച് Honda

രാജ്യത്തുടനീളമുള്ള ബിഗ്‌വിംഗ് ടോപ്‌ലൈൻ ഡീലർഷിപ്പുകളിലൂടെയാണ് ഈ അപ്‌ഡേറ്റ് നടപ്പിലാക്കുക. ഇത് 2022 സെപ്റ്റംബർ മൂന്നിന് ആരംഭിക്കുമെന്നും ഹോണ്ട വ്യക്തമാക്കിയിട്ടുണ്ട്. വാഹനത്തിന്റെ വാറന്റി സ്റ്റാറ്റസ് പരിഗണിക്കാതെ തന്നെ അപ്‌ഡേറ്റ് പൂർണമായും സൗജന്യമായിരിക്കും.

ഫ്യുവൽ ഇഞ്ചക്ഷനിൽ തകരാർ, പ്രീമിയം മോട്ടോർസൈക്കിളുകൾ തിരിച്ചുവിളിച്ച് Honda

ബിഗ്‌വിംഗ് ഡീലർഷിപ്പുകൾ വഴി പ്രശ്‌ന ബാധിത മോട്ടോർസൈക്കിളുകളുടെ ഉപഭോക്താക്കളിലേക്ക് എത്തുമെന്ന് കമ്പനി പറയുന്നു. അവർ വാഹനത്തിന്റെ പരിശോധനയെക്കുറിച്ച് ഉടമകളെ അറിയിക്കുകയും ചെയ്യും. ഇതിനുപകരമായി ഉപഭോക്താക്കൾക്ക് ഹോണ്ട ബിഗ്‌വിംഗ് വെബ്‌സൈറ്റിലെ വെഹിക്കിൾ ഐഡന്റിഫിക്കേഷൻ നമ്പർ (VIN) ഉപയോഗിച്ച് തങ്ങളുടെ വാഹനം തിരിച്ചുവിളിക്കലിന് ബാധകമാണോയെന്ന് പരിശോധിക്കാം.

MOST READ: ഉത്സവ സീസണ്‍ കളറാക്കാന്‍ Renault; Kwid, Kiger, Triber മോഡലുകള്‍ക്ക് ഫെസ്റ്റീവ് എഡിഷന്‍ അവതരിപ്പിച്ചു

ഫ്യുവൽ ഇഞ്ചക്ഷനിൽ തകരാർ, പ്രീമിയം മോട്ടോർസൈക്കിളുകൾ തിരിച്ചുവിളിച്ച് Honda

മോട്ടോർസൈക്കിളുകളിൽ എന്തെങ്കിലും പ്രശ്‌നങ്ങൾ ഉണ്ടാകുന്നതിന് മുമ്പ് പ്രശ്‌നം പരിഹരിക്കാനാണ് സ്വമേധയാ തിരിച്ചുവിളിക്കുന്നത്. അഞ്ചുമാസം മുമ്പ് ഹോണ്ട CBR1000RR-R ഫയർബ്ലേഡിന് ഇന്ത്യയിൽ 10 ലക്ഷം രൂപയോളം വില കുറച്ച് അവതരിപ്പിച്ചിരുന്നു. ഇതോടെ സൂപ്പർ ബൈക്കിന്റെ സ്റ്റാൻഡേർഡ് ബ്ലാക്ക് പതിപ്പിന് എക്‌സ്ഷോറൂം വില 23.11 ലക്ഷം രൂപയായി കുറഞ്ഞു.

ഫ്യുവൽ ഇഞ്ചക്ഷനിൽ തകരാർ, പ്രീമിയം മോട്ടോർസൈക്കിളുകൾ തിരിച്ചുവിളിച്ച് Honda

അതേസമയം CBR1000RR-R ഫയർബ്ലേഡിന്റെ സ്റ്റാൻഡേർഡ് റെഡ് കളർ ഓപ്ഷന് 23.62 ലക്ഷം രൂപയാണ് നിലവിലെ വില. വില കുറയും മുമ്പ് 33 ലക്ഷം രൂപയായിരുന്നു മോഡലിന്റെ എക്സ്ഷോറൂം വില. ലിറ്റർ ക്ലാസ് സെഗ്‌മെന്റിലെ ഏറ്റവും ആകർഷകമായ മോട്ടോർസൈക്കിളുകളിൽ ഒന്നാണ് ഹോണ്ട CBR1000RR-R.

MOST READ: ഓണം യമഹക്കൊപ്പം, കേരളത്തിലെ ഉപഭോക്താക്കൾക്കായി പ്രത്യേക ഓഫറുകൾ പ്രഖ്യാപിച്ചു

ഫ്യുവൽ ഇഞ്ചക്ഷനിൽ തകരാർ, പ്രീമിയം മോട്ടോർസൈക്കിളുകൾ തിരിച്ചുവിളിച്ച് Honda

14,500 rpm-ൽ 214.6 bhp കരുത്തും 12,500 rpm-ൽ 113 Nm torque ഉം വികസിപ്പിക്കുന്ന 1000 സിസി ഇൻലൈൻ ഫോർ സിലിണ്ടർ എഞ്ചിനാണ് ലിറ്റർ ക്ലാസ് മോഡലിന് തുടിപ്പേകുന്നത്. ഇത് 6-സ്പീഡ് ഗിയർബോക്‌സുമായാണ് ജോടിയാക്കിയിരിക്കുന്നത്. കൂടാതെ ഒരു സ്ലിപ്പർ അസിസ്റ്റ് ക്ലച്ചും ഇതിന് ലഭിക്കുന്നുണ്ട്.

ഫ്യുവൽ ഇഞ്ചക്ഷനിൽ തകരാർ, പ്രീമിയം മോട്ടോർസൈക്കിളുകൾ തിരിച്ചുവിളിച്ച് Honda

അതേസമയം ഈ വർഷം ഏപ്രിലിലാണ് പുതിയ 2022 മോഡൽ ഗോൾഡ് വിംഗ് ടൂർ പ്രീമിയം മോട്ടോർസൈക്കിളിനെ ഇന്ത്യൻ വിപണിയിൽ ഹോണ്ട അവതരിപ്പിക്കുന്നത്. ജപ്പാനിൽ നിർമിച്ച് പൂർണമായും ഇറക്കുമതി (CBU) ചെയ്യുന്ന ഗോൾഡ് വിംഗ് ടൂർ മോട്ടോർസൈക്കിളിന് ഇന്ത്യയിൽ 39.20 ലക്ഷം രൂപയാണ് എക്സ്ഷോറൂം വില.

MOST READ: Nexon ഇലക്‌ട്രിക്കിനും ജെറ്റ് എഡിഷൻ സമ്മാനിച്ച് Tata Motors, വില 17.50 ലക്ഷം രൂപ മുതൽ

ഫ്യുവൽ ഇഞ്ചക്ഷനിൽ തകരാർ, പ്രീമിയം മോട്ടോർസൈക്കിളുകൾ തിരിച്ചുവിളിച്ച് Honda

ഒരു ഡിസിടി ഗിയർബോക്‌സും എയർബാഗും സജ്ജീകരിച്ചിരിക്കുന്ന ഒരൊറ്റ വേരിയന്റിലാണ് പ്രീമിയം ടൂറർ മോട്ടോർസൈക്കിൾ ഇന്ത്യയിൽ വിൽക്കുന്നത് എന്നകാര്യവും ശ്രദ്ധേയമാണ്. മോട്ടോർസൈക്കിളിന് 1833 സിസി, ലിക്വിഡ് കൂൾഡ്, ഫോർ-സ്ട്രോക്ക്, 24 വാൽവ് SOHC ഫ്ലാറ്റ്-6 എഞ്ചിനാണ് തുടിപ്പേകുന്നത്.

ഫ്യുവൽ ഇഞ്ചക്ഷനിൽ തകരാർ, പ്രീമിയം മോട്ടോർസൈക്കിളുകൾ തിരിച്ചുവിളിച്ച് Honda

ഇത് പരമാവധി 5500 rpm-ൽ 125 bhp പവറും 4500 rpm-ൽ 170 Nm torque ഉം വികസിപ്പിക്കാൻ ശേഷിയുള്ളതാണ്. മുകളിൽ സൂചിപ്പിച്ചതുപോലെ ബൈക്കിന് റിവേഴ്സ് ഫംഗ്ഷനോടുകൂടിയ ഡ്യുവൽ ക്ലച്ച് ട്രാൻസ്മിഷൻ (7 സ്പീഡ്) ഉണ്ട്.

ഫ്യുവൽ ഇഞ്ചക്ഷനിൽ തകരാർ, പ്രീമിയം മോട്ടോർസൈക്കിളുകൾ തിരിച്ചുവിളിച്ച് Honda

ഏഴ് ഇഞ്ച് ഫുൾ കളർ TFT ഡിസ്‌പ്ലേയ്ക്ക് ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ, ബ്ലൂടൂത്ത് കണക്റ്റിവിറ്റി, നാവിഗേഷൻ സിസ്റ്റം, 2 യുഎസ്ബി ടൈപ്പ്-സി പോർട്ടുകൾ, സ്മാർട്ട് കീ, ടിപിഎംഎസ്, ത്രോട്ടിൽ-ബൈ വയർ എന്നീ സംവിധാനങ്ങളെല്ലാം ഹോണ്ട അവതരിപ്പിച്ചിട്ടുണ്ട്.

ഫ്യുവൽ ഇഞ്ചക്ഷനിൽ തകരാർ, പ്രീമിയം മോട്ടോർസൈക്കിളുകൾ തിരിച്ചുവിളിച്ച് Honda

ടൂർ, സ്‌പോർട്ട്, ഇക്കോൺ, റെയിൻ എന്നിങ്ങനെ നാല് വ്യത്യസ്ത റൈഡിംഗ് മോഡുകളും പുത്തൻ ഗോൾഡ് വിംഗിന്റെ പ്രത്യേകതകളാണ്. ഹോണ്ടയുടെ പ്രീമിയം നെറ്റ്‌വർക്കിൽ നിന്നുള്ള ഒരു മുൻനിര ബൈക്കായി ഗോൾഡ് വിംഗ് പ്രീമിയം ഡീലഷിപ്പുകളിലൂടെ മാത്രമാണ് വാങ്ങാനാവുക.

Most Read Articles

Malayalam
English summary
Honda announced a voluntary recall for africa twin fireblade and gold wing for fuel injection issue
Story first published: Saturday, September 3, 2022, 11:34 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X